Author: News Desk

തിരുവനന്തപുരം:  ലോക കേരളസഭയുടെ മുഖപത്രമായ ‘ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം, ചിത്രം എന്നിവ അയയ്ക്കാം. Satchida@gmail.com , benyamin@gmail.com. lkspublication2020@gmail.com  വിലാസത്തിൽ ഈ മാസം 25നകം അയയ്ക്കണം.

Read More

തിരുവനന്തപുരം: കടക്കാവൂരിൽ അമ്മ മകനെ ലൈം​ഗികമായി പീഡിപിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ കുടുംബത്തിന്റെ തീരുമാനം. നാളെ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. ഒരിക്കലും ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയില്ലെന്ന് മകളെ പൊലീസ് ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. സമ്മർദം കാരണമാണ് കുട്ടി അമ്മയ്ക്ക് എതിരെ മൊഴി നൽകിയിരിക്കുന്നതെന്നും സ്ത്രീധന പീഡന പരാതികളിൽ പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഭർത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുൾപ്പടെ നാല് പേർക്കെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. അതേസമയം, അമ്മയെ കേസിൽ കുടുക്കിയെന്ന ഇളയ കുട്ടിയുടെ പരാതി ഐജി അന്വേഷിക്കും. പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാ​ഗമായി കടയ്ക്കാവൂർ എസ്ഐയെ വിളിച്ചുവരുത്തിയ ഐജി ഹർഷിത അട്ടല്ലൂരി രേഖകൾ പരിശോധിച്ചു. നടപടിക്രമങ്ങളിൽ പിഴവില്ലെന്നാണ് പ്രാഥമിക നി​ഗമനം. കേസിൽ പോലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിതാ…

Read More

മലപ്പുറം: മലര്‍വാടി ആഗോള വിജ്ഞാനോത്സവം ലിറ്റില്‍ സ്‌കോളര്‍ ഈ മാസം 23നും 30നും നടക്കും. ഓണ്‍ലൈനായി നടക്കുന്ന മത്സരത്തിന് എല്‍പി.യു.പി,ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം. യു.പിയും ഹൈസ്‌കൂള്‍ വിഭാഗവും 23നും എല്‍പി 30നും നടക്കും. രജിസ്‌ട്രേഷന്‍ 1 മുതല്‍ ആരംഭിച്ചിട്ടുണ്ട്. 15 ആണ് അവസാന തീയ്യതി. വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കും. www.malarvadi.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Read More

തിരുവനന്തപുരം: സിനിമാ തീയേറ്ററുകളുടെ വിനോദ നികുതി ജനുവരി മുതല്‍ മാര്‍ച്ച് വരെ ഒഴിവാക്കിയതായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണിത്. പത്തുമാസത്തെ വൈദ്യുതി കുടിശ്ശിക 50 ശതമാനമാക്കി കുറക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതി തവണകളായി അടച്ചാല്‍ മതിയാവും.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് തൊട്ടരികെ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശാനുസരണം സ്ഥാപിച്ചതാണ് ആഴിമല ക്ഷേത്രം. നൂറ് കണക്കിന് തീർഥാടകരാണ് ഇവിടേക്ക് മുമ്പ് വന്നിരുന്നത്. പ്രത്യേകിച്ച് സ്ത്രീ തീർഥാടകർ ധാരാളം എത്തിയിരുന്നു. ഇന്ന് ആഴിമലയിലേക്ക് കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്നത് ഇവിടെ സ്ഥാപിച്ച ശിവ പ്രതിമ കൂടിയാണ്. കടലിന്റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്. ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളുമുള്ള, ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഈ ശില്പത്തിൽ നമുക്ക് കാണാൻ കഴിയുക. പൂർണമായും കോൺക്രീറ്റിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കടലിനോട് വളരെ ചേർന്ന് ആയതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ രൂപകല്പന. ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്‌തീർണമുള്ള ധ്യാന മണ്ഡപവും ഒരുക്കിയിട്ടുണ്ട്. ഗുഹാസമാനമായ മണ്ഡപത്തിലേക്ക് ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തുള്ള ചെറിയ…

Read More

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് കെപിസിസി പ്രസിഡന്റാണെന്ന വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ വാദം തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തയാണ് പുറത്ത് വരുന്നതെന്നും എഐസിസിയുടെ നിര്‍ദ്ദേശം പാലിച്ചാണ് മുന്നോട്ട് പോയതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പതിനാല് ജില്ലകളിലും പ്രചരണത്തിനെത്തിയിരുന്നെന്നും അവിടെ വച്ചെല്ലാം വെൽഫെയർ പാ‍ർട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ സമാനമായ ഉത്തരമാണ് നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. [embedyt] https://www.youtube.com/watch?v=DZTlZaoJufg[/embedyt] താൻ മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണെന്നും ഇന്ന് വരെ മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോർജ് യുഡിഎഫിലേക്ക് വരുന്ന കാര്യത്തെകുറിച്ച് ഒന്നുമറിയില്ലെന്നും കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Read More

തിരുവനന്തപുരം : വാളയാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം നല്‍കിയത്. കേസ് സിബിഐക്ക് വിടണമെന്ന് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Read More

ദില്ലി: കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് സുപ്രീം കോടതി.നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു .നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതിപല സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി.പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതികേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.

Read More

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയതുല്യമായ സമനില. അശ്വിന്റെയും ഹനുമ വിഹാരിയുടെയും പ്രതിരോധമാണ് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടിയപ്പോൾ അശ്വിനും വിഹാരിയും പുറത്താകാതെ അവസാന പന്ത് വരെ പിടിച്ചു നിന്നു. ഇതോടെ അനായാസം ജയിക്കാമെന്ന ഓസിസ് മോഹങ്ങൾ പൊലിയുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയിലെ വിജയിയെ അറിയാൻ അവസാന ടെസ്റ്റ് വരെ കാത്തിരിക്കണം. നിലവിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചു. ഇന്ത്യൻ സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 നിൽക്കേ മത്സരം സമനിലയില്‍ പിരിയാന്‍ ഇരു ക്യാപ്റ്റന്‍മാരും തീരുമാനിക്കുകയായിരുന്നു. അഞ്ചാംദിനം പൂര്‍ത്തിയാവാന്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു ക്യാപ്റ്റൻമാരുടെ തീരുമാനം. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ രോഹിത് ശർമ്മയും ചേതേശ്വർ പൂജാരയും റിഷഭ് പന്തും അർദ്ധ സെഞ്ച്വറികൾ നേടി. പന്തിന് മൂന്ന് റൺസ് അകലെയാണ് സെഞ്ച്വറി നഷ്ടമായത്.…

Read More

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം ഇന്ന് ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ ജോ ബൈഡൻ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്കു ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂ എന്നാണ് സൂചന. അതിനിടെ ക്യാപ്പിറ്റോള്‍ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സംസാരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെന്‍സ് പങ്കെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ ബൈഡൻ സ്വാഗതം ചെയ്തു. ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു. എന്നാൽ വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

Read More