Author: News Desk

കൊല്ലം :  കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ കാണ്മാനില്ലെന്നായിരുന്നു പരാതി. കഴിഞ്ഞ അഞ്ചു ദിവസമായി അജീവ് കുമാറിനെ കാണാനില്ലെന്നു ചൂണ്ടികാട്ടി കുടുംബം കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. For Appointment Click: https://www.kimshealth.org/bahrain/muharraq/ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇന്ന് ഉച്ചയോടെ അജീവ് കുമാര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും മാനസിക സമ്മര്‍ദ്ദം കാരണം മാറി നിന്നതാണെന്നും അജീവ് കുമാര്‍ പറഞ്ഞു. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായത്. അതിനു ശേഷം ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നു എന്നാണ് കുടുംബം പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ സംഭവവുമായി ഒരു ബന്ധവും ഇല്ലെന്ന് ഇടതു മുന്നണി നേതൃത്വം വ്യക്തമാക്കിയിരുന്നു.

Read More

തിരുവനന്തപുരം :കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ സർക്കാർ അഡ്വക്കേറ്റ് ജനറലിന് നൽകി. ഇൗ ആഴ്ച തന്നെ സുപ്രിംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാർ എന്ത് നടപടി സ്വീകരിച്ചാലും നേരിടുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കേന്ദ്രസർക്കാർ ഇടപെടുകയാണ്. കേന്ദ്രസർക്കാർ ഏകപക്ഷീയമായി നിയമ നിർമാണം നടത്തുകയാണെന്നും അത് സംസ്ഥാനങ്ങളിൽ നടപ്പിലാക്കാൻ ഉദ്യോ​ഗസ്ഥർക്ക് മേൽ സമ്മർദം ചെലുത്തുകയാണെന്നും സുനിൽകുമാർ കുറ്റപ്പെടുത്തി.

Read More

മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ഫോര്‍മുല 2 കാറോട്ട മത്സരത്തിൽ ജേതാവായി ഇന്ത്യന്‍ താരം ജഹാന്‍ ദാരുവാല ചരിത്രമെഴുതി. സീസണ്‍ ചാംപ്യന്‍ മിക്ക് ഷൂമാക്കറും രണ്ടാമന്‍ ഇലോട്ടും ഇന്നലെ ടയര്‍ തകരാര്‍ മൂലം പിന്തള്ളപ്പെട്ടപ്പോള്‍ കാര്‍ലിന്‍ താരം ജഹാന്‍ ഒന്നാമതെത്തുകയായിരുന്നു. രണ്ടു വിഭാഗങ്ങളിലായാണ് എഫ് 2 റേസ് നടക്കുന്നത്. ഇതില്‍ സ്പ്രിന്റ് വിഭാഗത്തിലാണ് ജഹാന്‍ ഒന്നാമതെത്തിയത്. ഫീച്ചര്‍ റേസ് വിഭാഗത്തില്‍ ജപ്പാന്‍ താരം യൂക്കി സുനോഡ ഒന്നാമതെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഫോർമുല 2 റേസ് വിജയിയാകുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇരുപത്തിരണ്ടുകാരനായ ജഹാന്‍ മഹാരാഷ്ട്രയിലെ ദാദറിലാണു ജനിച്ചത്. ഫോര്‍ടെക് മോട്ടോഴ്‌സിനു വേണ്ടി 2015ല്‍ ഫോര്‍മുല റെനോ 2.0 യൂറോയിലാണ് അരങ്ങേറ്റം കുറിച്ചത്. 2016ലും അദ്ദേഹം അതേ സീരീസില്‍ തുടര്‍ന്നു. എഫ് 3 , ജിപി 3 എന്നീ മത്സരങ്ങളിലും പങ്കാളിയായി. ഈ വര്‍ഷം ഫെബ്രുവരി മുതലാണ് എഫ് 2 വില്‍ അരങ്ങേറിയത്.

Read More

ന്യൂഡല്‍ഹി : യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫ് അലിയെ 2021 പ്രവാസി ദിവസിനോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി .വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് നാല് പ്രമുഖരെയും ശുപാർശ ചെയ്തിട്ടുണ്ട് . യൂസഫ് അലിക്കൊപ്പം പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസർ മഞ്ജുൽ ഭാർഗവ, ഉഗാണ്ട കിബോകോ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടർ രമേഷ് ബാബു, അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ പരിഷത് സെക്രട്ടറി ശ്യാം പരന്‍ഡേ , ഇന്റൽ ഇന്ത്യയുടെ തലവൻ നിവൃതി റായ് എന്നിവരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തത് . ഇത് സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ് അവാർഡ് ജൂറി കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത് . ഇന്ത്യയുടെ വിദേശകാര്യ മന്ത്രി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഫെഡറൽ ഹോം സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടുന്നു.

Read More

ന്യൂഡൽഹി: നടി വിജയശാന്തി ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് ദിശാബോധം നഷ്ടപ്പെട്ട പാര്‍ട്ടിയാണെന്നും ജനങ്ങളുടെ പാര്‍ട്ടി ബിജെപിയാണെന്നും വിജയശാന്തി പ്രതികരിച്ചു. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചത്. നേരത്തേ നടി ഖുശ്ബുവും കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. 1998ൽ ബിജെപിയിലൂടെയാണ് വിജയശാന്തി രാഷ്ട്രീയത്തിലെത്തിയത്. തുടർന്ന് ബിജെപി മഹിളാ മോർച്ചാ സെക്രട്ടറിയായി. പിന്നീട് ബിജെപി വിട്ട അവർ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 2009-ൽ ഈ പാർട്ടി ടിആർസിൽ ലയിച്ചു. അക്കൊല്ലം തന്നെ മേദകിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ ടിആർഎസ് അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് കോൺ​ഗ്രസിൽ ചേരുകയായിരുന്നു.

