Author: News Desk

മനാമ: ‘ഒഡീഷയിലെ ഏറ്റവും മികച്ച 20 പ്രചോദനാത്മക വ്യക്തികളിൽ’ ഒരാളായി ബഹ്‌റൈൻ പ്രവാസിയായ ഡോ. അരുൺ കുമാർ പ്രഹരാജിനെ തിരഞ്ഞെടുത്തു. ഇന്റർ‌വ്യൂ ടൈംസാണ് ബഹുമതി നൽകി ആദരിച്ചത്. ബഹറിനിൽ ദാദാഭായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ആണ് ഡോ. അരുൺ കുമാർ പ്രഹരാജ്. സാമൂഹ്യ സേവനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിനാണ് ബഹുമതി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ബഹറിനിൽ നിന്നും ഓൺലൈൻ വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഒഡീഷയിലെ ഭുവനേശ്വർ മേഫെയർ ഹോട്ടലിൽ ഇന്റർവ്യൂ ടൈംസ് അവാർഡ് ദാന ചടങ്ങ് നടത്തിയത്. ഒഡീഷ്യയിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

Read More

മുംബൈ : മുംബൈ കട്ട്‌ലെറി മാർക്കറ്റിലെ ജുമാ മസ്ജിദിന് സമീപത്തെ ഇസ്മയിൽ ബിൽഡിംഗിൽ വൻ തീ പിടുത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ആദ്യ നിലയിൽ വൈകീട്ടോടെയാണ് തീപടർന്നത്. കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ വിവരം ബ്രിഹാൻ മുംബൈ കോർപ്പറേഷൻ അധികൃതരെ അറിയിക്കുകയായിരുന്നു. ഉടനെ ദുരന്തനിവാരണ വിഭാഗത്തിലെ അഗ്നിശമന സേന എത്തി തീ അണച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ധനകാര്യ സേവന ദാതാക്കളിലൊരാളായ ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നു. കമ്പനിയുടെ ബ്രാഞ്ചുകളിലൂടെയോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്കായാണ് മൂന്ന് മാസത്തെ നറുക്കെടുപ്പ് നടത്തുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyAppക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ മാക്ബുക്ക് പ്രോ മുതൽ ഹൈ എൻഡ് സ്മാർട്ട്ഫോണുകൾ, എൽഇഡി ടിവികൾ, ഡിഎസ്എൽആർ, സ്മാർട്ട് വാച്ചുകൾ, ഷോപ്പിംഗ് വൗച്ചറുകൾ എന്നിവ വരെയുള്ള നിരവധി സ്മാർട്ട് ഉപകരണങ്ങൾ മെഗാ ഡ്രോയ്ക്കുള്ള സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട് എന്ന ബാനറിൽ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നടക്കുന്ന കാമ്പെയ്‌നിൽ മൂന്ന് പ്രതിമാസ നറുക്കെടുപ്പുകളും ഉൾപ്പെടും. പ്രതിമാസ നറുക്കെടുപ്പുകൾക്ക് യോഗ്യത നേടുന്നതിന് ട്രാൻസ്ഫർ തുകയ്ക്ക് മിനിമം പരിധി നിശ്ചയിച്ചിട്ടില്ല, അതിനാൽ ഓരോ ഉപഭോക്താവിനും നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും. ഈ കാലയളവിൽ 46 ഓളം വിജയികളെ തിരഞ്ഞെടുക്കും. കൂടാതെ ഇവർക്ക് നിരവധി…

Read More

മക്ക : ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യൻ അധികൃതർ ഇന്ന് മുതൽ ഉമ്ര തീർത്ഥാടനത്തിനായി മുസ്ലീം പുണ്യസ്ഥലങ്ങൾ വീണ്ടും തുറന്നു. കൊറോണ വൈറസ് പ്രോട്ടോക്കോളുകൾ പിന്തുടർന്ന് ആദ്യ ബാച്ച് ഉമ്ര തീർത്ഥാടകർ ഞായറാഴ്ച പുലർച്ചെ എത്തിയെന്ന് ഹജ്ജ് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക സൗദികൾക്കും രാജ്യത്തിലെ വിദേശ താമസക്കാർക്കും പ്രതിദിനം 6,000 പേർക്ക് ഉമ്ര തീർത്ഥാടനം നടത്താൻ അനുവാദമുണ്ട്. ഒരു സംഘത്തിന് മൂന്നു മണിക്കൂറാണ് ഉംറ നിർവഹിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. കഅബ സ്ഥിതിചെയ്യുന്ന മസ്ജിദ് അൽ ഹറാം ഒരു ദിവസം 10 തവണ അണുവിമുക്തമാക്കും. ഉംറ തീർത്ഥാടനത്തിനുള്ള കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ വിലക്ക് ക്രമേണ നീക്കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പകർച്ചവ്യാധി കാരണം, ഈ വർഷം ഹജ്ജ് തീർത്ഥാടനം സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വിദേശത്തു നിന്നുള്ള തീർത്ഥാടകരെ സ്വീകരിച്ചിരുന്നില്ല.

