- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഈ വരുന്ന പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിടത്തിന് തറക്കല്ലിടും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം. ‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്നാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ ആരംഭിക്കും.2022 ഒക്ടോബറില്‍ മന്ദിരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ത്രികോണ ആകൃതിയിലായിരിക്കും പുതിയ കെട്ടിടം.3. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം പ്രവര്‍ത്തനക്ഷമമാകും. പാര്‍ലമെന്റിന്റെ രണ്ട് സഭകളും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും. ടാറ്റ പോജക്ട്‌സ് ലിമിറ്റഡിനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. കെട്ടിടത്തിന്റെ ഡിസൈനിംഗ് എച്ച്‌സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് തയാറാക്കിയിരിക്കുന്നത്. ലോക് സഭ അംഗങ്ങള്‍ക്കായി 888 സീറ്റുകളുള്ള ഹാളും രാജ്യസഭാംഗങ്ങള്‍ക്കായി 326 സീറ്റുകളുള്ള ഹാളുമായിരിക്കും നിര്‍മിക്കുക. ലോക്‌സഭ ഹാളില്‍ ഒരേസമയം 1224 പേരെ ഉള്‍ക്കൊള്ളിക്കാനാകും. നിലവിലെ പാര്‍ലമെന്റ് മന്ദിരം…
ലണ്ടൻ: ഇന്ത്യയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് ലണ്ടനിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം. സെന്‍ട്രൽ ലണ്ടനില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിഷേധം അരങ്ങേറിയതെന്നാണ് റിപ്പോർട്ട്. ആൽട്വിച്ചിന് സമീപത്തെ ഇന്ത്യൻ എംബസിക്ക് സമീപം ആളുകൾ ഒത്തുകൂടിയിരുന്നു. അതുപോലെ തന്നെ ട്രഫൽഗർ സ്ക്വയർ ഏരിയയിലും ആളുകൾ പ്രതിഷേധ മാർച്ചുമായി ഒത്തുകൂടിയെന്നാണ് റോയിട്ടേഴ്സ് ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് റിപ്പോർട്ട്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ച് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ കർഷകര്‍ക്കൊപ്പം എന്നറിയിച്ചു കൊണ്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. പിരിഞ്ഞു പോകാൻ പലതവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറാകാതെ വന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള പ്രദേശത്ത് മുപ്പത് പേരിൽ കൂടുതൽ ഒത്തു ചേരരുതെന്നാണ് നിർദേശം. ഇത് ലംഘിക്കുന്നവർക്ക് അറസ്റ്റും പിഴയുമാണ് ശിക്ഷ. ഇത് അവഗണിച്ചാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബ്രിട്ടീഷ് സിഖ് സമൂഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു ‘കർഷകർക്ക് നീതി’ ആവശ്യപ്പെട്ടു കൊണ്ട് ജനങ്ങൾ തെരുവിലേക്കിറങ്ങിയത്. മുദ്രാവാക്യം വിളികളുമായി പ്രതിഷേധം കടുപ്പിച്ച ഇവർ സാമൂഹിക അകലം…
മനാമ : ICF ബഹ്റൈന്റെ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങളിലെ മുഖ്യ ഇനമായ ‘ദാറുൽ ഖൈർ’ ഭവന നിർമ്മാണ പദ്ധതിയിലെ 65മത് വീടിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തിലെ ആലക്കോട് കുട്ടാപറമ്പിൽ നടന്നു.കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് അലിക്കുഞ്ഞി ദാരിമി ചടങ്ങിന് നേതൃത്വം നൽകി. അശ്റഫ് സഖാഫി യൂണിറ്റ് നേതാക്കളായ മുഹമ്മദ് അലി, അബ്ദുൽ ഖാദർ ഹാജി, ശുക്കൂർ, ഗൾഫ് പ്രതിനിധി ശിഹാബുദ്ദീൻ അബൂദാബി, അബ്ദുൽ അസീസ് കാശ്മീർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 6 ന് നടത്തിയ 11,054 കോവിഡ് -19 ടെസ്റ്റുകളിൽ 198 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 106 പേർ പ്രവാസി തൊഴിലാളികളാണ്. 76 പുതിയ കേസുകൾ സമ്പർക്കം മൂലവും 16 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 87,930 ആയി. കോവിഡിൽ -19 ൽ നിന്ന് 154 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 86,030 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.84 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,559 പേരാണ്. ഇവരിൽ 10 പേർ ഗുരുതരാവസ്ഥയിലാണ്. 1549 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.77 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഉന്നതരാരെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറിൽ സ്വർണക്കടത്ത് പ്രതികൾ കൊടുത്തത്. കോടതി ഞെട്ടിയെങ്കിൽ ജനം ബോധം കെട്ടുവീഴുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എറണാകുളത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറും സ്വപ്‌ന സുരേഷും സർക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്, സർക്കാർ ഇവരെ സംരക്ഷിക്കാനും. കൂട്ടായി നടത്തിയ പ്രവർത്തനമാണിതെന്നും ചെന്നിത്തല ആരോപിച്ചു. അന്വേഷണത്തിനെതിരായ സിപിഎം സമരം സത്യം പുറത്തുവരാതിരിക്കാനാണ്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സിപിഎം. