Author: News Desk

മനാമ: ബഹ്‌റൈനിൽ ഡിസംബർ 5 ന് നടത്തിയ 9000 കോവിഡ് -19 ടെസ്റ്റുകളിൽ 132 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 73 പേർ പ്രവാസി തൊഴിലാളികളാണ്. 47 പുതിയ കേസുകൾ സമ്പർക്കം മൂലവും 12 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 87,732 ആയി. കോവിഡിൽ -19 ൽ നിന്ന് 166 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 85,876 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.88 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,515 പേരാണ്. ഇവരിൽ 10 പേർ ഗുരുതരാവസ്ഥയിലാണ്. 1505 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.73 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…

Read More

മനാമ: രജനികാന്ത് തന്റെ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണ തീയതി പ്രഖ്യാപിച്ചപ്പോഴേക്കും ബഹ്‌റൈനിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. രജനിയുടെ ബഹ്റൈനിലെ ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രം ബഹ്റൈന്‍ ചാപ്റ്റർ ജൂഫയര്‍ ഗേറ്റ് ഹോട്ടലില്‍ ആഘോഷച്ചടങ്ങു സംഘടിപ്പിച്ചു. തലൈവരുടെ രാഷ്ട്രീയ പ്രഖ്യാപനത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും അടുത്തുവരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ വാന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന ശുഭാപ്തിവിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും രജനി മക്കള്‍ മന്‍ട്രം സെക്രട്ടറി സുരേഷ് കാലടി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 6 ) ഞായറാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഹാലത്ത് ബുമഹർ ഹെൽത്ത് സെന്റർ സിത്ര ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സീഫ് മാൾ – സീഫ് ഡിസ്ട്രിക്ട് ഹയാത്ത് മാൾ – സെഗായ മനസൽ സ്റ്റോർസ് – സൽമാബാദ് സാർ ക്ലബ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ മുഹറഖ് സൂക്ക് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി കെ.കെ.രമ. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെന്നും രമ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തതായി ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. For Appointment Click: https://www.kimshealth.org/bahrain/muharraq/ ആരാണ് വിയർക്കാൻ പോകുന്നതെന്ന് അന്നറിയാം. പ്രചാരണത്തിനിറങ്ങാൻ തടസമായി കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തൻ മരിച്ചപ്പോൾ കാണാൻ പോകാൻ കോവിഡ് പ്രശ്നമില്ലായിരുന്നു. പിണറായിയുടെ ചിത്രം പോസ്റ്ററിൽ വച്ചാൽ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടെന്നും അവർ പറഞ്ഞു. വടകര മേഖലയിൽ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രൻ സിപിഎമ്മിനുവേണ്ടി കോഴിക്കോട് വടകര മേഖലയിൽ തെരഞ്ഞെടുപ്പ് കാലത്ത് വീടുകൾ കയറി പ്രചാരണം നടത്തിയത് എന്നും രമ ആരോപിച്ചു.

Read More

കൊച്ചി : ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഊരാളുങ്കൽ സൊസൈറ്റിക്ക് ഇ.ഡി നോട്ടിസ് നൽകിയിട്ടുണ്ട്.സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട് രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം. അഞ്ച് ദിവസം മുൻപ് ഇ.ഡി ഉദ്യോ​ഗസ്ഥർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (05-12-2020) https://online.pubhtml5.com/lfro/dysj/

Read More

കോഴിക്കോട് : കേരളത്തിൽ എല്ലാക്കാലവും വിവാദം സൃഷ്ടിച്ച് വികസനം മുടക്കുന്ന സമീപനമാണ് നടക്കുന്നത് എന്ന് എം.വി.ശ്രേയാംസ് കുമാർ എം.പി. കോഴിക്കോട് പ്രസ്സ് ക്ലബ് നടത്തിയ ‘തദ്ദേശീയം 2020’ പരിപാടിയിൽ പറഞ്ഞു. സോളാർ വിവാദം കൊണ്ട് സോളാർ പദ്ധതി മൂലമുള്ള വികസനമാണ് നിലച്ചത്. വിവാദങ്ങൾ കേരള വികസനത്തെയാണ് പിന്നിലാക്കുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ഇപ്പോൾ സംസ്ഥാന സർക്കാരിന് എതിരെ നടക്കുന്ന അന്വേഷണങ്ങളും ഇതിൻ്റെ ഭാഗമാണ്. കേരളത്തിൽ വലിയ വികസനത്തിന് വഴിയൊരുക്കിയ കിഫ്ബിയെ അനാവശ്യ വിവാദത്തിലേക്ക് തള്ളി വിട്ടശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ തെറ്റ് ചെയ്തു കാണും, അതിന് സർക്കാരിനെ ആകെ തകർക്കാനാണ് നീക്കം. ബി.ജെ.പി. അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറയുന്നതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ പരിശോധന. ഇതിൻ്റെ ഭാഗമാണ് ഏറ്റവും ഒടുവിൽ ഊരാളുങ്കലിന് എതിരായുള്ള അന്വേഷണം. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തെ തകർക്കുകയെന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് അവിടെ നടന്ന പരിശോധന.

Read More

സൗദി: ജിദ്ദക്കും മദീനക്കും ഇടയിൽവച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അലവി ഹാജിയുടെ മകൻ തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ(10) എന്നിവരാണ് മരിച്ചത്. 12 വയസുള്ള മൂത്ത കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Read More

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് എല്ലാ മാസവും നടത്തി വരുന്ന പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി നവംബര്‍ മാസം ലാൽ കെയെർസ് മെമ്പർ അമൽജിത്തിന്റെ മകൾ 9 മാസം പ്രായമായ ആത്രേയ കൃഷ്ണയുടെ ശസ്ത്ര ക്രിയയ്ക്കായി സമാഹരിച്ച ധനസഹായം പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി. ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍,സെക്രട്ടറി ഷൈജു കമ്പ്രത്ത് ,അനുകമല്‍, രതിൻ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.

Read More

ന്യൂഡൽഹി: രാജ്യത്ത് കുറ്റകൃത്യമായി പരിഗണിക്കുന്ന കഞ്ചാവിന്റ ഉപയോഗത്തെ അന്താരാഷ്ട്ര തലത്തിൽ പിന്തുണച്ച് ഇന്ത്യ. കഞ്ചാവിനെ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ വന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. 53 അംഗരാജ്യങ്ങളിൽ 25 പേരാണ് പ്രമേയത്തെ എതിർത്തത്. യുഎസ്, യൂറോപ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയവർ അനുകൂലിച്ചപ്പോൾ റഷ്യ, ചൈന, ജപ്പാൻ, സിംഗപ്പൂർ, ഇറാൻ, പാക്കിസ്ഥാൻ, നൈജീരിയ എന്നിവർ എതിർത്തു. മറ്റൊരു അംഗരാജ്യമായ യുക്രൈൻ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മാരകമായ നൂറോളം ലഹരി മരുന്നുകൾക്കൊപ്പമാണ് കഞ്ചാവിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു പോലും ഈ പട്ടികയിലുള്ളവ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.മറ്റു ലഹരിവസ്തുക്കളെ പോലെ കഞ്ചാവ് രോഗാവസ്ഥ ഉണ്ടാക്കുന്നില്ലെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടന ആറു നിർദേശങ്ങൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. അതേസമയം കഞ്ചാവ് വളർത്തുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിൽ കുറ്റകരമാണ്. കഞ്ചാവ് കൈവശം വച്ചതിന് ബോളുവുഡ് താരങ്ങളെ…

Read More