Read More

ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.തമന്നയുടെ പിതാവ് സന്തോഷ് ഭാട്ടിയയ്ക്കും, മാതാവ് രജനി ഭാട്ടിയക്കും കഴിഞ്ഞ മാസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ തമന്ന കൊറോണ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമന്നയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്ന് നടത്തിയ ശ്രവപരിശോധനയിലാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്.

Read More

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിതനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂർ നേരം ട്രംപിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതായിരുന്നുവെന്നും അടുത്ത 48 മണിക്കൂർ അദ്ദേഹത്തിന്റെ പരിചരണത്തിന്റെ കാര്യത്തിൽ നിർണ്ണായകമാണെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ചയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊവിഡിന്റെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെയാണ് വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ട്രംപിനെ വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുന്നത്. ഭാര്യ മെലാനിയ ട്രംപിനും ഇതേ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വീറ്റിൽ വ്യക്തമാക്കിയത്. ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെലാനിയ വൈറ്റ് ഹൌസിൽ തന്നെ തുടരുകയാണ്.

Read More

മനാമ : ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സാം സാമൂവേലിന്റെ കുടുംബത്തിനുള്ള സഹായധനം കുടുംബ സൗഹൃദവേദി ഭാരവാഹികൾ കൈമാറി. കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് സാമിന്റെ ബന്ധുവായ രാജൻ വർഗീസിന് കൈമാറി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ചടങ്ങിൽ കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത്ത് കുമാർ, സെക്രട്ടറി എബി തോമസ്, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.കുടുംബ സൗഹൃദവേദി അംഗങ്ങൾ സ്വരൂപിച്ച മൂന്നു ലക്ഷം രൂപയുടെ സഹായധനം ആണ് സാമിന്റെ കുടുംബത്തിനുവേണ്ടി കൈമാറിയത്.

Read More

ന്യൂഡൽഹി: പഞ്ചാബിൽ ഇന്ന് നടക്കുന്ന കർഷക പ്രക്ഷോഭത്തിലും ട്രാക്ടർ റാലിയിലും പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന യാത്രയുടെ ഭാഗമായി കർഷകരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. നിഹാൽസിങ്ങിലും ജാഗ്രോണിലും റായിക്കോട്ടിലും നടക്കുന്ന ട്രാക്ടർ റാലികളിൽ രാഹുൽ ഗാന്ധി യാത്രയുടെ ആദ്യദിനത്തിൽ പങ്കെടുക്കുമെന്ന് പ‍ഞ്ചാബ് കോൺഗ്രസ് അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. രാവിലെ മോഗ ജില്ലയിലെ ബധ്നികലാനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഒപ്പുശേഖരണ ക്യാംപയിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഇവിടെ നിന്ന് ജാട്പുരയിലേക്ക് ട്രാക്ടർ റാലി. ലുധിയാനയിൽ മൂന്നുമണിക്ക് പൊതുസമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

Read More

ബംഗളൂരു:ചലച്ചിത്ര താരം മിഷ്തി മുഖർജി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. എന്നാൽ ശരീരഭാരം കുറയ്ക്കാനായി കീറ്റോ ഡയറ്റിലായിരുന്നുവെന്നും, കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായെന്നും ഒരുപാട് വേദന സഹിച്ചാണ് താരം മരണത്തിന് കീഴടങ്ങിയതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ഐമാക്കിൽ ജോയിൻ ചെയ്യാനായി http://www.bahrainmediacity.com/ ക്ലിക്ക് ചെയ്യുക 27 വയസായിരുന്നു. ബംഗാളി താരമായ മിഷ്തി മുഖർജി ഏതാനും ചില ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേം കൃഷ്ണ ഹൂം, ലൈഫ് കി തോ ലഗ് ഗയീ തുടങ്ങിയ ചിത്രങ്ങളിൽ നടി വേഷമിട്ടിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 940 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 1,01,782 ആയി. രാജ്യത്ത് ഇതുവരെ 65,49,374 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9,37,625 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം രോഗബാധിതരുടെ 14.32 ശതമാനം വരും. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 55 ലക്ഷം കടന്നു. 55,09,967 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 84.13 ശതമാനമാണ്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 11,42,131 പേർക്ക് കോവിഡ് പരിശോധന നടത്തി.

Read More