- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
- ബഹ്റൈനിൽ 18 പൊതുസ്ഥാപനങ്ങളിലെ 88 സേവനങ്ങൾ നവീകരിച്ചു
- വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി
- വൈസ് മെ ക്ലബ് ഓഫ് ട്രിവാൻഡ്രം 75ാം സ്ഥാപക ദിനാഘോഷം നടന്നു
- ഐറിഷ് മണ്ണിൽ ഇന്ത്യക്ക് ഞെട്ടൽ; ആദ്യ ടി20യിൽ 34 റൺസിന് അയർലൻഡിന്റെ വിജയം
- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
Author: News Desk
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് അധോലോക ബന്ധമെന്ന് കസ്റ്റംസ്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ കെ.ടി റമീസിന്റെ ബന്ധം എന്‍ഐഎ കണ്ടെത്തിയതിന് പിന്നാലെയാണ് കസ്റ്റംസ് അന്വേഷണവും അധോലോക ബന്ധങ്ങളിലേയ്ക്ക് നീങ്ങുന്നത്. ഇതിനിടെ സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ഒരു പ്രതി കൂടി ജാമ്യാപേക്ഷ നല്‍കി. ഒടുവില്‍ അറസ്റ്റിലായ മുഹമ്മദ് അസ്‌ലമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികള്‍ക്ക് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ നേരിട്ട് പങ്കാളികളായതായി എന്‍ഐഎ കണ്ടെത്തിയ കെ.ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷാഫി, മുഹമ്മദലി എന്നിവര്‍ക്കാണ് കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മുഖ്യപ്രതിയായ കെ.ടി റമീസിനും മറ്റൊരു പ്രതിയായ ഷറഫുദ്ദീനും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്നും വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ…
മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ 35 വർഷങ്ങൾക്ക് മുകളിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് സിവിൽ എൻജിനീയർ ആയി ജോലി അനുഷ്ഠിച്ചിരുന്ന ഷാഫിയുദ്ദീൻ ഇന്ന് പുലർച്ചെ ഹൃദയസ്തംഭനം മൂലം മരിച്ചു. അദ്ദേഹത്തിൻറെ ഖബറടക്ക ചടങ്ങ് ബഹറിനിൽ തന്നെ നടത്തും. അതിനായുള്ള പേപ്പർ വർക്കുകൾ ആരംഭിച്ചു. അദ്ദേഹത്തിൻറെ ഭാര്യ വിസ പുതുക്കാൻ വേണ്ടി ഇവിടെ എത്തിയിട്ടുണ്ട് അതിനിടക്കാണ് ഈ മരണം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശിയാണ്.
വയനാട് : ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കാനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ പരിപാടികളും എന്നിരിക്കെ ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളിലൊന്നും രാഹുല്‍ പങ്കെടുക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ അറിയിച്ചു. വരുന്ന തിങ്കളാഴ്ച മണ്ഡലത്തിലെത്തി മൂന്ന് ദിവസം വിവിധ പരിപാടികളില്‍ പങ്കെടുക്കും വിധമാകും രാഹുലിന്റെ സന്ദര്‍ശനം. ഔദ്യോഗിക പരിപാടികള്‍ മാത്രമാകും ഈ ദിവസങ്ങളില്‍ ഉണ്ടാകുക.
ഇസ്ലാമാബാദ് : പാകിസ്താനിലെ വടക്കൻ വസീരിസ്താനിലെ റസ്മക് പ്രദേശത്ത് സൈനികർക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് സൈനികർ കൊല്ലപ്പെട്ടു. ഐഇഡികൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
കാൺപുർ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ റേഷൻ ഷോപ്പുകൾ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിലെ തർക്കത്തിനിടെ ബിജെപി നേതാവ് പ്രാദേശിക ഭരണാധികാരികൾക്ക് മുന്നിൽവെച്ചു ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയും ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്തു. വെടിവയ്പിനെത്തുടർന്നുണ്ടായ ദുരന്തത്തിന് ഇടയിൽ ബിജെപി നേതാവ് ധീരേന്ദ്ര സിംഗ് ഓടി രക്ഷപ്പെട്ടു. ജയ്പ്രകാശ് പാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. https://twitter.com/i/status/1316714189830852608 ബല്ലിയ ജില്ലയിലെ റിയോട്ടി പ്രദേശത്തെ ദുർജാൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. റേഷൻ കടകൾ അനുവദിക്കുന്നത് സംബന്ധിച്ച യോഗത്തിൽ തർക്കമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. തർക്കം രൂക്ഷമായതോടെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) യോഗം നിർത്തിവെക്കാൻ തീരുമാനിച്ചു. എന്നാൽ ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതിനിടെയാണ് ബിജെപി നേതാവ് കൂടിയായ ധീരേന്ദ്ര സിങ് ആൾക്കൂട്ടത്തിനുനേരെ വെടിയുതിർത്തത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
