Author: News Desk

ന്യൂഡൽഹി: കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരെ പിരിച്ചുവിടാനാണ് പൊലീസ് നടപടി. കടുത്ത നടപടികളുമായി ഡല്‍ഹി പൊലീസ് നീങ്ങുകയാണ്. ‘ഡല്‍ഹി ചലോ’ പ്രക്ഷോഭകരെ അടയ്ക്കാന്‍ താല്‍ക്കാലിക ജയിലുകള്‍ തുറക്കാന്‍ നീക്കമുണ്ട്. ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി പൊലീസ് അനുമതി തേടി. ഡല്‍ഹി സര്‍ക്കാരിനോടാണ് ആവശ്യമുന്നയിച്ചത്.പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ല. ഡല്‍ഹിയിലേക്കുള്ള വഴികള്‍ അടച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ടാണ് പൊലീസ് അതിര്‍ത്തി അടച്ചിരിക്കുന്നത്. ഇന്നലെ കര്‍ഷകര്‍ വിശ്രമിച്ചത് പാനിപത്തിലായിരുന്നു.

Read More

പനജി: ഇന്ത്യന്‍ നാവികസേനയുടെ പരിശീല യുദ്ധവിമാനം കടലില്‍ തകര്‍ന്നു വീണു. അപകടത്തില്‍ രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായി നാവികസ സേന അറിയിച്ചു. നാവികസേനയുടെ വ്യോമവിഭാഗത്തിലെ മിഗ് 29 കെ വിമാനമാണ് കടലില്‍ പതിച്ചത്. ഒരു പൈലറ്റ് രക്ഷപെട്ടതായാണ് സൂചന. ‘ മിഗ് -29 കെ പരിശീലന യുദ്ധ വിമാനം കടലില്‍ തകര്‍ന്നുവീണതായി സൂചന, ഒരു പൈലറ്റിനെ നാവികസേന കണ്ടെത്തി. രണ്ടാമനായി തിരച്ചില്‍ തുടരുകയാണ്’ നാവിക സേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Read More

കൊല്ലം: കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞാണ് മരിച്ചത്. അതിരാവിലെ പത്രവിതരണക്കാര്‍ക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്.അഞ്ച് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കരുനാഗപ്പള്ളിയില്‍ വഴിയരികില്‍ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡര്‍ തകര്‍ത്തു പാഞ്ഞുവരുന്ന ലോറി കണ്ട് പത്രക്കെട്ടുകള്‍ തരംതിരിക്കുകയായിരുന്നവര്‍ ഓടി രക്ഷപെട്ടു. എന്നാല്‍ പത്ര വിതരണക്കാരനായ യൂസഫ് കുഞ്ഞിന് രക്ഷപ്പെടാനായില്ല. ലോറിക്കടിയില്‍ കുടുങ്ങിയ യൂസഫിനെ രക്ഷിക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകളുടെ ശ്രമം വിഫലമായി. ഡ്രൈവറെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (26-11-2020) https://online.pubhtml5.com/lfro/tmhl/

Read More

മനാമ:പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്രീ PMA ഗഫൂർ 27 നവംബർ വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് കോവിഡ് കാല അതിജീവനം എന്ന വിഷയത്തിൽ സംസാരിക്കുന്നു. ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മ സംഘടിപ്പിക്കുന്ന ലവ്‍ഫുൾനെസ് എന്ന പരിപാടിയിലാണ് അദ്ദേഹം എത്തുന്നത്. പ്രസ്തുത പരിപാടി ഓൺലൈൻ ആയി സൂം, ഫേസ്ബുക്, യുട്യൂബ് എന്നിവയിലായി തത്സമയം ലഭ്യമായിരിക്കും. പ്രശസ്ത സിനിമാസംവിധായകൻ ശ്രീ സക്കറിയയും പങ്കെടുക്കും. bahrainvalancheryassociation എന്ന അഡ്രെസ്സിലാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് പ്രവീൺ 33863130, ഹമീദ് 33881480 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ശിവഗിരി: 88-ാമത് ശിവിഗിരി തീർത്ഥാടനം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വളരെ ലളിതമായി നടത്താൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ കൂടിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് യോഗം തീരുമാനിച്ചു. തീർത്ഥാടകരെ പരിമിതിപ്പെടുത്തി വെർച്വൽ മീറ്റിംഗുകളായിരിക്കും നടത്തുക. ഗുരു വിഭാവനം ചെയ്ത വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, ശാസ്ത്ര സാങ്കേതിക വിദ്യ, കൈത്തൊഴിൽ എന്നീ വിഷയങ്ങളെ അധികരിച്ച് ഡിസംബർ 25 മുതൽ ജനുവരി 1വരെ പ്രശസ്ത പണ്ഡിതന്മാരെ ഉൾകൊളളിച്ചുളള പ്രഭാഷണങ്ങൾ ശിവഗിരി മഠത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ശിവഗിരി ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യും. തീർത്ഥാടന പദയാത്രകൾ ഇക്കൊല്ലം ഉണ്ടായിരിക്കില്ല. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഭക്തർക്ക് വന്നുപോകാനും ദർശനം നടത്താനുമുളള സൗകര്യം ഉണ്ടായിരിക്കും. അന്നദാന സൗകര്യം ഉണ്ടാവില്ല. ഇപ്പോഴത്തെ സാഹചര്യവും സന്ദർഭവും മനസ്സിലാക്കി ഗുരുഭക്തർ സഹകരിക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭ്യർത്ഥിച്ചു.

