- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്‌റൈൻ ടൂറിസം മന്ത്രി
Author: News Desk
ചരിത്ര നേട്ടം കുറിച്ച് വനിത പൈലറ്റുകൾ; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി ഇന്ത്യയിൽ
ബംഗ്ലൂരു: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത താണ്ടി വനിതകൾ നിയന്ത്രിച്ച വിമാനം കർണാടകയിലെത്തി. നാല് വനിതകൾ നിയന്ത്രിച്ച എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്നും 16,000 കിമീ പിന്നിട്ടാണ് ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവിമാനത്താവളത്തി പറന്നിറങ്ങിയത്. തുടർച്ചയായി 17 മണിക്കൂർ നിർത്താതെ പറന്നാണ് വിമാനം ബംഗ്ലുളുരുവിലെത്തിച്ചേർന്നത്. ഈ ചരിത്രനേട്ടത്തിൽ എയർ ഇന്ത്യ വിമാനത്തെ നിയന്ത്രിച്ചത് ക്യാപ്റ്റൻ സോയ അഗർവാൾ, ക്യാപ്റ്റൻ തന്മണി പാപഗാരി, ക്യാപ്റ്റൻ അകാൻഷ സോനാവനേ,ക്യാപ്റ്റൻ, ശിവാനി മൻഹാസ് എന്നിവരായിരുന്നു. ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്നു ക്യാപ്റ്റൻ സോയ അഗർവാൾ പ്രതികരിച്ചു. സാൻഫ്രാൻസിസ്‌കോയിൽ നിന്നും ബെംഗളുരുവിലേക്ക് നേരിട്ടുള്ള മറ്റെവിടെയും നിർത്താതെ വന്ന ആദ്യ വിമാനം കൂടിയാണിത്. ലോകത്ത് ആദ്യമായാണ് വനിതകൾ മാത്രം നിയന്ത്രിക്കുന്ന വിമാനം ഇത്ര ദൂരം മറ്റെവിടെയും നിർത്താതെ പറന്ന് യാത്ര പൂർത്തിയാക്കുന്നത്.
മനാമ: ബഹ്‌റൈനിൽ സെൽഫ് സ്പോൺസേർഡ് റെസിഡൻസ് പെർമിറ്റുകൾ അപേക്ഷിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ ഓൺലൈൻ വഴി സാധിക്കുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) അറിയിച്ചു. എൻപിആർഎ വെബ്‌സൈറ്റായ www.evisa.gov.bh -ലൂടെ റെസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാം. വിരമിച്ച വിദേശികൾ, നിക്ഷേപകർ, ബഹ്‌റൈനിലെ പ്രോപ്പർട്ടി ഉടമകൾ, എന്നിവരെ ഉൾക്കൊള്ളുന്നതാണ് ഈ സേവനം. പെർമിറ്റിന്റെ സാധുത രണ്ട്, അഞ്ച്, പത്ത് വർഷങ്ങൾ എന്നിങ്ങനെ വ്യത്യാസപ്പെടുന്നു. ഇ-സേവനങ്ങൾ വിപുലീകരിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങളുടെയും നേരിട്ട് ഹാജരാകാതെയും അപേക്ഷാ പ്രക്രിയ സുഗമമാക്കുന്നതിന് വെബ്‌സൈറ്റിലേക്ക് സേവനങ്ങൾ ക്രമേണ കൈമാറാനുള്ള ഡയറക്ടറേറ്റിന്റെ സമീപനത്തിന്റെയും ഭാഗമായിട്ടാണ് ഓൺലൈൻ സേവനം ആരംഭിക്കുന്നത്. ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030 ന്റെ ഭാഗമായി നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായാണ് എൻപിആർഎ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ആവശ്യമായ വിവരങ്ങൾ അറിയാൻ അപേക്ഷകന് വെബ്‌സൈറ്റ് സന്ദർശിക്കുകയോ 17399764 എന്ന നമ്പറിൽ വിളിക്കുകയോ Evisa@npra.gov.bh എന്ന ഇമെയിലിലേക്ക് ഇമെയിൽ അയയ്ക്കുകയോ ചെയ്യാം.
