- ഐറിഷ് മണ്ണിൽ ഇന്ത്യക്ക് ഞെട്ടൽ; ആദ്യ ടി20യിൽ 34 റൺസിന് അയർലൻഡിന്റെ വിജയം
- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
- അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
- മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
- 14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്സോ കേസിൽ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ
- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
Author: News Desk
മുംബൈ: ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അധികൃതർ റെയ്‌ഡ് നടത്തി. അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിലാണ് റെയ്‌ഡ്. ഭാര്യാസഹോദരനായ ആദിത്യ ആൽവ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് റെയ്‌ഡ് നടത്തിയത്. കർണാടക മുൻ മന്ത്രി ജീവരാജ് അൽവയുടെ മകനായ ആദിത്യ അൽവ ഒളിവിലാണുള്ളത്. വിവേക് ഒബറോയ് അദ്ദേഹത്തിന്റെ ബന്ധുവാണെന്നും വിവേകിന്റെ വീട്ടിൽ ആൽവ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് കോടതി വാറണ്ട് വാങ്ങുകയും പരിശോധന നടത്തുകയും ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഈ വർഷം ആദ്യം കന്നഡ ചലച്ചിത്ര നിർമ്മാതാവ് ഇന്ദ്രജിത് ലങ്കേഷാണ് ചന്ദന മയക്കുമരുന്ന് റാക്കറ്റ് തുറന്നുകാട്ടിയത്. മയക്കുമരുന്ന് കടത്തുകാർ, വിതരണക്കാർ, പാർട്ടി സംഘാടകർ എന്നിവർക്കെതിരെ പോലീസ് അന്വേഷണം നടത്തിയതു മുതൽ ആൽവയും പ്രധാന പ്രതികളായ ശിവപ്രകാശ് ചുപ്പി, ഷെയ്ക്ക് ഫാസിൽ എന്നിവരും ഒളിവിലാണ്. അതേസമയം, മയക്കുമരുന്ന് കേസിൽ ഇതുവരെ പന്ത്രണ്ട് പേരെ അറസ്റ്റ്…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം വിപുലപ്പെടുത്തി സിബിഐ. 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിൽ നിന്ന് സിബിഐ വാങ്ങി. 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്‌ഷനു സമീപം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളാണ് കേസിൽ പ്രതികളായിരിക്കുന്നത്. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
തിരുവനന്തപുരം: പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാർബൺ ന്യൂട്രൽ പ്രദേശമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ ആയിരം പച്ചത്തുരുത്തുകൾ യാഥാർത്ഥ്യമായതിന്റെ പ്രഖ്യാപനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പച്ചത്തുരുത്തുകൾ വരും തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്. ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും 1261 എണ്ണം ഒരുക്കാനായി. നിലവിൽ 454 ഏക്കർ സ്ഥലത്താണ് പച്ചത്തുരുത്തുള്ളത്. പച്ചത്തുരുത്തുകൾ കേരളത്തിൽ വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വർഷവും ഈ മാതൃകയിൽ കൂടുതൽ പച്ചത്തുരുത്തകൾ സൃഷ്ടിക്കാനാവണം. തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും സഹകരിച്ചാൽ അത് സാധ്യമാകും. ഇനിയും ഒരു ആയിരം പച്ചത്തുരുത്തുകൾ സ്ഥാപിക്കണം. ഇതിനായി പൊതുസ്ഥലങ്ങളില്ലെങ്കിൽ താത്പര്യമുള്ള വ്യക്തികളുടെ സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിക്കാൻ പ്രോത്‌സാഹിപ്പിക്കണം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പച്ചത്തുരുത്ത് പദ്ധതിയിലൂടെ പ്രകൃതിയെ പരിപാലിച്ചു വളർത്തണമെന്ന ബോധം സൃഷ്ടിക്കാനായി. ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്താണ് പച്ചത്തുരുത്തുകൾ സൃഷ്ടിച്ചത്. ആദ്യത്തെ പച്ചത്തുരുത്തായ തിരുവനന്തപുരത്തെ പോത്തൻകോട് വേങ്ങോടിൽ പാലോട് ബൊട്ടാണിക്കൽ ഗാർഡന്റെ സഹായത്തോടെ അപൂർവ ഔഷധസസ്യങ്ങൾ…
