Author: News Desk

പത്തനംതിട്ട: ശബരിമലയിൽ ദേവസ്വം ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് രണ്ടു ദേവസ്വം ജീവനക്കാർക്കും പമ്പയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേവസ്വം ബോർഡിലെ രണ്ട് മരാമത്ത് ഓവർസിയർമാർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മരാമത്ത് ഓഫീസ് അടക്കുകയും അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 14 പേർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പമ്പയിലെ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ ജീവനക്കാർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ സന്നിധാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. അണുനശീകരണ പ്രവർത്തനങ്ങളും വർധിപ്പിച്ചിട്ടുണ്ട്. നേരത്തെയും ശബരിമലയിലെ രണ്ട് താത്ക്കാലിക ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ നഈം യുണിറ്റ് വേൾഡ് ചിൽഡ്രൻസ് ഡേ  ആയ നവംബർ 20 ന്   ആഘോഷം സംഘടിപ്പിച്ചു.  മലർവാടി വിഭാഗം “പാട്ടും കളിയും ” എന്ന പേരിൽ  നടത്തിയ പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഫ്രന്റ്‌സ്  വൈസ് പ്രഡിഡന്റും  ഫാമിലി കൗൺസിലറും കൂടിയായ  ഇ. കെ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ്  കാരണം വീട്ടിലിരിക്കുന്ന വിരസതയിൽ  ഓൺലൈനിൽ നടത്തിയ പരിപാടി കുട്ടികൾക്ക് ആവേശമായി മാറി. പ്രസംഗം, ഗാനം, കഥ പറച്ചിൽ, നൃത്തം, ആർട്ട് & ക്രാഫ്റ്റ് എന്നിവ അവതരിപ്പിച്ചു. നഈം യുണിറ്റ് പ്രഡിഡന്റ് ഷംല ശരീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മലർവാടി കൺവീനർ നദീറ ഷാജി സ്വാഗതവും സെക്രട്ടറി മിഹ്‌റ മൊയ്‌ദീൻ നന്ദിയും പറഞ്ഞു. ഫാത്തിമ മെഹ്‌ന അവതാരകയായി. സഫീന റാഫി, ഫാത്തിമ ഫിദ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Read More

മനാമ: ഫോർമുല വൺ ഗൾഫ് എയർ  ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കായി എല്ലാ സജ്ജീകരണങ്ങളും ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ പൂർത്തിയായി. “മിഡിൽ ഈസ്റ്റിലെ മോട്ടോർസ്പോർട്ടിന്റെ ഹോം” ആയ സഖീറിൽ വെള്ളിയാഴ്ച (നവംബർ 27)യാണ് റേസിംഗ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന എഫ് 1 റേസിംഗിൽ 90 മിനിറ്റ് പ്രാക്ടീസ് സെഷനുകൾ യഥാക്രമം ഉച്ചയ്ക്ക് 2 നും 6 നും നടക്കും. മൂന്നാമത്തെ 60 മിനിറ്റ് പ്രാക്ടീസ് ശനിയാഴ്ച (നവംബർ 28) ഉച്ചയ്ക്ക് 2 മണിക്കും തുടർന്ന് യോഗ്യത മത്സരം 5 മണിക്കും നടക്കും. ഞായറാഴ്ച (നവംബർ 29) വൈകുന്നേരം 5.10 ന് 57-ലാപ്പ് ഫൈനൽ മത്സരം നടക്കും. 17 റൗണ്ടുകളുള്ള ഈ വർഷത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന്റെ 15-ാം റൗണ്ടാണ് ബഹ്‌റൈൻ ഗ്രാൻഡ് പ്രീ. ഇത്തവണ ഇരട്ട-തലക്കെട്ടിലാണ് മത്സരങ്ങൾ നടക്കുന്നത് . രാജ്യത്ത് ഇത് ആദ്യമായാണ് രണ്ടു ശീർഷകത്തിൽ മത്സരങ്ങൾ നടക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഡിസംബർ 4…