മനാമ: എസ്.കെ.എസ്.എസ്.എഫ്. മുന്നേറ്റയാത്രക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ബഹ്റൈനില്‍ പ്രചരണ പര്യടനത്തിന് തുടക്കമായി. ‘അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആരംഭിച്ച മുന്നേറ്റ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്റൈനിലും ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.ഇതോടനുബന്ധിച്ച് ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടക്കും. കഴിഞ്ഞ ദിവസം മനാമയില്‍ നടന്ന പ്രചരണോദ്ഘാടന സംഗമത്തില്‍ ഇതിനുള്ള പതാക കൈമാറ്റം നടന്നു. സമസ്ത ബഹ്റൈന്‍ വൈ.പ്രസിഡന്‍റ് സയ്യിദ് യാസര്‍ ജിഫ് രി തങ്ങളില്‍ നിന്നും ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ജന.സെക്രട്ടറി മജീദ് ചോലക്കോട് പതാക ഏറ്റുവാങ്ങി. ചടങ്ങില്‍ ഹാഫിസ് ശറഫുദ്ധീന്‍ മൗലവി, ഷഹീര്‍ കാട്ടാന്പള്ളി, ഇസ്മാഈല്‍ പയ്യന്നൂര്‍, ഉബൈദുല്ല റഹ് മാനി, നവാസ്കുണ്ടറ, റിയാസ് വി.കെ, ഉമൈര്‍ വടകര, മോനു മുഹമ്മദ്, അബ്ദുൽ സമദ് വയനാട്, ജസീര്‍ വാരം, മനാമ മദ്റസ പ്രതിനിധികളായ ശൈഖ് റസാഖ്, അബ്ദുൽ ഗഫൂർ, ഹമീദ് കാസർക്കോട് എന്നിവര്‍…
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയും ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫയും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തേയും വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളേയും ഉപപ്രധാനമന്ത്രി പ്രശംസിച്ചു. ബഹ്‌റൈൻ-ഇന്ത്യൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും അംബാസഡർക്ക് വിജയം ആശംസിക്കുകയും ഉപപ്രധാനമന്ത്രി കൂടുതൽ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾക്കായി താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധത്തെ പിന്തുണച്ചതിനും സഹകരണം വളർത്തിയതിനും അംബാസഡർ ഉപപ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ ജനുവരി 28 മുതൽ പ്രവർത്തനം ആരംഭിക്കും
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ ജനുവരി 28 മുതൽ പ്രവർത്തനം ആരംഭിക്കും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കുകയും വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. സന്ദർശന വേളയിൽ, രാജ്യത്തിന്റെ ദേശീയ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനായി തന്ത്രപരമായ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ ജനുവരി 28 ന് ആരംഭിക്കാൻ നിർദ്ദേശിച്ചു. എയർപോർട്ട് വിപുലീകരണ പദ്ധതി രാജ്യത്തിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും കൂടുതൽ പ്രാധാന്യമുള്ള കേന്ദ്രമായി അതിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ബഹ്‌റൈനിന്റെ വൈവിധ്യവൽക്കരണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മുൻഗണനാ മേഖലയായ ലോജിസ്റ്റിക് മേഖലയിലെ പൗരന്മാർക്ക് ഗുണനിലവാരമുള്ള അവസരങ്ങൾ നൽകുന്നു. ഉപപ്രധാനമന്ത്രിയും വികസന പദ്ധതികൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ…
മനാമ / അടൂർ : കോവിഡ് മൂലം ലോകം പ്രതിസന്ധി നേരിട്ടപ്പോൾ ഒഐസിസി അടക്കമുള്ള പ്രവാസിസംഘടനകൾ പ്രവാസ ലോകത്തും, നാട്ടിലും ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദന്ദനീയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ആയിരുന്ന സാം സാമുവേൽ ന്റെ കുടുംബ സഹായ നിധിയിലേക്ക് ഒഐസിസി ദേശീയ കമ്മറ്റി സ്വരൂപിച്ച തുക അടൂരിൽ നടന്ന യോഗത്തിൽ വച്ച് സാം സാമൂവേലിന്റെ മകൾക്ക് കൈമാറിയ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കോവിഡ് രൂക്ഷമായിരുന്ന