- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
മനാമ : കോവിഡ് കാലത്ത് ബഹ്റൈൻ പ്രവാസ പൊതു രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വെച്ച ഐ വൈ സി സി ഹെൽപ് ഡസ്ക് കൺവീനർ കൂടിയായ .മണിക്കുട്ടനെ ഐ വൈ സിസി എക്സിക്യൂട്ടീവ് ആദരിച്ചു. വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി കോവിഡ് രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും അവരെ ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ലോക്ക് ഡൗൺ ബിൽഡിംഗിൽ ഭക്ഷണങ്ങൾ എത്തിക്കുന്നതിനും തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ നടത്തുവാൻ മണിക്കുട്ടൻ മുന്നിൽ ഉണ്ടായിരുന്നുവെന്ന് ഐ വൈ സിസി പ്രസിഡന്റ് അനസ് റഹിം അഭിപ്രായപ്പെട്ടു,ഐ വൈ സിസി യുടെ ഉപഹാരം മുൻ പ്രസിഡൻറ് ഈപ്പൻ ജോർജ്ജ് മണിക്കുട്ടനും കൈമാറി, ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ സന്നിഹതരായിരുന്നു
മനാമ : സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങളാണ് ജീവിത ശൈലീ രോഗങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്ന് ഡോ. മുഹമ്മദ് അജ്മൽ അഭിപ്രായപ്പെട്ടു. വാട്സാപ്പ് കൂട്ടായ്മ ആയ കെ.എം.എസ്.ജി സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ “ജീവിത ശൈലീ രോഗങ്ങൾ – അറിയേണ്ടതും കരുത്തേണ്ടതും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയങ്ങൾ അറിയാത്തതല്ല പ്രശ്നം മറിച്ചു അത് ജീവിതത്തിൽ നടപ്പിലാക്കാനുള്ള വിമുഖതയാണ് മലയാളികളുടെ പ്രശ്നം. രോഗങ്ങൾ വന്നു ചികിത്സിക്കുന്നതിനപ്പുറം നമ്മുടെ ജീവിതത്തിന്റെ ശീലങ്ങൾ ആരോഗ്യകരമാക്കുക എന്നതാണ് അഭികാമ്യം. ഭക്ഷണക്രമംത്തിലെ മാറ്റം, വ്യായാമം ഇല്ലായ്മ, ഉറക്ക കുറവ് , രോഗം വരുമ്പോൾ ആവശ്യമായ ചികിത്സ എടുക്കാതിരിക്കൽ തുടങ്ങിയവയൊക്കെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈനിൽ കൂടി നടന്ന പരിപാടി ജമാൽ നദ്‌വി ഇരിങ്ങൽ ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെയും പ്രവാസലോകത്തെയും അനേകം അകാല മരണങ്ങൾക്ക് പിന്നിൽ ജീവിത ശൈലീ രോഗങ്ങൾ ഒരു പ്രധാന കരണമാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ തന്നെ ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹം…
മനാമ: കോവിഡ് കാലത്തെ രക്തദാനം, കോവിഡ് വാക്സിൻ വിവരങ്ങൾ, പൊതു ആരോഗ്യ ബോധവൽക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) ബഹ്‌റൈൻ ചാപ്റ്റർ ഡിസംബർ 11 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ വെബിനാർ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ സൂം ആപ്പ് വഴി ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ, നാട്ടിൽ നിന്നും ബി. ഡി. കെ. സ്ഥാപകനും സംസ്ഥാന പ്രസിഡണ്ടുമായ വിനോദ് ഭാസ്‌ക്കരൻ, സെക്രട്ടറി സനൽ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ഫിലിപ്പോസ് മത്തായി എന്നിവരും ബഹ്‌റൈനിൽ നിന്നും ബി. ഡി. കെ യുടെ മുഖ്യ രക്ഷാധികാരിയും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമെർജൻസി ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ: പി. വി . ചെറിയാൻ, ഐ. സി.