- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
മനാമ: ബഹ്‌റൈനിൽ ഡിസംബർ 8 ന് നടത്തിയ 9,731 കോവിഡ് -19 ടെസ്റ്റുകളിൽ 183 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 98 പേർ പ്രവാസി തൊഴിലാളികളാണ്. 71 പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,294 ആയി. കോവിഡിൽ -19 ൽ നിന്ന് 133 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 86,348 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.80 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ 2 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 343 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,603 പേരാണ്. ഇവരിൽ 10 പേർ ഗുരുതരാവസ്ഥയിലാണ്. 1593 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.82 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 9 ) ബുധനാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ജിദ്ദാഫ് ഹെൽത്ത് സെന്റർ ഹലാത്ത് ബു മഹേർ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ അൽ അൻവർ ഡിസ്കൗണ്ട് സെന്റർ ബാനി ജമ്ര ക്ലബ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഡിസ്ട്രിക്റ്റ് 1 മാൾ, ജനബിയ നെയിം ഹെൽത്ത് സെന്ററിന് സമീപം സേക്രഡ് ഹാർട്ട് ചർച്ചിനും പോലീസ് ഫോർട്ടിനും സമീപം (ബ്ലോക്ക് 301, 302) ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (08-12-2020) https://online.pubhtml5.com/lfro/dysj/
ന്യൂഡല്‍ഹി: കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടാണ് ചർച്ചയിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇത് അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ നിലപാട് സ്വീകരിച്ചു. ഇതോടെ തീരുമാനമാകാതെ ചർച്ച പരാജയപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന ആറംവട്ട കൂടിക്കാഴ്ചയില്‍ നിന്നും കര്‍ഷക നേതാക്കള്‍ പിന്മാറി.
മനാമ: ബഹ്‌റൈൻ വർക്ക്സ്, മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം 2024 ഓടെ വിദേശ ജോലിക്കാരെ മാറ്റി പൗരന്മാരെ ജോലിക്കെടുക്കാൻ പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 446 ഓളം വിദേശികൾ ഇപ്പോൾ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇത് മൊത്തം തൊഴിലാളികളുടെ 17 ശതമാനം വരുമെന്ന് വർക്ക്സ്, മുനിസിപ്പാലിറ്റി കാര്യ മന്ത്രി എസ്സാം ഖലാഫ് പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി മന്ത്രാലയത്തിലെ വിദേശ ജോലിക്കാരുടെ തൊഴിൽ, ഭവന, ഗതാഗത അലവൻസുകൾക്കും വിമാന ടിക്കറ്റുകൾക്കും അവരുടെ കുടുംബങ്ങൾക്കും താമസിക്കാനുള്ള ആകെ ചെലവ് 17 ദശലക്ഷം ബഹ്‌റൈൻ ദിനാറാണ്. ബഹ്‌റൈനികളെ ജോലിക്കെടുക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, 2018 മുതൽ 49 വിദേശ ജോലിക്കാരുടെ കരാർ അവസാനിപ്പിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ബഹ്‌റൈനിലെ 1.7 ദശലക്ഷം ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണ്. ബഹ്‌റൈനികൾക്ക് തൊഴിൽ മുൻഗണന നൽകാനുള്ള ആഹ്വാനങ്ങൾക്കിടയിൽ പ്രവാസികളെ പകരക്കാരായി ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കം അടുത്തിടെ ശക്തമാക്കി. പ്രവാസികളെ ജോലിയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ പൗരന്മാർക്ക് തൊഴിൽ മുൻഗണന…
കോഴിക്കോട് : കെ. എം ഷാജി എംഎൽഎ കോഴിക്കോട്ട് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എം.എല്‍.എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്സ്മെന്റ് മൊഴിയെടുക്കുന്നു. കെ എം ഷാജി എംഎല്‍എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ എന്‍ എല്‍ നേതാവ് അബ്ദുല്‍ അസീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കൽ. വേങ്ങേരിയിലെ വീട് നില്‍ക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്നും, 92 സെന്റ് സ്ഥലം ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിൽ വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും, ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിലുണ്ട്.
മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി) 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 4 ന് ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റലില്‍ വച്ച് കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം നടന്നു. പ്രസിഡണ്ട് റവ. വി.പി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് ജനറല്‍ സെക്രട്ടറി റെജി വര്‍ഗീസ് സ്വാഗതം അറിയിച്ചു. പുതിയ ഭാരവാഹികളുടെ സമര്‍പ്പണ ശുശ്രൂഷയോടെ ആരംഭിച്ച ചടങ്ങിന് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് മുഖ്യഅതിഥി ആയിരുന്നു. പ്രവര്‍ത്തന വര്‍ഷത്തിലെ “തീം”, “ലോഗോ” എന്നിവയുടെ പ്രകാശനവും അവയുടെ മത്സരത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനിത വര്‍ഗീസ്, സൗമ്യ സുജിത് (തീം), അലൈന രാജൻ, ആല്‍ഫിയ രാജൻ (ലോഗോ) എന്നിവര്‍ക്കും മുഖ്യഅതിഥി അരുള്‍ദാസ് തോമസിനും കെ.സി.ഇ.സി യുടെ ഉപഹാരങ്ങള്‍ നല്‍കി. വൈസ് പ്രസിഡണ്ടുമാരായ റവ. മാത്യൂ കെ. മുതലാളി, റവ. ഫാദര്‍ ബിജു ഫീലിപ്പോസ്, റവ. സാം ജോര്‍ജ്ജ്, റവ. ഫാദര്‍…
മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠന കേന്ദ്രം മലയാളം വിഭാഗം റിഫാ ഏരിയ, വനിതാ വിഭാഗം നടത്തിയ ഓൺലൈൻ ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. നിരവധി വനിതകൾ പങ്കെടുത്ത പരീക്ഷയിൽ ഫസീല മുസ്തഫ, ഷഹാന ഷംസുദ്ദീൻ, നസ്‌ല ഹാരിസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ് ഹീമുൽ ഖുർആനിലെ സൂറത്ത് മുസമ്മിൽ അടിസ്ഥാനപ്പെടുത്തിയാണ് വിജ്ഞാന പരീക്ഷ നടത്തിയത്. റുഫൈദ റഫീഖ്, ഹസീബ ഇർഷാദ്, നസീറ ഷംസുദ്ദീൻ, ഷൈമില നൗഫൽ എന്നിവർ നേതൃത്വം നൽകി. പരീക്ഷയിൽ പങ്കെടുത്തവരെ ഏരിയ പ്രസിഡണ്ട് ബുഷ് റഹീം, സെക്രട്ടറി സൗദ പേരാമ്പ്ര എന്നിവർ അഭിനന്ദിച്ചു.
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽഎംആർഎ) ഡയറക്ടർ ബോർഡ് പുനർനിർമ്മിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. മുഹമ്മദലി മുഹമ്മദ് അൽ-ക്വയ്ദ്, മഹാ അബ്ദുൽഹമീദ് മുഫിസ്, അബ്ദുൾറഹ്മാൻ സാലിഹ് അൽ-സിനാൻ, അഹമ്മദ് ജാഫർ അൽ-ഹെയ്കി, മുഹമ്മദ് അബ്ദുൽജബ്ബാർ അൽ-കൊഹെജി, അഹമ്മദ് അബ്ദുല്ല ബിൻ ഹിന്ദി അൽ-മന്നായ്, ജാഫർ ഖലീൽ ഇബ്രാഹിം, ബാസിം അലി സിയാദി എന്നിവരാണ് നാലുവർഷത്തേക്ക് അംഗങ്ങളായി എൽഎംആർഎ ഡയറക്ടർ ബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയും തൊഴിൽ, സാമൂഹിക വികസന മന്ത്രിയും അവരുടെ അധികാരപരിധിയിലെ ഓരോരുത്തരും ഈ ഉത്തരവിലെ വ്യവസ്ഥകൾ ഉടനടി പ്രാബല്യത്തിൽ വരുത്തുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മനാമ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രവാസലോകത്തും സജീവമാക്കി യു.ഡി.എഫ്. യു.ഡി.എഫ് പ്രവാസി കൂട്ടായ്കളുടെ നേതൃത്വത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടി യു.ഡി.എഫ് പ്രവാസലോകത്തും പ്രചാരണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ബഹ്‌റൈന്‍ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിരവധി പേര്‍ പങ്കാളികളായി. സൂമിലൂടെ ചേര്‍ന്ന സംഗമം യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ അന്തസത്ത കളഞ്ഞുകുടിച്ച ഇടതുമുന്നണി സര്‍ക്കാരിനെതിരേ പ്രദേശിക വികസനം മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് പഞ്ചായത്തുരാജ് ആക്ടിലൂടെ കൊണ്ടുവന്ന ത്രിതല പഞ്ചായത്ത് സംവിധാനത്തെ തകര്‍ക്കുന്ന നടപടിയാണ് കഴിഞ്ഞ നാലരവര്‍ഷമായി ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. യഥാക്രമം ഫണ്ട് നല്‍കാതെ ഇടതുസര്‍ക്കാര്‍ തദ്ദേശ ഭരണസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. For Appointment Click: https://www.kimshealth.org/bahrain/muharraq/ വികസനത്തിന്റെ മറവില്‍ അഴിമതിയും കൊള്ളത്തരവും നടത്തുന്ന എല്‍.ഡി.എഫിന്…
