Author: News Desk

ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കഴിഞ്ഞ ദിവസം നടന്ന വിമാന ദുരന്തത്തില്‍ മരണപ്പെട്ട 62 പേരും ഇന്തോനേഷ്യക്കാര്‍. വലിയൊരു പൊട്ടിത്തെറിയോടെ തീഗോളമായി കടലില്‍ വീഴുന്നത് കണ്ടതായി മത്സ്യത്തൊഴിലാളി സോളിഹിന്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തന്റെ കാലില്‍ വിമാനത്തിന്റെ കഷ്ണം വീണുവെന്നും ഇയാള്‍ പറഞ്ഞു. അതേസമയം നേവിയുടെ മുങ്ങല്‍ വിദ്ഗധരുമായി 10 കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. രണ്ട് പോയിന്റുകളില്‍ സിഗ്നലുകള്‍ കണ്ടെത്തി. ഇത് ബ്ലാക്ക് ബോക്‌സാവാന്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇന്തോനേഷ്യയിലെ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ഏജന്‍സി ചീഫ് ബാഗസ് പുരുഹിതോ പറഞ്ഞു. വിമാനത്തിന്റെ ചക്രവും കണ്ടെടുത്തു. രണ്ട് ബാഗുകള്‍ ലഭിച്ചതില്‍ ഒരു ബാഗില്‍ പണമായിരുന്നുവെങ്കില്‍ മറ്റൊന്നില്‍ ശരീരഭാഗങ്ങളായിരുന്നു. പോലീസ് വക്താവ് യൂസ്രി യൂനുസ് പറഞ്ഞു. അപകടം നടന്നത് ഇങ്ങിനെ വെറും 90 മിനിറ്റ് മാത്രം സമയമെടുക്കുന്ന ഇന്തോനേഷ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. പ്രാദേശിക സമയം ഉച്ചക്ക ജക്കാര്‍ത്തയില്‍ നിന്നും 2.36 ആണ് വിമാനം പുറപ്പെട്ടത്. 2.40ന് അവസാനമായി സിഗ്നല്‍ ലഭിച്ചു. നാലു മിനിറ്റിന് ശേഷം…

Read More

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് മാറ്റിവച്ചു. ജനുവരി 21 ലേക്കാണ് വാക്‌സിനേഷന്‍ മാറ്റിയത്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവയ്ക്കാന്‍ കാരണം. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും വിവരം. വാക്സിന്‍റെ പാക്കിംഗ് സങ്കീര്‍ണമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയം ഇതില്‍ അവസാന തീരുമാനം പ്രഖ്യാപിക്കും. വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടക്കുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നാളെ വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂനയില്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാവുകയാണ് എന്നാണ് വിവരം. നേരത്തെ ജനുവരി 16ന് കുത്തിവയ്പ് ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

Read More

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അല്‍-ഖാലിയ പ്രൊജക്ടിന്റെ ഭാഗമായി 5,000 ഭവന യൂണിറ്റുകളും സേവനങ്ങളും വിതരണം ചെയ്തു. ഉത്തരവ് നടപ്പാക്കിക്കൊണ്ട് ഭവന മന്ത്രാലയമാണ് ഈസ്റ്റ് ഹിദ്ദ് ടൗണിലെ പൗരന്മാര്‍ക്ക് യൂണിറ്റുകൾ കൈമാറിയത്. ഭവന സേവന വകുപ്പുകളും പദ്ധതികളും തമ്മിലുള്ള ഏകോപനത്തോടെ ഒരു ടൈംടേബിൾ അനുസരിച്ച് ഭവന യൂണിറ്റുകൾ പൗരന്മാർക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പാക്കിയതായി അല്‍-ഖാലിയ പ്രോജക്ട് ഡയറക്ടർ, എൻജി. മുഹമ്മദ് റഷ്ദാൻ അറിയിച്ചു. കരാറുകൾ രേഖപ്പെടുത്തുന്നതിനും ഹൗസിംഗ് ബാങ്കിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൗരന്മാര്‍ പൂർത്തിയാക്കണം. ശേഷം മന്ത്രാലയത്തിന്റെ ഹോട്ട്ലൈനില്‍ വിളിച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ശേഷമാണ് വീടുകളുടെ താക്കോല്‍ കൈമാറിയത്. എല്ലാ യൂണിറ്റുകളുടെയും സന്നദ്ധത ഉറപ്പുവരുത്തിയിട്ടുണ്ട്. കരാറുകാരുമായുള്ള ഗ്യാരണ്ടി കരാറുകള്‍ അവലോകനം ചെയ്തു. ഭവന ഗുണനിലവാരത്തിന്റെ കാര്യത്തില്‍ മന്ത്രാലയം ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നുണ്ടെന്നും റഷ്ദാന്‍ പറഞ്ഞു.

