Author: News Desk

ഷാര്‍ജ: ഐപിഎല്ലിന്റെ 13-ാം സീസണിൽ മലയാളി താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 42 പന്തുകള്‍ നേരിട്ട ദേവ്ദത്ത് 8 ബൗണ്ടറികളുടെ അകമ്പടിയോടെ 56 റണ്‍സാണ് സ്വന്തമാക്കിയിരുന്നു. [bkinfobox textcolor=”#000000″ backgroundcolor=”#ffffff” title=”” infobox_align=”aligncenter”][/bkinfobox] ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായതും ദേവ്ദത്തിന്റെ തുടക്കമായിരുന്നു. എന്നാൽ ഇന്ന് കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആക്രമിച്ചു കളിച്ച സഞ്ജു ഷാര്‍ജയിലെ സ്‌റ്റേഡിയത്തില്‍ 32 പന്തുകള്‍ നേരിട്ട സഞ്ജു 9 സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സാണ് അടിച്ചെടുത്തത്.

Read More

മനാമ: സംസ്കൃതി ബഹ്‌റൈൻ ശബരീശ്വരം വിഭാഗ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു സൽമാനിയ മെഡിക്കൽ കോംപ്ലക്സിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 8 മാണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് രക്തദാന ക്യാമ്പ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് രഞ്‌ജിത്‌ 39304094, രജീഷ് 39912387, ഹരി 39414546 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

Read More

തിരുവനന്തപുരം: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിനുള്ള വിജയമാണ് സുപ്രീം കോടതിവിധിയെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍. പാലം പൊളിക്കുന്നതില്‍ ഇ. ശ്രീധരന്റെ സേവനം സ്വീകരിക്കാൻ സര്‍ക്കാര്‍ തയ്യറാണെന്നും വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പില്‍ അഴിമതിയുടെ സ്മാരകം പോലെയാണ് പാലാരിവട്ടം പാലം ഇപ്പോള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/2kCfGkGNyuY

Read More

ന്യൂഡൽഹി: യുഎന്നിന്റെ 75 മത് വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഐക്യരാഷ്ട്ര സംഘടന ആത്മവിശ്വാസ പ്രതിസന്ധി നേരിടുന്നുവെന്നും, സമഗ്രമായ മാറ്റം വേണമെന്നാണ് ലോകം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങള്‍ക്കിടയില്‍ സമാധാനത്തിനും വികസനത്തിനും വേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. സമഗ്രമായ പരിഷ്‌കാരങ്ങള്‍ ഇല്ലാത്തതിനാൽ സഭ വിശ്വാസ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സഭയുടെ പഴയ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുമില്ല.യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ബഹുമുഖമായ പരിഷ്കരണം ലോകത്തിന് ആവശ്യമാണെന്നും മോദി വ്യക്തമാക്കി.

Read More

മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല ബിഡിഎഫ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് നടത്തി.മേഖല സെക്രട്ടറി നൗഷാദ് കട്ടിപ്പാറ സ്വാഗതം പറഞ്ഞ പരിപാടിയിൽ രാജീവൻ അദ്ധ്യക്ഷസ്ഥാനംവഹിച്ചു. രക്ത ദാന ക്യാമ്പ് സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു.പ്രതിഭ ഹെൽപ്പ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ ആശംസയും അഷ്റഫ് മളി നന്ദിയും പറഞ്ഞു .മഹേഷ് കെ വി, രഹിന ഷമേജ്, ഷമേജ്, അഷ്റഫ് മളി എന്നിവർ ക്യാമ്പിന് നേതൃത്വം നിൽകി .പ്രതിഭയിലെ മറ്റു മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്നു.

Read More

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പലതും പിൻവലിച്ചു. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി ജോലിക്കെത്തണം. എന്നാൽ കൊവിഡ് മാനദണ്ഡം പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറൻ്റൈൻ ആണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇനി അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറൻ്റീൻ തുടരേണ്ട കാര്യമില്ല. അതേസമയം ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറൻ്റൈൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കച്ചവട ആവശ്യങ്ങൾക്കും ചികിത്സയ്ക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി കേരളത്തിലേക്ക് വരുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ ഇളവ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹോട്ടലുകളിളും റെസ്റ്റോറൻ്റുകളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും സർക്കാർ അനുമതി നൽകി.

Read More

മനാമ: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ 2021 ജനുവരി 21 മുതൽ 29 വരെ നടക്കാനിരുന്ന ശരത്കാല മേളയുടെ തീയതി പുനഃക്രമീകരിച്ചു. വിവിധ ഉൽപ്പന്നങ്ങളും ഉപഭോക്തൃവസ്തുക്കളും പ്രദർശിപ്പിക്കുന്ന പ്രസിദ്ധമായ വാർഷിക എക്സിബിഷന്റെ മുപ്പത്തിരണ്ടാം പതിപ്പിന്റെ ഉദ്ഘാടനം 2021 മെയ് 27 മുതൽ ജൂൺ 4 വരെ നടക്കുമെന്ന് ഇൻഫോർമ മാർക്കറ്റുകൾ പറയുന്നു. ആയിരക്കണക്കിന് ഷോപ്പർമാരെ ആകർഷിക്കുന്ന ബഹ്‌റൈനിലെ പ്രധാന പ്രദർശനങ്ങളിൽ ഒന്നാണ് ഓട്ടം ഫെയർ. ബഹ്‌റൈൻ സർക്കാർ, പ്രാദേശിക അധികാരികൾ, ബന്ധപ്പെട്ടവർ, പ്രധാന പങ്കാളികൾ എന്നിവരുമായി വിപുലമായ കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനം. പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനാണ് മുൻ‌ഗണന നൽകുന്നത്. അതിനാൽ തന്നെ ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ & കൺവെൻഷൻ സെന്ററിൽ 2021 ജനുവരിയിലും മെഡിക്കൽ, ടെസ്റ്റിംഗ് സൗകര്യങ്ങൾ ഒരുക്കുന്നത് തുടരും.

Read More

മലയാളത്തിന്റെ യുവ ആക്‌ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ‘ബ്രൂസ്‌ ലി’ ആകുന്നു. പുലിമുരുഗൻ, മധുരരാജ എന്നീ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട 8 വർഷത്തെ ഇടവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്നു..!! ലാലേട്ടൻ, മമ്മുക്ക, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ എല്ലാ പ്രമുഖരും ചേർന്നാണ് ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചത്‌. ‘ബ്രൂസ്‌ ലീ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഗംഭീര ഫസ്‌റ്റ്‌ ലുക്ക്‌ മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത്‌ വന്നിരിക്കുന്നത്‌. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ‘ബ്രൂസ്‌ ലീ’ എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം…

Read More

ബംഗളുരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ ആദിത്യ ആല്‍വ ഒളിവിലാണ്. ഇയാള്‍ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആദിത്യയുടെ അച്ഛന്‍ പരേതനായ ജീവരാജ് ആല്‍വ മുന്‍ മന്ത്രിയായിരുന്നു. ആദിത്യ ആല്‍വയ്ക്ക് പുറമേ ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയുടെ അടുത്ത സുഹൃത്തും പ്രമുഖ ബിസിനസുകാരനും സിനിമ നിര്‍മ്മാതവുമാണ് ശിവപ്രകാശ് ചിപ്പി.

Read More

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1865 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 95.35 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മലപ്പുറം ചെറുവായൂർ സ്വദേശി അബ്ദുൾ അസീസാണ് സ്വർണം കൊണ്ടുവന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

Read More