Author: News Desk

ബംഗളൂരു: ബംഗളൂരു ടെക്ക് സമ്മിറ്റ് 2020 ന് നാളെ തുടക്കമാകും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. നവംബർ 19 മുതൽ 21 വരെയാണ് ബംഗളൂരു ടെക് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടക ഗവണ്‍മെന്റിനോടൊപ്പം, കര്‍ണാടക ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സൊസൈറ്റി, ബയോടെക്‌നോളജി, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി& സ്റ്റാര്‍ട്ടപ്പ് എന്നിവയുമായി ബന്ധപ്പെട്ട് കര്‍ണാടക ഗവണ്‍മെന്റ് ആവിഷ്‌കരിച്ച പ്രത്യേക വിഷന്‍ ഗ്രൂപ്പ്, സോഫ്റ്റ്വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ, എംഎം ആക്ടീവ് സൈ -ടെക് കമ്മ്യൂണിക്കേഷന്‍ എന്നിവ ചേര്‍ന്നാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, സ്വിസ് കോൺഫെഡറേഷൻ വൈസ് പ്രസിഡണ്ട് ഗൈ പാർമെലിൻ തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രമുഖർ, ബംഗളൂരു ടെക് ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ ഇന്ത്യക്കകത്തും പുറത്തുമുള്ള വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, നൂതനാശയ വിദഗ്ധര്‍, നിക്ഷേപകര്‍, നയ രൂപ കര്‍ത്താക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരും…

Read More

ദക്ഷിണ ചൈനാ കടലിൽ, വർദ്ധിച്ച് വരുന്ന ചൈനയുടെ സ്വാധീനം ചെറുക്കുന്നത് ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രതിരോധ കരാറിൽ ജപ്പാനും ഓസ്ട്രേലിയയും ഒപ്പു വച്ചു. ദക്ഷിണ ചൈനാക്കടലിലും പസഫിക് ദ്വീപ് രാജ്യങ്ങളിലും ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി യോഷി ഹൈഡ് സുഗയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും സംയുക്തമായാണ് കരാറിൽ ഒപ്പുവച്ചത്. അമേരിക്കയും ഇന്ത്യയും ഉൾപ്പെടുന്ന ക്വാഡ് സഖ്യത്തിന്റെ വിദേശകാര്യ മന്ത്രിമാർ ടോക്കിയോയിൽ കൂടിക്കാഴ്ച നടത്തി ആഴ്ചകൾ കഴിഞ്ഞാണ് പരസ്പര പ്രവേശന കരാർ (Reciprocal Access Agreement-RAA) വരുന്നത്. ജാപ്പനീസ്, ഓസ്‌ട്രേലിയൻ സൈനികർക്ക് പരസ്പരം രാജ്യങ്ങൾ സന്ദർശിക്കാനും പരിശീലനവും സംയുക്ത പ്രവർത്തനങ്ങളും നടത്താനും കരാർ അനുവദിക്കുന്നു. കരാർ അവരുടെ സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ സേന തമ്മിലുള്ള സഹകരണം സുഗമമാക്കുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.

Read More

വഡോദര: ഗുജറാത്തിലെ വഡോദരയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വഡോദരയിലെ വാഘോഡിയ ദേശീയപാതയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത്തിയഞ്ചോളം ആളുകളുമായി പോവുകയായിരുന്ന മിനി ട്രക്ക് ഒരു ട്രക്ക് ട്രെയിലറിന്‍റെ പുറകിൽ വന്നിടിക്കുകയായിരുന്നു. പഞ്ചമഹല്‍ ജില്ലയിലെ പാവ്ഗദിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സൂറത്ത് നഗരത്തില്‍ നിന്നുള്ളവരാണ്. വഡോദരയ്ക്ക് സമീപമുള്ള പാവ്ഗദ് ഒരു പ്രമുഖ തീർഥാടന കേന്ദ്രമാണ്. ഇവിടേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച മിനി ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധ ദുഃഖം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അപകടം കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

Read More

ആലപ്പുഴ:  ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്.ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടക്കുന്നത്. വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടി.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 17 ന് നടത്തിയ 9,677 കോവിഡ് പരിശോധനകളിൽ 126 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 45 പേർ പ്രവാസി തൊഴിലാളികളാണ്. 73 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 8 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 220 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 82,900 ആയി വർദ്ധിച്ചു. ആകെ രോഗമുക്തി നിരക്ക് 97.52 ശതമാനമാണ്. നിലവിൽ 16 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 1,771 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,755 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബഹ്‌റൈനിൽ പുതുതായി മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 337 ആണ്. ആകെ കോവിഡ് ബാധിതർ 85,008 ആണ്. ഇതുവരെ 19,24,122 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

