Author: News Desk

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നോര്‍ക്ക റൂട്ടിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്. സെക്രട്ടറിയേറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് പ്രവേശന നിയന്ത്രണ ഉപാധി (ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം) കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗപരിമിതര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആര്‍.എല്‍ സൗജന്യമായാണ് ഈ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുക. കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ സൗത്ത് തൃക്കരിപ്പൂര്‍ വില്ലജില്‍ 33.7 ആര്‍ ഭൂമി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ബോട്ട് ഷെഡ് നിര്‍മാണത്തിന് സൗഹൃദസൂചകമായി പതിച്ചു നല്‍കും. ഇടയാറില്‍ സ്ഥാപിച്ച മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്കരണ…

Read More

കൊല്ലം :കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പൊലീസ് പിടിയില്‍. മോഷ്ടിച്ച കാറില്‍ യാത്രചെയ്യവേ ചടയമംഗലത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ നവംബറില്‍ എറണാകുളത്തെ കൊവിഡ് സെന്ററില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. അന്‍പതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. കൊല്ലത്ത് കഴിഞ്ഞ ദിവസം ഇയാള്‍ കാര്‍ മോഷ്ടിച്ചത് പൊലീസ് കണ്ടെത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിയായ ഇയാള്‍ രണ്ടുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലേക്കും അലേര്‍ട്ട് നല്‍കിയിരുന്നു.

Read More

മനാമ: ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് പന്തളം പ്രവാസി ഫോറം അഭിനന്ദിച്ചു.   ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വവും ബഹ്റൈനിലെ പ്രമുഖ എൻജിനീയറുമായ ഡോ: കെ. ജി. ബാബുരാജൻ എളിമയുടെയും സഹജീവി സ്നേഹത്തിൻറെയും ഏറ്റവും ഉദാത്ത മാതൃകയാണെന്ന് പന്തളം പ്രവാസി ഫോറം പ്രസിഡണ്ട് അജി പി ജോയ് പറഞ്ഞു. അതോടൊപ്പം ആറൻമുള കണ്ണാടി നൽകി ആദരിച്ചു. ബഹ്‌റൈനിൽ നമ്മൾ കാണുന്ന അംബരചുംബികളായ നിരവധി കെട്ടിടങ്ങൾക്ക് ബാബുരാജന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഉന്നതങ്ങളിലേക്ക് ഉയരുമ്പോഴും ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ ജീവിക്കുന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ് കെ. ജി. ബാബുരാജെന്ന് രക്ഷാധികാരി എബ്രഹാം സാമുവൽ അഭിപ്രായപ്പെടുകയും പൊന്നാട അണിയിക്കുകയും ചെയ്തു . പന്തളം പ്രവാസി ഫോറം കുടുംബാംഗങ്ങളുടെയും അഭിനന്ദനങ്ങൾ ബാബുരാജിനെ ഭാരവാഹികൾ അറിയിച്ചു. സന്തോഷം തരുന്ന നിമിഷങ്ങൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു പ്രവാസി ഫോറം ഭാരവാഹികളായ സജീഷ്…

Read More

മനാമ :പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി. ബാബുരാജിനെ ബഹ്‌റൈൻ -ഇന്ത്യ എഡ്യൂക്കേഷണൽ & കൾച്ചറൽ ഫോറം അഭിനന്ദിച്ചു . ബഹ്‌റൈൻ – ഇന്ത്യ എഡ്യൂക്കേഷണൽ & കൾച്ചറൽ ഫോറം പ്രസിഡണ്ട് സോവിച്ചൻ ചെന്നാട്ടുശ്ശേരി , രക്ഷാധികാരി സോമൻ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

Read More

മനാമ : പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി. ബാബുരാജിനെ അനന്തപുരി അസോസിയേഷൻ അഭിനന്ദിച്ചു. അനന്തപുരി അസോസിയേഷന്റെ രക്ഷാധികാരികൂടിയായ കെ.ജി. ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ഈ പുരസ്കാരമെന്നും ആക്ടിങ് പ്രസിഡന്റ് എസ് . ദിലീപ് കുമാർ പറഞ്ഞു . ഈ നേട്ടത്തിൽ ബാബുരാജിനെ അനുമോദിക്കുന്നതായും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി ജനറൽ സെക്രട്ടറി സന്തോഷ് ബാബു അറിയിച്ചു.  ആക്ടിങ് പ്രസിഡന്റ് എസ് . ദിലീപ് കുമാർ , ജനറൽ സെക്രട്ടറി സന്തോഷ് ബാബു , എക്സിക്യൂട്ടീവ് കമ്മറ്റിയംഗം രാജീവ് വർമ്മ എന്നിർചേർന്ന് ശ്രീ.ബാബുരാജിനെ സന്ദർശിച്ചു അഭിനന്ദനമറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ജനുവരി 13 ന് നടത്തിയ 9,914 കോവിഡ് -19 ടെസ്റ്റുകളിൽ 275 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 142 പേർ പ്രവാസി തൊഴിലാളികളാണ്. 130 പുതിയ കേസുകൾ സമ്പർക്കം മൂലവും 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 96,470 ആയി. കോവിഡ്-19ൽ നിന്ന് 240 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 93,160 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.57 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 356 ആണ്. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,954 പേരാണ്. ഇവരിൽ 22 പേർ ഗുരുതരാവസ്ഥയിലാണ്. 2932 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.06 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,07,245 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

