Author: News Desk

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി അനുശോചന കുറിപ്പില്‍ പറഞ്ഞു. നിരവധി പ്രവാസികള്‍ക്ക് അന്നം നല്‍കുന്ന പവിഴദ്വീപിനെ ഈ നിലയിലെത്തിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളേറെയാണ്. പ്രവാസസമൂഹത്തോട് യാതൊരു വിവേചനവും കാണിക്കാതെ ഏവരെയും ചേര്‍ത്തുപിടിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രവാസികളുടെ സുരക്ഷയ്ക്കായി നിയമങ്ങളുണ്ടാക്കി മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ബഹ്‌റൈനിനെ മുന്നിലെത്തിച്ചു. കൊവിഡ് കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായം നല്‍കാന്‍ അദ്ദേഹത്തിന് കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നു. ഏറെ ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈനിന്റെ വികസനത്തിന് വഴിയൊരുക്കിയത്. എല്ലാ രാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിച്ച് ശാന്തിയും സമാധാനവും ലോകത്തിന് പകര്‍ന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈനിന് തീരാനഷ്ടമാണെന്നും രാജ്യത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഒ.കെ…

Read More

മനാമ : ഇന്ന് വിട വാങ്ങിയ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ ബഹ്റൈൻ പ്രതിഭ പ്രവർത്തകർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അര നൂറ്റാണ്ടോളം ബഹ്‌റൈൻ ഭരണത്തിന് നേതൃത്വം നല്‍കിയ അതുല്യ വ്യക്തിത്വം ലോകത്തിൽ ഏറ്റവും ദീർഘ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ലോക ഭൂപടത്തിൽ ബഹ്റൈനെ ഇന്ന് കാണുന്ന തരത്തിൽ വികസിപ്പിച്ച ക്രാന്തദർശിയായ ഒരു ഭരണാധികാരിയെയാണ് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയിലൂടെ ദേഹ വിയോഗത്തിലൂടെ ഇന്ത്യക്കാരന്റെ പോറ്റമ്മയായ ഈ രാജ്യത്തിന് നഷ്ടമാകുന്നത്. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു. എണ്ണവരുമാനത്തിന് പുറമെ ബഹ്റൈനെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റി വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് അവിസ്മരണീയമായിരുന്നു. അദ്ദേഹം കാണിച്ച സ്നേഹവും , ജാഗ്രതയും, വികസന കാര്യത്തിലെ പ്രവാസികളുടെ കറ…

Read More

കണ്ണൂർ : മുൻകാല ബഹ്‌റൈൻ പ്രവാസിയും കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു തളാപ്പ് മസ്ജിദ് റോഡിന് സമീപം കപ്പണ ഹൌസിൽ സി. കെ. മുഹമ്മദ്‌കുഞ്ഞി നിര്യാതനായി.74 വയസായിരുന്നു.പഴയകാല മുസ്ലിം ലീഗ് വളണ്ടിയർ കോർ ക്യാപറ്റ്നും ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ കുഞ്ഞാമിന. മക്കൾ :റിയാസ് (ദുബൈ ), റുക്‌സാന,റഹനാസ്, മരുമക്കൾ :മഹറൂഫ്. എ.കെ(ഖത്തർ )സാജിദ്.

Read More

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ വിയോഗത്തിൽ കേരള കാത്തോലിക് അസോസിയേഷൻ അനുശോചിച്ചു …ബഹ്‌റൈൻ ജനങ്ങൾക്കും, പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട് എന്നു യോഗം വിലയിരുത്തി. ബഹ്‌റൈൻ രാജ്യത്തിന്റെ വളർച്ചയിലും , വികസനത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നു KCA പ്രസിഡന്റ്‌ റോയ് സി ആന്റണി അഭിപ്രായപ്പെട്ടു. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] സൂമിൽ ചേർന്ന യോഗത്തിൽ KCA ഭാരവാഹികളും മുൻ പ്രസിഡന്റ്‌മാരായിരുന്ന അരുൾ ദാസ്, ദാസ്,വർഗീസ്‌ കാരക്കൽ, സേവി മാത്തുണ്ണി, തുടങ്ങിയവരും, kca അംഗങ്ങളും സംബന്ധിച്ചു. പ്രധാനമന്ത്രിയോടുള്ള ആദരസുചകമായി kca യുടെ ഔദ്യോഗിക പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തി വെക്കുന്നതായും, അദ്ദേഹത്തിനും കുടുംബത്തിനും, ബഹ്‌റൈൻ ജനതക്കും, പ്രവാസി സമൂഹത്തിനും നേരിട്ട ദുഖത്തിൽ പങ്കുചേരുന്നതായും kca പ്രസിഡന്റ്‌ റോയ് സി ആന്റണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും, പത്രക്കുറിപ്പ്പിലൂടെ അറിയിച്ചു.