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് റോയൽ തായ് എംബസിയുമായി സഹകരിച്ച് ഒരുക്കിയ തായ്ലൻഡ് ഭക്ഷ്യമേളയ്ക്ക് തുടക്കമായി. ഒക്ടോബർ 14 മുതൽ 20 വരെയാണ് മേളയിൽ നടക്കുന്നത്. തായ്‌ലൻഡിലെ ജനപ്രിയവും ആകർഷകവുമായ ഭക്ഷണവിഭവങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. തായ്ലൻഡ് അംബാസഡർ താനിസ് നാ സോങ്ഖ്ലയും ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസെർ രൂപവാലയും ചേർന്ന് ജുഫെയർ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ മേള ഉദ്ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തിരഞ്ഞെടുത്ത തായ് ഉൽപ്പന്നങ്ങൾക്ക് എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും 30 ശതമാനം ഇളവ് ലഭിക്കും. തായ് പച്ചക്കറികളുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഷെഫ് വസാനി ബോർഡീറാത്ത് തായ് വിഭവങ്ങളുടെ തത്സമയ കുക്കറി ഡെമോ അവതരിപ്പിക്കും. വൈവിധ്യവും രുചിയും കൊണ്ട് ലോകശ്രദ്ധ നേടിയതാണ് തായ് വിഭവങ്ങളെന്ന് അംബാസഡർ പറഞ്ഞു.
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത താമസം ഒരുക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച എന്റെ കൂടിൽ അഭയം തേടിയത് പതിനായിരത്തിലധികം പേർ. തിരുവനന്തപുരത്ത് ഏഴായിരത്തിലധികം പേർക്കും കോഴിക്കോട് മൂവായിരത്തിലധികം സ്ത്രീകൾക്കുമാണ് എന്റെ കൂട് പദ്ധതി ഇതുവരെ സൗജന്യ താമസം ഒരുക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട കേന്ദ്രങ്ങൾ വീണ്ടും തുറക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും എന്റെ കൂട് വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് വനിതാ ശിശുവികസന വകുപ്പ്. മുൻകാലങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ രാത്രിയിൽ എത്തുന്ന സ്ത്രീകൾക്ക് റയിൽവെസ്റ്റേഷനിലെ വെയിറ്റിംഗ് റൂമുകളിലോ, പ്ലാറ്റ്ഫോമിലോ ഇരുന്നു നേരം വെളുപ്പിക്കുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് ഇത്തരം സാഹചര്യങ്ങളിൽ എന്റെ കൂട് അവർക്ക് അനുഗ്രഹമായി മാറുകയാണ്. അതും പോലീസ് സുരക്ഷയോടെ നിർഭയം വസിക്കാവുന്ന തരത്തിൽ. വിദ്യർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്കും എന്റെ കൂട് പദ്ധതി അനുഗ്രഹമായിട്ടുണ്ട്. 2016ൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനു സമീപവും, 2018ൽ തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ…
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. കോവിഡ് മൂലം 680 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 73,07,098 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലുള്ള കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നുണ്ട്. ഇതുവരെ കോവിഡ് മുക്തി നേടിയത് 63,83,442 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 87.36 ശതമാനമാണ്. 8,12,390 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,11,266 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 11,36,183 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