മനാമ: 1983 മെയ് 6 ന് ബോംബെയിൽ നിന്ന് ബഹ്റൈനിൽ എത്തിയതാണ് മുഹമ്മദ് ഉണ്ണി പുത്തൻപുരക്കൽ എന്ന മോമുണ്ണി. 1985 മെയ് 5 മുതൽ ബഹ്‌റൈൻ എയർപോർട്ട് സർവീസിൽ (BAS) ജോലിക്ക് കയറി. നീണ്ട 35 വർഷവും 5 മാസവും BAS ൽ ജോലി ചെയ്തു. മൂന്നര പതിറ്റാണ്ട് കാലത്തെ നീണ്ട സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുവാൻ നാട്ടിലേക്ക് യാത്രതിരിക്കുകയാണ് അദ്ദേഹം. ഏതൊരു പ്രവാസിയെയും പോലെ തുടക്ക കാലഘട്ടത്തിൽ ഒരുപാട് ബുദ്ധിമുട്ടും,വിഷമങ്ങളും സഹിച്ചാണ് ജീവിതം തള്ളി നീക്കിയത്. 2020 ഒക്ടോബർ 15 ന് അദ്ദേഹം പവിഴദ്വീപിനോട് വിടപറഞ്ഞു നാട്ടിലേക്ക് യാത്രയാകുകയാണ്.നീണ്ട പ്രവാസ ജീവിതത്തിൽ സ്വന്തം കുടുംബത്തെ കരകയറ്റുന്നതിനൊപ്പം പ്രവാസഭൂമിയിലെ അശരണർക്ക് എന്നും താങ്ങായിരുന്നു അദ്ദേഹം.മറ്റുള്ളവരെ തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കുവാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.രണ്ടു വർഷം മുന്നേ അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളെ മുൻനിർത്തി മുഹറഖ് മലയാളി സമാജം (MMS)അദ്ദേഹത്തെ ആദരിച്ചിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മലപ്പുറം,തൃശ്ശൂർ,പാലക്കാട് ജില്ലകളുടെ…
മനാമ: ഇന്ത്യയിൽ നിന്നും ബഹറൈനിലേക്ക് വരേണ്ട പ്രവാസികൾക്ക് മതിയായ യാത്ര സൗകര്യം ഇല്ലാത്തതു ഉള്ളവക്ക് അമിതമായ യാത്ര നിരക്ക് നൽകേണ്ടിയും വരുന്ന സാഹചര്യത്തിൽ പ്രവാസി യാത്ര പ്രശ്നം നാട്ടിലെയും ബഹ്റൈനിലെയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരികയും അതിന് പരിഹാരം കാണുകയും ചെയ്യുക എന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ എക്സിക്യട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബഹ്റൈൻ പാർലമെന്റ് അംഗം അഹ്മദ് യൂസഫ് അബ്ദുൽ ഖാദർ മുഹമ്മദ് അൻസാരിയുമായി സോഷ്യൽ വെൽഫെയർ അസോസിയേഷൻ കൂടിക്കാഴ്ച നടത്തി. യാത്ര വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ബന്ധപ്പെട്ട മന്ത്രിയുമായും ഗൾഫ് എയർ ബോർഡ് പ്രതിനിധികളുമായും സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക നാട്ടിൽ നിന്നും ബഹ്റൈനിലേക്കുള്ള ഡിസംബർ വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പൂർണ്ണമായും വിറ്റഴിയുകയും നിലവിൽ മറ്റ് സാദ്ധ്യതകൾ ഇല്ലാതിരിക്കുകയോ ഉള്ളവ സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം ഉള്ള യാത്ര കൂലി ഈടാക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബന്ധപ്പെട്ട…
ബഹറിൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ ഫോറം പ്രതിനിധി അംബാസിഡർ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു
മനാമ: ബഹറിൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ ഫോറം പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശേരി നിയുക്ത ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും, ഇന്ത്യയുടെ 75 സ്വാതന്ത്ര വാർഷികം ഇന്ത്യ @75 2022 ഇൽ നടക്കുന്നു. ബഹറിൻ ഇന്ത്യ എഡ്യൂക്കേഷണൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ ഒരു രൂപരേഖ സമർപ്പിക്കുകയും ചെയ്‌തു. ഇന്ത്യയിൽ നിന്ന് ബഹറിനിലേക്ക് വരുന്ന യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയുകയും, അമിത ഫ്ലൈറ്റ് ചാർജ് ഈടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയുകയും ചെയ്തു.
മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക് 200 ദിവസം പുർത്തീകരിക്കുന്നതിന്റെ ഭാഗമായി കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു. കഴിഞ്ഞ 7 മാസക്കാലമായി സ്വജീവിതം പണയപ്പെടുത്തി കോവിഡ് പോസിറ്റീവ് രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരെ ബി കെ എസ് എഫ് നാളെ (ഒക്ടോബർ 16 വെള്ളി) കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആദരിക്കുകയാണ്. സുമനസ്സുകളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
മനാമ: ഹിസ് മജസ്റ്റി കിംഗ്സ് ഫുട്ബോൾ കപ്പ് മുഹറഖ് കരസ്‌ഥമാക്കി. ഇൻജുറി ടൈമിൽ ഹിഡ്ഡിനെ 1-0 ന് തോൽപ്പിച്ചാണ് മുഹറഖ് കപ്പ് സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനെസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എത്തിയിരുന്നു. കിംഗ് ഫുട്ബോൾ കപ്പ് ഫൈനലിന്റെ 43-ാമത് പതിപ്പാണ് ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സെമിഫൈനലിൽ മനാമയെ തോൽപിച്ചാണ് മുഹറഖ് ഫൈനലിലെത്തിയത്. റിഫയെ മറികടന്നാണ് ഹിദ്ദ് ഫൈനലിൽ ഇടംനേടിയത്. കോവിഡ്-19 മൂലമുള്ള അസാധാരണ സാഹചര്യങ്ങൾക്കിടയിലും കിംഗ്സ് ഫുട്ബോൾ കപ്പ് ഫൈനൽ സംഘടിപ്പിച്ചതിന് ഷെയ്ഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ അധ്യക്ഷനായ ബഹ്‌റൈൻ ഫുട്ബോൾ അസോസിയേഷനെ ശൈഖ് ഖാലിദ് അഭിനന്ദിച്ചു.
