Author: News Desk

സിഡ്നി: അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന രണ്ടാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻറെ തകർപ്പൻ ജയം. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദ്ദിക് പാണ്ഡ്യ പുറത്താകാതെ 22 പന്തിൽ 42 റൺസ് നേടിയതോടെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 195 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് പന്തുകൾ ശേഷിക്കെയാണ് വിജയം നേടിയത്. ശിഖർ ധവാൻ 36 പന്തിൽ 52 റൺസെടുത്തും ക്യാപ്റ്റൻ വിരാട് കോഹ്ലി 24 പന്തിൽ 40 റൺസെടുത്തും പുറത്തായി.നാലു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്ത ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ‌195 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ എൽ രാഹുലും ധവാനും മികച്ച തുടക്കം നൽകി. രാഹുൽ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസും നേടി. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിക്കാതെ സഞ്ജു സാംസൺ 10 പന്തിൽ 15 റൺസെടുത്ത്…

Read More

ബഹ്‌റൈനിലെ പ്രശസ്തനായ നാടക ചമയ കലാകാരൻ ദാമുകൊറോത്തിന് യാത്രയയപ്പ് നൽകി.43 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന വേളയിൽ ആണ് യാത്രയയപ്പ് നൽകിയത് . പടവ് പ്രസിഡന്റ് സുനിൽ ബാബു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം , സഹൽ തൊടുപുഴ, നൗഷാദ് മഞ്ഞപ്പാറ, ഹകീം പാലക്കാട്‌, അബ്ദുൽ സലാം എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ദാമു കൊറോത് മായുള്ള കലാ രംഗത്തെ ഓർമ്മകൾ ഷംസ് കൊച്ചിൻ യോഗത്തിൽ പങ്കുവെച്ചു. 1977ൽ ജോലി തേടി ബഹറിനിൽ എത്തിയ ദാമു കൊറോത്ത്,1981ലെ നാടക മത്സരത്തിൽ സ്വന്തം നാടക അവതരണത്തിന് ഒന്നാം സ്ഥാനം നേടികൊണ്ട് അദ്ദേഹത്തിന്റെ നാടക രംഗത്തെ ക്കുള്ള വരവ് അറിയിച്ചു നാൽപതോളം നാടകങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടുണ്ട്. ബഹ്‌റൈൻ കേരള സമാജത്തിൽ മൂന്ന് പ്രാവശ്യം കലാവിഭാഗം സെക്രട്ടറി ആയും തെരഞ്ഞെടുത്തി ട്ടുണ്ട് .നാടക രംഗത്തെ സമഗ്ര സംഭവനക്കുള്ള ഒ. മാധവൻസ്മരണ പുരസ്‌കാരവും…

Read More

മനാമ: ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയ തിരുവന്തപുരം സ്വദേശി തുളസി, കഴിഞ്ഞമാസമാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ പതിനാലു വർഷത്തോളം ജോലി ചെയ്‌തിരുന്ന തുളസിക്ക് സ്വന്തമായി ഒരു വീടുപോലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തുശ്ചമായ ശമ്പളത്തിൽ ജോലി ചെയ്യുമ്പോൾ ഹൃദയസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന്, മരുന്നുകളും ഹോപ്പ് എത്തിച്ചു നൽകാറുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോയ തുളസി കഴിഞ്ഞ മാസമാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ സ്‌കൂൾ പഠനവും, കുടുംബത്തിന്റെ നിത്യച്ചിലവുകളും ബുദ്ധിമുട്ടിലാണെന്ന് മനസിലാക്കിയ ‘ഹോപ്പ് ബഹ്‌റൈൻ’ അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയായ RS 85,713.50 (എൺപത്തി അയ്യായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപ) ഹോപ്പിന്റെ പ്രതിനിധി ഗിരീഷ് ജി. പിള്ളൈ ,കോ-ഓർഡിനേറ്റർ സിബിൻ സലീമിന് കൈമാറി. സഹായ തുക അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ അയച്ചു നൽകി. സഹകരിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.

