Author: News Desk

മനാമ: ബഹറിനിൽ ഹോംക്വറന്റൈൻ ലംഘിച്ചതിന് യുവതിക്ക് ലോവർ ക്രിമിനൽ കോടതി ഒരു വർഷം തടവും 3000 ദിനാർ പിഴയും ശിക്ഷ വിധിച്ചു. 100 ബഹ്‌റൈൻ ദിനാർ അടച്ചാൽ പ്രതിക്ക് ജാമ്യം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി ഹോംക്വറന്റൈനിൽ പോകാൻ യുവതിയോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്വറന്റൈൻ കാലാവധി കഴിയുന്നത് മുൻപ് ഇവർ ബന്ധു വീടുകളിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തതായി കണ്ടെത്തി. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ ഇവർക്ക് കോവിഡ് പോസിറ്റീവ് ആകുകയും സമ്പർക്കത്തിലുള്ള 6 പേർക്ക് രോഗം കണ്ടെത്തുകയും ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ഹോം ക്വാറൻറൈൻ ലംഘിച്ചതിനും അതുവഴി മറ്റുള്ളവരിലേക്ക് രോഗബാധ പടർത്തിയതിനുമാണ് യുവതിയെ ലോവർ ക്രിമിനൽ കോടതി ശിക്ഷിച്ചത്.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗവ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ ഏഴായിരം കടക്കുകയാണ് പ്രതിദിന രോഗികളുടെ എണ്ണം. അതിനൊപ്പം ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക് കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. സംസ്ഥാനത്ത് സെപ്റ്റംബറിൽ മാത്രം കൊറോണ മൂലം ജീവൻ നഷ്ടമായത് 400 പേർക്കാണ്. ഇതുവരെ ആകെ 719 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നേരത്തെ സംസ്ഥാനത്തെ കൊറോണ മരണത്തിന്റെ പ്രതിദിന ശരാശരി അഞ്ച് ആയിരുന്നെങ്കിൽ ഇപ്പോഴത് 20 ആയി ഉയർന്നു. ഈ മാസം രണ്ടിന് 300 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ, പിന്നീടുള്ള 28 ദിവസം കൊണ്ട് നാനൂറ് പേരുടെ ജീവനാണ് കൊറോണ അപഹരിച്ചത്. ഇന്നലെ മാത്രം 22 മരണം റിപ്പോർട്ട് ചെയ്തതോടെ കൊറോണ മരണം 700 പിന്നിട്ടു.  എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക കേരളത്തിൽ 0.39 ശതമാനം ആണ് മരണനിരക്ക്. ഇത് കൂടാതെ നോക്കുകയെന്നത് ശ്രമകരമാണ്. കൊറോണ വ്യാപനം നിയന്ത്രണാതീതമായതോടെ ഇപ്പോൾ മരണനിരക്ക് പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ് ആരോഗ്യവകുപ്പ്.…

Read More

മനാമ: കുവൈത്തിലെ അന്തരിച്ച അമീറിന്റെ നിര്യാണത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബയ്ക്ക് അനുശോചന സന്ദേശമയച്ചു. രാജാവ് എച്ച് എച്ച് ശൈഖ് നവാഫിനോടും അവരുടെ കുടുംബത്തോടും കുവൈറ്റ് ജനതയോടും അഗാധമായ അനുശോചനം രേഖപ്പെടുത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക

Read More

മനാമ: കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അനുശോചനം രേഖപ്പെടുത്തി. തന്റെ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നേതൃത്വം നൽകിയ ബുദ്ധിമാനായ നേതാവിനെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് നഷ്ടമായതെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക അന്തരിച്ച അമീറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് ശാശ്വത സമാധാനത്തോടെ വിശ്രമിക്കാൻ കഴിയട്ടെയെന്ന് സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 30 ) വൈകുന്നേരം ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധന നടത്തുന്നു. വൈകുന്നേരം 4 മുതൽ രാത്രി 8 വരെയാണ് പരിശോധന നടത്തുന്നത്. അൽ ജസ്‌റ യൂത്ത് സെൻറെർ , ഹാല സ്പോർട്സ് ക്ലബ്, മുഹറഖ് എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്.

Read More

കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ കുറ്റസമ്മതത്തിന് താൻ ഒരുക്കമാണെന്ന് കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായർ അറിയിച്ചു. എൻഐഎ കോടതിയിലാണ് സന്ദീപ് നായർ ഇക്കാര്യം അറിയിച്ചത്. കുറ്റസമ്മതം നടത്താൻ ഒരുക്കമാണെന്ന് അറിയിച്ചതിന് പുറമേ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും,തന്റെ മൊഴികൾ കേസിൽ സുപ്രധാന തെളിവാകുമെന്നും സന്ദീപ് കോടതിയിൽ പറഞ്ഞു.

Read More

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 62,25,764 ആയി ഉയർന്നു. ആകെ രോഗബാധിതരിൽ 51,87,826 പേർ രോഗമുക്തി നേടി. 83.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക നിലവിൽ 9,40,441 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇത് രാജ്യത്തെ ആകെ രോഗികളുടെ 15.16 ശതമാനം വരും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,179 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 97,497 ആയി. രാജ്യത്തെ മരണ നിരക്ക് 1.57 ശതമാനമാണ്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 10,86,688 പേർക്ക് പരിശോധന നടത്തി.

Read More

മനാമ: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതിവിധി നിരാശാജനകമാണെന്നും മതേതര ഇന്ത്യക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി കണ്ടെത്തിയത്. ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിട്ടും പ്രതികളുടെ ഗൂഢാലോചന കോടതിമുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.  എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘ്പരിവാറും ബി.ജെ.പി നേതാക്കന്‍മാരും പരസ്യമായി ഇക്കാര്യം പറഞ്ഞതാണ്. ഇതിനായി സംഘ്പരിവാര്‍ രഥയാത്ര പോലും നടത്തി. എന്നിട്ടും ബാബരി മസ്ജിദ് തകര്‍ത്തതിലെ ആസൂത്രണം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തത് ദുരൂഹമാണെന്നും മതേതര ഇന്ത്യയുടെ ഭാവി അതിസങ്കീര്‍ണ്ണതയിലേക്കാണ് നീങ്ങുന്നതെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 574 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 167 പേർ പ്രവാസി തൊഴിലാളികളാണ്. 399 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 8 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 70,422 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 718 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 64,267 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 91.26 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,907 പേരാണ്. ഇവരിൽ 57 പേരുടെ നില ഗുരുതരമായും 5,850 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.39 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 248 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,303 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,29,432 പേരെയാണ് കോവിഡ്…

Read More

മുംബൈ : പ്രശസ്ത ചലചിത്ര നിർമ്മാതാവ് ശേഖർ കപൂറിനെ പൂനൈ ഫിംലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി നിയമിച്ചു. എഫ്ടിഐഐ ഡയറക്ടർ ഭൂപേന്ദ്ര കയ്‌ന്തോലയാണ് ശേഖർ കപൂറിനെ പ്രസിഡന്റായി നിയമിച്ച വിവരം അറിയിച്ചത്. പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവ് ദേക്കറാണ് ശേഖർ കപൂറിനെ എഫ്ടിഐഐയുടെ പ്രസിഡന്റായി നിയമിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2023 മാർച്ച് 3 വരെ കപൂർ പ്രസിഡന്റ് സ്ഥാനത്ത് തുടരും.

Read More