Author: News Desk

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സൗദി നിർത്തലാക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിമാന സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ രണ്ടാഴ്ചക്കിടെ ഇന്ത്യ സന്ദർശിക്കുവാൻ പാടില്ല. സൗദിയുടെ ഈ ഉത്തരവ് വന്ദേ ഭാരത് സർവീസുകളെയും ബാധിക്കും. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് യാത്രാവിലക്കില്ല. ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നെ രാജ്യങ്ങൾക്കും സൗദി അറേബ്യ വ്യോമയാന യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

കണ്ണൂര്‍: മട്ടന്നൂരില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മട്ടന്നൂര്‍ പത്തൊമ്പതാം മൈല്‍ സ്വദേശി സിറാജ് അറസ്റ്റില്‍. ഒന്നരമാസം മുന്‍പ് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിലേക്ക് പോകുന്ന വഴി സമീപത്തെ ഹോട്ടലിന്റെ അടുക്കള ഭാഗത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പോലീസ് കേസിനെത്തുടർന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. നാട്ടില്‍ എത്തിയതിനു പിന്നാലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

തമിഴ്‌നാട്ടിൽ മന്ത്രിയുടെ പി.എയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി അജ്ഞാത സംഘം. തിരുപ്പൂരിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉടുമലൈ കെ രാധാകൃഷ്ണന്റെ പി.എ കര്‍ണനെയാണ് ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദുമല്‍പേട്ടയിലെ ഓഫീസില്‍ നിന്നാണ് മന്ത്രിയുടെ പിഎ രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഫീസിന്റെ മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു സംഘം ആളുകള്‍ കാറില്‍ നിന്ന് ഇറങ്ങി ഓഫീസിലേക്ക് കയറിപ്പോയി കര്‍ണനെ ബലമായി പിടിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി വാഹനം മുന്നോട്ടുപോകുകയാണ് ചെയ്തത്.

Read More

മനാമ: ബഹ്‌റൈനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 6000 പേർ മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളായി. മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ബഹ്‌റൈനിൽ തുടങ്ങി ആറ് ആഴ്ചകൾക്കുശേഷം ലക്ഷ്യത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധിയെ നേരിടാനും അതിന്റെ വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ദേശീയ ശ്രമങ്ങളെയും പിന്തുണയ്‌ക്കാനുള്ള പൗരന്മാരുടെ ദൃഢനിശ്ചയത്തെ ആരോഗ്യമന്ത്രി ഫെയ്ക ബിന്ത് സെയ്ദ് അൽ സലേഹ് പ്രശംസിച്ചു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്ത വിവിധ കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നുള്ള എല്ലാ സന്നദ്ധ പ്രവർത്തകർക്കും അവർ നന്ദി അറിയിച്ചു.

Read More

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്നതൊഴികെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ ലോക്ക് ഡൗണ്‍ ഇളവുകളും സംസ്‌ഥാനത്ത്‌ ഇന്നുമുതൽ നടപ്പാക്കി തുടങ്ങും. സെക്രട്ടറിയേറ്റ് അടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രിച്ചിരുന്ന ഹാജര്‍ നില നൂറ് ശതമാനമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ പോയി വന്നവര്‍ ഏഴ് ദിവസത്തേയ്ക് ക്വാറന്റൈനില്‍ പോകണം. ഏഴ് ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തുകയും വേണം. ഫലം നെഗറ്റീവ് ആയാൽ വീണ്ടും 7 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. എന്നാൽ ആരോഗ്യ പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കുന്നതാണ് ഉചിതം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Read More

കേരള – കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യാതൊരു കാരണവശാലും കേരള തീരത്തുനിന്നു കടലിൽ പോകാൻ പാടുള്ളതല്ല. പ്രത്യേക ജാഗ്രത നിർദ്ദേശം 23-09-2020 മുതൽ 24-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. 23-09-2020 : തെക്ക്-കിഴക്ക് അറബിക്കടൽ, വടക്ക്-കിഴക്ക് അറബിക്കടൽ, തെക്ക് ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം, അതിനോട് ചേർന്നുള്ള മധ്യ -കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാൽ ഈ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

പ്രശസ്ത മലയാള നടൻ മധു തന്റെ 87-ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ 57 വർഷമായി മലയാളസിനിമയിലുളള സജീവസാന്നിദ്ധ്യമാണ് താരം. സിനിമാമേഖലയിലെ ആദരീയണീയരായ പല പ്രമുഖ വ്യക്തികള്‍ക്കൊപ്പവും താരം പ്രവർത്തിച്ചിട്ടുണ്ട്. വി. ദക്ഷിണമൂർത്തി, പി ഭാസ്‌കരൻ, യൂസഫലി കെച്ചേരി, ചങ്ങമ്പുഴ, ഒ‌എൻ‌വി കുറുപ്, വയലാർ രാമവർമ്മ, ശ്രീ കുമാരൻ തമ്പി, എം‌എസ് ബാബുരാജ് എന്നിവരുൾപ്പെടെയുള്ള പ്രഗത്ഭരായ സംഗീതജ്ഞരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ക്ലാസിക് സിനിമയായ ‘ചെമ്മീൻ’ എന്ന സിനിമയിലെ പരീക്കുട്ടി എന്ന കഥാപാത്രമാണ് ആദ്യകാലങ്ങളില്‍ ജനഹൃദയങ്ങളില്‍ മധുവിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. 1965 ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിനുശേഷം അന്നത്തെ മുന്‍നിര നായകര്‍ക്കൊപ്പവും ഇന്നത്തെ യുവതലുറയിലെ മിന്നും താരങ്ങള്‍ക്കൊപ്പവും നിരവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈ അഭിനയപ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്.

Read More

എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളക്കെട്ടുകളിൽ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കാക്കനാട് ഇന്ത്യൻ കോഫിഹൗസ് വളപ്പില്‍ നിര്‍വ്വഹിച്ചു. ഈ മാസം 25വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിൽ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഉറവിട നശീകരണത്തിനായുളള പരിശോധനകൾ, പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ നോണ്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, സീനിയർ ബയോളജിസ്റ്റ് അബ്ദുൾ ജബ്ബാർ, ഫീൽഡ് അസിസ്റ്റന്റ് വി.കെ ശിവൻ എന്നിവർ പങ്കെടുത്തു.

Read More

കൊച്ചി: വൈപ്പിൻ ചെറായിയിൽ അടിയേറ്റു മരിച്ച പ്രണവ് പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്. ഇപ്പോൾ തന്നെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടേതെന്നു തോന്നിക്കുന്ന സമൂഹമാധ്യമ പേജിൽ നിന്നാണ് പ്രണവിന് സന്ദേശം വന്നത്. അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാൾ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പ്രതികൾ യുവതിയുടെ പേരിൽ നിർമിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് ക്രിമിനൽ സംഘം സന്ദേശം അയയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസിൽ ശരത്, ജിബിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനൽ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിൽ ആയതോടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് എന്നാണ് വിവരം. പെൺകുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാൻ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു. ഏതു രാത്രിയിലും യുവതി വിളിച്ചാൽ…

Read More