Read More

മനാമ: അസ്ർ (ഉച്ചതിരിഞ്ഞ്) നമസ്കാരത്തിനായി ബഹ്‌റൈനിലുടനീളമുള്ള പള്ളികൾ ഇന്ന് മുതൽ വീണ്ടും തുറന്നതായി നീതിന്യായ, ഇസ്ലാമിക് കാര്യ, എൻ‌ഡോവ്‌മെൻറ് മന്ത്രാലയം അറിയിച്ചു. കോവിഡ് -19 ന്റെ വ്യാപനം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികൾക്കിടയിലും കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകൾക്കിടയിലും കൂട്ടായ പ്രാർഥനകൾ ക്രമേണ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തുറക്കൽ. പ്രതിരോധ നടപടികളുടെ പൂർണ്ണമായി നടപ്പാക്കുന്നതിനും പ്രാർത്ഥനക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സുന്നി, ജാഫാരി എൻ‌ഡോവ്‌മെന്റുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്നത്തെ തീരുമാനത്തോടെ, ബഹ്‌റൈനിലെ പള്ളികൾ ഇപ്പോൾ ഫജർ, ദുഹർ (ഉച്ച), അസ്ർ പ്രാർത്ഥനകൾക്കായി തുറക്കും. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കുന്നതിനായി പള്ളികൾ അടച്ചതിനെത്തുടർന്ന് മാർച്ച് 28 ന് ബഹ്‌റൈനിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നിർത്തിവച്ചിരുന്നു. ഓഗസ്റ്റ് 28 ന് ഫജർ പ്രാർത്ഥനയ്ക്കും നവംബർ 1 ന് ദുഹറിനും അനുമതി നൽകിയിരുന്നു. എന്നാൽ മഗ്‌രിബ് ,ഇശാ, ജുമ്അ നമസ്കാരങ്ങൾ പള്ളികളിൽ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായിട്ടില്ല.

Read More

മനാമ: 23 വർഷത്തെ പ്രവാസത്തിനു ശേഷം സ്വദേശത്തേക്കു മടങ്ങുന്ന തൽഹത്ത് അബൂബക്കറിന് മയ്യഴിക്കൂട്ടായ്‌മ യാത്രയയപ്പ് നൽകി. ഉമ്മുൽ ഹസ്സം അൽ റീഫ് പനേഷ്യയിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി റഷീദ്‌ അദ്ധ്യക്ഷം വഹിച്ചു. ജീവകാരുണ്യ പ്രവർത്തനരംഗത്തുള്ള തൽഹത്തിന്റെ ഇടപെടലുകൾ പ്രവാസജീവിതത്തിന് ശേഷവും തുടരണമെന്ന് ആശംസകൾ അർപ്പിച്ച് സംസാരിച്ച താഹിർ വി.സി., റഷീദ്‌ മാഹി, മുജീബ് മാഹി എന്നിവർ അഭ്യർത്ഥിച്ചു. നിയാസ് വി.സി, ഫുആദ് കെ.പി., സാദിഖ്‌ കെ. എൻ., താനിഷ്‌ തൽഹത്ത് എന്നിവർ പങ്കെടുത്തു. തൽഹത്തിന്റെ മറുപടി പ്രസംഗത്തിന് ശേഷം റിജാസ് റഷീദ്‌ നന്ദി പ്രകാശിപ്പിച്ചു.

Read More

മനാമ: സീസണിലെ അവസാന മൽസരത്തിൽ പതിനെട്ടാം സ്ഥാനത്തെത്തിയിട്ടും മിക്ക് ഷൂമാക്കർ 2020 എഫ് 2 ചാമ്പ്യൻഷിപ്പ് നേടി. അവസാന മൽസരത്തിൽ ജെഹാൻ ദാറുവാല വിജയിച്ചു, തുടർന്ന് യൂക്കി സുനോഡയും ഡാൻ ടിക്കറ്റവും തൊട്ടുപിന്നിലുണ്ട്, ഷൂമാക്കറുടെ പ്രധാന എതിരാളി കാലം ഇലോട്ട് പത്താം സ്ഥാനത്തെത്തി. മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഒരു പിറ്റ്സ്റ്റോപ്പ് ഉണ്ടാക്കുന്നതുവരെ ഷൂമാക്കർ മൂന്നാം സ്ഥാനത്തായിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,08,606 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2418 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക…