Read More

ഖാർത്തൂം: സുഡാന്റെ മുൻ പ്രധാനമന്ത്രി സാദിഖ് അൽ മെഹ്ദി മരണമടഞ്ഞു. കോവിഡ് ബാധിച്ചതിനെ തുടർന്ന് യുഎഇയിലാണ് അന്ത്യം സംഭവിച്ചത്. മൂന്നാഴ്ച മുൻപ് ഇദ്ദേഹത്തെ യുഎഇയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് 84 വയസായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് സജീവ സാന്നിധ്യമായ ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ, വെള്ളിയാഴ്ച്ച (നവംബർ 27) നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് നടക്കുക. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 3412 5135 (അൻസാർ), 6637 1305 (റിഷിൻ), 3692 3467 (ലിജോ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനഃരാരംഭിച്ചു. കോടതി നിര്‍ദേശിച്ചതനുസരിച്ച് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജു പൗലോസ് കോടതിയില്‍ ഹാജരായി. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്ക് പിറകെ കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വച്ചിരുന്നു. പ്രോസിക്യൂട്ടര്‍ മാറിയ സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ ഡിസംബര്‍ രണ്ടാം തീയതിയിലേക്ക് മാറ്റി. അതേസമയം, വിചാരണക്കോടതി മാറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതേസമയം നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 30 ന് പരിഗണിക്കും.

Read More

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് നവംബർ 30വരെ ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഡിസംബർ 31 വരെ വിലക്ക് നീട്ടിയത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഉത്തരവ് അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കും ബാധകമല്ല. വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന വന്ദേഭാരത് ദൗത്യം ഉൾപ്പെടെയുള്ള ഡിജിസിഎയുടെ പ്രത്യേക അനുമതിയുള്ള സർവീസുകളെയും വിലക്ക് ബാധിക്കില്ല. ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്ന നിലവിലെ 18 രാജ്യങ്ങളുമായുള്ള നിയന്ത്രണ വിധേയമായ വിമാന സർവീസുകൾ തുടരും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ന് രോഗം…

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിച്ച മോട്ടിവേഷൻ ഡേ ക്ലാസ്സ് നയിച്ച ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ ജനറൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ, വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി ശ്രീജ ശ്രീധരൻ എന്നിവർ ചേർന്ന്  മെമന്റോ കൈമാറി.  ഈ കോവിഡ് പ്രതിസന്ധി കാലത്തു  പല വിധ പ്രശ്നങ്ങളുമായി  സമ്മർദ്ദത്തിലായിരിന്ന മനസ്സുകളെ  ശാന്തമാക്കാൻ വേണ്ടി  കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ വിഭാഗം സംഘടിപ്പിച്ച മോട്ടിവേഷൻ ഡേ പരിപാടിയിൽ  “ഒരു രാവും പുലരാതിരുന്നിട്ടില്ല” എന്ന പേരിൽ   ബഹ്‌റൈനിലെ പ്രശസ്തനായ കൗൺസിലർ  ഡോ. ജോൺ പനയ്ക്കൽ നയിച്ച ക്ലാസ്സിൽ ഏകദേശം 60 ഓളം പ്രവാസികൾ പങ്കെടുത്തിരുന്നു.

Read More

 മനാമ: ഇന്ത്യൻ സ്കൂൾ  നവംബർ 21നു   ഓൺ‌ലൈനായി  ഉർദു ദിനം ആഘോഷിച്ചു. ഇന്ത്യന്‍ സ്കൂള്‍  ഉര്‍ദു  വകുപ്പ് സംഘടിപ്പിച്ച പരിപാടി സ്കൂൾ പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന്  ബഹറിന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. വിദ്യാര്‍ത്ഥിനി ഹൈഫ ഹ്യൂമനുൻ വിശുദ്ധ ഖുറാൻ പാരായണം ചെയ്തു.  അർഫ ഖാൻ വിവർത്തനം നിര്‍വഹിച്ചു. ഉർദു അദ്ധ്യാപിക മഹനാസ് ഖാൻ ആഘോഷങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങളുള്ള ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ സമാപനമായാണ്  ഉര്‍ദു ദിന ആഘോഷം നടത്തിയത്. ആഘോഷത്തിന്റെ ഭാഗമായി ഉർദു കവിത പാരായണം, കഥപറച്ചിൽ, പ്രസംഗം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. മത്സരങ്ങൾക്ക് പുറമെ ദേശസ്നേഹ ഗാനം, ദേശീയ ഗാനം,   കവി സമ്മേളനം  തുടങ്ങി നിരവധി പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വകുപ്പ് മേധാവി  ബാബു ഖാൻ വിജയികളെ പ്രഖ്യാപിച്ചു.   അലീൻ സയ്യിദ് നന്ദി രേഖപ്പെടുത്തി.  ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍  പ്രിൻസ് എസ്…

Read More