Read More

മനാമ: ഹൈസ് ഹൈനെസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഫാൽക്കൺറി ചാമ്പ്യൻഷിപ്പിലെ വിജയികളെ ആദരിച്ചു. ബഹ്റൈന്‍ മാർഷ്യൽ ആർട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഹിസ് ഹൈനസ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് വിജയികളെയും പ്രഫഷണലുകളേയും ആദരിച്ചത്. സഖിർ പ്രദേശത്തെ ബഹ്‌റൈൻ ഇന്റർനാഷണൽ എൻ‌ഡുറൻസ് വില്ലേജിലാണ് ചടങ്ങ് നടന്നത്. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് (എസ്‌.സി.വൈഎസ്) പരമ്പരാഗത കായിക സമിതിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. നാസര്‍ ബിന്‍ ഹമദ് ഫാല്‍ക്കണ്‍റി ആൻഡ് ഹണ്ടിംഗ് സീസണിന്റെയും ഏഴാം പതിപ്പിന്റെ ഭാഗമായിട്ടാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. പരമ്പരാഗത കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി‌ഒസി) പ്രസിഡന്റ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, രാജാവ് ഹമദ് ബിൻ ഈസ അൽ…

Read More

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. യുഡിഎഫുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം പഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് നീക്കുപോക്കുണ്ടാക്കിയത് ഇത് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാര്‍ട്ടി കാണുന്നത്. വെല്‍ഫയര്‍ പാട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. ആ ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ല. ഇപ്പോള്‍ത്തന്നെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണമെന്നു തീരുമാനിക്കുക. കഴിഞ്ഞ തവണ 40 സീറ്റുകളിലാണ് മത്സരിച്ചത്. ഇപ്പോഴെത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ടായിരിക്കും ഇത്തവണ മത്സരിക്കുകയെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. മതേതര സ്വഭാവമുള്ള പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കും. രണ്ടു മുന്നണികളെയും മതേതര മുന്നണികള്‍ എന്ന നിലയിലാണ് കാണുന്നത്. നിലവില്‍ ആരുമായും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

Read More

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന് പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി പക്ഷിപ്പനി. ഉത്തർപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഏഴ് ആയി വർദ്ധിച്ചു. കേന്ദ്ര സർക്കാരാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 1200 ഓളം പക്ഷികളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം ചത്ത്ത്. മഹാരാഷ്ട്രയിലെ പൗൾട്രി ഫാമിൽ 900 എണ്ണം ചത്തു. ഉത്തർപ്രദേശിലെ കാൻപൂർ സുവോളജിക്കൽ പാർക്കിൽ വൈറസ് ബാധയുള്ളതായി സംശയമുദിച്ചതിനാൽ മുൻകരുതലെന്നോണം പാർക്ക് 15 ദിവസത്തേക്ക് അടച്ചിട്ടിരുന്നു. ഡൽഹി, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പക്ഷികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പക്ഷിപ്പനി വ്യാപനത്തെത്തുടർന്ന് ഡൽഹിയിൽ അടുത്ത 10 ദിവസത്തേക്ക് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. ഡൽഹിയിലെ ഗാസിപൂർ പൗൾട്രി മാർക്കറ്റും അടച്ചുപൂട്ടി. For Appointment Click: https://www.kimshealth.org/bahrain/muharraq/ കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന നിയന്ത്രണം വേണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിന് കേന്ദ്രം പ്രത്യേകമായി നിയോഗിച്ച സംഘം കേരളത്തിലെത്തി…