ചെന്നൈ : ചലച്ചിത്ര നടിയും, ബിജെപി നേതാവുമായ ഖുശ്ബുവിൻറെ കാർ മേൽമാവത്തൂരിൽ വച്ച് അപകടത്തിൽപ്പെട്ടു. ഖുശ്ബുവിൻറെ വാഹനത്തിൽ ട്രക്ക് ഇടിചാണ് അപകടം ഉണ്ടായത്.താൻ സുരക്ഷിതയാണെന്ന് ഖുശ്ബു അറിയിച്ചു.ഗൂഡല്ലൂരിലെ വേൽ യാത്രയിലേക്ക് പങ്കെടുക്കാനായി പോകുന്നതിനിടെയായിരുന്നു കാർ അപകടത്തിൽപ്പെട്ട്. പുറകെ വരികയായിരുന്ന ട്രക്ക് ഖുശ്ബുവിന്റെ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാർ ഭാഗീകമായി തകർന്നു. അപകട ശേഷം താൻ സുരക്ഷിതയാണെന്ന് അറിയിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തു. വേൽമുരുകന്റെ അനുഗ്രഹമാണ് തങ്ങളെ രക്ഷിച്ചതെന്നും ഖശ്ബു കൂട്ടിച്ചേർത്തു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. ഐ.കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്ക്  കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 18) ബുധനാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഈസ്റ്റ് റിഫ ആരോഗ്യ കേന്ദ്രം ആലി ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ യതീം സെന്റർ അൻസാർ ഗാലറി ലുലു ഹൈപ്പർ മാർക്കറ്റ്, മുഹറഖ് ഹമദ് ടൗൺ യൂത്ത് സെന്റർ കിംഗ് ഫൈസൽ കോർണിഷ് (മൊബൈൽ യൂണിറ്റ്) ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ : മൈത്രി സോഷ്യല്‍ അസ്സോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ ബാരിയുടെയും രക്ഷാധികാരികളില്‍ ഒരാളായ അബ്ദുള്‍ വഹാബിന്‍റെയും മാതാവ് തൊടിയൂര്‍ പൂത്തന്‍പുരയില്‍ ജമീല ബീവി (73) നാട്ടില്‍ മരണപ്പെട്ടു. മുസ്ലിം ലീഗ് മുന്‍ സ്റ്റേറ്റ് കൌണ്‍സില്‍ അംഗവും കരുനാഗപ്പള്ളി മുസ്ലീം ലീഗ് മണ്ഡലം മുന്‍ പ്രസിഡന്‍റ്മായിരുന്ന പരേതനായ ഷാഹുല്‍ ഹമീദ് ആണ് ഭര്‍ത്താവ്. ഖബറടക്കം ഇന്ന് കരുനാഗപ്പള്ളി തൊടിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അബ്ദുള്‍ വാഹിദ്, സക്കീനത്ത്,അബ്ദുള്‍ ജലീല്‍, അബ്ദുള്‍ വഹാബ്, അബ്ദുള്‍ ബാരി, തസ്നി എന്നിവര്‍ മക്കളും അബ്ദുള്‍ സത്താര്‍, അബ്ബാസ്, ഫൗസിയ, ജുബൈരിയ, ഷീബ, ആഷിദ എന്നിവര്‍ മരുമക്കളുമാണ്. സാഹിദ്, സബീർ, അബ്ദുള്ള, സുല്ത്താന, അസ്ന, ഷഹാന, അബ്ദുൽ ബാസിത്, ഇർഫാൻ മുഹമ്മദ്, ഐഫൂന, സന ഫാത്തിമ എന്നിവര്‍ ചെറുമക്കളാണ്. പരേതയുടെ നിര്യാണന്തില്‍ മൈത്രി സോഷ്യല്‍ അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

Read More

മനാമ: വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോഴിക്കോട് തിരുവമ്പാടി സ്വദേശി പുഷ്പാകരൻ്റെ മകൾ അമൃതയുടെ ചികിത്സാ സഹായത്തിനായി ബഹ്റൈൻ ജനതാ കൾച്ചറൽ സെൻ്റർ സമാഹരിച്ച തുക ജെ.സി.സി വൈസ് പ്രസിഡൻ്റ് മനോജ് പട്ടുവം എച്ച്.എം.എസ് ദേശീയ വൈസ് പ്രസിഡൻറ് മനയത്തു ചന്ദ്രന് കൈമാറി. ഏറാമല ബാങ്കിൽ നടന്ന ചടങ്ങിൽ എച്ച്.എം.എസ് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ, ജെ.സി.സി ഭാരവാഹികളായ ജിത്തു കുന്നുമ്മൽ, പവിത്രൻ ചോമ്പാല, ശ്രീധരൻ ഓർക്കാട്ടേരി, കുഞ്ഞുകൃഷ്ണൻ തലശ്ശേരി എന്നിവർ പങ്കെടുത്തു.

Read More