Author: News Desk

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിജിലൻസ് നീക്കം ചോർന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം.

Read More

ന്യൂഡൽഹി: ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ നാവികസേനകൾ മലബാർ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം വടക്കൻ അറേബ്യൻ കടലിൽ ആരംഭിച്ചു. ഈ മാസം 20 വരെയാണ് സംയുക്ത സേനാഭ്യാസം നടക്കുന്നത്. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ യുഎസ്- നാവികസേനകളുടെ അത്യാധുനികവും സഹകരണ അടിസ്ഥാനത്തിൽ ഉള്ളതുമായ അഭ്യാസ പ്രകടനങ്ങളാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ നാവികസേനയുടെ വിക്രമാദിത്യ കാരിയർ യുദ്ധ ഗ്രൂപ്പും യുഎസ് നേവിയുടെ നിമിറ്റ്സ് സ്ട്രൈക്ക് ഗ്രൂപ്പും പങ്കെടുക്കുന്നതാണ് നാല് ദിവസത്തെ വ്യായാമത്തിന്റെ പ്രധാന പ്രത്യേകത. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ് യു‌എസ്‌എസ് നിമിറ്റ്സ്. ഓസ്‌ട്രേലിയൻ നാവികസേന തങ്ങളുടെ എച്ച്‌എം‌എസ് ബല്ലാറാത്ത് എന്ന അൻസാക് ക്ലാസ് ഫ്രിഗേറ്റിനെ വിന്യസിച്ചിട്ടുണ്ട്. For Appointment Click: https://www.kimshealth.org/bahrain/muharraq/ വെസ്റ്റേൺ ഫ്ലീറ്റിന്റെ കമാൻഡിംഗ് ഫ്ലാഗ് ഓഫീസർ റിയർ അഡ്മിറൽ കൃഷ്ണ സ്വാമിനാഥനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. മലബാർ അഭ്യാസത്തിന്റെ ആദ്യ ഘട്ടം നവംബർ 3 മുതൽ 6 വരെ ബംഗാൾ ഉൾക്കടലിൽ നടന്നു. നിരവധി സങ്കീർണ്ണമായ അഭ്യാസങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി ഈ ലിങ്കിൽ https://online.pubhtml5.com/lfro/xuhq/ ക്ലിക്ക് ചെയ്യുക ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (17-11-2020) https://online.pubhtml5.com/lfro/xuhq/

Read More

ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിവേഗ ഉപരിതല മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇന്ത്യ തങ്ങളുടെ ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (ക്യുആർ‌എസ്‌എം) സംവിധാനം വിജയകരമായി പരീക്ഷിച്ചത്. പരീക്ഷണ ഘട്ടത്തിൽ മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിച്ചതായി അധികൃതർ വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് 3.42 ഓടെയാണ് പരീക്ഷണം നടത്തിയത്. കരസേനയിൽ നിന്നുള്ള ഉപയോക്താക്കളുടെ സാന്നിധ്യത്തിലാണ് വിക്ഷേപണം നടത്തിയത്. വിജയകരമായ അതിവേഗ ഉപരിതല മിസൈൽ പരീക്ഷണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡി‌ആർ‌ഡി‌ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

Read More

ന്യൂഡൽഹി :അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. സിബിഐയുടെ ഡല്‍ഹി യൂണിറ്റാണ് ഉത്തര്‍പ്രദേശിലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജൂനിയര്‍ എന്‍ജിനിയറായ രാം ഭവാനെ അറസ്റ്റ് ചെയ്തത്. അഞ്ചിനും 16 നും ഇടയില്‍ പ്രായമുള്ള അന്‍പത് കുട്ടികളെ ഇയാളെ പീഡിപ്പിച്ചതായി സിബിഐ പറയുന്നു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ ഡാര്‍ക്ക് വെബ്ബ് വഴി ഓണ്‍ലൈനില്‍ വിറ്റു. പത്തുവര്‍ഷത്തിനിടയിലാണ് കുട്ടികളെ പീഡിപ്പിച്ചതെന്നും സിബി ഐ അറിയിച്ചു. മൂന്ന് ജില്ലകളില്‍ നിന്നുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിരവധി പേര്‍ ഇയാളുമായി ബന്ധപ്പെട്ടതായി ഇമെയില്‍ വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ ഇന്ത്യന്‍ വംശജരും വിദേശ പൗരന്മാരും ഉള്‍പ്പെടുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടു ലക്ഷത്തോളം രൂപയും, സെക്‌സ് ടോയും, ലാപ്‌ടോപ്പും അടക്കം പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ മൊബൈല്‍ ഫോണും ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഇയാള്‍ തട്ടിയെടുത്തതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടികള്‍ പീഡന വിവരം…

Read More

ന്യൂഡൽഹി :  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് എ കെ ആന്റണി അടക്കമുള്ള കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി.

Read More

തൃശ്ശൂർ: തൃശ്ശൂർ കേരളവർമ കോളജിലെ പ്രിൻസിപ്പൽ പ്രൊഫ. എ പി ജയദേവൻ രാജി വെച്ചു. എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് അദ്ദേഹം രാജിക്കത്ത് നല്‍കി. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറിനിന്ന് അധ്യാപകപദവിയിലേക്ക് പോകാനുള്ള ആഗ്രഹമാണ് അദ്ദേഹം ദേവസ്വം ബോർഡിനെ അറിയിച്ചത്. ഏഴ് വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് ജയദേവൻ പ്രിൻസിപ്പൽ സ്ഥാനമൊഴിയുന്നത്. വൈസ് പ്രിൻസിപ്പലിന നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിൻസിപ്പൽ കത്തിൽ ചോദിച്ചിട്ടുണ്ട്. തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിൻസിപ്പലിനെ നിയമിച്ചത്. രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തിൽ സ്ഥാനം ഒഴിയുന്നുവെന്നും ജയദേവൻ കത്തിൽ പറയുന്നു. എന്നാൽ യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിൻസിപ്പലിന്റെ നിയമനമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

Read More

തിരുവനന്തപുരം: സിബിഐക്ക് ഇനിമുതൽ കേരളത്തിൽ സർക്കാരിൻറെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ കേസെറ്റടുക്കാനാവൂ. സിബിഐക്ക് നേരത്തെ നൽകിയിരുന്ന അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ നിലവിലുള്ള സിബിഐ അന്വേഷണങ്ങൾക്ക് ഈ നടപടി ബാധകമാകില്ല.

Read More

കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്ര , നാഗാലാ‌ൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എ.കെ ആന്റണി, കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്നു.

Read More

ന്യൂഡൽഹി : 12ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ ചൈനയെയും പാകിസ്താനെയും പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇരു രാജ്യങ്ങൾക്കുമെതിരെ പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണ്. ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ നാം ഒറ്റക്കെട്ടായി ഒറ്റപ്പെടുത്തണം. വളരെ ചിട്ടയോടെ ഈ പ്രശ്‌നത്തെ മറികടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി .2021 ൽ ബ്രിക്‌സ് ഉച്ചകോടി 15 വർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More