- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 5 ) ശനിയാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ യൂസഫ് എഞ്ചിനീയർ ഹെൽത്ത് സെന്റർ ഹമദ് കനൂ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ അൽ നാസർ ക്ലബ് – ജുഫെയർ ബഹ്‌റൈൻ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് – മുഹർറക് റാംലി മാൾ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ വാട്ടർ ഗാർഡൻ സിറ്റി റുയാൻ ഷോപ്പിംഗ് സെന്റർ – അൽമുക്ഷ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും…
കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു. ബാലഭാസ്‌കറിന്റെ മരണത്തിന് എട്ട് മാസം മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയുണ്ടെന്നു അച്ഛന്‍ കെ.സി. ഉണ്ണി അടക്കമുള്ള ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐയുടെ നിര്‍ണായക നീക്കം. ബാലഭാസ്‌കര്‍ മരിക്കുന്നതിന് എട്ടുമാസം മുന്‍പാണ് 82 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നത്. അപേക്ഷാ ഫോമിലെ കൈ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പോളിസി തുക തടഞ്ഞു വച്ചിരിക്കുകയായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇ – മെയില്‍ വിലാസവുമാണുള്ളത്. വിഷ്ണുവിന്റെ സുഹൃത്തായ ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ് ഓഫീസര്‍ മുഖേനയാണ് പോളിസിയെടുത്തിരിക്കുന്നതെന്ന് സിബിഐ കണ്ടെത്തി. ഐആര്‍ഡിഎ ചട്ടങ്ങള്‍ ലംഘിച്ച് പ്രീമിയം ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ്…
ഹരിയാന: പരീക്ഷണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്. മന്ത്രി അനില്‍ വിജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മന്ത്രിയെ അമ്പാല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയെന്ന് അറിയിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഹൈദരാബാദ് : ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥികളാണ് ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവർ വിവാഹവേദിയാക്കിയത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലികെട്ടുന്നതാണ് വിഡിയോയിലുള്ളത്. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. സുഹൃത്താണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ വിദ്യാർത്ഥികളെ പുറത്താക്കുകയായിരുന്നു. മൂന്നു വിദ്യാർഥികൾക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: ഹവാല ഇടപാടിലെ വമ്പന്‍ സ്രാവുകളുടെ പേരുകള്‍ വൈകാതെ പുറത്തുവരുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ്റംസിനും മജിസ്‌ട്രേറ്റിനും രഹസ്യ മൊഴിയായി നല്‍കിയിട്ടുണ്ട്. ഇതില്‍ മൂന്ന് മന്ത്രിമാരുടെ പേരുകളുണ്ടെന്നാണ് സൂചന. ലൈഫ് മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രമുഖര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ ചുരുളഴിഞ്ഞത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നവരെ കസ്റ്റംസ് സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മന്ത്രിമാര്‍ക്ക് പുറമെ, ഹവാല ഇടപാടില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും പ്രമുഖ നടനും മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നാണ് സൂചന. മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി ചോര്‍ന്നാല്‍ പ്രതികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് കസ്റ്റംസ് പറഞ്ഞിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നായിരുന്നു കോടതിയുടെ പ്രതികരണംമുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി ചോര്‍ന്നാല്‍ പ്രതികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് കസ്റ്റംസ് പറഞ്ഞിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍…
ബി. ഡി. കെ ബഹ്‌റൈൻ ചാപ്റ്റർ സച്ചിൻ ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്ന് രക്തദാന ക്യാമ്പ് നടത്തി
