Author: News Desk

കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മിയാണ്(30) പിടിയിലായത്. പ്രതിയായ രാജയെ(36) പൊലീസ് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലർച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ തൽക്ഷണം രാജലക്ഷ്മി കൊല്ലപ്പെടുകയും ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പത്തുവർഷം മുമ്പ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് രാജലക്ഷ്മി രാജയ്ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. അതിനിടെയാണ് ഇരുവരും പ്രിയദർശിനി കോളനിയിലെ വീട്ടിലേക്കു താമസം മാറുന്നത്. അടുത്തിടെയായി രാജലക്ഷ്മിക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് രാജ ഭാര്യയെ മർദ്ദിക്കുമായിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. സംഭവദിവസവും ഇരുവരും…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 4 ) വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ മുഹറഖ് ഹെൽത്ത് സെന്റർ മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സിത്ര മാൾ സുൽത്താൻ മാൾ – സായിദ് ടൗൺ മാക്രോ മാർട്ട് – മുക്കാബ വാദി അൽ സലാം ഹാൾ – കറാന മൊബൈൽ യൂണിറ്റുകൾ  അൽ മഷ്താൻ അവന്യൂ – റിഫ അഡ്‌ലിയ ബ്ലോക്ക് 338 ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള…

Read More

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. ശ്രേയാസ് അയ്യരുടെ സ്ഥാനത്താണ് സഞ്ജു ഇടം പിടിച്ചത്. മനീഷ് പാണ്ഡെയും ടീമിലുണ്ട്. ബുംറയ്ക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ ഷമി, ദീപക് ചഹാർ, ടി നടരാജൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. യുസ്‌വേന്ദ്ര ചഹാലിനു പകരം വാഷിംഗ്‌ടൺ സുന്ദറും ടീമിൽ ഇടം പിടിച്ചു. വാർണറുടെ അഭാവത്തിൽ ഡാർസി ഷോർട്ട് ഫിഞ്ചിനൊപ്പം ഓസ്ട്രേലിയൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. യുവതാരം മിച്ച് സ്വെപ്സണ് ടീമിൽ ഇടം ലഭിച്ചു. ആഷ്ടൻ അഗാർ ആണ് പുറത്തായത്. സ്റ്റാർക്കും അബ്ബോട്ടും ഹേസൽവുഡുമാണ് പേസർമാർ.

Read More

ഹൈദരാബാദ് : മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട ബിജെപി മുന്നേറ്റം തകര്‍ത്ത് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി). പേപ്പര്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് വ്യക്തമായ ലീഡ് നേടി തുടങ്ങി. 56 സീറ്റുകളില്‍ ടിആര്‍എസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലീഡ്. എഐഎംഐഎം 25 ഡിവിഷനുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 88 സീറ്റുകളില്‍ ലീഡുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 24 ഇടത്ത് മാത്രമേ മുന്‍തൂക്കമുള്ളൂ.

Read More

മനാമ: ബഹ്‌റൈനിൽ ഡിസംബർ 3 ന് നടത്തിയ 13,270 കോവിഡ് -19 ടെസ്റ്റുകളിൽ 162 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 79 പേർ പ്രവാസി തൊഴിലാളികളാണ്. 75 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 87,432 ആയി. കോവിഡിൽ -19 ൽ നിന്ന് 135 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 85,598 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.90 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1493 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 1481 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.71 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…

Read More

കൊച്ചി :  ഡോളര്‍ കടത്തുകേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്. 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നും കസ്റ്റംസ് കണ്ടെത്തല്‍. യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍. കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വപ്നയും സരിത്തും തങ്ങളുടെ രഹസ്യ മൊഴിയിലൂടെ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. കേസില്‍ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന…

Read More

മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്റെ പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി. ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഓണ്‍ലൈനായിട്ടും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട്  ഓൺ  ലൈനായിട്ടുമാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുക്കുന്നത്. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളില്‍ ചർച്ച ചെയ്യും. For Appointment Click: https://www.kimshealth.org/bahrain/muharraq/ കൂടുതല്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന പ്രഖ്യാപനങ്ങള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം പ്രവാസി അംഗങ്ങൾ അതാത് ഏരിയാ കോര്‍ഡിനേറ്റേസുമായി ബന്ധപ്പെടണമെന്നും പ്രസിഡണ്ട് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു *ഏരിയ കോ-ഓർഡിനേറ്റേഴ്‌സ്* സൽമാബാദ് – സന്തോഷ് കാവനാട് (3369 8685) , സജീവ് ആയൂർ (3402 9179),,സൽമാനിയ – രഞ്ജിത് (3979 4065) , രാജ് കൃഷ്ണൻ (3397 1810) ബുദൈയ – കിഷോർ (3839 5229),  ജിതിൻ (3652 5403) മുഹറഖ് – ഹരി എസ്.…

Read More

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം പത്താം തിയതി ഹാജരാകാനാണ് സി.എം. രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്. മുന്‍പ് നവംബര്‍ ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നവംബര്‍ 27 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്നും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. കൊവിഡിനെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സി.എം. രവീന്ദ്രന്‍ ഇഡിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് 10 ാം തിയതി ഹാജരാകാന്‍ നിര്‍ദേശിച്ച് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read More

ഹൈദരാബാദ് : ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ ബിജെപിയ്ക്ക് അനുകൂലം. 43 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. ഭരണക്ഷിയായ ടിആർഎസ് 16 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 150 വാർഡുകളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അതിനാൽ വൈകീട്ടോടെയാകും ഫലപ്രഖ്യാപനമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ആശങ്കകൾ മുൻനിർത്തിയാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. 74.67 ലക്ഷം വോട്ടർമാരിൽ ഏകദേശം 40 ലക്ഷത്തിനോടടുത്ത് ആളുകൾ വോട്ട് രേഖപ്പെടുത്തിയിരുന്നു.

Read More

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ജയഘോഷിനെ കൂടാതെ കോണ്‍സുലേറ്റിലെ ഡ്രൈവറായ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ജയഘോഷിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് മുന്‍ ഐബി ഉദ്യോഗസ്ഥനായ നാഗരാജ് വെളിപ്പെടുത്തിയിരുന്നു. സ്വപ്‌നയും സന്ദീപും അറസ്റ്റിലായ ശേഷം ജയഘോഷ് കനത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയഘോഷ് നിരവധി തവണ സ്വപ്‌നയെ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ദിവസം ജയഘോഷ് സ്വപ്നയെ വിളിച്ചതായും കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു.

Read More