Read More

കൊച്ചി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ സക്കീർ നാല് വീടുകൾ വാങ്ങിയെന്നും പാർട്ടിയോട് ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രളയഫണ്ട് തട്ടിപ്പ്, ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്‌ഐയെ ഭീഷണിപ്പെടുത്തല്‍, തുടങ്ങി നിരവധി വിവാദങ്ങളിൽ സക്കീര്‍ ഹുസൈന്‍ ഉൾപ്പെട്ടിരുന്നു. സക്കീര്‍ പ്രസിഡന്റായിരുന്ന കളമശ്ശേരി ഓട്ടോ സൊസൈറ്റിക്ക് ജില്ലാ ബാങ്കില്‍ ഒന്നേകാല്‍ കോടി രൂപ കുടിശ്ശികയുണ്ട്. പാര്‍ട്ടിയോട് സത്യസന്ധത പുലര്‍ത്തിയില്ലെന്നും പാര്‍ട്ടിക്ക് ചേരാത്തവിധം സ്വത്ത് സമ്പാദനം നടത്തുകയും ചെയ്തു. ഇതുവഴി പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കി. സക്കീറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കളമശ്ശേരി ഏരിയ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് പരിശോധന ഉണ്ടായിട്ടില്ലെന്നും സംഘടനാവീഴ്ച സംഭവിച്ചെന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

Read More

മനാമ: ഫോർമുല 1 റോളക്സ് സാഖിർ ഗ്രാൻഡ് പ്രിക്സ് 2020 ന്റെ യോഗ്യത മത്സരത്തിൽ മെഴ്‌സിഡസ് ബെൻസിന്റെ വാൾട്ടേരി ബൊട്ടാസ് ഒന്നാമതെത്തി. 26 മില്ലിസെക്കൻഡ് വ്യത്യാസത്തിൽ മെഴ്‌സിഡസ് ബെൻസിന്റെ തന്നെ ഹാമിൽട്ടന്റെ പകരക്കാരനായി ഇറങ്ങിയ ജോർജ് റസ്സൽ രണ്ടാം സ്‌ഥാനത്തും റെഡ് ബുള്ളിന്റെ മാക്സ് വെർ‌സ്റ്റാപ്പൻ മൂന്നാം സ്‌ഥാനത്തും ഫിനിഷ് ചെയ്തു. ഫെറാറിയുടെ ചാൾസ് ലെക്ലർക്ക് നാലാം സ്‌ഥാനത്തും റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് അഞ്ചാം സ്‌ഥാനത്തുമെത്തി. For Appointment Click: https://www.kimshealth.org/bahrain/muharraq/ യോഗ്യത മത്സരത്തിന് മുന്നോടിയായി നടന്ന മൂന്നാം പരിശീലന സെഷനിൽ റെഡ് ബുള്ളിന്റെ മാക്സ് വെർ‌സ്റ്റാപ്പൻ ഒന്നാമതെത്തി. മെഴ്‌സിഡസ് ബെൻസിന്റെ വാൽട്ടേരി ബോട്ടാസ് രണ്ടാമതും ആൽഫാ ടോറിയുടെ പിയറി ഗാസ്‌ലി മൂന്നാമതും ഫിനിഷ് ചെയ്തു. ഫോർമുല 1 റോളക്സ് സാഖിർ ഗ്രാൻഡ് പ്രിക്സ് 2020 ന്റെ ഫൈനൽ ഇന്ന് രാത്രി 8.10 ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ആരംഭിക്കും.

Read More

സിഡ്നി: രണ്ടാം ട്വന്‍റി-20യിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. ഓസ്ട്രേലിയ നായകൻ ആരോൺ ഫിഞ്ച് കളിക്കുന്നില്ല, പകരം മാത്യു വെയ്ഡ് ഓസീസിനെ നയിക്കും. ഹെയ്‌സല്‍വുഡിന് പകരം ഡാനിയന്‍ സാംസും ടീമിലെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിൽ സഞ്ജു ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്‌വേന്ദ്ര ചാഹല്‍ ടീമിലെത്തി. മുഹമ്മദ് ഷമിക്ക് പകരം ശാര്‍ദുല്‍ താക്കൂറും മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യരും ടീമിലെത്തി.

Read More