Author: News Desk

ബ്യൂണസ് ഐറിസ്: ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്ത ജീവനക്കാരനെ പിരിച്ചുവിട്ടതായി സ്ഥാപനം അറിയിച്ചു. മറഡോണയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ സെപെലിയോസ് പിനിയർ എന്ന ഫ്യൂണറൽ പാർലറിലെ ജീവനകാരനെതിരെയാണ് നടപടി സ്വീകരിച്ചത്. മറഡോണയുടെ മൃതശരീരം പൊതുദർശനത്തിനായി ഒരുക്കുന്നതിനിടെയാണ് സംഭവം നടന്നത്. മൃതദേഹം ഒരുക്കുന്നതിനിടെ ഇയാൾ ശവപ്പെട്ടി തുറന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇയാൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തി. പ്രശ്‌നം രൂക്ഷമായതറിഞ്ഞ സ്ഥാപനം ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയിച്ചു. എന്നാൽ ജീവനക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ഥാപനം പുറത്തുവിട്ടിട്ടില്ല. മറഡോണയുടെ വക്കീലായ മത്യാസ് മോർലയാണ് ട്വിറ്ററിലൂടെ ജിവനക്കാരന്റെ ഫോട്ടോ പങ്കുവച്ചത്. എന്റെ കൂട്ടുകാരന്റെ ഓർമ്മക്കായി ഇയാൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ ഞാൻ വിശ്രമിക്കില്ല എന്നായിരുന്നു അടിക്കുറുപ്പ്. മറഡോണയുടെ മൃതദേഹത്തിനൊപ്പമുള്ള മറ്റൊരു ജീവനക്കാരന്റെ ഫോട്ടോയും ഇതോടൊപ്പം പ്രചരിച്ചിരുന്നു. ഹൃദയസ്തംഭനത്തെത്തുടർന്നാണ് മറഡോണ അന്തരിച്ചത്. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിൽ എല്ലാ ആദരവോടുംകൂടിയാണ് ഡീഗോ മറഡോണയുടെ മൃതദേഹം സംസ്‌കരിച്ചത്.

Read More

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധ നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യമെന്ന് സുപ്രീംകോടതി. രോഗം പടരാതിരിക്കാൻ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കോവിഡിനെ തടയുന്നതിനേക്കാൾ രാഷ്ട്രീയ നേട്ടത്തിലാണ് ചില സംസ്ഥാനങ്ങളുടെ ശ്രദ്ധയെന്നും കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ 80 ശതമാനത്തോളം പേർ ഇപ്പോഴും മാസ്ക്കുകൾ ശരിയായി ധരിക്കാതെയാണ് പുറത്തിറങ്ങുന്നതെന്നും കോടതി പറഞ്ഞു.ഗുജറാത്തിലെ രാജ്കോട്ടിൽ ആശുപത്രിക്ക് തീപിടിച്ച് 5 കോവിഡ് രോഗികൾ മരിക്കാനിടയായ സംഭവത്തിൽ സുപ്രീംകോടതി അഗാധ ദുഖം രേഖപ്പെടുത്തി.

Read More

റിപ്പോർട്ട്: അജു വാരിക്കാട് ന്യൂയോര്‍ക്ക്: ഒറ്റ റ്റേം മാത്രമേ താൻ പ്രസിഡൻറ് ആവുകയുള്ളൂ എന്ന് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ സ്ഥിരീകരിച്ചതിനാൽ 2024 ൽ ആർക്കൊക്കെയാണ് സാധ്യത എന്ന് ഇപ്പോൾ തന്നെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ന്യൂസ്മാക്സ് / മക്ലോലിൻ എടുത്ത സർവ്വേ പ്രകാരം വലിയൊരു ഭൂരിപക്ഷം ആളുകളും ട്രംപിൻറെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. 68% റിപ്പബ്ലിക്കൻസും പ്രൈമറിയിലെ നിഷ്പക്ഷരും ഡൊണാൾഡ് ട്രംപിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു.  48 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ പ്രസിഡണ്ട് പദവി അംഗീകാര റൈറ്റിംഗ് അനുകൂലിക്കുന്നവരാണ്. 52 ശതമാനം അമേരിക്കക്കാരും മാധ്യമങ്ങളുടെ ട്രംപിനെ പറ്റിയുള്ള കവറേജിൽ അതൃപ്തി പ്രകടിപ്പിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ന്യൂസ്മാക്സ് / മക്ലോലിൻ എടുത്ത സർവ്വേയുടെ ചില വിവരങ്ങൾ ചുവടെ. വൈസ് പ്രസിഡൻറ് മൈക്ക് പെൻസ്, സെനറ്റർ ടെഡ് ക്രൂസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുൾപ്പെടെയുള്ള 13 പേരുടെ സാധ്യത ലിസ്റ്റുകളിൽ നടത്തിയ സർവ്വേയിൽ 53 ശതമാനം റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരും ട്രംപ്…

