Author: News Desk

മനാമ: നാല്പത്തി രണ്ട് വർഷത്തെ ബഹറിനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടി ലേക്ക് മടങ്ങുന്ന പ്രശസ്ത നാടക പ്രവർത്തകനും കലാ രംഗത്തെ സജീവ സാന്നിധ്യ വുമായിരുന്ന ദാമു കോറോത്തിന് ബഹറിനിലെ കലാ , സാമൂഹിക , സാസ്കാരിക പ്രവർത്തന രംഗത്തെ പ്രമുഖർ രാധാകൃഷ്ണൻ തെരുവത്തിൻറെ നേതൃത്വത്തിൽ സിഞ്ചിലെ ബു അലി പാർട്ടി ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ വെച്ച് ഹൃദ്യമായ യാത്രയയപ്പ് നൽകി . For Appointment Click: https://www.kimshealth.org/bahrain/muharraq/ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ , മുൻ ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് ആർ .പവിത്രൻ മുൻ ബഹറിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എൻ .കെ. മാത്യു , നോർക്ക ബഹറിൻ കോർഡിനേറ്ററും മുൻ സമാജം ഭരണ സമിതി അംഗവുമായ സിറാജ് കൊട്ടാരക്കര . മുൻ ഇന്ത്യൻ ക്ലബ്ബ് ജനറൽ സെക്രട്ടറി സാബു എബ്രഹാം , മുൻ ഇന്ത്യൻ സ്കൂൾ ജനറൽ സെക്രട്ടറി ഷെമിലി പി .ജോൺ…

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (07-12-2020) https://online.pubhtml5.com/lfro/dysj/

Read More

കണ്ണൂർ : പാനൂരിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ചതായി പരാതി. പരുക്കേറ്റ കുട്ടിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.കടവത്തൂർ സ്വദേശിയായ പത്താം ക്ലാസുകാരനാണ് പീഡനത്തിനിരയായത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരികയായിരുന്ന കുട്ടിയെ അയൽവാസിയും ബംഗളൂരുവിലെ വ്യാപാരിയുമായ മധ്യവയസ്കനാണ് പീഡിപ്പിച്ചത്.രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

Read More

മനാമ: ശിശുദിനത്തോടനുബന്ധിച്ച് ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ഈസ്റ്റ റിഫ യൂണിറ്റ് മലർവാടി ബാലസംഘം ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ തന്നെ നേതൃത്വം നൽകിയ പരിപാടി വളരെയധികം പ്രശംസനീയം ആയിരുന്നു. പ്രാർത്ഥനാഗീതം തോടെ ആരംഭിച്ച പരിപാടിയിൽ ഫർഹാൻ ഫസൽ മലർവാടിയെ കുറിച്ച് ആമുഖം നടത്തി. കൂടാതെ ജവഹർലാൽ നെഹ്റുവിനെ കുറിച്ചുള്ള ഷോർട്ട് ഫിലിം പ്രദർശനം നടന്നു. ഷിസ ഫാത്തിമ, ത്വയ്യിബ് ആഷിഖ്( കഥ പറച്ചിൽ), ത്വയ്യിബ ആഷിക്, ഫാതിയ ഫാത്തിമ (മലയാളം പ്രസംഗം), ഹാനി സുബ്ഹാൻ, മെഹർ മുസ്തഫ, അംറ സലാഹ് (ആക്ഷൻ സോങ്), ഹാറൂൺ & ഹിഷാം (ഗ്രൂപ്പ് സോങ്), റാമി മുഹമ്മദ് (ഇംഗ്ലീഷ് പ്രസംഗം), ഇഹ്സാൻ, ലിബാ സലാഹ്, സഫിയ (ഡ്രോയിങ് പ്രദർശനം), ആരോൺ അലക്സാണ്ടർ (ഇംഗ്ലീഷ് സോങ്), നശ്‌വ & നഹ്‌ല (ഗ്രൂപ്പ് ഡാൻസ്), ഇസ യൂനുസ് (ക്വിസ്), ഹിഷാം (കലണ്ടർ ഗെയിം), അഫ്‌ലഹ് റഫീഖ് & അസ്‌ലഹ്‌ റഫീഖ് (അറബിക് ഗ്രൂപ്പ് ഡാൻസ്) തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.…

