Author: News Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് എൽ.ഡി.എഫ് ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. സി.പി.എമ്മിലെ ഒരു ഉന്നതന്‍ കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. സ്വര്‍ണ്ണക്കടത്തും അഴിമതിയും തട്ടിപ്പും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു മുന്നണി. മുഖ്യമന്ത്രിയും സര്‍ക്കാരും അത്രത്തോളം ജനവിരുദ്ധമായെന്ന് സി.പി.എമ്മും ഇടതു മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മൂന്നു ലക്ഷത്തിലധികം ആളുകളാണ് പിന്‍വാതിലിലൂടെ നിയമനം നേടിയത്. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണ്. റാങ്ക് ലിസ്റ്റിലുള്ള പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടാതിരിക്കുമ്പോഴാണ് പാര്‍ട്ടിക്കാര്‍ക്കും, നേതാക്കളുടെ മക്കള്‍ക്കും…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂർ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂർ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസർകോട് 112 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 880, കോഴിക്കോട് 645, എറണാകുളം 509, കോട്ടയം 561, തൃശൂർ 518, കൊല്ലം 400, പാലക്കാട് 198, ആലപ്പുഴ 338, തിരുവനന്തപുരം 195, കണ്ണൂർ 244, വയനാട് 246, പത്തനംതിട്ട 173, ഇടുക്കി 121, കാസർകോട് 109 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ…

Read More

മനാമ: രാജ്യത്ത് ആദ്യമായി ഇരട്ട തലക്കെട്ടിൽ നടക്കുന്ന ഫോർമുല വണ്ണിന്റെ രണ്ടാമത്തെ മത്സരമായ ഫോർമുല 1 റോളക്സ് സഖീർ ഗ്രാൻഡ് പ്രീയ്ക്ക് തുടക്കമായി. ഫോർമുല 1 സഖീർ ഗ്രാൻഡ് പ്രീയുടെ ആദ്യ ദിനം നടന്ന രണ്ട് പരിശീലന സെഷനുകളിലും മെഴ്‌സിഡസിന്റെ ജോർജ് റസ്സൽ ഒന്നാമതെത്തി. ലോകചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ കോവിഡ് ബാധിച്ചതിനെ തുടർന്ന് പിന്മാറേണ്ടി വന്നതിനാൽ പകരക്കാരനായാണ് ജോർജ് റസ്സൽ ട്രാക്കിലിറങ്ങിയത്. ആദ്യ പരിശീലന സെഷനിൽ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പെൻ രണ്ടാമതും അലക്സാണ്ടർ ആൽബോൺ മൂന്നാമതുമെത്തി. മെഴ്‌സിഡസിന്റെ വാൾട്ടേറി ബോട്ടാസ് നാലാമതും ആൽഫാ ടോറിയുടെ ഡാനിൽ കിവ്യാത് അഞ്ചാമതും ഫിനിഷ് ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രണ്ടാം പരിശീലന സെഷനിൽ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പെൻ രണ്ടാമതും റേസിംഗ് പോയിന്റിന്റെ സെർജിയോ പെരെസ് മൂന്നാമതും എത്തി. റെനാൾട്ടിന്റെ എസ്റ്റെബാൻ ഒകോൺ, റെഡ്ബുള്ളിന്റെ അലക്സാണ്ടർ ആൽബോൺ അഞ്ചാമതും ഫിനിഷ് ചെയ്തു. മൂന്നാം പരിശീലന മത്സരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. രാത്രി…

Read More

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് സ്വദേശിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1.15 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് സ്വർണം കൊണ്ടുവന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ഇതാദ്യമായാണ് ഇത്രയധികം സ്വർണം കസ്റ്റംസ് പിടിച്ചെടുക്കുന്നത്. സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയെ കസ്റ്റംസ് പിടികൂടിയത്. സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോഴാണ് രണ്ട് കിലോ സ്വർണം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കസ്റ്റംസ് ചോദ്യം ചെയ്തു.