Read More

മനാമ: ബഹ്റിന്റെ ഉയർച്ചക്കും പുരോഗതിക്കു മായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള ഷെയ്ക്ക് ഖലീഫ ലോകത്തിനുമുന്നിൽ ബഹ്റിന്റെ പേരും പ്രശസ്തിയും ഉയർത്താനും രാജ്യത്തു സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യ പങ്കു വഹിച്ച ഏറ്റവും ആദരീയണനായ ഒരു ഭരണാധികാരിയായിരുന്നു. ദീർഘ വീഷണവും ഇച്ഛാശക്തിയും പ്രവാസികളോട് പ്രത്യേകിച്ചും ഇന്ത്യക്കാരോട് സഹനുഭൂതിയുള്ള ഒരു ഭരണാധികാരിയായിരുന്നു ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ.ഈ രാജ്യത്ത് ഒരു വേർതിരിവുകളും ഇല്ലാതെ ഏതൊരു പ്രവാസിക്കും ജീവിക്കുവാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ. ആധുനിക ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാൻ ആവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു ഷെയ്ക്ക് ഖലീഫഎന്നും കെ പി ഫ് അംഗങ്ങൾ അനുസ്മരിച്ചു.ബഹ്‌റൈൻ ജനതയ്ക്കും രാജ കുടുംബങ്ങൾക്കും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. റോയൽ കുടുംബത്തോടും ഭരണാധികളോടും ജനങ്ങളോടും ഒപ്പം ഈ വലിയ ദുഃഖത്തിൽ പങ്കു ചേരുന്നതായും കെപിഫ് അംഗങ്ങൾ അറിയിച്ചു. https://youtu.be/8l-bPXgorF4

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസി‌ആർ‌എഫ്) ബഹ്‌റൈന്റെ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഹിസ് റോയൽ ഹൈനസ് രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ശക്തമായ നേതാവും മികച്ച ദർശകനുമായിരുന്നു. ബഹ്‌റൈന്റെ പുരോഗതിക്ക് നേതൃത്വം നൽകുന്നതിൽ അദ്ദേഹം ഒരു മികച്ച നേതാവായിരുന്നു. ബഹ്‌റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കഠിനാധ്വാന സ്വഭാവത്തെ അദ്ദേഹം എല്ലായ്പ്പോഴും വിലമതിച്ചിരുന്നു. ഐസി‌ആർ‌എഫ് അനുശോചന കുറിപ്പിൽ അറിയിച്ചു. https://youtu.be/8l-bPXgorF4

Read More

മനാമ: ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] ബഹ്‌റൈൻ ഇന്ന് കാണും വിധം പ്രധാനമായ അറബ് രാജ്യമായി വികസിപ്പിക്കാൻ ദീർ ഘകാലം ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും രാജ്യത്തിനും ഭാരതീയർക്കും പ്രിയപ്പെട്ടതായിരിക്കും എന്നും പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി ഈ അവസരത്തിൽ ഊന്നിപ്പറഞ്ഞു. പ്രിയ നേതാവിന് വിട

Read More

മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. മനുഷ്യന് ജീവിക്കാൻ ഈ ഭൂമിയിലേ തന്നെ ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നാക്കി ബഹ്‌റിനെ മാറ്റുന്നതിൽ നേതൃത്വം കൊടുത്ത ഭരണാധികാരിയായിരുന്നു ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന നിലക്ക് അദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രവാസ സമൂഹത്തെചേർത്ത് പിടിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ദീർഘ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്‌തു. വിവിധ മേഖലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബഹ്‌റൈൻ ജനതക്കും ആൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം അദ്ദേഹത്തിന്…

Read More

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹവിയോഗത്തിൽ ബഹ്‌റൈൻ ഡിഫറന്റ് തിങ്കേഴ്‌സ് (BDT) അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈൻ സമൂഹത്തിനും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ദീർഘവീക്ഷണമുള്ള ഒരു മനുഷ്യസ്നേഹിയെയാണ് നഷ്ടമായതെന്നും BDT യുടെ അനുശോചനകുറിപ്പിൽ അറിയിച്ചു. https://youtu.be/8l-bPXgorF4

Read More

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ “മാഫ് ” ബഹ്റൈൻ ഭാരവാഹികൾ അനുശോചനം അറിയിച്ചു. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നല്‍കിയ അദ്ദേഹത്തിന് ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക കരുതലുണ്ടായിരുന്നു. ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് ”മാഫ് ” ബഹ്റൈൻ പ്രസിഡൻ്റ് അനിൽ മടപ്പള്ളി, സിക്രട്ടറി സിറാജ് , ജോ. സിക്രട്ടറി വിനീഷ് വിജയൻ എന്നിവർ അറിയിച്ചു.

Read More