Author: News Desk

മനാമ: ഗുദൈബിയ സിറ്റി മാക്സിന് പുറകുവശത്തായി ആരംഭിച്ച “കോഴിക്കോട് ലൈവ് ” ൻറെ ഉത്‌ഘാടനം ഡോക്ടർ മുഹമ്മദ് റഫീഖ് നിർവഹിച്ചു. കോവിദഃ പ്രോട്ടോകോൾ അനുസരിച്ചുള്ള ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ നിരവധിപേർ പങ്കെടുത്തു.

Read More

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെത്തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തീർത്തും വഷളായ അദ്ദേഹം വെന്റിലേറ്ററിലാണ്. സ്വകാര്യ ആശുപത്രിയിലെ ഫ്ലൂ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന്  മെഡിക്കല്‍ സംഘം വ്യക്തമാക്കി. ഗുരുതരാവസ്ഥയിലായ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു.

Read More

ലക്നൗ : ഉത്തർപ്രദേശിൽ  ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. അസംഘട്ടിലെ ഗോസായ്ഗഞ്ച് ബസാറിലാണ് സംഭവം. ബിജെപി പ്രവർത്തകനായ ദിലീപ് ഗിരിയെ(42)യാണ് ബൈക്കിലെത്തിയ മൂന്നംഗം സംഘം വ്യാപാരസ്ഥാപനത്തിന് പുറത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. പൂർവ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തെ തുടർന്ന് ഗോസായ്ഗഞ്ച് ബസാറിലെ വ്യാപാരികൾ പരിഭ്രാന്തിയിലാണ്. സംഭവം അറിഞ്ഞയുടൻ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് വ്യാപാരികൾ വീടുകളിലേക്ക് മടങ്ങി.

Read More

കൊച്ചി: സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിർണയം പരിശോധിക്കാൻ സർക്കാർ സംവിധാനം വേണമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ച്യ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിർണയവും വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്നും പുറത്താക്കിയതും ഉൾപ്പെടെ ചോദ്യം ചെയ്ത് രക്ഷിതാക്കൾ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഫീസ് നിർണയത്തിൽ ഇടപെടാനാകില്ലെന്ന സിബിഎസ്ഇയുടെ നിലപാടിനോട് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. സ്‌കൂളുകളുടെ വരവ് – ചെലവ് കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നേരത്തെ സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്‌കൂളുകളിലെ ഫീസ് നിർണയിക്കുന്നത് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി വിഷയത്തിൽ എന്ത് ചെയ്യാനാകുമെന്ന് സർക്കാരിനോട് ചോദിച്ചു. കൊറോണ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള തുക മാത്രമെ ഫീസ് ആയി വാങ്ങാവൂവെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നുവെന്ന് സർക്കാർ ഇതിന് വിശദീകരണം നൽകി. എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്നതടക്കം വിശദമായ റിപ്പോർട്ട്…

Read More

തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലകേസിൽ പ്രതികളുടെ വാദം പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ്  കോട്ടൂരിന്റെ വാദം പൂർത്തിയായതോടെയാണ് മുഴുവൻ പ്രതികളുടെയും വാദം പൂർത്തിയായത്. വാദത്തിന് പ്രോസിക്യൂഷൻ നാളെ മറുപടി പറയും. സംഭവത്തിൽ താൻ നിരപരാധിയാണെന്നായിരുന്നു ഫാദർ കോട്ടൂർ കോടതിയിൽ പറഞ്ഞത്. പ്രതി മറ്റാരോ ആണ്. കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂർ കോടതി മുൻപാകെ പറഞ്ഞു. കേസിലെ മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവെന്റിൽവെച്ച് കണ്ടെന്ന മൊഴി വിശ്വസിക്കരുതെന്ന് കോട്ടൂരിന്റെ അഭിഭാഷകനും വാദിച്ചു. കേസിൽ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയുടെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