ആർ. എഫ് വൈസ് ചെയർമാനും ഐ. എം. എ ബഹ്‌റൈൻ പ്രസിഡണ്ടുമായ ഡോ: ബാബു രാമചന്ദ്രൻ എന്നിവർ സംബന്ധിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 33015579, 39125828, 39842451 എന്നീ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യേണ്ടതില്ലെന്ന് മെഡിക്കൽ ബോർഡ്. ഇതോടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രൻ നാളെ ഇഡിയ്ക്ക് മുമ്പാകെ ഹാജരാകില്ലെന്ന് റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേർന്ന മെഡിക്കൽ ബോർഡ് ആണ് സിഎം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചത്. കോവിഡാനന്തര രോഗവാസ്ഥയെ തുടർന്ന് ന്യൂറോ സംബന്ധമായ ബുദ്ധിമുട്ട് രവീന്ദ്രന് ഉണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ കൂടുതൽ പരിശോധന വേണം. എംആർഐ സ്കാൻ അടക്കം എടുക്കേണ്ടതുണ്ട്. കൂടാതെ ഇന്ന് ചെയ്ത ചില പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ ഡിസ്ചാർജ് വേണ്ടെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചു. മൂന്നാം തവണയാണ് സി.എം രവീന്ദ്രൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകുന്നത്. ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രൻ കോവിഡ് ബാധിച്ച് ചികിൽസയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നൽകി. തുടർന്ന് മൂന്ന് ദിവസത്തിന്…
UDF അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീ പ്രവേശനം തടയും:എംഎം ഹസന്‍
മലപ്പുറം: ശബരിമല വിഷയം വീണ്ടും ചർച്ചയാക്കി യുഡിഎഫ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിനു മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ല. വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തില്‍ താന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തില്‍ നിയമം കൊണ്ടുവരും. ഹിന്ദു വര്‍ഗീയതയും മുസ്ലിം വര്‍ഗീയതയും ഇളക്കിവിടാനാണു മുഖ്യമന്ത്രിയുടെ ശ്രമമെന്നും ഹസന്‍ പ്രതികരിച്ചു.
കൊച്ചി :സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചുമത്തിയ കേസില്‍ ഹവാലാ ഓപ്പറേറ്ററെ കൂടി പ്രതിചേര്‍ത്തു. മംഗലാപുരം രാജേന്ദ്ര പ്രകാശ് പവാറണ് പ്രതി. ശിവശങ്കര്‍, സരിത്ത്, സ്വപ്ന എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് രാജേന്ദ്ര പ്രകാശ് പവാറിനെ പ്രതിയാക്കിയത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ സ്വര്‍ണ കടത്ത് റാക്കറ്റിന് പിന്നാലെ പ്രധാന ഹവാലാ ഇടപാടുകാരില്‍ ഒരാളാണ് രാജേന്ദ്ര പ്രകാശ് പവാറെന്ന് കസ്റ്റംസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പല തവണ നോട്ടിസ് നല്‍കിയിരുന്നു എന്നാല്‍ ഒരു പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ പ്രതി ചേര്‍ത്തത്. ഇതോടെ രാജേന്ദ്ര പ്രകാശ് പവാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ പത്താം പ്രതിയാണ് റബിന്‍സ്. റാക്കറ്റിലെ വിദേശത്തെ സുപ്രധാന കണ്ണിയാണ് റബിന്‍സെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പുതിയ മൊഴികളുടെ അടിസ്ഥാനത്തിലാണ്…
