Author: News Desk

മനാമ: 2020 മാർച്ച് 17 ലെ കണക്കനുസരിച്ച് ബഹറിനിലെ ജനസംഖ്യ 1.5 ദശലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. രാജ്യത്ത് മൊത്തം 15,01,635 വ്യക്തികളാണ് ഉള്ളത്. അവരിൽ 7,12,362 പേർ ബഹ്റൈനികളും 7,89,273 പേർ വിദേശികളുമാണ്. രാജ്യത്തെ മൊത്തം ബഹ്റൈനികൾ 47.4 ശതമാനമാണ്. വിദേശികൾ 52.6 ശതമാനമാണ്. ആഭ്യന്തരമന്ത്രി അവതരിപ്പിച്ച 2020 ലെ സെൻസസ് മന്ത്രിസഭ അംഗീകരിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഫസ്റ്റ് ഡെപ്യൂട്ടി പ്രീമിയറുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് വിവരങ്ങൾ അംഗീകരിച്ചത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സെൻട്രൽ ഇൻഫോർമാറ്റിക്‌സ് ഓർഗനൈസേഷൻ പുറപ്പെടുവിച്ച 2010 ലെ ഔദ്യോഗിക സെൻസസിൽ മൊത്തം ജനസംഖ്യ 12,34,571 ആയിരുന്നു. 2014 ലെ ജനസംഖ്യ 1.316 ദശലക്ഷമായിരുന്നു. ഇത് 2020 ൽ 1.592 ദശലക്ഷത്തിലും 2030 ൽ 2.128 ദശലക്ഷത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1999 ൽ ഇത് 6,21,000 ആയിരുന്നു. ശരാശരി…

Read More

മ​നാ​മ: ബഹ്‌റൈനിലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റിന്റെ 13-ആം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന​ ഷോ​പ്​ ആ​ൻ​ഡ്​ വി​ൻ ​​പ്രൊ​മോ​ഷ​നി​ലെ ആ​ദ്യ ഇ-​റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ 400 പേർ വിജയികളായി. വി​ജ​യിക​ൾ​ക്ക്​ 25,000 ദീ​നാ​റിന്റെ സ​മ്മാ​ന​ങ്ങ​ളാണ് ല​ഭി​ച്ചത്.150 പേ​ർ​ക്ക് 100 ദീ​നാ​റിന്റെ​യും 150 പേ​ർ​ക്ക്​ 50 ദീ​നാ​റിന്റെ​യും 100 പേ​ർ​ക്ക്​ 25 ദീ​നാ​റിന്റെ​യും ലു​ലു ഷോ​പ്പി​ങ്​ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആ​കെ ഒ​ന്ന​ര ല​ക്ഷം ദീ​നാ​റിന്റെ സ​മ്മാ​ന​ങ്ങ​ളാണ് ഷോപ്പിംഗ് മേളയിലൂടെ ന​ൽ​കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക്​ 100, 50, 25 ദീ​നാ​റിന്റെ വീ​തം ലു​ലു ഷോ​പ്പി​ങ്​ ഗി​ഫ്​​റ്റ്​ കാ​ർഡ്​ ല​ഭി​ക്കും. ഈ ​വ​ർ​ഷം അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഷോ​പ്​ ആ​ൻ​ഡ്​ വി​ൻ പ്രൊ​മോ​ഷ​നി​ൽ അ​ഞ്ചു​ ന​റു​ക്കെ​ടു​പ്പു​ക​ളാ​ണു​ള്ള​ത്. വി​ജ​യി​ക​ൾ​ക്ക്​ ദാ​ന മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ സെ​ൻ​റ​റി​ൽ​നി​ന്ന്​ സ​മ്മാ​നം വാ​ങ്ങാ​വു​ന്ന​താ​ണ്. അ​ടു​ത്ത ഇ-​റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ്​ ഒ​ക്​​ടോ​ബ​ർ 18ന്​ ​ന​ട​ക്കും. എ​ട്ട്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ഓരോ അ​ഞ്ചു​ ദീ​നാ​റി​നും ഇ-​റാ​ഫി​ൾ ല​ഭി​ക്കും. നി​ശ്ചി​ത ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള…

