
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം സമാധാനദിനമായി ആചരിച്ചു. കെപിഎ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരവും വിവിധ കലാപരിപാടികളും നടന്നു.

ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ബഹ്റൈൻ പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കലുഷിതമായ ലോകത്ത് ഗാന്ധിയന്‍ ചിന്തകള്‍ സമാധാനത്തിന്റെ വാഹകരാണെന്ന് ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ചിത്രരചനാ മത്സരത്തിന് ശേഷം കെപിഎ സിംഫണി, ചിൽഡ്രൻസ് വിംഗ്, സ്പീക്കേഴ്സ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി.

അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ, സെക്രട്ടറി വി . എം . പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. കെപിഎ പ്രവാസിശ്രീ ചെയർപേഴ്സൺ അഡ്വ. പ്രദീപ അരവിന്ദ് മഹാത്മാഗാന്ധിയെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. കെപിഎ . കെപിഎയുടെ വിവിധ വിഭാഗങ്ങളിലെ ഭാരവാഹികളും അംഗങ്ങളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.


