Author: News Desk

മനാമ: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുകയും അതുവഴി സമ്പാദിച്ച പണം വെളുപ്പിക്കുകയും ചെയ്ത കേസില്‍ ബഹ്‌റൈനില്‍ രണ്ടു പേര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു.ഇതിലൊരാള്‍ക്ക് എട്ടു വര്‍ഷവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവര്‍ക്കും രണ്ടു ലക്ഷം ദിനാര്‍ വീതം പിഴയും ചുമത്തി.കുറ്റകൃത്യത്തിലൂടെ പ്രതികള്‍ സമ്പാദിച്ച 36,830.816 ദിനാര്‍ ഇവരില്‍നിന്ന് കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെന്ററില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: എൻഎസ്എസ് എസ്എൻഡിപി ഐക്യനീക്കത്തില്‍ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന് വാർത്തയുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം രാഷ്ട്രീയ ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുള്ളതായി ഇപ്പോഴും കരുതുന്നുവെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. പിന്മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. തള്ളിപ്പറയിലെന്ന് വെള്ളാപ്പള്ളി ഐക്യത്തിൽ നിന്ന് പിന്മാറിയതിന്‍റെ പേരിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ തള്ളിപ്പറയാനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നില്ലെന്നും സുകുമാരൻ നായർ നിഷ്കളങ്കനാണ്, ഹിന്ദു ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമെന്നും വെള്ളപ്പള്ളി പ്രതികരിച്ചു. കെണിയിൽ വീഴേണ്ടെന്ന് തീരുമാനം വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് വെള്ളപ്പള്ളി ഫോണിൽ സംസാരിച്ചതെന്നാണ് സുകുമാരൻ നായർ പറയുന്നത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്നാണ് പറഞ്ഞത്. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്.…

Read More

ദില്ലി: ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും തൃണമൂൽ കോൺ​ഗ്രസ് ആവശ്യപ്പെട്ടു. കാഴ്ചാപരിധി കുറഞ്ഞിട്ടും ലാൻഡിം​ഗിന് അനുമതി നൽകിയത് എന്തിനെന്ന് കോൺ​ഗ്രസ് ചോദിച്ചു. കാഴ്ചാപരിധി കുറഞ്ഞിട്ടും അജിത് പവാറും സംഘവും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകിയതും, ലിയാഡ്ജെറ്റ് 45 മോഡൽ വിമാനം നേരത്തെ അപകടത്തിൽപെട്ടത് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തുന്നത്. പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് അപകടത്തിൽ ദുരൂഹത ആരോപിച്ച് ആദ്യം പരസ്യമായി രം​ഗത്തെത്തിയത്. അജിത് പവാർ എൻഡിഎ വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെന്നും, പിന്നാലെയാണ് ദുരന്ത വാർത്ത എത്തുന്നതെന്നും മമത ബാനർജി സംശയം പ്രകടിപ്പിച്ചു. വിമാനത്തിന്‍റെ അറ്റകുറ്റ പണിയും, ക്ലിയറൻസ് നൽകിയതും ആരുടെ ചുമതലയാണെന്നതടക്കം ഡിജിസിഎ അന്വേഷിക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. അഞ്ച് കിലോമീറ്ററെങ്കിലും കാഴ്ചാപരിധിയില്ലെങ്കിൽ ലാൻഡിം​ഗിന് അനുമതി നൽകാറില്ല, ഇതടക്കം ഡിജിസിഎ കൃത്യമായി അന്വേഷിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. ദുരന്തം ദേശീയ…

Read More

തിരുവനന്തപുരം: ആരോ​ഗ്യ രം​ഗത്തിന് കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് കേരളം ഒരുക്കിയത് വലിയ സൗകര്യങ്ങളാണ്. എൽഡിഎഫ് അധികാരത്തിലെത്തിയതോടെ ആരോ​ഗ്യരം​ഗത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും ആർദ്രം അടക്കം പദ്ധതികൾ കൊണ്ടുവന്നെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. അതേസമയം, വർഗീയ സംഘടനകൾ ഇല്ലാഞ്ഞിട്ടല്ല വർഗീയ സംഘർഷങ്ങൾ കേരളത്തിൽ ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില വർഗീയ സംഘടനകളുടെ കരുത്തുറ്റ ഘടകം കേരളത്തിൽ ഉണ്ട്. 2016ന് ശേഷം കലാപങ്ങൾ ഉണ്ടോ? വർഗീയ സംഘടനകളെ ചാരി ആരും നിൽക്കുന്നില്ല. ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ കർശനമായി നേരിടുന്നുണ്ട്. തല പൊക്കാൻ അവർക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. വർഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുക്കൾക്കോ മുസ്ലിം വിഭാഗത്തിനോ എതിരായല്ല. ഒരു മത വിഭാഗത്തെയും വർഗീയമായി കണ്ടിട്ടില്ല. എന്നാൽ, അങ്ങനെയൊരു ചിത്രം ഉണ്ടാക്കാൻ ലീഗ് സുഹൃത്തുക്കൾ വരെ ശ്രമിച്ചു. ഏതിനും നേരും നെറിയും വേണമെന്നും നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യുകയാണെന്നും…