Read More

മനാമ: “ഫീന അൽ ഖൈർ” കാമ്പയിനിൽ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് 10,000 ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു. കോവിഡ് വ്യാപന സമയത്ത് നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിന് മാനവിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനെസ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഫീന അൽ ഖൈർ പദ്ധതിയ്ക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. 17.43 ദശലക്ഷം ബഹ്‌റൈൻ ദിനാറിന്റെ നിരവധി സംരംഭങ്ങൾക്കാണ് എച്ച്എച്ച് ഷെയ്ഖ് നാസർ അംഗീകാരം നൽകിയിട്ടുള്ളത്. ഇതിനെത്തുടർന്ന് സഹായം നൽകാനുള്ള സമിതിയുടെ നീക്കത്തിന്റെ ഭാഗമായാണ് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആവശ്യമുള്ള വിഭാഗങ്ങളെ പിന്തുണയ്ക്കൽ, ഉൽ‌പാദന കുടുംബങ്ങൾ, ഇൻ‌ഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത ബിസിനസ്സ് ഉടമകൾ, നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകൽ എന്നിവ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

Read More

മനാമ: ക്രൗൺ പ്രിൻസ് സെന്റർ ഫോർ ട്രെയിനിംഗ് ആന്റ് മെഡിക്കൽ റിസർച്ചിന് സൊസൈറ്റി ഫോർ സിമുലേഷൻ ഇൻ ഹെൽത്ത് കെയറിന്റെ (എസ്എസ്എച്ച്) അംഗീകാരം ലഭിച്ചു. ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ മേഖലകളെ വിലയിരുത്തുന്ന സ്‌ഥാപനമാണ് എസ്എസ്എച്ച്. യു‌എസ് ആസ്ഥാനമായുള്ള സൊസൈറ്റി ഫോർ സിമുലേഷൻ ഇൻ ഹെൽത്ത് കെയർ ഒരു ലാഭേച്ഛയില്ലാത്ത അംഗത്വ സൊസൈറ്റിയാണ്. ഈ അംഗീകാരം മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും അനുകരണത്തിൽ അന്താരാഷ്ട്ര അംഗീകാരം നേടാൻ ക്രൗൺ പ്രിൻസ് സെന്റർ ഫോർ ട്രെയിനിംഗ് ആന്റ് മെഡിക്കൽ റിസർച്ചിനെ അനുവദിക്കുന്നു. കൂടാതെ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി അനുഭവങ്ങൾ, ആശയങ്ങൾ, പരിശീലന പാഠങ്ങൾ, മെഡിക്കൽ ഗവേഷണം എന്നിവയുമായി സഹകരിക്കാനും കൈമാറ്റം ചെയ്യാനും ഇത് പ്രാപ്തമാക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പൗരന്മാർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകാൻ മെഡിക്കൽ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായി ഏറ്റവും പുതിയ അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ രീതികളെ അടിസ്ഥാനമാക്കി പരിശീലനം നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 2019 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഈ…

Read More

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുളള കണ്ടമ്പട്ടിയിൽ 20 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹത്തിന് ജീവൻവെച്ചു. 70 വയസുളള ബാലസുബ്രഹ്മണ്യ കുമാറാണ് ജീവിതത്തിലേക്ക് തിരിച്ചെ ത്തിയത്. ഇദ്ദേഹം മരിച്ചെന്ന് എന്ന് കരുതി സഹോദരൻ ശരവണൻ ഫ്രീസർ കമ്പനിയിലേക്ക് വിളിച്ച് ഒരു ഫ്രീസർ ആവശ്യപ്പെടുകയും, വൈകീട്ട് നാലുമണിയോടെയാണ് ഫ്രീസറിൽ വയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസർ തിരികെ വാങ്ങാൻ എത്തിയ ജീവനക്കാരാണ് മൃതദേഹത്തിന് അനക്കം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. 70കാരന്റെ കുടുംബക്കാർക്ക് മാനസിക പ്രശ്‌നങ്ങൾ ഉളളതായി സംശയമുണ്ട്.

