- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
- നിയാർക്ക് ബഹ്‌റൈൻ പ്രവർത്തക യോഗം
- ഡോക്ടറെ കാണാനെത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി
- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
- കേരളം ലഹരിമുക്തമാകണം: അയൽ സംസ്ഥാനങ്ങളോട് സംയുക്ത നീക്കത്തിന് മുഖ്യമന്ത്രി
Author: News Desk
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ബഹ്‌റൈനിലെ ബോഹ്റ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ നൂറ്റിഅറുപതോളം തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ പതിനൊന്നാമത്തെ പ്രോഗ്രാം ആണ്. ഹമാല വില്ല പ്രൊജക്റ്റ് വർക്ക് സൈറ്റിൽ വെച്ചാണ് ഭക്ഷണ വിതരണം നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടി വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബര്‍ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു. ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്. വോളന്റീർസ് , മുരളീകൃഷ്ണൻ, പവിത്രൻ നീലേശ്വരം എന്നിവർ…
മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ, പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തങ്ങളുടെ സീനിയർ അംഗവും നിലവിലെ വൈസ് പ്രസിഡന്റുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജയശീലനു യാത്രയയപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ ലളിതമായി പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ ജയശീലനു മെമന്റോ നൽകി ആദരിച്ചു. മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനങ്ങളാൽ പതിനാലാം വർഷം പിന്നിടുന്ന പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ ജൈത്രയാത്രയിൽ വിലമതിക്കാനാവാത്ത പങ്കാണ് ജയശീലൻ വഹിച്ചിട്ടുള്ളതെന്നും, എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും, സമാധാനവും, ആയുരാരോഗ്യങ്ങളും, വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും പമ്പാവാസൻ നായർ പറഞ്ഞു. കഴിഞ്ഞ 24 വർഷത്തെ സമാധാനപരമായ പ്രവാസജീവിതം സമ്മാനിച്ച ബഹ്‌റൈൻ തനിക്ക് പോറ്റമ്മയാണെന്നും ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ലയെന്നും, ഭരണാദിധികാരികൾക്കും, തന്നെ സഹോദരതുല്ല്യം സ്നേഹിച്ച സഹപ്രവർത്തകർക്കും പ്രത്യേകം നന്ദിഅറിയിക്കുന്നുവെന്നും, നാട്ടിലെത്തിയാലും ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ജയശീലൻ പറഞ്ഞു. ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതവും…
നടിയെ ആക്രമിച്ച കേസ് : കൂറ് മാറ്റത്തിന് പിന്നാലെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് നല്‍കിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. രേവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. സഹപ്രവര്‍ത്തകരെപ്പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നത് വേദനാജനകമാണെന്ന് രേവതിയും ഫേസ്ബുക്കില്‍ കുറിച്ചു. അതിജീവിച്ചവള്‍ക്ക് ഒപ്പം നില്‍ക്കേണ്ടവര്‍ കൂറ് മാറിയത് സത്യമാണെങ്കില്‍ അതില്‍ ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമ കല്ലിങ്കലിന്റെ കുറിപ്പ്. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണ് എന്ന് ആഷിഖ് അബുവും വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂര്‍ എംപിയുടെ കുറ്റപ്പെടുത്തല്‍. പ്രതിപക്ഷത്തെ പ്രതിഷേധങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കുന്ന വിധത്തിലാണ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നതെന്നും. ശശി തരൂര്‍ ട്വീറ്റ് ചെയ്തു. നേരത്തെ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരസ്യമായി പിന്തുണച്ചിരുന്നയാളാണ് തരൂര്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കൊവിഡ് വര്‍ധനവിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്നാണ് മന്ത്രിയുടെ പ്രതികരണം.