Read More

കുവൈറ്റ് സിറ്റി: കോവിഡ് -19 മൂലം വിദേശത്ത് കുടുങ്ങിയ 80,000 ഓളം വീട്ടുജോലിക്കാർ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ, നാഷണൽ ഏവിയേഷൻ സർവീസസ് (നാസ്) BelSalamah.com എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് നേതൃത്വം നൽകി. BelSalamah.com എന്ന ആപ്ലിക്കേഷനും വെബ്‌സൈറ്റും വീട്ടുജോലിക്കാർക്കായി ഓൺലൈനിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യാനും പിസിആർ ടെസ്റ്റ് സംഘടിപ്പിക്കാനും ഫലങ്ങൾ കാണാനും സ്പോൺസറെ അനുവദിക്കും. BelSalamah.com പ്ലാറ്റ്ഫോം സ്പോൺസർ, വീട്ടുജോലിക്കാർ തുടങ്ങി എയർലൈൻ, എയർപോർട്ട് സ്റ്റാഫ് വരെ എല്ലാവർക്കും സുഗമവും എളുപ്പവുമായി പ്രവർത്തിക്കാൻ സഹായിക്കും. കുവൈത്തിലേക്ക് മടങ്ങുന്ന എല്ലാ വീട്ടുജോലിക്കാരും പ്രത്യേക ക്വാറന്റീൻ സൗകര്യങ്ങളോടെ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈന് വിധേയമാകണമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 270 കുവൈറ്റ് ദിനാറിനാണ് ക്വാറന്റീൻ പാക്കേജ് സജ്ജീകരിച്ചിട്ടുള്ളത്. 14 ദിവസത്തെ താമസം, ഭക്ഷണം, മൂന്ന് പിസിആർ ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്ലൈറ്റ് കയറുന്നതിന് നെഗറ്റീവ് ഫലം നിർബന്ധമായതിനാൽ ആദ്യത്തെ പിസിആർ പരിശോധന കുവൈത്തിലേക്ക് പോകുന്നതിന് മുമ്പ് പൂർത്തിയാക്കും. വീട്ടുജോലിക്കാരി കുവൈത്തിൽ എത്തിക്കഴിഞ്ഞാൽ രണ്ടാമത്തെ പരിശോധന നടത്തും. അവർ…

Read More

മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020, ഫോർമുല 1 റോളക്സ് സഖിർ ഗ്രാൻഡ് പ്രിക്സ് 2020 എന്നീ രണ്ടു ശീർഷകത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന കാറോട്ട മത്സരം വൻ വിജയമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അഭിനന്ദിച്ചു. മിഡിൽ ഈസ്റ്റിലെ മോട്ടോർസ്പോർട്ടിന്റെ ആസ്ഥാനമായ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ പ്രദർശിപ്പിച്ച പ്രൊഫഷണലിസം, മികച്ച പ്രകടനം, മത്സരശേഷി, ഉത്സാഹം എന്നിവയ്ക്ക് പങ്കെടുത്ത ടീമുകളോട് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മൽസരത്തിൽ കാണികളായെത്തിയ കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്കും, ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എച്ച്ആർ‌എച്ച് പ്രിൻസ് സൽമാൻ അഭിനന്ദനം അറിയിച്ചു. രാജ്യാന്തര കായിക ഇനങ്ങളുടെ വിജയകരമായ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ ആഗോള അംഗീകാരത്തെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ പൗരന്മാർ വീണ്ടും പ്രദർശിപ്പിച്ച കൂട്ടായ പരിശ്രമത്തിനും സമർപ്പണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.