Read More

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നു പറന്നുയര്‍ന്നയുടന്‍ തകര്‍ന്നുവീണ ശ്രീവിജയ എയറിന്റെ ബോയിങ് (737-500)വിമാനത്തിന്റെ ഭാഗങ്ങളും യാത്രക്കാരുടെ മൃതദേഹങ്ങളും കടലില്‍ കണ്ടെത്തിയതായി ഇന്താനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്നയുടന്‍ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനം കണ്ടെത്തുന്നതിനു വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ തകര്‍ന്നുവീണ സ്ഥലം കണ്ടെത്തിയത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധികൃതരുടെ നിഗമനം. പത്തുകുട്ടികള്‍ അടക്കം 62 യാത്രികരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അധികൃതര്‍ അറിയിച്ചു.

Read More

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ നിയമതടസങ്ങളില്ലെന്നും, സ്പീക്കറെ കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി.വിജയകുമാർ കസ്റ്റംസിന് നിയമോപദേശം നൽകി. സഭയോടുള്ള ആദരസൂചകമായി സമ്മേളന കാലത്ത് സ്പീക്കറെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇതോടെ സഭാ സമ്മേളനം അവസാനിച്ചാൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണ്. ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.

Read More

മലപ്പുറം: ഏഷ്യാനെറ്റിലെ ‘മുന്‍ഷി’ കെ പി ശിവശങ്കര കുറുപ്പ് മരണപ്പെട്ടു. മുന്‍ഷി പരമ്പര തുടങ്ങി ആദ്യത്തെ പത്തുവര്‍ഷം ശിവശങ്കരക്കുറുപ്പായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ ഈ കഥാപാത്രത്തില്‍ നിന്ന് പിന്മാ റുകയായിരുന്നു . കൊല്ലം പരവൂര്‍ സ്വദേശിയാണ് അദ്ദേഹം. നീണ്ട 20 വര്‍ഷങ്ങള്‍കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതമായ കാര്‍ട്ടൂണ്‍ സ്ട്രിപ്പാണ് ‘മുന്‍ഷി’. ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ‘മുന്‍ഷി’ ചെയ്യുന്നത്. ഇത്രയും നീണ്ട വര്‍ഷങ്ങളുടെ ചരിത്രം പറയാവുന്ന മറ്റൊരു ടെലിവിഷന്‍ പ്രോഗ്രാം വേറെയില്ല. ഏറ്റവുമധികം എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്‌സ് ഓഫ് വേള്‍ഡ് റെക്കോർഡ്‌സിലും ‘മുന്‍ഷി’ ഇടം നേടിയിരുന്നു. കൊല്ലം പരവൂരിലെ നാടകവേദികളിലും കെ.പി.എ.സി യുടെ നാടകങ്ങളിലും ആള്‍ ഇന്ത്യാ റേഡിയോ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ആള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ പരവൂര്‍…

Read More

മനാമ: ബഹ്‌റൈനിൽ ജനുവരി 9 ന് നടത്തിയ 10,823 കോവിഡ് -19 ടെസ്റ്റുകളിൽ 287 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 152 പേർ പ്രവാസി തൊഴിലാളികളാണ്. 121 പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 95,317 ആയി. കോവിഡ്-19ൽ നിന്ന് 238 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 92,113 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.64 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 355 ആയി. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,849 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 2837 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.99 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 24,63,161 പേരാണ് പരിശോധനയ്ക്ക്…

Read More