Author: News Desk

മനാമ: സാംസ വനിതാ വിഭാഗം കോർഡിനേറ്ററും ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും ആയിരുന്ന  പ്രേമ ബാബുരാജിന്റെ ഒന്നാം ചരമ വാർഷിക ദിനമായ ഡിസംബർ 7നു സാംസ സംഘടനാ തലത്തിൽ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയും അനുസ്മരണം നടത്തുകയും ചെയ്തു. കൂടാതെ  സാംസക്ക് ചെയ്ത സേവനങ്ങളെ മാനിച്ചു പരേതയുടെ സ്മരണാർത്ഥം സാംസ നടപ്പിലാക്കിയ   എഡ്യൂക്കേഷണൽ  എൻ‌ഡോവ്‌മെൻറ് അവാർഡ് -2020 ഫലം പ്രഖ്യാപിച്ചു. സാംസ കുടുംബാഗങ്ങളുടെ മക്കൾക്കായി പ്രഖ്യാപിച്ച ഈ അവാർഡിന് ഗ്രേഡ് 10ന്     അനഘ രാജ്   പ്ലസ് 2വിനു അൻഷുൽ രാജ് എന്നിവർ അർഹരായി.  മുരളി കൃഷ്ണൻ, ഇൻഷാ റിയാസ്, ജെസ്‌ന എന്നിവർ അടങ്ങിയ മൂന്നംഗ പാനൽ ആണ് തിരഞ്ഞെടുപ്പ് നടത്തിയത്.  ജിജോ ജോർജ് അധ്യക്ഷനായ മീറ്റിംഗിൽ ജനറൽ സെക്രട്ടറി  റിയാസ് കല്ലമ്പലം സ്വാഗതവും വൈസ് പ്രസിഡന്റ്  നിർമല ജേക്കബ് നന്ദിയും  പ്രകാശിപ്പിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ്  സിതാര മുരളീകൃഷ്ണൻ സെക്രട്ടറി അമ്പിളി സതീഷ്,  വത്സരാജ് കുയിമ്പിൽ എന്നിവരെ കൂടാതെ നാട്ടിലും ബഹറിനും ഉള്ള…

Read More

മനാമ: ആറ് വർഷത്തെ യാത്രാനിരോധനം ഒഴിവായി, കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങിയ ശ്രീലങ്കൻ സ്വദേശിക്ക് ഹോപ്പ് ബഹ്‌റൈൻ സഹായം നൽകി. ശരീരത്തെ തൊലി അടർന്നുപോകുന്ന അസുഖവും, ഡിസ്‌കിന് പ്രശ്‌നങ്ങളും മൂലം, മാസങ്ങളോളം സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റ്‌ ആയിരുന്നു ഇദ്ദേഹം. മുമ്പ് കുടുംബവുമൊത്ത് ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിനെതിരെ താമസസ്ഥലത്തിന്റെ ഉടമസ്ഥൻ കൊടുത്ത കേസും, ഒരു മൊബൈൽ കമ്പനി കൊടുത്ത കേസുമൊക്കെയായി ആറ് വർഷമായി നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ പ്രായാധിക്യവും, രോഗാവസ്ഥയും മനസിലാക്കിയ ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും സമാഹരിച്ച ഒരുലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരത്തി മുപ്പത് ശ്രീലങ്കൻ രൂപ (LKR 113,930.00) അക്കൗണ്ടിലേയ്ക്ക് അയച്ചു നൽകി. കൂടാതെ വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങിയ ഇദ്ദേഹത്തിന്റെ മകൾക്കുള്ള വസ്ത്രങ്ങളും, കുടുംബാംഗങ്ങൾക്കുള്ള മറ്റ് സമ്മാനങ്ങളും അടങ്ങിയ ഗൾഫ് കിറ്റും നൽകി യാത്രയാക്കി. സഹകരിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു

Read More

മനാമ: കേരളം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളെയും കേന്ദ്ര ഏജന്‍സികളെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തിനെതിരെ സംഘപരിവാര്‍ ആക്രമണം നടത്തുന്നതെന്ന് ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ ബഹ്‌റൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു. ഫാസിസത്തിന് കീഴടങ്ങാത്ത പ്രത്യാശയുടെ തുരുത്താണ് കേരളം. ഇഎംഎസ് സര്‍ക്കാരിനെതിരായ വിമോചന സമരത്തിന്റെ തനിയാവര്‍ത്തനമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് സഹായത്തോടെ ബിജെപി ലക്ഷ്യമിടുന്നത്. വ്യാജ വാര്‍ത്തകളിലൂടെ കേരളത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാാണ് സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിപ്പിക്കണമെന്നും വെബിനാര്‍ ആഹ്വാനം ചെയ്തു. പ്രശസ്ത സിനിമ നിരൂപകനും ചിന്ത പബ്ലിഷേഴ്‌സ് മുന്‍ ജനറല്‍ മാനേജരുമായ കെകെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കേരളം എല്ലാ മേഖലയിലും ഒരു ബദലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പുറത്ത് ഓരോ മേഖലകളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍വാങ്ങുമ്പോള്‍ കേരളം എല്ലാ മേഖലയിലും കുതിപ്പ് തുടരുകയാണ്. കേന്ദ്രം കേരളത്തിന് അര്‍ഹമായ ഫണ്ട് പോലും…

Read More

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടി20 തൂത്തുവാരാമെന്ന ഇന്ത്യയുടെ മോഹം വിഫലമായി. നായകൻ വിരാട് കോഹ്ലി(85) മുന്നിൽനിന്ന് നയിച്ചിട്ടും മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ 12 റൺസ് തോൽവി വഴങ്ങി. 187 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴിന് 174 റൺസാണ് എടുത്തത്. 85 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശിഖർ ധവാൻ 28 റൺസെടുത്തു. മലയാളി താരം സഞ്ജു വി സാംസൺ 10 റൺസെടുത്തു പുറത്തായി. ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചൽ സ്വെംപ്സൺ മൂന്നു വിക്കറ്റെടുത്തു. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ചിന് 186 റൺസെടുത്തു. അർദ്ധസെഞ്ച്വറി നേടിയ മാത്യു വാഡെയുടെ(80) തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. ഗ്ലെൻ മാക്സ് വെൽ 54 റൺസെടുത്തു പുറത്തായി. കാൻബെറയിൽ നടന്ന ആദ്യ മത്സരത്തിലും സിഡ്നിയിൽ നടന്ന രണ്ടാം മത്സരത്തിലും ജയിച്ച ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു.…

Read More

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷ്. തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന കോടതിയിൽ ഹർജി നൽകി. തനിക്കും കുടുംബാംഗങ്ങൾക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ട് കേസുമായി ബന്ധമുള്ള ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തേയും അപകടപ്പെടുത്താൻ ശേഷിയുളളവരാണെന്നും അവർ മുന്നറിയിപ്പ് നൽകി. കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. സഹകരിക്കരുതെന്നും അവർ പറഞ്ഞു. നവംബർ 25 ന് മുൻപ് പല പ്രാവശ്യം ഭീഷണി തുടർന്നുവെന്നും സ്വപ്‌ന പറയുന്നു. ജയിലിൽ വന്നവരെ കണ്ടാൽ തിരിച്ചറിയുമെന്നും സ്വപ്‌ന പറഞ്ഞു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലിൽ ആയിരുന്ന സമയത്താണ് ചിലർ തന്നെ വന്ന് കണ്ടത്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ താൻ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്കാണ്. അവിടെ വെച്ച് തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന കോടതിയിൽ…

Read More

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗം പടർന്നതിന് കാരണം തേടിയുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. പെട്ടെന്ന് തളർന്നുവീഴുകയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്ത 400ലേറെ പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.അജ്ഞാതമായ അസുഖം മുന്നൂറിലധികം കുട്ടികളെയും ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും തലകറക്കം, ബോധക്ഷയം, തലവേദന, ഛർദ്ദി എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഇവർക്കെല്ലാം കോവിഡ് പരിശോധനയിൽ നെഗറ്റീവാണ്. പശ്ചിമ ഗോദാവരിയിലെ എലുരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് രോഗബാധയുണ്ടായത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ഇതുവരെ രോഗംപിടിപെട്ട രോഗികൾ തമ്മിൽ പരസ്പരം ബന്ധമില്ലെന്നും ഇവർ ഒന്നിച്ച് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടർമാർ നേരത്തെതന്നെ അറിയിച്ചിരുന്നു. അടുത്തിടെ ഉപയോഗിച്ച ഏതെങ്കിലും കീടനാശിനികളോ അല്ലെങ്കിൽ കൊതുക് നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഓർഗാനോക്ലോറൈനുകളോ ആകാം അജ്ഞാത രോഗത്തിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക നിഗമനം

Read More

തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ വോട്ട് രേഖപ്പെടുത്തി.വഴുതക്കാട്ടിലെ പോളിംഗ് ബൂത്തിലാണ് ശശി തരൂർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്.