മനാമ: ബഹ്‌റൈനിൽ പുതുതായി 349 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 105 പേർ പ്രവാസി തൊഴിലാളികളാണ്. 239 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 5 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 76,621 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 397 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 72,561 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.70 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,773 പേരാണ്. ഇവരിൽ 52 പേരുടെ നില ഗുരുതരമായും 3,721 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 4.92 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 287 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,463 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 15,77,500 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
ലൈസൻസ് പുതുക്കാൻ കഴിയാതിരുന്ന 400 ആരോഗ്യ പ്രവർത്തകരെ പിഴ ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കി എൻഎച്ച്‌ആർഎ
മനാമ: 2020 ഫെബ്രുവരി വരെ 418 ആരോഗ്യ പ്രവർത്തകരെ പിഴ ഈടാക്കുന്നതിൽ നിന്ന് അതോറിറ്റി ഒഴിവാക്കിയിട്ടുണ്ടെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്‌ആർഎ) ചീഫ് എക്സിക്യൂട്ടീവ് ഡോ. മെറിയം അദ്‌ബി അൽ ജലാഹ്മ പറഞ്ഞു. 2020 ഫെബ്രുവരി മുതൽ ലൈസൻസ് പുതുക്കാൻ കഴിയാതിരുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഈ തീരുമാനം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കൊറോണ വൈറസിനെ നേരിടുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കായി പിഴയോ സാമ്പത്തിക കുടിശ്ശികയോ നൽകേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെ അൽ ജലാഹ്മ പ്രശംസിച്ചു. എൻഎച്ച്‌ആർഎ ആ നിർദേശങ്ങളെ വളരെയധികം വിലമതിക്കുന്നുവെന്നും അവ നടപ്പാക്കിയതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അൽ ജലാഹ്മ സ്ഥിരീകരിച്ചു. പൊതുമേഖലയിൽ ജോലി ചെയ്യുന്ന 418 മെഡിക്കൽ പ്രൊഫഷണലുകൾക്ക് 24,000 ബഹ്‌റൈൻ ദിനാറിൽ കൂടുതൽ ഇളവുകളാണ് അനുവദിച്ചിട്ടുള്ളത്.
ഹ്യുസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ എഡ്വിന്സും, ഫോമയും , ഫൊക്കാനയും, മാഗും, വേൾഡ് മലയാളി കൗൺസിലും, ഐഎൻഒസിയും ഐപിസിഎൻ എയും സംയുക്തമായി, ഞായറാഴ്ച ഒക്ടോബർ 11ന് നടത്തിയ ബ്ലഡ് ഡ്രൈവിനോടൊപ്പം രാവിലെ 11 മണിക്ക് സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിം നർവിയോസ്, വെൻ ഗ്വേര, സെസിൽ വില്ലിസ്, എജെ ഓൺറോയ്, മിസോറി സിറ്റി മേയർ ആയി മത്സരിക്കുന്ന ഫ്രെഡ് ജി ടെയ്‌ലർ, ടെക്സാസ് സ്റ്റേറ്റ് റെപ്രസന്റേറ്റിവ് ആയി ഹൌസ് ഡിസ്ട്രിക്ട് 27 ൽ നിന്ന് മത്സരിക്കുന്ന റോൺ റെയ്നോൾഡ്സ് എന്നിവരെ അണിനിരത്തി മീറ്റ് ദി ക്യാൻഡിഡേറ്റ് / ഡിബേറ്റ് നടത്തപ്പെട്ടു. ഇത് അമേരിക്കൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെ അമേരിക്കൻ കൗണ്ടിതല രാഷ്ട്രീയത്തിലെ എല്ലാ മത്സരാർത്ഥികളെയും അണിനിരത്തി മലയാളി സംഘടനകൾ ഒരു ഡിബേറ്റ് നടത്തുന്നത്. അമേരിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റിനോട് കിടപിടിക്കുന്ന തരത്തിൽ ഇത്തരം ഒരു ഡിബേറ്റ് നടത്തിയതിൽ ചേംബർ ഓഫ് കൊമേയ്സും ജിജു കുളങ്ങരയും…
കേരളത്തിൽ ബുധനാഴ്ച6244 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂർ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂർ 303, കാസർഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജൻ ചെട്ടിയാർ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോർട്ട് സ്വദേശി കൃഷ്ണൻകുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാൽ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേർത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേൽ മാർക്കറ്റ് സ്വദേശി എം.എസ്. ജോൺ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ…