സമയങ്ങളിൽ ബഹ്‌റൈനിലെ പ്രവാസികൾക്ക് ഭക്ഷണ കിറ്റും, മരുന്നുകളും വിതരണം ചെയ്തു ആളുകളെ സഹായിക്കാൻ എപ്പോളും സാം മുൻപന്തിയിൽ ഉണ്ടായിരുന്നു. തന്റെ ആരോഗ്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന മനസ്സ് ആയിരുന്നു സാമിന്റേത്. പ്രവാസി സംഘടനകൾ എല്ലാം ഒരേ മനസ്സോടെയാണ് പ്രവർത്തിച്ചത്. ജോലി നഷ്ടപെട്ട ആളുകളെ സഹായിക്കുവാനും, ഭക്ഷ്യ കിറ്റുകൾ, അത്യാവശ്യ മരുന്നുകൾ വിതരണം ചെയ്യുക. നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ട് അനുഭവിച്ച ആളുകൾക്ക് ചാർട്ടേഡ് ഫ്ലൈറ്റ് കൾ…
മനാമ: സൗദിയിലെ അല്‍-ഉലയില്‍ നടന്ന 41-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ”സുല്‍ത്താന്‍ ഖാബൂസ് ആൻഡ് ശൈഖ് സബാ” ഉച്ചകോടിയില്‍ ബഹ്‌റൈനിന്റെ പ്രയ്തനം ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. മനാമയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനത്തിനും സംഭാഷണത്തിനുമായി പുതിയ അവസരം തുറക്കാനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഉച്ചകോടില്‍ നിറഞ്ഞു നിന്നു. മന്ത്രി പറഞ്ഞു. ജിസിസി നേതാക്കളുമായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നും ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ജി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിൽ ബഹ്‌റൈൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ജിസിസിയുടെ പുരോഗതി, ഗള്‍ഫ് ജനതയുടെ പ്രതീക്ഷകള്‍, അഭിലാഷങ്ങള്‍, ജിസിസി രാജ്യങ്ങള്‍ക്കും മേഖലയ്ക്കുമുളള സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പുവരുത്തും. ജി.സി.സി ഐക്യത്തിന്റെ പ്രാധാന്യവും സമൃദ്ധിയും വികസനവും കൈവരിക്കുന്നതും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന രീതിയില്‍ ഐക്യദാര്‍ഡ്യം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യവും…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നാലര വർഷം പൂർത്തിയാക്കുമ്പോൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി വാത്സല്യനിധി പദ്ധതിവഴി ചെലവഴിച്ചത് 47,27,19,000 രൂപ. ഇതുവരെ 12121 പെൺകുട്ടികൾക്കാണ് ആനുകൂല്യം ലഭിച്ചത്. പട്ടികജാതി വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ഒരു ലക്ഷം രൂപ വരെ വരുമാനപരിധിയുള്ളതുമായ കുടുംബത്തിലെ പെൺകുട്ടികൾക്കാണ് പ്രയോജനം ലഭിക്കുക. പട്ടികജാതി വികസന വകുപ്പും എൽ. ഐ. സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ് പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് മൂന്ന് ലക്ഷം രൂപ എൽ.ഐ.സിയിൽ നിന്ന് ലഭിക്കും. പദ്ധതിയിൽ ചേരുന്നതിന്, പെൺകുട്ടി ജനിച്ച് 9 മാസത്തിനകം രജിസ്റ്റർ ചെയ്യണം. 2017 ഏപ്രിൽ ഒന്നിനു ശേഷം ജനിച്ച പെൺകുട്ടികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പട്ടികജാതി വികസന വകുപ്പ് പെൺകുട്ടിയുടെ പേരിൽ 1,38,000 രൂപ നാലു ഗഡുക്കളായി എൽഐസിയിലാണ് നിക്ഷേപിക്കുക. പെൺകുട്ടി ജനിച്ച് ഒമ്പത് മാസം പൂർത്തിയാകുമ്പോൾ ആദ്യ ഗഡുവായി 39,000 രൂപ എൽ. ഐ. സിയിൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4545 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂർ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂർ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസർഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 3 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 53 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ.,…