Read More

ആലപ്പുഴ: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉപാധികളോടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്. കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം…

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച വിവിധ രാജ്യക്കാരായ ഏഴു പേര്‍ അറസ്റ്റിലായി.വ്യത്യസ്ത ഇടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ഇവരില്‍നിന്ന് ഏതാണ്ട് 1,60,000 ദിനാര്‍ വിലവരുന്ന പത്തു കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് അധികൃതരും കസ്റ്റംസ് അധികൃതരും ചേര്‍ന്ന് നടത്തിയ വ്യാപകമായ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ഫെബ്രുവരി ഒന്നു മുതല്‍ ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം സജീവമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതിനായുള്ള അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പൂര്‍ണമായും സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറകള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നതിനു മുന്നോടിയായി ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പരിപാടികള്‍ നടത്തും.ഈ ക്യാമറകള്‍ വഴി റോഡുകളുടെ തത്സമയ നിരീക്ഷണമുണ്ടാകും. ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്റൈനില്‍ നഴ്സറികളുടെ പ്രവര്‍ത്തന മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനുള്ള 2012ലെ നിയമം നമ്പര്‍ 37ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള കരട് ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഈ നിയമ ഭേദഗതി അനിവാര്യമാണെന്ന് അഹമ്മദ് അല്‍ സല്ലൂം എം.പി. പാര്‍ലമെന്റില്‍ പറഞ്ഞു. ഈ നിര്‍ദേശം സമര്‍പ്പിച്ചതിന് ശൂറ കൗണ്‍സിലിനെ അദ്ദേഹം അഭിനന്ദിച്ചു.നഴ്സറികള്‍ തുടങ്ങാനുള്ള ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതും ലൈസന്‍സില്ലാതെ നഴ്സറി നടത്തുന്നതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമാണ് ഭേദഗതി.

Read More

മനാമ: ബഹ്റൈനിലെ നോര്‍ത്ത് മുഹറഖിലെ ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.തുടര്‍ന്ന് ഈ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയ്ക്കയച്ചു. ഹമദ് അല്‍ ദോയ്, അബ്ദുല്‍ വാഹിദ് ഖരാത്ത, ബദര്‍ അല്‍ തമീമി, ഹിഷാം അല്‍ അവാദി, ഡോ. ഹിഷാം അല്‍ അഷീരി എന്നീ എം.പിമാരാണ് നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്.ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനസമയം കുറച്ചത് ജനങ്ങള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു.

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന്റെ എല്ലാ വിമാനങ്ങളിലും 2026 മദ്ധ്യത്തോടെ സ്റ്റാര്‍ലിങ്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും.വിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ എത്തിച്ചേരുന്നതുവരെ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സേവനമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. യാത്രാനുഭവത്തില്‍ പ്രകടമായ മാറ്റം വരുത്താനുള്ള ഒരു ഗുണപരമായ ചുവടുവെപ്പാണിത്.ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖാലിദ് ഹുസൈന്‍ താഖിയുടെയും നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യോമയാന മേഖലയിലെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അവാല്‍ പ്രൈവറ്റ് ടെര്‍മിനലില്‍വെച്ച് ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസും സ്റ്റാര്‍ലിങ്ക് ഏവിയേഷന്റെ ഗ്ലോബല്‍ ഹെഡ് നിക്ക് സീറ്റ്‌സും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സ്റ്റാര്‍ലിങ്ക്, താഴ്ന്ന ഭൂമി ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ വളര്‍ന്നുവരുന്ന ശൃംഖലയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കുറഞ്ഞ ലേറ്റന്‍സിയോടെ അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുന്നു. ഈ സംവിധാനം സ്ഥിരതയുള്ള തത്സമയ കണക്റ്റിവിറ്റി നല്‍കും.

Read More