Read More

വെല്ലിംഗ്ടൺ: ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് പാര്‍ലമെന്‍റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ വംശജൻ ഡോ.ഗൗരവ് ശര്‍മ്മ. ഹിമാചല്‍ പ്രദേശുകാരനാണ് മുപ്പത്തിമൂന്നുകാരനായ ഗൗരവ് ശര്‍മ്മ. ഭരണകക്ഷിയായ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി ഹാമിൽട്ടൺ വെസ്റ്റിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്. നാഷണൽ പാർട്ടിയുടെ ടിം മക്കിൻഡോയെ 4,386 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1996 മുതല്‍ ന്യൂസീലന്‍ഡില്‍ താമസമാക്കിയതാണ് ഗൗരവിന്റെ കുടുംബം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ന്യൂസിലൻഡ് പാർലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട, ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരവ് ആദ്യം ന്യൂസിലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലി. ന്യൂസിലാന്‍റ് പാർലമെന്‍റിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ വംശജനായ ആദ്യത്തെ അംഗവും വിദേശത്ത് സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രീയ നേതാവുമായിരുന്നു ഡോ. ഗൗരവ് ശർമ്മ. നേരത്തെ സുരിനാമിൽ ഇന്ത്യൻ വംശജ പ്രസിഡന്‍റ് ചന്ദ്രികപേർസാദ് സന്തോകി ജൂലൈയിൽ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്യ്തിരുന്നു.

Read More

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിസംബര്‍ 1 മുതല്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ച മുതല്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഔട്ട് പാസ് ലഭിച്ചവര്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. പകരം എംബസിയില്‍ എത്തി അവയുടെ കാലാവധി പുതുക്കിയാല്‍ മതിയാകും. അതേപോലെ നേരത്തെ ഔട്ട് പാസ് വാങ്ങിയവര്‍ അവരുടെ താമസരേഖ നിയമവിധേമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഔട് പാസ് തിരികെ വാങ്ങി അവര്‍ക്ക് പുതിയ പാസ്സ്‌പോര്‍ട്ട് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

കൊച്ചി:ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ പിടിക്കുകയായിരുന്നു. സമനിലയോടെ ആദ്യ പോയിന്റ് നേടി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മത്സരം തുടങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഫ്രീകിക്ക് അവസരം കിട്ടി. ഗാലോഗോയുടെ കിക്ക്, ബോക്സില്‍ എത്തിയെങ്കിലും അപകടം സൃഷ്ടിക്കാതെ കടന്നു പോയി. അഞ്ചാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വപ്ന തുല്യമായ ലീഡെടുത്തു. ബോക്സിനടുത്ത് നിന്ന് കിട്ടിയ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. സെയ്ത്യസെന്‍ സിംഗിന്റെ കിക്ക് കൃത്യമായി ബോക്സിനകത്ത് നിന്ന സെര്‍ജിയോ സിഡോഞ്ചയിലേക്ക്. നായകന്‍ ഒരു പിഴവും വരുത്താതെ ഹെഡറിലൂടെ പന്ത് കൃത്യം വലയിലാക്കി. ആദ്യമിനിറ്റിലെ ഗോള്‍ ബ്ലാസ്റ്റേഴ്സിന് ഊര്‍ജം പകര്‍ന്നു. തുടര്‍ച്ചയായ നീക്കങ്ങളാല്‍ ബ്ലാസ്റ്റേഴ്സ് എതിരാളികളില്‍ സമ്മര്‍ദം…

Read More

മനാമ: മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഇസ്രായേൽ പ്രസിഡണ്ട് റെവെൻ റിവലിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയോട് അനുശോചനം രേഖപ്പെടുത്തി.

Read More