Read More

മനാമ : മൂന്നു ഘട്ടമായി കേരളത്തിൽ നടക്കുന്ന ത്രി തല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പ്രവാസലോകത്തു നിന്ന് പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവൻഷൻ നടത്തി. സംസ്ഥാന സർക്കാർ ത്രിതല പഞ്ചായത്തുകളെ കഴിഞ്ഞ നാലര വർഷക്കാലമായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായി പഞ്ചായത്തുകൾക്ക് ലഭിക്കേണ്ട ഫണ്ടുകൾ പോലും കൊടുക്കാതെ, പ്രഖ്യാപിച്ച ഫണ്ടുകൾപ്രകാരം പദ്ധതികൾ തയാറാക്കി പ്ലാനിങ് ഓഫീസുകളിൽ നിന്ന് അനുമതി ലഭിച്ചുകഴിഞ്ഞു പ്രവർത്തനം നടത്തി വരുമ്പോൾ ആവശ്യത്തിന് തുകകൾ അനുവദിച്ചുകൊടുക്കാതെ സർക്കാർ പഞ്ചായത്തുകളുടെ വികസനത്തെ  തകർക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ നാല് വർഷമായി മാർച്ചുമാസം ട്രഷറികളിൽ പണം ഇല്ലാതെ വരുമ്പോൾ പദ്ധതി വെട്ടി ചുരുക്കിയാണ് മുന്നോട്ട് പോകുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സംസ്ഥാനത്തെ ഹൈസ്കൂൾ വരെയുള്ള എല്ലാ സർക്കാർ സ്കൂൾ കളുടെയും ചുമതലകൾ ജില്ലാ പഞ്ചായത്ത്‌ വരെയുള്ള ത്രിതല പഞ്ചായത്തുകൾക്കാണ്. സർക്കാർ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് സർക്കാർ…

Read More

ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ സംയുക്ത സൈനികാഭ്യാസത്തിന് ഇന്ന് തുടക്കമായി. ‘ബഹ്‌റൈൻ‌സ് ആരോസ് 2020’ എന്ന പേരിൽ നടക്കുന്ന സൈനികാഭ്യാസം ഇന്ന് മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. വർഷം തോറും നടത്തുന്ന പരിശീലനത്തിലൂടെ സൈനികരുടെ കഴിവും ശേഷിയും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ സൈനിക അഭ്യാസം ബി‌ഡി‌എഫ് ആയുധങ്ങളും യൂണിറ്റുകളും കൂടുതൽ വികസിപ്പിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതിക മാർഗങ്ങൾക്കനുസരിച്ച് പ്രതിരോധ ശേഷി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു. വാർഷിക പരിശീലന പരിപാടിയുടെ ഭാഗമായി ബഹ്‌റൈൻ പ്രതിരോധ സേന യൂണിറ്റുകൾ നിരവധി വ്യായാമങ്ങളിൽ പങ്കെടുക്കും. ഉദ്യോഗസ്ഥരുടെയും കമ്മീഷൻ ചെയ്യാത്ത ഉദ്യോഗസ്ഥരുടെയും സൈനികരുടെയും പോരാട്ട സന്നദ്ധത വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഈ വാർഷിക പരിശീലന പരിപാടി.

Read More

തിരുവനന്തപുരം : നാളെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്നും യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാന്‍ അപവാദപ്രചരണങ്ങള്‍ക്ക് കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. പാലാരിവട്ടം പാലം പോലെ തകരുകയാണ് യുഡിഎഫ്. പ്രചരണരംഗത്ത് വര്‍ഗീയതയുടെ വിഷം കലര്‍ത്താന്‍ ബിജെപി ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഒരേസമയം ബിജെപിയുമായും ജമാ അത്തെ ഇസ്‌ളാമിയുമായും കൈകോര്‍ക്കുന്നു. നാല് മാസത്തിനിടെ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചാലും ക്രൂര കൊലപാതകങ്ങളില്‍ വേദനയും പ്രതിഷേധവും ജനങ്ങളിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

കൊച്ചി : മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 2255 നമ്പറുള്ള കറുത്ത ബെൻസ് കാറിൽ വന്നിറങ്ങുന്ന മോഹൻലാലിന്റെ കൈയും വിൻഡോയിൽ പ്രതിഫലിക്കുന്ന മുഖവുമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വില്ലൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും ബി ഉണ്ണകൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ഒരു പ്രത്യേക ചുമതല നിർവ്വഹിക്കുന്നതിനായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 18 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായിക. നെടുമുടി വേണു, സായിക്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, ഷീല, സ്വാസിക, തുടങ്ങീ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. പാലക്കാടിന് പുറമെ ഹൈദരാബാദിലും ചിത്രത്തിന്റെ…

Read More