- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
ദൃശ്യം എന്ന ചിത്രത്തിലൂടെ ഹിറ്റായി മാറിയ ബാലതാരമാണ് എസ്തർ അനിൽ. മോഹൻലാലിന്റെ മകളായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ദൃശ്യത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിൽ അഭിനയിക്കാൻ എസ്തറിനായി. ഒരു നാൾ വരും എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് ആയിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നിൽ. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ തുടക്കം.ഒരു നാൾ വരും,സകുടുംബം ശ്യാമള,കോക്ക് ടെയിൽ,ദ മെട്രോ,വയലിൻ,ഡോക്ടർ ലവ്,ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ,മല്ലു സിങ്,ഭൂമിയുടെ അവകാശികൾ,ഒരു യാത്രയിൽ,ആഗസ്ത് ക്ലബ്ബ്,കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തമിഴിൽ മിൻമിനി,കുഴലി എന്നീ രണ്ട് ചിത്രങ്ങളിൽ ലീഡ് റോളിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സന്തോഷ് ശിവൻ ചിത്രമായ ജാക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ…
കാപ്പാട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കാപ്പാട് ടൂറിസം കേന്ദ്രത്തിന് സമീപം നിർമിച്ച സൈമൺ ബ്രിട്ടോ ആർട്ട് ഗാലറി ജോൺ ഫെർണാണ്ടസ്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ദാസൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ചിത്ര പ്രദർശനം ചരിത്ര മ്യൂസിയം ചരിത്ര ലൈബ്രറി എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ പടിയായി ചിത്രപ്രദർശനമാണ് നടക്കുന്നത്. കേരള നിയമ സഭയിലെ മുൻ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായ സൈമൺ ബ്രിട്ടോ അദ്ധേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ കാപ്പാട് ആർട്ട് ഗാലറി സ്ഥാപിക്കുന്നതിന് അനുവദിച്ചിരുന്നു. പഴകി പൊളിഞ്ഞ കെട്ടിടം പുതുക്കി പണിയുന്നതിനായി ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ മുൻ എംഎൽഎ പി വിശ്വൻ മുഖ്യാതിഥിയായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, വൈസ് പ്രസിഡന്റ് ഷീബ വരേക്കൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ അനിൽകുമാർ, പി.പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, പഞ്ചായത്തംഗങ്ങളായ പി.കെ രാമകൃഷ്ണൻ,…
മനാമ: ഇന്തൃന്‍ സ്കൂള്‍ തുച്ഛമായ തുക ഫീസ് കുടിശ്ശികയുള്ള കുട്ടികളെ പോലും ഓണ്‍ലൈന്‍ ക്ളാസ്സില്‍ നിന്നും ഒഴിവാക്കിയ സാഹചരൃത്തില്‍ പാവപ്പെട്ട രക്ഷിതാക്കൾക്ക് ഒരു കൈതാങ്ങ് എന്ന രീതിയില്‍ ഒരു മാസത്തെ ടൃൂഷന്‍ ഫീസ് കൊടുക്കൊമെന്ന രീതിയില്‍ യു.പി.പി ആരംഭിച്ച ഹെല്‍പ്പ് ഡസ്ക് പല കുട്ടികളുടേയും ഏപ്രില്‍ മാസം മുതലുള്ള ഫീസ് അടച്ചു കൊണ്ട് രക്ഷിതാക്കള്‍ക്ക് കൈതാങ്ങായി. രണ്ടായിരത്തി പത്തൊന്‍പതില്‍ സ്വന്തം കുട്ടിയുടെ ഫീസടക്കാന്‍ കഴിയാതെ പരീക്ഷയ്ക്കിരുത്തില്ല എന്ന് സ്കൂളില്‍ നിന്നും അറിയിപ്പ് കിട്ടിയപ്പോള്‍ ജീവനൊടുക്കിയ ഒരു പാവം രക്ഷിതാവിന്‍റെ ദുര്‍ഗതി ഇനിയൊരു രക്ഷിതാവിനും ഉണ്ടാവാതിരിക്കാന്‍ തങ്ങളാലാവുന്ന മുഴുവന്‍ സഹായവും പാവപ്പെട്ട രകഷിതാക്കള്‍ക്ക് ചെയ്തു കൊടുക്കാന്‍ യു.പി.പി എന്നും പ്രതിഞ്ജാബദ്ധമാണെന്ന് യു.പി.പി ഭാരവാഹികള്‍ അറിയിച്ചു. രക്ഷിതാക്കളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റി കോവിഡ് കാലഘട്ടത്തിന്‍റെ വിഷമതകള്‍ അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയെന്നോണം കുടിശ്ശിക വന്ന ഫീസിന്‍റെ കാരൃത്തില്‍ അവിചാരിതമായെടുത്ത ഒട്ടും നീതിപൂര്‍വ്വമല്ലാത്ത നടപടിയുടെ സാഹചരൃത്തിലാണ് യു.പി.പി ഭാരവാഹികള്‍ തങ്ങളാല്‍ കഴിയുന്ന ഒരു സഹായം എന്ന രീതിയില്‍…
മനാമ: പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ ലിൻ അൽ വസ്സാന്റെ നിര്യാണത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അനുശോചിച്ചു. 2002 മുതൽ സ്ഥിരമായി നിരവധി ചാരിറ്റി സംരംഭങ്ങളിലും പ്രത്യേകിച്ച് ഐസിആർഎഫ് മെഡിക്കൽ ക്യാമ്പുകളിലും ലിൻ അൽ വാസൻ ഒരു സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യൻ സമൂഹത്തിനും അവർ മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത്. ലിൻ അൽ വസ്സാന്റെ പിന്തുണയോടെ നിരവധി ഇന്ത്യൻ പ്രവാസികളെ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളതായി ഐ.സി.ആർ.എഫ് പ്രതിനിധികൾ പറഞ്ഞു.
തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. ഇന്ന് രാവിലെ 9 ന് കാട്ടൂർ നെടുംമ്പുര ജുമാമസ്ജിദ് കബറടക്കം (22-09-2020). മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.
രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാര്‍ഗരേഖകള്‍ ചര്‍ച്ചയാവുകയാണ്. അടുത്ത മാസം മുതല്‍ കര്‍ശന മാര്‍ഗരേഖയ്ക്കൊപ്പം തീയറ്ററുകള്‍ തുറക്കാനാണ് ഒരുങ്ങുന്നത്. നവംബറോടെ തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും കേരളത്തില്‍ സിനിമാ റിലീസുകള്‍ വൈകുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നവംബറില്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി വന്നാല്‍ ഒരു മാസം ട്രയലിനായി മാറ്റിവെക്കേണ്ടി വരുമെന്നും ലിബര്‍ട്ടി ബഷീര്‍. തീയറ്ററുകളിലേയ്ക്ക് ആളുകളെ വരുത്തണം. ഒന്നര മാസത്തോളമുളള ട്രയലിന് വേണ്ടി എല്ലാ തീയറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. ട്രയലിന് ശേഷം സാധാരണക്കാര്‍ തീയറ്ററിലേയ്ക്ക് വരുമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പുതിയ സിനിമകള്‍ റിലീസ് ചെയ്യാനാകൂ. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആകും ആദ്യ പരിഗണനയില്‍. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ അടുത്ത വിഷു റിലീസെന്ന നിലക്ക് മാത്രമേ പ്രതീക്ഷിക്കാനാകൂ. മമ്മൂട്ടി ചിത്രം ‘വണ്‍’, മോഹന്‍ലാല്‍ ചിത്രം ‘ദൃശം 2’ എന്നിവ ക്രിസ്തുമസ് റിലീസിനായാണ് തയ്യാറെടുക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍. കൊവിഡ്…
തിരുവനന്തപുരം: കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ എത്തിച്ചതുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സിആപ്റ്റിൽ പരിശോധന നടത്തുന്നു. കൊച്ചി യൂണിറ്റിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരിൽ ചിലർക്കു മതഗ്രന്ഥം വിതരണം ചെയ്തശേഷം ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പൊട്ടിച്ച പാക്കറ്റ് സിആപ്റ്റിൽ സൂക്ഷിച്ചു. മാർച്ച് 4നാണു നയതന്ത്ര പാഴ്സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്. സിആപ്റ്റ് എംഡിയിൽനിന്നും ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽനിന്നും എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. രാവിലെ 9.30 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സിആപ്റ്റിലെത്തിയത്. സിആപ്റ്റിലെ ഉദ്യോഗസ്ഥരെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.
കൊച്ചി :പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി.ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. വിധി ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ്. പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനും പ്രചാരണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാർത്ഥികൾ വോട്ടര്‍മാരുടെ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുത് . ഒരു ബൂത്തിൽ ഒരേസമയം 3 വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. കോവിഡ് കാലത്ത് വോട്ടർമാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാന്‍ സ്ഥാനാർത്ഥികൾ ബുദ്ധിമുട്ടുമെന്ന് ഉറപ്പായി. ഭവനസന്ദർശനമെന്ന പേരില്‍ ഇനി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ കഴിയില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്ക് മാത്രമല്ല. പ്രവർത്തകർക്കും ഈ ചട്ടം ബാധകമാണ്. അഭ്യർത്ഥനയും വോട്ടർ സ്ലിപ്പും ഉൾപ്പടെയുള്ളവ പുറത്ത് വെക്കണം. രാഷ്ട്രീയപാർട്ടികൾക്ക് നൽകിയ കരട് നിർദ്ദേശത്തിലാണ് ഈ നിബന്ധനകൾ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പൊതുപ്രചാരണപരിപാടികള്‍ നടത്താം, എന്നാല്‍ 5 പേരിൽ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങളും സംഘടിപ്പിക്കാം. പഴയത് പോലെ സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിക്കാൻ കഴിയില്ല.. പ്രചാരണത്തിന് സമൂഹ മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. പത്രികാ സമർപ്പണസമയത്ത് അണികള്‍ കൂട്ടം കൂടി നില്‍ക്കാന്‍ കഴിയില്ല. സ്ഥാനാർത്ഥിയുൾപ്പടെ 2 പേർ…