Read More

ബെംഗളൂരു: കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം പാസാക്കി യെദിയൂരപ്പ സര്‍ക്കാര്‍. ബില്ല് നിയമസഭയില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്. കാലിക്കശാപ്പിന് 50,000 മുതല്‍ 5 ലക്ഷം രൂപ പിഴ നല്‍കുന്നതാണ് ബില്‍. പിഴയ്‌ക്കൊപ്പം ഏഴ് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം. പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തെങ്കിലും ശബ്ദവോട്ടെടെ സഭ ബില്ല് പാസാക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് രവീന്ദ്രൻ ബോധപൂർവം മാറി നിൽക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറയുന്നു. ‘സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നൽകിയാലും അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ’- കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. രവീന്ദ്രനെ കുടുക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവർക്കുമറിയാം. സ്വപ്നയുടെമൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ല. കെ സുരേന്ദ്രൻ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങൾ തന്നെ അറിയുന്നതെന്നും കടകംപള്ളി പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4875 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂർ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂർ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസർഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 35 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 562, മലപ്പുറം 643, കോഴിക്കോട് 614, തൃശൂർ 496, കോട്ടയം 496, പാലക്കാട് 188, പത്തനംതിട്ട 190, കണ്ണൂർ 209, വയനാട് 226, കൊല്ലം 209, ആലപ്പുഴ 188, തിരുവനന്തപുരം…

Read More

ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള കർഷകരോട് ഡല‍ഹിയിലേക്കെത്താൻ ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. തിങ്കളാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ഡൽഹി-ആഗ്ര ദേശിയപാതയും ഉപരോധിക്കും. ശനിയാഴ്ച ജില്ലാകേന്ദ്രങ്ങൾ ഉപരോധിക്കും. പ്രക്ഷോഭം കടുപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം പതിനാലിന് സംസ്ഥാന അടിസ്ഥാനത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. ധർണ നടത്തും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തും. കോർപറേറ്റുകൾക്കെതിരെയുള്ള സമരമായി ഇതിനെ മാറ്റുമെന്നും കർഷക നേതാക്കൾ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാടുകൾ തുറന്നു കാട്ടും. ജിയോ സിം അടക്കം സേവനങ്ങൾ ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. കോർപറേറ്റുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ തേടിയിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച ബിജെപി ഓഫിസുകളും ഉപരോധിക്കും.

Read More

കണ്ണൂർ : ബിജെപി സ്ഥാനാർത്ഥി കാമുകനൊപ്പം ഒളിച്ചോടി . രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയായ ഭർതൃമതിയാണ് മുൻ കാമുകനൊപ്പം സ്ഥലംവിട്ടത്. കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്. മാലൂർ പഞ്ചായത്തിലേക്കാണ് ഇരുപത്തിമൂന്നുകാരി മത്സരിക്കുന്നത്. യുവതിയുടെ ഭർത്താവ് തൊട്ടടുത്ത വാർഡിൽ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജില്ലയിൽ പര്യടനം നടത്തുന്ന ഘട്ടത്തിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. സ്ഥാനാർത്ഥിയുടെ അച്ഛൻ പേരാവൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹത്തിനു മുൻപ് മുമ്പ് യുവതി ബേഡഡുക്ക സ്വദേശിയുമായി പ്രണയത്തിലായിരുന്നു. നൃത്തം പഠിക്കാനായി പിലാത്തറയിൽ പോകുമായിരുന്ന കാലത്താണ് പ്രണയം തുടങ്ങിയത്. എന്നാൽ കാമുകൻ ജോലി ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായത്. കാമുകൻ മടങ്ങി വന്നതോടെ പ്രണയം പുനരാരംഭിച്ചു. ചില രേഖകള്‍ എടുക്കാന്‍ വീട്ടില്‍ പോകുന്നു എന്നായിരുന്നു ഭര്‍ത്താവിനോടും കുട്ടിയോടും പറഞ്ഞിരുന്നത്. യുവതി മടങ്ങി എത്താത്തതിനെ തുടർന്ന് വീട്ടുകാര്‍…

Read More