Read More

ദുബൈ: ദുബൈയില്‍ പ്രവാസി വീട്ടുജോലിക്കാരിയെ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സ്‌പോണ്‍സറുടെ ശാരീരിക അതിക്രമമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബാത്ത്‌റൂമില്‍ ബോധം കെട്ട് വീണെന്ന് പറഞ്ഞാണ് അറബ് സ്‌പോണ്‍സര്‍ ഏഷ്യന്‍ വംശജയായ യുവതിയെ ആശുപത്രിയിലെത്തിച്ചത് . എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന്.ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ അല്‍ ജല്ലാഫ് പറഞ്ഞു. 35 കിലോഗ്രാം മാത്രമായിരുന്നു യുവതിയുടെ ഭാരം. ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.സംഭവം പുറത്തറിയിക്കുന്നതിന് രണ്ടുദിവസം മുമ്പ് യുവതി മരിച്ചെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്ത്. നെഞ്ചില്‍ ഭാരമുള്ള എന്തോ വസ്തു കൊണ്ട് അടിച്ചതാണ് മരണ കാരണമായതെന്നും പോഷകാഹാര കുറവ് മൂലം യുവതി വളരെയധികം ക്ഷീണിതയായിരുന്നെന്നും ദുബൈ പൊലീസിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.യുവതിയുടെ മരണകാരണം അറിയില്ലെന്ന് സ്‌പോണ്‍സര്‍ ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് ഇയാളുടെ ഭാര്യ സത്യം തുറന്ന് പറയുകയായിരുന്നു. ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

Read More

മനാമ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കലാ സാംസ്ക്കാരിക , നാടക പ്രവർത്തകൻ ,നാലര പതിറ്റാണ്ട് കാലം ബഹ്‌റൈനിലെ കലാ സാംസ്ക്കാരിക , നാടക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അതുല്ല്യ പ്രതിഭ  ദാമു കോറോത്തിന് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” സ്നേഹ നിർഭരമായ  യാത്രയയപ്പ് നൽകി. കഴിഞ്ഞ ദിവസം അദ്‌ലിയ യിൽ വെച്ചായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്‌ . ചടങ്ങിൽ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ആക്റ്റിംഗ് പ്രസിഡന്റ് ശിവകുമാർകൊല്ലറോത്ത്  അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി.അജ്മൽ സ്വാഗതം ആശംസിച്ചു.ട്രഷറർ ബാബു.ജി.നായർ , അഷ്‌റഫ് കാട്ടിലപീടിക , സുനിൽ വില്യാപ്പള്ളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ദാമു കോറോത്തിന് പൊന്നാടയും , ഉപഹാരവും സമർപ്പിച്ചു. അദ്ദേഹം മറുപടി പ്രസംഗം നടത്തി. കെ.ഇ സതീഷ് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

Read More

കൊല്ലം: കൊല്ലത്ത് പോളിംഗ് ബുത്തിലെത്തിയ വയോധിക അണുവിമുക്തമാക്കാൻ നൽകിയ സാനിറ്റൈസർ കുടിച്ചു. ആലപ്പാട് എൽപി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ വൃദ്ധയാണ് സാനിറ്റൈസർ കുടിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെയായിരുന്നു സംഭവം. വോട്ട് ചെയ്യാൻ കയറുന്നതിന് മുൻപ് ബൂത്തുകളിൽ സാനിറ്റൈസർ നൽകുന്നുണ്ട്. ഈ സാനിറ്റൈസർ അബദ്ധത്തിൽ കുടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാനിറ്റൈസർ ആണെന്ന് വൃദ്ധയ്ക്ക് ധാരണയുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.

Read More