Read More

മനാമ:   ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ KCA യുടെ 2020 -2022 കാലയളവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണി ഇന്ന് നടക്കും. ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ ബിൻ അലി അൽ ഖലീഫ വിശിഷ്ടാതിഥി ആയ ചടങ്ങിൽ തൃശൂർ അതി രൂപത ആർച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആശിർവാദ സന്ദേശം നൽകും.പരിപാടികളോടൊപ്പം അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. ചടങ്ങുകൾ ഓൺലൈൻ ആയി യൂട്യൂബ് , ഫേസ്ബുക് പ്ലാറ്റുഫോമുകളിൽ സംപ്രക്ഷേപണം ചെയ്യും.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 26 ന് നടത്തിയ 12,388 കോവിഡ് -19 ടെസ്റ്റുകളിൽ 162 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 72 പേർ പ്രവാസി തൊഴിലാളികളാണ്. 80 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 86,347 ആയി. കോവിഡിൽ -19 ൽ നിന്ന് 175 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 84,510 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.87 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1496 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 1484 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.73 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…

Read More

ന്യൂഡൽഹി: നിവാറിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുർവ്വി എന്ന പേരിലുള്ള ഈ ന്യൂനമർദ്ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. 29ന് ന്യൂനമർദ്ദം ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒഡിഷ, ആന്ധ്ര തീരങ്ങളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയുണ്ടാകും. അടുത്ത 12 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിലേക്കും തെക്കൻ ആന്ധ്രാപ്രദേശിനു പുറത്തുള്ള കടലിലേക്കും പ്രവേശിക്കരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴക്കും സാദ്ധ്യതയുണ്ട്. [embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt]

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 27) വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ റുയാൻ സനദ് മനാമ സെൻട്രൽ മാർക്കറ്റ് വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സിത്ര ക്ലബ് ലുലു സെൻട്രൽ മാർക്കറ്റ് മുഹർറക് ഇൻഷുറൻസ് കോംപ്ലക്സ് ജവാദ് ഡോം / ബാർബാർ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

കണ്ണൂർ:ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത13 കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഈ കേസുകളില്‍ ഇക്കഴിഞ്ഞ 16ന് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ മറ്റൊരു സംഘവും കമറുദ്ദീനെ ചോദ്യം ചെയ്യും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കമറുദ്ദീനെതിരെ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

മുബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. ഓഫീസ് പൊളിച്ചതിന്റെ നഷ്ടപരിഹാരത്തുക കോർപ്പറേഷൻ നൽകണമെന്ന് മുംബൈ ഹൈക്കോടതി. കോർപ്പറേഷന്റേത് പ്രതികാര നടപടിയാണെന്നും കോടതി വിമർശിച്ചു. കങ്കണയുടെ ഓഫീസ് പൊളിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കോർപ്പറേഷൻ പൊളിച്ച ഓഫീസിന്റെ ഭാഗങ്ങൾ കങ്കണയ്ക്ക് പുനർ നിർമ്മിക്കാം. നഷ്ടപരിഹാരം കോർപ്പറേഷൻ നൽകണം. കോർപ്പറേഷൻ പൗരാവകാശം ലംഘിച്ചെന്നും കോടതി കുറ്റപ്പെടുത്തി.

Read More

തിരുവനന്തപുരം:  കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും, വൈസ്‌ പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു.കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ബാങ്ക്‌ ആസ്ഥാനത്താണ്‌ ചുമതലയേറ്റത്‌. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ ടി എം തോമസ്‌ ഐസക്‌, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു. കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകൾ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നിൽക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാൻ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് നേതൃത്വം നൽകിയവർ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More