Read More

സ്വന്തം കുഞ്ഞുങ്ങളെ പിച്ചിച്ചീന്തി കെട്ടിത്തൂക്കിയവർ തെളിവുകൾക്കും സാക്ഷികൾക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന കോടതിയിലൂടെ രക്ഷപെടുമ്പോൾ, മനസ്സാക്ഷിയുടെ കോടതിയിൽ മക്കൾക്ക് നീതി നടപ്പാക്കാനായി പ്രതികളുടെ രണ്ടുപേരുടെയും ജീവൻ എടുത്ത അച്ഛന്റെ കഥയാണ് “ഇരുമ്പ്” എന്ന ചിത്രം. https://youtu.be/LlfOgwZvax4 20 ഓളം ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അംഗീകാരം ഒപ്പം മികച്ച നടൻ, മികച്ച ചിത്രം അങ്ങനെ അംഗീകാരങ്ങളുടെ നിറവിൽ ഇരുമ്പു. ഒടുവിൽ ന്യൂ യോർക്ക് ഫിലിം ഫെസ്റ്റിവലിലും സെലക്ഷൻ കിട്ടി.മാനവ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

Read More

കോഴിക്കോട് : ഉപജില്ല കലോത്സവത്തിനിടെ സ്കൂൾവിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച സംഭവത്തിൽ കാരമൂല പനയങ്കണ്ടിവീട്ടിൽ ഷാജഹാൻ (44), പൂല്ലാളൂർ പാറന്നൂർ കാമ്പ്രവീട്ടിൽ ഷൈജൽ (32) എന്നി അധ്യാപകർ കോടതിയിൽ കിഴടങ്ങി. 2019 ഒക്ടോബർമാസത്തിൽ തലക്കുളത്തൂരിൽ നടന്ന ചേവായൂർ സബ് ജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ചാണ് വിദ്യാർഥിയുടെ അമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് കേസെടുത്തിരുന്നു.

Read More

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുൻപുതന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നതായി രജനിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അതുകൊണ്ടു തന്നെ വിജയദശമി ദിനത്തിൽ സൂപ്പർതാരം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്ക് തമിഴ്നാട്ടിൽ വഴിതുറക്കുന്നതാകും രജനിയുടെ പാർട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Read More

ന്യൂഡൽഹി: ഗാന്ധി കുടുംബം സ്വയം നിർമ്മിച്ച കുമിളകളിൽ നിന്നും പുറത്തു വരണം. ഇല്ലെങ്കിൽ കോൺഗ്രസ് പരാജയപ്പെടും. രാജ്യം ഭരിക്കുന്നത് കോൺഗ്രസ് മറന്നേക്കൂ. എക്കാലവും പ്രതിപക്ഷത്ത് ഉണ്ടാകുമെന്ന തെറ്റായ പ്രതീക്ഷയിലാണ് കോൺഗ്രസ് ജീവിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു കോൺഗ്രസിനെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും രൂക്ഷ വിമർശനവും നടത്തിയത്. എന്തുകൊണ്ടാണ് ആളുകൾ പാർട്ടി വിടുന്നതെന്ന് ചിന്തിക്കാനോ, പരിശോധിക്കാനോ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.

Read More

കടയ്ക്കൽ: മിതൃമ്മല ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനും സ്റ്റുഡന്റസ് പോലീസ് സി .പി .ഒ യുമായ എം .എൻ ലിജു അന്തരിച്ചു. ജില്ലയിലെ മികച്ച സേവനത്തിനു കേരളാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കടക്കൽ വെള്ളാർവട്ടം സ്വദേശിയായിരുന്നു. ഒക്ടോബര് ഏഴിന് ഗവണ്മെന്റ് സർവീസിൽ പത്തു വര്ഷം തികച്ചിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്.

Read More