മനാമ: അന്തരിച്ച മുൻ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ ഓർമക്കായി, ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) ബഹ്‌റൈൻ ചാപ്റ്റർ സച്ചിൻ ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്ന് കിംങ്ങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ എഴുപതോളം പേര് രക്തം ദാനം ചെയ്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഐ. സി. ആർ. എഫ് ചെയർമാൻ അരുദാസ് തോമസ്, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് ക്യാമ്പിൽ പങ്കെടുത്തവരെയും, കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ജീവനക്കാർ, സംഘാടകരായ ബിഡികെ ബഹ്‌റൈൻ, സച്ചിൻ ക്രിക്കറ്റ് ക്ലബ്ബ് ഭാരവാഹിൾ എന്നിവരുടെ സേവന മനോഭാവത്തെ അഭിനന്ദിച്ചു. ബി. ഡി. കെ. ചെയർമാൻ കെ. ടി. സലിം, ജനറൽ സെക്രട്ടറി റോജി ജോൺ, സച്ചിൻ ക്രിക്കറ്റ് ക്ലബ്ബ് കോഓർഡിനേറ്റർ അനീഷ് മുരളീധരൻ എന്നിവർ സംസാരിച്ചു. ബി. ഡി.…
മനാമ : രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിവരുന്ന വിജ്ഞാന പരീക്ഷ പതിമൂന്നാമത് എഡിഷന്‍ ‘ഗ്ലോബല്‍ ബുക്ടെസ്റ്റ് 2020’ ഫലം പ്രഖ്യാപിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടന്നുവന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഫൈനല്‍ പരീക്ഷയോടെ സമാപനമായി. പുസ്തകപ്രകാശനം, സമൂഹ വായന, ഡോക്യുമെന്ററി വാള്‍പോസ്റ്റ്, യോഗ്യതാ പരീക്ഷ എന്നിവയും ബുക്ടെസ്റ്റി ന്റെ ഭാഗമായി നടന്നു. പത്തൊമ്പത് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഗ്ലോബല്‍ ബുക്‌ടെസ്റ്റിന്റെ ഭാഗമായി പങ്കെടുത്തു. വിജയികള്‍: ജനറല്‍ വിഭാഗം ഒന്നാം സ്ഥാനം: ജുവൈരിയ വി.കെ കണ്ണൂര്‍, കേരള, ഇന്ത്യ. രണ്ടാം സ്ഥാനം: റൈഹാന റഫീഖ്, നോര്‍ത്ത്, ഖത്തര്‍. സ്റ്റുഡന്റ്സ് സീനിയര്‍ ഒന്നാം സ്ഥാനം: സൈനബ് ഷാന ഫാറൂഖ്, ദുബൈ നോര്‍ത്ത്, യുഎഇ. രണ്ടാം സ്ഥാനം: ഇംറുന്‍ നഹീദ്, ഫഹാഹീല്‍, കുവൈത്ത്. സ്റ്റുഡന്റ്സ് ജൂനിയര്‍ ഒന്നാം സ്ഥാനം: ഷഹന ഫാത്വിമ, റിയാദ് നോര്‍ത്ത്, സൗദി ഈസ്റ്റ്. രണ്ടാം സ്ഥാനം: റുഷ്ദ ഫാത്വിമ, കുവൈത്ത് സിറ്റി, കുവൈത്ത്. ജനറല്‍ വിഭാഗത്തില്‍ ഡോ. ഉമറുല്‍ ഫാറൂഖ്…
ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ കെ ആന്റണി ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് രോഗം ഭേദമായതിന് ശേഷമാണ് ആന്റണി ആശുപത്രി വിടുന്നത്. പതിനേഴു ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആന്റണി ആശുപത്രി വിട്ടത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ ആയിരുന്നു അദ്ദേഹം ചികിത്സ തേടിയത്. കോവിഡിൽ നിന്ന് മുക്തി നേടിയതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 150 വാര്‍ഡുകളില്‍ 146 എണ്ണത്തിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 46 സീറ്റുകളാണ് ലഭിച്ചത്. ടിആര്‍എസിന് 56 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 42 സീറ്റുകളും നേടി. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
ബ്രസീൽ:രണ്ടാനമ്മയോട് പ്രണയം തോന്നിയ പെൺകുട്ടി തടസമൊഴിവാക്കാൻ അച്ഛനെ കുത്തിക്കൊന്നു. രണ്ടാനമ്മയോടുള്ള പ്രണയം മനസിലാക്കിയ അച്ഛൻ അത് തടയാൻ ശ്രമിച്ചതാണ് കൊലയ്ക്ക് പ്രേരണയായതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ബ്രസീലിലെ ഗോയ്നിയ സംസ്ഥാനത്താണ് സംഭവം. അലക്സ് ഫെറാരിയ എന്ന 33കാരനാണ് മരിച്ചത്. അലക്സിന്റെ രണ്ടാം ഭാര്യയായ 20കാരിയെയാണ് അലക്സിന്റെ ആദ്യ ഭാര്യയിലെ മകൾ പ്രണയിച്ചത്. മകൾ തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശങ്ങളും എഴുതിയ കത്തും അലക്സ് കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിതാവിനെ ഉപേക്ഷിച്ച് രണ്ടാനമ്മ തനിക്കൊപ്പം ജീവിക്കണമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. അലക്സ് മകളെ ഉപദേശിക്കുകയും വീട്ടിൽ വരുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. തുടർന്ന് മുത്തശിയുടെ ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അച്ഛനും രണ്ടാനമ്മയും താമസിക്കുന്ന വീട്ടിൽ മദ്യപിച്ചെത്തിയ പെണ്‍കുട്ടി അടുക്കളയിലെ കറിക്കത്തി കൊണ്ടാണ് പിതാവിന്റെ നെഞ്ചിൽ കുത്തിയത്. അച്ഛനുമായി തർക്കിച്ചതിൽ വിഷമമുണ്ടെന്ന് രണ്ടാനമ്മയെ അറിയിച്ച ശേഷം ഉറങ്ങിക്കിടന്ന അലക്സിനെ കുത്തുകയായിരുന്നു. കൊലക്കു മുമ്പ് ബിയര്‍ കഴിച്ച് ധൈര്യം…