കൊച്ചി: വീട്ടിലെത്തി ദമ്പതികളെ കുത്തി വീഴ്ത്തിയ ശേഷം തീകൊളുത്തിയ നിലയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. അങ്കമാലി പാലിശ്ശേരിയിലാണ് സംഭവം. ദമ്പതികളുടെ വീടിന്റെ ടൈൽ ജോലികളുമായി ബന്ധപ്പെട്ട തർക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം.മുന്നൂർപ്പിള്ളി സ്വദേശി നിഷിൽ (31) ആണ് മരിച്ചത്. പാലിശേരി താന്നിച്ചിറ കനാൽബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവർക്കാണ് കുത്തേറ്റത്. ഫിഫിക്കു കഴുത്തിലും ഡൈമിസിനു വയറ്റിലും കൈകളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തു. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനുപോയ ഡൈമിസും ഫിഫിയും ഇന്നലെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് സംഭവം. വീടിന്റെ താഴെ ഭാഗത്ത് നേരത്തെ തന്നെ യുവാവ് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് കുത്തേറ്റ ദമ്പതികൾ പറഞ്ഞു. നായയ്ക്ക് ചോറു നൽകാനായി പോകവേ ഫിഫിയെ നിഷിൽ ആക്രമിച്ചു. ഫിഫി ബഹളം വച്ചു വീടിന്റെ മുൻവശത്തേക്ക് ഓടി. നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. ബഹളത്തെ തുടർന്ന് നാട്ടുകാർ എത്തുമ്പോൾ ദമ്പതിമാർ കുത്തേറ്റ നിലയിൽ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി…
കണ്ണൂർ : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം. രവീന്ദ്രന്‍. എം. ശിവശങ്കര്‍ നേരത്തെ പയറ്റിയ അടവുകള്‍ തന്നെയാണ് സി.എം. രവീന്ദ്രനും പയറ്റുന്നത്. സ്വപ്‌ന സുരേഷിന്റെ ജീവന്‍ അപകടത്തിലാണ്. സ്വപ്‌നയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.
കോഴിക്കോട് : കെ എം ഷാജി എംഎല്‍എയുടെ ഭാര്യയ്ക്ക് നോട്ടിസ്. കോഴിക്കോട് കോര്‍പറേഷനില്‍ നിന്നാണ് ആശ ഷാജിക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്. മുന്‍സിപ്പല്‍ നിയമ 406 പ്രകാരമാണ് നോട്ടിസ്. വീട് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഈ മാസം 17ന് ആശ ഷാജി ഹാജരാകണമെന്ന് നോട്ടിസില്‍ പറയുന്നു. വേങ്ങേരി വില്ലേജില്‍ ഭൂമി കയ്യേറ്റം കണ്ടെത്തിയതിനാലാണ് നോട്ടിസ്. ആശയുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. കോര്‍പറേഷന്‍ സര്‍വേ നടത്തുന്നതിന് ഇടയിലാണ് കയ്യേറ്റം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കെ എം ഷാജി കോഴിക്കോട്ടെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ എംകെ മുനീറിന്റെ ഭാര്യ നഫീസയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് മൊഴിയെടുത്തിരുന്നു. കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ വച്ചാണ് മൊഴി എടുത്തത്. ഭൂമി വാങ്ങിയത് കെ എം ആശ, നഫീസ എന്നിവരുടെ പേരിലാണെന്നുള്ള പരാതിയുടെ ഭാഗമായാണ് ഇ ഡി അന്വേഷണം. നേരത്തെ കെ എം ഷാജി എംഎല്‍എയ്‌ക്കെതിരായ കൈക്കൂലിക്കേസില്‍ വിജിലന്‍സ് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്…
ചെന്നൈ : അവതാരകയും, നടിയുമായ വി.ജെ. ചിത്ര ആത്മഹത്യ ചെയ്തു. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ ചെന്നൈയിലെ ഹോട്ടൽ റൂമിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. 28 വയസ്സായിരുന്നു. ഭാവി വരനും ബിസിനസ്സ്മാനുമായ ഹേമന്തിനൊപ്പമാണ് ചിത്ര ഹോട്ടലിൽ താമസിച്ചിരുന്നത് . കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇവിപി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ നടി പുലർച്ചെ രണ്ടരയോടെ ഹോട്ടൽ മുറിയിൽ മടങ്ങിയെത്തി. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ, ചിത്രയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും ഹേമന്ത് നൽകിയ മൊഴിയിൽ പറയുന്നു. തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു…
