Author: News Desk

കൊച്ചി: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അശ്ലീല യുട്യൂബര്‍ വിജയ്.പി.നായരെ മര്‍ദ്ദിച്ച കേസിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മുന്‍കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മൂന്നുപേരും നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ചത്. മോഷണം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, മുറിയില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികള്‍ പൊലീസിനെ ഏല്‍പ്പിച്ചതിനാല്‍ കേസിലെ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ്…

Read More

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ് രജിസറ്റർ ചെയ്ത കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ കസ്റ്റംസ് കേസിലും സ്വപ്നയ്ക്കു ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ റിമാൻഡിൽ തുടരേണ്ടി വരും. ഇതുകൂടാതെ കോഫെപോസ നിയമപ്രകാരം ഒരുവർഷം കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അനുമതിയും കസ്റ്റംസ് നേടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എൻ.ഐയഎ കേസിൽ ജാമ്യം ലഭിച്ചാലും സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകില്ല. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ 60 ദിവസം പൂർത്തിയായ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ഈ വാദം അംഗീകരിച്ചാണ് കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 334 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 101 പേർ പ്രവാസി തൊഴിലാളികളാണ്. 223 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 10 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 75,948 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 438 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 71,687 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,979 പേരാണ്. ഇവരിൽ 51 പേരുടെ നില ഗുരുതരമായും 3,928 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.24 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 282 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,627 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 15,57,638 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

ന്യൂയോർക്ക്: എഴുപത്തിനാലാം കേരളപ്പിറവിയോടനുബന്ധിച്ചു കേരളാ സോഷ്യൽ ഡയലോഗ് എന്ന സീരിസിൽ അമേരിക്കയിലെ കലാസാംസ്കാരിക സംഘടനയായ ആർട്ട് ലൗവേർസ് ഓഫ് അമേരിക്ക (അല) നിരവധി പരിപാടികൾ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടത്തുന്നു. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കും. അല ഒരുക്കുന്ന ഈ കേരള സോഷ്യൽ ഡയലോഗ്സ് എന്ന സീരിസിന്റെ ഉത്‌ഘാടനം ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് എം ബി രാജേഷ് (മുൻ എം.പി പാലക്കാട്) നിർവഹിക്കും. തുടർന്ന് കേരള ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ എന്ന ആദ്യ സെഷനിൽ ഡോക്ടർ മാളവിക ബിന്നി സംസാരിക്കുന്നു. നാട്ടുരാജാക്കന്മാർക്കും , പോർട്ടുഗീസ് , ബ്രിട്ടീഷ് അധിനിവേശങ്ങൾക്കും മുൻപുള്ളൊരു കേരളവും അത് രൂപപ്പെട്ടതിനെക്കുറിച്ചും വിവിധ സംസ്കാരങ്ങളുടെ കടന്നുവരവിനെക്കുറിച്ചും ഡോ. മാളവിക ചരിത്ര വസ്തുതകൾ മുൻനിർത്തി സംസാരിക്കുന്നതായിരിക്കും. ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സമകാലിക മാദ്ധ്യമ രംഗത്തെപറ്റിയുള്ള ചർച്ചയായ “ദി ഫോർത്ത്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്ടും നാളെ യെലോ അലർട്ട്. ഈ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത വേണമെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Read More

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 72 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 706 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 71,75,881 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ട് ലക്ഷത്തി 8,38,729 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. എന്നാൽ രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 62 ലക്ഷം കടന്നു. 62,27,295 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ 1,09,856 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം 10,73,014 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Read More

വടക്കാഞ്ചേരി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചു. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെന്റ് വെഞ്ചേഴ്‌സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്.അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി തയ്യാറായില്ല. ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്. വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ.) ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാകും കോടതിയെ സമീപിച്ചിരുന്നു.

Read More

തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അർഹനായി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇത്തവണ 119 ചിത്രങ്ങളാണ് അവാർഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. 2019ൽ നിർമ്മിച്ച ചിത്രങ്ങൾക്കാണ് പുരസ്കാരം. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കോവിഡ് സാഹചര്യത്തെ തുടർന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാർവതി (ഉയരെ), രജിഷ വിജയൻ (ജൂൺ, ഫൈനൽസ്), അന്ന ബെൻ (ഹെലൻ, കുമ്പളങ്ങി നൈറ്റ്‌സ്), മഞ്ജു വാര്യർ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകൾ അവസാന നിമിഷം വരെയും…

Read More

മനാമ: റിഫാ കാമ്പസ്സിലെ മേൽകൂരയിലെ ചോർച്ച ഇസാ ടൗൺ ക്യാമ്പസിന്റെ മതിലിൽ പിന്നെയും പെയിന്റ് അടിച്ചാൽ തീരുമോ ? ഇന്തൃന്‍ സ്കൂളിലെ ഇപ്പോള്‍ കാലാവധി തീരാറായ  ഭരണ സമിതിയുടെ കഴിവു കേടും ഇച്ഛാശക്തിയില്ലായ്മയും സ്വജനപക്ഷ താല്‍പരൃങ്ങള്‍ക്ക് വേണ്ടിയുള്ള കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകളുമാണ്  ഇന്തൃന്‍ സ്കൂളിന്‍റെ  ഇന്നത്തെ ശോചനീയാവസ്ഥക്ക് കാരണമെന്ന് യു.പി.പി പത്രകുറിപ്പിലൂടെ ആരോപിച്ചു.  ആറ് വര്‍ഷം സമയമുണ്ടായിട്ടും കമ്മിറ്റിയംഗങ്ങള്‍ തമ്മിലുള്ള  തൊഴുത്തില്‍ കുത്തും പടലപിണക്കങ്ങളും ചര്‍ച്ച ചെയ്യാനല്ലാതെ വികസനമെന്ന പേരില്‍ ഒരു മൂത്രപ്പുര പോലും പണിയാനാകാത്തവര്‍ സ്വന്തം അസഹിഷ്ണുത കൊണ്ട് മാത്രമാണ് പ്രതിപക്ഷത്തിന്‍റേയും  മുന്‍ കമ്മറ്റിയുടേയും മാതൃകാ പരമായ പ്രവര്‍ത്തനങ്ങളെ അസതൃ പ്രസ്താവനകളിലൂടെ കുറ്റപ്പെടുത്തി സ്കൂളിനെ സ്വയം അപകീര്‍ത്തിപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് യു.പി.പി. ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ നിന്നും കുട്ടികളെ പുറത്താക്കിയതിനെതിരെ യു.പി.പി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളേയും ക്ളാ  സ്സിലിരുത്തേണ്ടി വന്ന ജാളൃം മറക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ വിളിച്ചു…

Read More