മാർച്ചിനിടെ പോലീസ് നേതാക്കളെ മർദ്ധിച്ചതിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി
മനാമ: വിശുദ്ധ ഖുർആൻ്റെ മറവിൽ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ധിച്ചതിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.സഖാവ് ടി പി ചന്ദ്രശേഖരൻ ക്രൂരമായി വധിക്കപെട്ടപ്പോൾ ഒരു വിഭാഗത്തിനെ കുറ്റവാളികളായി ചിത്രീകരിക്കാൻ ഇന്നോവയിൽ മാഷാ അല്ലാഹു സ്റ്റിക്കർ ഉപയോഗിച്ച അതേ കുതന്ത്രമാണ് ഇടതുപക്ഷം വിശുദ്ധ ഗ്രന്ഥത്തെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകൾ വഴി തിരിച്ചു വിടാൻ ഉപയോഗിക്കുന്നത്.കള്ളക്കടത്തിനും, അഴിമതിക്കും, നിയമന അട്ടിമറികൾക്കുമെതിരെ പോലീസിന്റെ പ്രാകൃതമായ അടിച്ചമർത്തലുകൾ വക വെയ്കാതെ ജനകീയ സമരങ്ങൾ നടത്തുന്ന യൂത്ത് കോൺഗ്രസിനെ യോഗം അഭിനന്ദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി, കെ എസ് യു സസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ്, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സിദ്ദിക് പന്താവൂർ തുടങ്ങിയ നേതാക്കളെയാണ് പോലീസ്…
മനാമ: ബഹ് റൈൻ കേരള സോഷ്യൽ ഫോറം ഓൺലൈനിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മൽസരം 2020 ൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദിത്ത് എസ് മേനോനും ജൂനിയർ വിഭാഗത്തിൽ ആദ്യ ഷീജുവും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ സീനിയർ വിഭാഗത്തിൽ വിമിത സനീഷും നിത്യ റോഷിത്തും ജൂനിയർ വിഭാഗത്തിൽ ദിൽഷ മരിയ ജോജിയും ത്രിഷ്ണയും യഥക്രമം നേടി. ഫേസ്ബുക്ക് ഓൺലൈൻ പ്രത്യേക പ്രോൽസാഹന സമ്മാനങ്ങൾ ധനലക്ഷ്മിക്കും ദിയ കൃഷ്ണക്കും ലഭിച്ചു. അമ്പിളികുട്ടൻ, രാജീവ് വെള്ളിക്കോത്ത്, നിധി എസ് മേനോൻ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികളെ ബി കെ എസ് എഫ് ഭാരവാഹികളും പ്രവർത്തകരും അനുമോദിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ഉടന്‍ മദ്യം വിളമ്പില്ല. വിഷയത്തില്‍ പെട്ടെന്ന് തീരുമാനം വേണ്ട, ആലോചിച്ച് ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോവിഡ് വ്യാപനം കൂടുന്നതും രാഷ്ട്രീയ കാലാവസ്ഥ അനുയോജ്യമല്ലാത്തതും കണക്കിലെടുത്താണ് തീരുമാനം നീട്ടിയത്. കര്‍ണാടക, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മദ്യം നല്‍കിയ തീരുമാനം ചൂണ്ടിക്കാണിച്ചാണ് ഇവിടെയും ബാറുകളില്‍ മദ്യം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന് പുറമെ എക്സൈസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും ബാര്‍ ഉടമകളുടെ ആവശ്യവും നീക്കത്തിന് പ്രേരണയായി. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് നാലായിരം കടന്നതിനാല്‍ ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിച്ചാല്‍ വലിയ വിമര്‍ശനം ഉണ്ടാകും. കൂടാതെ മന്ത്രി കെ ടി ജലീലിന്റൈ വിവാദങ്ങളും സംസ്ഥാനമാകെ പ്രക്ഷുബ്ധം ആണ്. അതിനാലാണ് ബാറുകളില്‍ മദ്യം വിളമ്പുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ചിരിക്കുന്നത്.
അബുദാബി: ഐ.പി.എൽ ആരവത്തിന് ഇന്ന് തുടക്കം. അബൂദബിയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും. കോവിഡ് സുരക്ഷയുടെ ഭാഗമായി കാണികൾ ഇല്ലാതെയാകും മൽസരങ്ങൾ. അബുദാബിയിലെ സായിദ് സ്റ്റേഡിയത്തിലാണ് ഐ പി എല്ലിന്‍റെ കളിവിളക്ക് തെളിയുക. ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് ഉദ്ഘാടന മൽസരം. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഏറ്റമുട്ടിയവരാണ് ഇത്തവണ ആദ്യം കൊമ്പുകോർക്കുക. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും മഹേന്ദ്രസിങ് ധോണിയുടെ ചൈന്നൈ സൂപ്പർകിങ്സും. ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച ധോണിയുടെ കളത്തിലേക്കുള്ള ആദ്യ വരവ് കൂടിയാണിത്. ഈ ആരവങ്ങളൊന്നും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത നിരാശയിലാണ് കളി ആരാധകർ. മുഴുവൻ ക്രിക്കറ്റ് പ്രേമികൾക്കും ഇത്തവണ സ്ക്രീനിൽ കളിക്കളത്തിലെ ആവേശം ഉൾകൊള്ളാനേ നിവൃത്തിയുള്ള. നാളെ ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മൽസരത്തിൽ ഡൽഹി കാപ്പിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം…
എന്‍ഐഎ പിടിയിലായ മൊഷറഫ് ഹുസൈന്‍ 10 വര്‍ഷമായി പെരുമ്പാവൂരില്‍ ഉണ്ടായിരുന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്
കൊച്ചി: അല്‍ ഖ്വയ്ദ ബന്ധത്തെ തുടര്‍ന്ന് എന്‍ഐഎ പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളെക്കുറിച്ച് കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി കേരള ഡിജിപി സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ മൂന്ന് പേരില്‍ ഒരാളായ മൊഷറഫ് ഹുസൈന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ജോലി ചെയ്തു വരികയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ബാക്കി രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. മൊഷറഫിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ശേഖരിച്ചു വരികയാണ്.മൊഷറഫ് ഹുസൈനെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. മുര്‍ഷിദിനെ കളമശ്ശേരിക്ക് അടുത്ത പാതാളത്തെ വാടക കെട്ടിട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ല. പകല്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്നതായിരുന്നു ഇവരുെട രീതി. പാതാളത്ത് നിന്നും പിടിയിലായ മുര്‍ഷിദില്‍ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എന്‍ഐഎ പിടികൂടിയിട്ടുണ്ട്.
