Author: News Desk

ദില്ലി: കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരായ കർഷക സംഘടകളുടെ ഭാരത് ബന്ദിനിടെ നിരവധി ഇടത് നേതാക്കൾ അറസ്റ്റിൽ. പൊലീസും കേന്ദ്രസർക്കാരും കർഷക സമരത്തിനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ട് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളെയും സമര മുഖത്ത് നിൽക്കുന്ന നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു തുടങ്ങി. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്ത, കെ കെ രാഗേഷ് എംപി, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ, എന്നിവരെ അറസ്റ്റ് ചെയ്തു. സിപിഎം പിബി അംഗം സുഭാഷിണി അലി വീട്ടു തടങ്കലിലാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കർഷക സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലായെന്ന് കേന്ദ്ര ഗവൺമെന്റും വ്യക്തമാക്കി.

Read More

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡിസംബർ 22 വരെയാണ് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ വിട്ടത്. സ്വർണ്ണക്കടത്തുമായി ശിവശങ്കറിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന വിവരങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്നാണ് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത സംഭവങ്ങളാണ് സ്വർണ്ണക്കടത്ത് കേസിൽ നടന്നിട്ടുള്ളത്. ശിവശങ്കർ ഉന്നത പദവി വഹിച്ച കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്‌നയുമായി പങ്കുവെച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാവി പദ്ധതികൾ പുറത്ത് വിട്ടത് രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ ശിവശങ്കർ തയ്യാറാകുന്നില്ല. പ്രധാനപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഇപ്പോഴും ഒഴിഞ്ഞുമാറുകയാണ്. അതിനാൽ തന്നെ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.

Read More

കോട്ടയം: രാവിലെ എഴുന്നേൽക്കാന്‍ താമസിച്ച മകളെ പിതാവ് വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് മകളായ പതിനേഴുകാരിയെ വെട്ടിയത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം. For Appointment Click: https://www.kimshealth.org/bahrain/muharraq/ മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞ് ബഹളം വച്ച രഘു, വാക്കത്തിയുമായി പെൺകുട്ടിയുടെ മുറിയിലെത്തി. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇയാൾ കുട്ടിയെ വെട്ടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കാണ് ആദ്യം വെട്ടിയത്. തലയില് നിന്ന് ചോര വാർന്നൊഴുകിയതോടെ പെൺകുട്ടി നിലവിളിച്ചു. ഇതോടെ വീണ്ടും വെട്ടി. ഇത് തടയുന്നതിനിടെ കുട്ടിയുടെ വലതുകയ്യിലെ മോതിരവിരല്‍ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. സംഭവസമയം രഘുവിന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. അച്ഛന്‍റെ അക്രമത്തെ തുടർന്ന് അടുത്തവീട്ടിൽ അഭയം തേടിയ മകളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത രഘുവിനെ കോടതിയിൽ ഹാജരാക്കിയ…

Read More

തിരുവനന്തപുരം: കൊല്ലത്ത് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായി ബൂത്തിലെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. മുഖത്തല ബ്ലോക്കിൽ കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് ചിഹ്നമുള്ളമാസ്ക് ധരിച്ച് ഉദ്യോഗസ്ഥ എത്തിയത്. പരാതിയെ തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥയെ മാറ്റാൻ കലക്ടർ നിർദ്ദേശം നൽകി. വേലങ്കോണം ജോൺസ് കശുവണ്ടി ഫാക്ടറി ബൂത്തിലാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയാണ് മാസ്ക് ധരിച്ചെത്തിയത്. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.

Read More

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി എംപി. നിലവിലത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രമാണ് സാധ്യതകളുള്ളത്. ബിജെപിക്ക് സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി എംപി എല്ലാവരും വോട്ട് ചെയ്യണം. ഉച്ചയ്ക്ക് മുന്‍പ് തന്നെ എത്തി എല്ലാവരും വോട്ട് ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക്‌ശേഷം കിംവദന്തികള്‍ പരത്താന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന അന്തരീക്ഷം നിലവിലില്ല. കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വിദഗ്ധര്‍ നല്‍കിയ നിര്‍ദേശങ്ങളാണതെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

തിരുവനന്തപുരം:  സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് ഇത്തവണ വോട്ട് ചെയ്യാനാവില്ലാത്തത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറെ അറിയിച്ചു. പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണയ്ക്ക് വോട്ട് ഉണ്ടായിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. ഇത് നേരത്തെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും പുതുക്കിയ വോട്ടര്‍പട്ടികയില്‍ പേര് വന്നില്ല. അതിനാല്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തന്നെ ഇത്തവണ വോട്ട് ചെയ്യാനാവില്ല.

Read More

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ 42.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇതിനോടകം 39.29  ശതമാനവും കൊല്ലം ജില്ലയില്‍ 42.61  ശതമാനവും പത്തനംതിട്ട ജില്ലയില്‍ 43.7 ശതമാനവും ആലപ്പുഴ ജില്ലയില്‍ 44.6ശതമാനവും ഇടുക്കി ജില്ലയില്‍ 43.24 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

Read More

മനാമ: ബഹ്‌റൈനിൽ ഡിസംബർ 7 ന് നടത്തിയ 10,216 കോവിഡ് -19 ടെസ്റ്റുകളിൽ 181 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 81 പേർ പ്രവാസി തൊഴിലാളികളാണ്. 92 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,111 ആയി. കോവിഡിൽ -19 ൽ നിന്ന് 185 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 86,215 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.85 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1555 പേരാണ്. ഇവരിൽ 11 പേർ ഗുരുതരാവസ്ഥയിലാണ്. 1544 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.76 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…

Read More

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹിയിൽ കർഷക സമരം ശക്തി പ്രാപിക്കുന്നതിനിടെ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ച് മടങ്ങിയെത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ഡൽഹി പൊലീസ് വീട്ടുതടങ്കൽ ആക്കിയതെന്നാണ് ആം ആദ്മി പാർട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന ഗേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നും ആം ആദ്മി നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചതിനു പിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചെന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്‌തിരുന്നു. എന്നാൽ അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഡിസിപി നോർത്ത് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 8 ) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ അറാദ് ഹെൽത്ത് സെന്റർ കുവൈറ്റ് ഹെൽത്ത് സെന്റർ ബഹ്‌റൈൻ ഇക്വേ‌സ്ട്രിയൻ ഫെഡറേഷൻ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഡ്രാഗൺ മാൾ സിറ്റി സെന്റർ ബുദയ്യ സ്പോർട്സ് ക്ലബ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ബാബുൽ ബഹ്‌റൈൻ സൽമാബാദ് ഗാരേജ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More