Author: News Desk

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സാംസ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജിജോ ജോർജ്, ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം എന്നിവർ അറിയിച്ചു. https://youtu.be/8l-bPXgorF4

Read More

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തെ തുടർന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്‌റൈൻ നാമകരണം ചെയ്തു. രാജകീയ ഉത്തരവ് ഉദ്ധരിച്ച് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പുതിയ പ്രധാനമന്ത്രിയായി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രഖ്യാപിച്ചതായി ബഹ്‌റൈൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ആദ്യ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു. രാജകീയ ഉത്തരവ് ഇഷ്യു ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചനം രേഖപ്പെടുത്തി. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] മികച്ച ഭരണാധികാരിയും, സഹാനുഭൂതിയോടെ രോഗികൾ അടക്കമുള്ള അർഹരെ സഹായിക്കുന്ന മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചു കൊടുത്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയും മുഴുവൻ അംഗങ്ങളും ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നതായും അവർ അറിയിച്ചു.

Read More

മനാമ: ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അംഗങ്ങളും ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഈ ദുഃഖകരമായ സമയത്ത് ക്ലബിന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഇന്ത്യൻ ക്ലബ് അനുശോചന കുറിപ്പിൽ അറിയിച്ചു. https://youtu.be/8l-bPXgorF4

Read More

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ ജനത കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ്‌ കമ്മിറ്റി അഗാധ ദുഃഖം രേഖപ്പെടുത്തി. ബഹ്റിന്റെ ഉയർച്ചക്കും പുരോഗതിക്കു മായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള ഷെയ്ക്ക് ഖലീഫ ലോകത്തിനുമുന്നിൽ ബഹ്റിന്റെ പേരും പ്രശസ്തിയും ഉയർത്താനും രാജ്യത്തു സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യ പങ്കു വഹിച്ച, ദീർഘ വീഷണവും ഇച്ഛാശക്തിയുമുള്ള ഒരു ഭരണാധികാരിയായിരുന്നു ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. ആധുനിക ബഹ്‌റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാനാവാത്ത പങ്കു വഹിച്ച അദ്ദേഹത്തിന്റെ വേർപാട് ബഹ്‌റൈൻ ജനതയ്ക്കും രാജ കുടുംബങ്ങൾക്കും പ്രവാസി സമൂഹത്തിനും ഒരു തീരാ നഷ്ടമാണ് എന്ന് വൈസ് പ്രസിഡന്റ് യു. കെ. ബാലൻ അനുസ്മരിച്ചു. https://youtu.be/8l-bPXgorF4

Read More

മനാമ: പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ നിര്യാണത്തിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ അതീവ ദുഃഖം രേഖപ്പെടുത്തി. വീഡിയോ കോൺഫെറൻസ് വഴി കൂടിയ അടിയന്തിര യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ ബഹ്‌റൈൻ നേടിയിട്ടുള്ള പുരോഗതിയിൽ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബംഗ്ലാവിൽഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സലൂബ് കെ ആലിശ്ശേരി,സജി കലവൂർ, വിജയലക്ഷ്മി രവി, അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, സീന അൻവർ, ജോർജ് അമ്പലപ്പുഴ, അനിൽ കായംകുളം,ഹാരിസ് വണ്ടാനം,ജയലാൽ ചിങ്ങോലി,സുൾഫിക്കർ ആലപ്പുഴ, ജോയ് ചേർത്തല എന്നിവർ അനുശോചന പ്രസംഗം നടത്തി. https://youtu.be/8l-bPXgorF4

Read More

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രിയായി ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സംസ്കാര തൃശ്ശൂർ അനുശോചനം രേഖപ്പെടുത്തി.ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ചിരുന്ന ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വിയോഗം ഒരു തീരാ നഷ്ടമാണെന്ന് സംസ്കാര തൃശ്ശൂർ പ്രസിഡന്റ് നന്ദകുമാർ, ജനറൽ സെക്രട്ടറി പ്രേംജി, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അനുശോചനത്തിൽ അറിയിച്ചു. https://youtu.be/8l-bPXgorF4 ബഹ്‌റൈൻ ജനതക്കും രാജകുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്‌ടമാണ്‌. അദ്ദേഹത്തിന്റെ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും നേരിട്ട ദുഃഖത്തിൽ പങ്ക് ചേരുന്നതായി സംസ്കാര തൃശ്ശൂർ ഭാരവാഹികൾ അനുശോചനത്തിൽ അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

Read More

മനാമ: മനാമ : ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്‌റൈൻ എന്ന രാജ്യത്തിനും പ്രവാസികൾക്കും തീരാ നഷ്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഏറെ ആദരണീയനും ബഹുമാന്യനും അതിലേറെ ദീർഘവീക്ഷണവും ഉള്ള ഒരു പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടതിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം അതീവ ദുഃഖം രേഘപെടുത്തുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു https://youtu.be/8l-bPXgorF4

Read More

മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ കണ്ണൂർ എക്സ്പാറ്റ്സ് – ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ജനതയേയും ഒന്നായിക്കരുതി ദീർഘവീക്ഷണത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാനെന്ന് ഭാരവാഹികളായ നജീബ് കടലായി, ബേബി ഗണേഷ് , മൂസ ഹാജി എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിനും, ഇന്ത്യൻ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണന്നും അഭിപ്രായപ്പെട്ടു. https://youtu.be/8l-bPXgorF4

Read More

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ്‌ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണം ബഹ്‌റിനിലെ ഇന്ത്യൻ സമൂഹത്തിന്‌ പ്രത്യേകിച്ച് മലയാളി സമൂഹത്തിനു വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്റെയും, രാജകുടുംബത്തിന്റെയും ദുഃഖത്തിൽ സംഗമം ഇരിഞ്ഞാലക്കുട പങ്കുചേരുന്നതായും ആദരാജ്ഞലികൾ അർപ്പിക്കുന്നതായും അനുശോചനകുറിപ്പിൽ അറിയിച്ചു. https://youtu.be/8l-bPXgorF4

Read More