Read More

മനാമ: അമേരിക്കന്‍ ഔഷധകമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതായി ബഹ്‌റൈന്‍ അറിയിച്ചു. ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈന്‍. വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നടത്തിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വാക്‌സിൻ സൂക്ഷിക്കേണ്ട വ്യവസ്ഥകളായിരിക്കും ബഹ്‌റൈനിനുള്ള അടിയന്തര വെല്ലുവിളി. മൈനസ് 70 ഡിഗ്രി സെൽഷ്യസ് (മൈനസ് 94 ഡിഗ്രി ഫാരൻഹീറ്റ്) തീവ്ര തണുത്ത താപനിലയിൽ അവ സൂക്ഷിക്കുകയും കയറ്റി അയയ്ക്കുകയും വേണം. ഉയർന്ന ആർദ്രതയോടെ 40 ഡിഗ്രി സെൽഷ്യസ് (104 ഡിഗ്രി ഫാരൻഹീറ്റ്) വേനൽക്കാലത്ത് പതിവായി താപനില കാണുന്ന രാജ്യമാണ് ബഹ്‌റൈൻ. വാക്‌സിനുകൾ എത്തിക്കാൻ ബഹ്‌റൈനിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗൾഫ് എയർ ഉണ്ട്. അടുത്തുള്ള യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ, തീവ്ര തണുത്ത താപനിലയിൽ വാക്സിനുകൾ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതായി ദുബായ് ആസ്ഥാനമായുള്ള ദീർഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്സ് അറിയിച്ചു.

Read More

മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വന്നിരുന്ന അലക്സാണ്ടർ സി കോശി ക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി. ഒഐസിസി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഇരുപത് വർഷക്കാലം മോട്ടോർ സിറ്റി കമ്പനിയിൽ ജോലി ചെയ്തിരുന്ന അലക്സാണ്ടർ സി കോശിയുടെ പ്രവത്തനങ്ങൾ പത്തനംതിട്ട ജില്ലയിലെ ഒഐസിസി ക്ക് മുതൽ കൂട്ടായിരുന്നു എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നേതാക്കളായ വി. വിഷ്ണു സ്വാഗതവും, ഷാനവാസ്‌ പന്തളം നന്ദിയും രേഖപ്പെടുത്തി.മറുപടി പ്രസംഗത്തിൽ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നൽകിയ യാത്രയയപ്പിന് അലക്സാണ്ടർ സി കോശി നന്ദി രേഖപ്പെടുത്തി.

Read More

തിരുവനന്തപുരം: വീട്ടമ്മയുമായി ഒളിച്ചോടിയ രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം കരകുളം നിലമി രാജേഷ് ഭവനിൽ രാജേഷ്(30) എന്നയാളെയാണ് അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കൊപ്പം നാടുവിട്ട വെമ്പായം സ്വദേശിനിയായ വീട്ടമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഏഴുവർഷം മുമ്പ് അരുവിക്കര വടക്കേമല സ്വദേശിനിയെ പ്രണയിച്ചു വിവാഹം കഴിച്ചയാളാണ് രാജേഷ്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. എന്നാൽ അടുത്തിടെയായി ഭാര്യയെ നിരന്തരം രാജേഷ് ഉപദ്രവിക്കാറുണ്ടായിരുന്നു. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ അറിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. നാലു ദിവസം മുമ്പാണ് രാജേഷ് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വെമ്പായം സ്വദേശിയായ യുവതിയുമായി ഒളിച്ചോടിയത്. വെമ്പായം മുക്കംപാലമൂട്ടിലാണ് ഇയാളുടെ കാമുകിയുടെ സ്ഥലം. ഇരുവരും ആദ്യം ജില്ല വിട്ടുപോകുകയും പിന്നീട് മടങ്ങിയെത്തി വട്ടപ്പാറ കണക്കോട്ട് വീട് വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. രാജേഷും ഭാര്യയും തമ്മിൽ കുറച്ചുനാളുകളായി വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്. രാജേഷിനെതിരെ…

Read More

തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെതിരുവനന്തപുരം കാമ്പസിൽ ആരംഭിക്കുന്ന രണ്ടാമത്തെ കേന്ദ്രത്തിന് ആർ.എസ്.എസ് ആചാര്യൻ എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കുന്നതിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂര്‍ എംപി. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ ശശി തരൂര്‍ പോസ്റ്റില്‍ പറയുന്നത്. രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലെ രണ്ടാം കേന്ദ്രം ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്ന് നാമകരണം ചെയ്യുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ഭാഗമായി ആര്‍ജിസിബിയില്‍ നടന്ന സമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ശശിതരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തിൽ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ‘ശ്രീ ഗുരുജി…

