- ഐറിഷ് മണ്ണിൽ ഇന്ത്യക്ക് ഞെട്ടൽ; ആദ്യ ടി20യിൽ 34 റൺസിന് അയർലൻഡിന്റെ വിജയം
- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
- അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
- മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
- 14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്സോ കേസിൽ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ
- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
Author: News Desk
തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരുന്ന കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനാമ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 25 മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കും. തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അധ്യാപക അനധ്യാപക ജീവനക്കാർ ഒക്ടോബർ 11 മുതൽ പ്രവർത്തനമാരംഭിച്ചു. അതിനു രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പൊതുവിദ്യാലയങ്ങൾക്കും പുനരധിവാസ കേന്ദ്രങ്ങൾക്കും 2020-2021 അധ്യയനവർഷം സംബന്ധിച്ച് കിരീടാവകാശിയും പ്രഥമ ഡെപ്യൂട്ടി കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് തീരുമാനം. എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാരുടെ അക്കാദമിക് നേട്ടങ്ങൾ ഉറപ്പുവരുത്താൻ ശ്രമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും വിദ്യാർത്ഥികളുടെ സുരക്ഷയും ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മനാമ: സ്തനാർബുദ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ (ഡബ്ള്യു.ഐ.എസ്.ബി) “പിങ്ക് ഗാലറി” എന്ന പേരിൽ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ മാസത്തിൽ നടത്തുന്ന എക്സിബിഷനായി അനുയോജ്യമായ അടികുറുപ്പോടുകൂടി പിങ്ക് നിറത്തിലുള്ള ചിത്രങ്ങൾ ആണ് അയക്കേണ്ടത്. ഒരാൾക്ക് പരമാവധി 3 ചിത്രങ്ങൾ അയക്കാം. ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും പരിഗണിക്കപ്പെടുന്ന ചിത്രങ്ങൾ ഡബ്ള്യു.ഐ.എസ്.ബിയുടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുo. ചിത്രങ്ങൾ 36047200 ൽ വാട്‍സ്ആപ് ചെയ്യുക. ഒക്ടോബർ 20 വരെയാണ് പ്രദർശനം നടത്തുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സ്ത്രീകളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി രണ്ടു സ്ത്രീകൾ ചേർന്ന് തുടങ്ങിയ കൂട്ടായ്മ ആണ് വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സാധ്യതകൾ തിരിച്ചറിയുകയും,സ്റ്റേ അറ്റ് ഹോം പ്രൊജക്റ്റകളുടെ ഭാഗമായി ഓൺലൈൻ മത്സരങ്ങളും വെബീനറുകളും മറ്റും ഡബ്ള്യു.ഐ.എസ്.ബി നടത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39062720 ൽ ബന്ധപ്പെടുക.
മനാമ: രാഷ്ട്ര പിതാവിന്റെ നൂറ്റി അമ്പതാം ജന്മദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഉപന്ന്യാസ രചനാ മത്സരത്തില്‍ യൂണിവേഴ്സിറ്റി വിഭാഗത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ വാരം സ്വദേശി മുഹമ്മദ് ജസീറിനെ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി അനുമോദിച്ചു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രവർത്തക സമിതി, സന്നദ്ധസേവന വിഭാഗമായ വിഖായ എന്നിവയുടെ സജീവ അംഗമായ ജസീര്‍, ബഹ്റൈന്‍ യൂണിവേഴ്സിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി സി.പി.നസീര്‍-ജസീല ദന്പതികളുടെ രണ്ടാമത്തെ മകനാണ്. “ആധുനിക ലോകത്ത് മഹാത്മാ ഗാന്ധിയുടെ പ്രസക്തി ” എന്ന വിഷയത്തിലായിരുന്നു ഇന്ത്യന്‍ എംബസിയുടെ ഉപന്ന്യാസ രചനാ മത്സരം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആക്ടിഗ് സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ജസീറിന് മൊമന്റോ നല്‍കി. ഹാഫിള് ശറഫുദ്ദീൻ മൗലവി, മുസ്തഫ കളത്തിൽ, അബ്ദുൽ മജീദ്, നവാസ് കുണ്ടറ, അബ്ദുൽ റസ്സാഖ് എന്നിവർ പങ്കെടുത്തു.