Read More

തിരുവവന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂർ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂർ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസർകോട് 44 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 23 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 514, കോഴിക്കോട് 362, തൃശൂര്‍ 295, കൊല്ലം 287, ആലപ്പുഴ 277, എറണാകുളം 203, തിരുവനന്തപുരം 179, കോട്ടയം 199, പാലക്കാട് 93, കണ്ണൂര്‍ 117, ഇടുക്കി 137, പത്തനംതിട്ട 99, വയനാട് 58, കാസര്‍കോട് 39 എന്നിങ്ങനെയാണ്…

Read More

ഉത്തർപ്രദേശ്: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. നിരോധനാജ്ഞ ലംഘിച്ചതിനാണ് യാദവിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തെ പിന്തുണച്ച് അഖിലേഷ് യാദവ് രം​ഗത്തെത്തിയിരുന്നു. കർഷക സമരത്തെ അനുകൂലിച്ച് ഇന്ന് കനൗജ് ജില്ലയിൽ നടക്കാനിരുന്ന ‘കിസാൻ യാത്ര’യുടെ ഭാഗമായി അദ്ദേഹത്തിൻറെ വസതിക്ക് മുന്നിലുള്ള റോഡ് യോഗി സർക്കാർ അടച്ചു. എന്നാൽ വിലക്ക് മറികടന്ന് അഖിലേഷ് യാദവ് അനുയായികൾക്കൊപ്പം കനൗജിലേക്ക് യാത്ര തിരിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് ഇവർ മുന്നേറിയത്. പൊലീസ് യാത്ര തടഞ്ഞതോടെ റോഡിന് നടുവിൽ ഇവർ കുത്തിയിരുന്നു. തുടർന്ന് അഖിലേഷിനേയും അനുയായികളേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ നടന്ന രണ്ടാമത്തെ ഫോർമുല 1 സാഖിർ ഗ്രാൻഡ് പ്രിയിൽ റേസിംഗ് പോയിന്റിന്റെ സെർജിയോ പെരേസ് ജേതാവായി. 30 കാരനായ മെക്സിക്കൻ താരം സെർജിയോ പെരേസിന്റെ കരിയറിലെ ആദ്യ ഫോർമുല വൺ കിരീടമാണ് ഇത്. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ഇന്നലെ നടന്ന ഫൈനലിൽ റെണാൾട്ട് താരം എസ്റ്റബാൻ ഒകോൺ രണ്ടാമതും റേസിംഗ് പോയിന്റിന്റെ തന്നെ ലാൻസ് സ്ട്രോൾ മൂന്നാമതും ഫിനിഷ് ചെയ്തു. ഗ്രിഡിൽ അഞ്ചാം സ്ഥാനത്ത് നിന്ന് പെരസ് ആരംഭിച്ചെങ്കിലും റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ, ഫെരാരിയുടെ ചാൾസ് ലെക്ലർക്ക് എന്നിവർ മതിലിൽ ഇടിച്ചു പുറത്തായതിനെ തുടർന്ന് നാലാം പൊസിഷനിൽ തുടരാൻ സെർജിയോ പെരേസിന് അവസരം ലഭിച്ചു.ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന്റെ പകരക്കാരനായി ഇറങ്ങിയ മെഴ്സിഡസിന്റെ ജോർജ് റസ്സൽ ഒൻപതാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 63 ലാപ്പ് വരെയും മുന്നിട്ടു നിന്നിരുന്ന റസ്സൽ ടയർ പഞ്ചറായതിനെ തുടർന്ന് പിന്നിലേക്ക് പോകുകയായിരുന്നു. പരിശീലന മത്സരത്തിലും യോഗ്യത മത്സരത്തിനും ഒന്നാം സ്‌ഥാനം സ്വന്തമാക്കിയിരുന്നു റസ്സൽ.…

Read More

ന്യൂഡൽഹി:  പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിനെതിരെ സുപ്രിംകോടതി. ഡല്‍ഹിയിലെ പുതിയ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതുവരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിക്ക് മുന്‍പില്‍ എത്തിയിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിക്കുന്ന ഘട്ടത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തത്കാലം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. കോടതി വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി. മറ്റേതെങ്കിലും വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും കോടതി പറഞ്ഞു.

Read More

മുംബൈ : ടെലിവിഷൻ താരം ദിവ്യ ഭട്‌നാഗർ കൊറോണ ബാധിച്ച് മരിച്ചു. ഉയർന്ന രക്തസമ്മർദ്ദം മൂലം മുംബൈയിലെ ആശുപത്രയിൽ ചികിത്സയിലായിരുന്ന ദിവ്യ. കൊറോണ ബാധിച്ച് ആരോഗ്യനില വഷളായതോടെയാണ് മരണം സംഭവിച്ചത്. 34 വയസായിരുന്നു ദിവ്യക്ക്. നവംബർ 26 നാണ് ദിവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തേരാ യാർ ഹും മേ എന്ന കോമഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കൊറോണ സ്ഥിരീകരിച്ചത്. സ്ഥിതി ഗുരുതരമായതോടെ താരത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യ നില വളരെ മോശമാണെന്ന് കുടുബാംഗങ്ങൾ അറിയിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. ദിവ്യയുടെ മരണത്തൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അനുശോചനം അറിയിച്ചു.

Read More