Read More

ചെന്നൈ :ബുറേവി ചുഴലിക്കാറ്റ് ദുർബലമായതിന് പിന്നാലെ തമിഴ്നാട്ടിൽ പെയ്യുന്ന കനത്ത മഴയിൽ 17 മരണം. കനത്ത കൃഷി നാശവുമുണ്ടായി. തെക്കൻ ജില്ലകളിലാണ് വ്യാപക മഴക്കെടുതി. ചെന്നൈ നഗരത്തിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.ബുറേവി ചുഴലിക്കാറ്റ് രാമനാഥപുരത്തിനടുത്ത് മാന്നാർ കടലിടുക്കിൽ ദുർബലമായെങ്കിലും തമിഴ്നാട്ടിൽ മഴ തുടരുകയാണ്. ഒഴുക്കിൽപ്പെട്ടും കെട്ടിടങ്ങൾ തകർന്നും വൈദ്യുതാഘാതമേറ്റും മരിച്ചവരുടെ എണ്ണം 17 ആയി. രാമനാഥപുരം, കടലൂർ, തഞ്ചാവൂർ, കാഞ്ചീപുരം പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടം. ഒരു ലക്ഷം ഏക്കറിലെ കൃഷി നശിച്ചതായി തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. കാഞ്ചീപുരത്തിനടുത്ത് പലാർ നദിയിൽ ഒഴുക്കിൽപ്പെട്ട് മൂന്നു പെൺകുട്ടികൾ മരിച്ചു. ഇതിൽ രണ്ടു പേർ സഹോദരിമാരാണ്. തഞ്ചാവൂരിന് സമീപം കുംഭകോണത്ത് ഭിത്തി തകർന്ന് ദമ്പതികൾ മരിച്ചു. പുതുക്കോട്ടയിലും മയിലാടു തുറയിലും വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരണമടഞ്ഞു. കന്യാകുമാരി, തെങ്കാശി, കടലൂർ, സേലം എന്നിവിടങ്ങളിലും പുതുച്ചേരിയിലും ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നീരൊഴുക്ക് കൂടിയതോടെ ചെന്നൈ ചെമ്പരപ്പാക്കം അണക്കെട്ടിൽ നിന്ന് തുറന്നു വിടുന്ന…

Read More

മനാമ: പതിനാറാമത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ‌ഐ‌എസ്‌എസ്) പ്രാദേശിക സുരക്ഷാ ഉച്ചകോടി: മനാമ ഡയലോഗ് 2020 തുടക്കമായി . മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി ബഹ്‌റൈനിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിലാണ് നടക്കുന്നത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ,സൗദി ,ജോർദാൻ വിദേശകാര്യ മന്ത്രിമാർ തുടങ്ങി നിരവധി ലോക നേതാക്കൾ ബഹ്‌റൈനിലെത്തി . വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ ,മന്ത്രിമാർ,പ്രതിരോധ മന്ത്രിമാർ,വിദേശകാര്യ മന്ത്രിമാർ,സൂരക്ഷാ സമിതി ഉപദേഷ്ടാക്കൾ ,സൈനിക കമാൻഡർമാർ ,രഹസ്യാ ഏജൻസി തലവന്മാർ തുടങ്ങിയവർ അണിനിരക്കുന്ന വിവിധ ചർച്ചകളാണ് മനാമ ഡയലോഗിൽ പുരോഗമിക്കുന്നത് .മേഖലയിലെ വിദേശകാര്യ നയം , സുരക്ഷാ നയം എന്നിവയും അവർക്ക് മുന്നിലുള്ള വെല്ലുവിളികളും ചർച്ചയാകും. വിവിധ രാജ്യങ്ങളിൽ നിന്നും 3000 ത്തോളം പേരാണ് മനാമ ഡയലോഗിൽ പങ്കെടുക്കുന്നുണ്ട് .കൂടാതെ നേതാക്കൾ തമ്മിൽ അനുബന്ധ യോഗങ്ങളും നടക്കുന്നുണ്ട് . മേഖലയിലെ സമാധാനവും സുരക്ഷിതത്വവും നില നിർത്തുന്നതിൽ ബഹ്‌റൈൻ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു…

Read More