മനാമ: രാജ്യത്തെ സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ശക്തമായ നിയമ വ്യവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിലും ഭരണകൂടങ്ങളുടെ ഇച്ഛക്കൊത്താണ് അവ നടപ്പിലാക്കുന്നതെന്നും സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ ഇ സി ആയിഷ അഭിപ്രായപ്പെട്ടു . ഹഥ്റാസ് സംഭവത്തിലൂടെ ഭരണ കൂടങ്ങൾ വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നുവെന്നതാണ് കാണുന്നതെന്നും മൗനം കുറ്റ കൃത്യത്തേക്കാൾ അപകടകാരമാണെന്നും ഇത്തരം വിഷയത്തിൽ സ്ത്രീകൾ ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അത് മാറ്റങ്ങൾ കൊണ്ടു വരുമെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പെൺസുരക്ഷക്കായി പെൺ പ്രതിഷേധം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ, കേരളീയ സമാജം സാഹിത്യവിഭാഗം കൺവീനറും എഴുത്തുകാരിയുമായ ഷബിനി വാസുദേവ്, കെ. എം.സി.സി വൈസ് പ്രസിഡന്റ് സുനിത ശംസുദ്ധീൻ, കേരളീയ സമാജം മുൻ പ്രസിഡന്റ് മോഹിനി തോമസ്, എഴുത്തുകാരി ഉമ്മുഅമ്മാർ…
മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം ഇരു വൃക്കകളും തകരാറിലായ പൊവ്വൽ സ്വദേശിയായും ബഹ്‌റൈൻ പ്രവാസിയുമായിരൂന്ന സിനാന്റെ ചികിത്സക്കായി കൈമാറി. സിനാനു വേണ്ടി ചികിത്സാസഹായം സ്വരൂപിക്കുന്ന കെ.എം.സി.സി കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം, പി.കെ.അഷ്റഫ്, കുഞ്ഞാമു എന്നിവര്‍ക്ക് ലാൽ കെയേഴ്സ് ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് സഹായധനം കൈമാറി. ബഹ്‌റൈൻ ലാൽ കെയെർസ് പ്രസിഡന്റ് എഫ്. എം ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ സന്നിഹിതരായിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ചെന്നൈ: തമിഴ് ചലച്ചിത്ര താരം ധനുഷിന്റെ വസതിയിൽ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിൽ ബോംബ് വെച്ചതായി ചെന്നൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയെന്നും വ്യാജ ഭീഷണിയാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്തംബർ മാസം നടൻ സൂര്യയുടെ ഓഫീസിന് നേരെയും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആൽവാർ പേട്ടിലുള്ള ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും ഇവിടെ നിന്നും കണ്ടെത്താനായില്ല. താരങ്ങളായ വിജയ്, അജിത്ത്, രജനീകാന്ത് എന്നിവരുടെയെല്ലാം വസതിയ്ക്ക് നേരെ കഴിഞ്ഞ മാസങ്ങളിൽ ഇത്തരത്തിൽ ബോംബ് ഭീഷണി വ്യാജ സന്ദേശം ലഭിച്ചിരുന്നു.
പോർച്ചുഗൽ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ക്വാറന്റെയ്‌നിൽ പ്രവേശിച്ചതായി പോർച്ചുഗൽ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. കൊറോണ പോസിറ്റീവായതോടെ റൊണാൾഡോ പോർച്ചുഗൽ ടീമിൽ നിന്നും വിട്ടു നിന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
തിരുവനന്തപുരം: കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നിരവധി തവണ തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാധാരണ മര്യാദ അനുസരിച്ചാണ് കോൺസുൽ ജനറലുമായി മുഖ്യമന്ത്രി എന്ന നിലയിൽ ഇടപെട്ടിരുന്നത്. കോണ്‍സുലേറ്റ് ജനറല്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴോക്കെ അവരും ഒപ്പമുണ്ടായിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശിവശങ്കറെ ബന്ധപ്പെടാന്‍ താന്‍ പറഞ്ഞിരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി. നായർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ആഴ്‌ചയും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ, ഭാഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. അതിൽ ജാമ്യം ലഭിച്ചെങ്കിലും ഐടി ആക്‌ട് പ്രകാരമുള്ള കേസ് നിലനിന്നതിനാൽ ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല. ഈ കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നന്നത്.