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതിന്റെ കാരണവും ഇതാണ്. കണ്ണൂരായത് കൊണ്ട് മുഖ്യമന്ത്രിക്ക് ഇറങ്ങാം. ഞങ്ങളൊക്കെ പറഞ്ഞത് കൊണ്ടാണ് അവിടെയെങ്കിലും ഇറങ്ങിയത്. സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും പങ്കുണ്ടെന്ന് ഇതോടെ വ്യക്തമായിരിക്കുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും ജനങ്ങൾ എൽഡിഎഫ് ഭരണത്തിൽ…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 7 ) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഷെയ്ഖ് ജാബർ അൽ സബ ഹെൽത്ത് സെന്റർ ബിലാദ് അൽ ഖദീം ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഹമദ് ടൗൺ യൂത്ത് സെന്റർ റാമീസ്, മനാമ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ജവാദ് ഡോം, ബാർബർ ബഹ്‌റൈൻ ഫോർട്ട്, കർബാബാദ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തു ഉന്നത പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിന് ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പി.എസ്. സരിത് കസ്റ്റംസിനോടാണ് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സരിത്തിന്റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് ആ നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഈ നേതാവിന് വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോപണവിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും കസ്റ്റംസ് സംഘം പരിശോധിക്കുന്നുണ്ട്. താമസിയാതെ തന്നെ നേതാവിനെയും ചോദ്യം ചെയ്യിലിനു വിളിപ്പിക്കേണ്ടി വരുമെന്നതിനാൽ ഇതിന്റെ നിയമവശവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേതാവ് കൈമാറിയ പണം, അതിനു പകരമായി ഡോളർ നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങളും സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇടപാടിൽ താൻ…
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പുതിയ കാംപസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേരിട്ടത് അങ്ങേയറ്റം അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം . ഇന്ത്യന്‍ സമൂഹത്തിന് ഗോള്‍വാള്‍ക്കര്‍ നല്‍കിയ സംഭാവനയെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണം. രാജ്യം ഇന്നു നേരിടുന്ന എല്ലാ അധ:പതനത്തിനും കാരണം ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയാണ്. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഏറ്റവും വലിയ ഭീഷണി ആര്‍.എസ്.എസ് ആണ്. രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്തയാളാണ് ഗോള്‍വാള്‍ക്കര്‍. വൈദേശികാധിപത്യത്തിനെതിരേ നടന്ന സ്വാതന്ത്യസമരത്തിന്റെ മൂര്‍ധന്യാവസ്ഥവസ്ഥയില്‍ അണികളോട് സമരത്തില്‍ നിന്നു മാറി നില്‍ക്കാനും രാജ്യത്തെ ഇതര സമൂഹങ്ങള്‍ക്കെതിരേ തങ്ങളുടെ ശക്തി സംഭരിച്ചുവെക്കാനും ആഹ്വാനം ചെയ്ത ശുദ്ധ വംശീയവാദിയാണ് ഗോള്‍വാള്‍ക്കര്‍. മനുവാദ വര്‍ണ വ്യവസ്ഥിതിയിലധിഷ്ടിതമായ നികൃഷ്ടമായ ജാതിവ്യവസ്ഥയുടെ വക്താവാണ് ഗോള്‍വാള്‍ക്കര്‍. നിരപരാധികളെ തെരുവില്‍ തല്ലിക്കൊല്ലുന്ന ഹിന്ദുത്വ വര്‍ഗീയ ഫാഷിസത്തിന് അതിന്റെ ബൗദ്ധീകമായ മാര്‍ഗദര്‍ശിയായ ഒരാള്‍ ഉന്നത സ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുന്നത് സാക്ഷരകേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. സംസ്ഥാനത്ത് തദ്ദേശ ഭരണതിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തില്‍ നടത്തിയ…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (06-12-2020) https://online.pubhtml5.com/lfro/nlgu/
മനാമ: പൗരന്മാർക്ക് സൗജന്യമായി സേവനങ്ങൾ നൽകുന്ന സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ (എസ്എംസി) ശസ്ത്രക്രിയ നടത്തിയതിന് രോഗികളിൽ നിന്ന് പണം വാങ്ങി എന്ന കുറ്റം ചുമത്തി ബഹ്‌റൈനിൽ ഒരു ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് ഫയലുകൾ അനുസരിച്ച്, ബഹ്‌റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ രോഗികളുമായി കൂടിയാലോചിച്ച ഡോക്ടർ ശസ്ത്രക്രിയകൾക്കായി രോഗികളെ എസ്എംസിയിലേക്ക് മാറ്റി. ആശുപത്രി അത്തരം സേവനങ്ങൾ പൗരന്മാർക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഡോക്ടർ മനഃപൂർവ്വം തന്റെ രോഗികളെ പണം ചെലവഴിക്കാൻ പ്രേരിപ്പിച്ചുവെന്ന് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കൺട്രോൾ ബ്യൂറോ കണ്ടെത്തി. രോഗിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഡോക്ടറിന് ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തു. പണമടച്ചതിന് ഡോക്ടർ അവർക്ക് എസ്എംസിയുടെ രസീതുകൾ നൽകിയതായി രോഗികൾ അന്വേഷകരോട് പറഞ്ഞു. ഇത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 1960 മുതൽ ബഹ്‌റൈനിൽ ഒരു സാർവത്രിക ആരോഗ്യ പരിരക്ഷാ സംവിധാനമുണ്ട്. സർക്കാർ നൽകുന്ന ആരോഗ്യ പരിരക്ഷ ബഹ്‌റൈൻ പൗരന്മാർക്ക് സൗജന്യവും ബഹ്‌റൈൻ…