നെയ്റോബി: ആഫ്രിക്കയുമായി ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ കരാറില്‍ ആഫ്രിക്കന്‍ യൂണിയന്‍. 300 ദശലക്ഷം ഡോസ് കോവിഡ് -19 വാക്‌സിനുകളാണ് വാങ്ങുക. ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായ സിറില്‍ റമാഫോസ പ്രഖ്യാപിച്ചു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിനുകള്‍ വിതരണം ചെയ്യാനാണ് 300 ദശലക്ഷം ഡോസുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതു വഴി രാജ്യത്തിന്റെ സുരക്ഷയാണ് ഉറപ്പാക്കുക. ഇത് സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനുവരി അവസാനത്തില്‍ ഈ ഡോസുകള്‍ രാജ്യത്തെത്തും. ലബോറട്ടറി റിസര്‍ച്ച ഡയറക്ടര്‍ നെഡംബി പറഞ്ഞു. കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം സ്ഥിരീകരിച്ച 3 മില്യണ്‍ കേസുകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം മറികടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 1.2 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read More

മനാമ: ജനുവരി 14 വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സാർ സ്പോർട്സ് ക്ലബ് യതീം മാൾ, മനാമ മൊബൈൽ യൂണിറ്റുകൾ ലഗൂൺ വേവ്സ് ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: സ​ല്‍മാ​നി​യ മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സി​ല്‍ ന​വ​ജാ​ത ഇ​ര​ട്ട​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു ഡോ​ക്ട​ര്‍മാ​ര്‍ക്ക് ലോ​വ​ര്‍ ക്രി​മി​ന​ല്‍ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ആ​ദ്യ പ്ര​തി​ക്ക് മൂ​ന്നു വ​ര്‍ഷ​വും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ക്ക് ഒ​രു വ​ര്‍ഷം വീ​ത​വു​മാ​ണ് ത​ട​വ്. ശി​ക്ഷ ന​ട​പ്പാ​ക്കാ​തി​രി​ക്കു​ന്ന​തി​ന് ഓരോരുത്തർക്കും 1,000 ബഹ്‌റൈൻ ദിനാർ ജാമ്യത്തുക കെ​ട്ടി​വെ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വിട്ടിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമായി ഇരട്ട കുഞ്ഞുങ്ങളുടെ മരണത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ന​ഴ്സ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് കണ്ടെ​ത്തു​ക​യും ശി​ക്ഷ​യി​ല്‍നി​ന്നൊ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ചി​കി​ത്സ​യി​ല്‍ സം​ഭ​വി​ച്ച വീ​ഴ്ച​യാ​ണ് കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ണി​ച്ച് ഡോ​ക്ട​ര്‍മാ​ര്‍ക്കെ​തി​രെ പി​താ​വ് പ​രാ​തി ന​ല്‍കി​യി​രു​ന്നു. ര​ണ്ടു കു​ട്ടി​ക​ളും ജ​നി​ച്ച​പ്പോ​ള്‍ത​ന്നെ മ​രി​ച്ചി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ക്ക് ആ​ശു​പ​ത്രി​യി​ല്‍നി​ന്ന്​ കൈ​മാറുകയായിരുന്നു. എ​ന്നാ​ല്‍, മ​റ​വ് ചെയ്യുമ്പോൾ ഒരു കുട്ടിക്ക് ജീവനുള്ളതായി അറിയുകയും ഉടനെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും അപ്പോഴേക്കും ആ കുട്ടിയും മ​രി​ക്കു​ക​യാ​യി​രു​ന്നു. കുട്ടികളുടെ പിതാവിന്റെ പരാതിയിൽ പ്ര​ത്യേ​ക സ​മി​തി പ​രാ​തി പ​രി​ശോ​ധി​ക്കു​ക​യും ഡോ​ക്ട​ര്‍മാ​രു​ടെ അ​ശ്ര​ദ്ധ​യാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന്…

Read More

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് ലണ്ടന്‍ പോലീസ് മേധാവി അറിയിച്ചു. ഭൂരിപക്ഷം ആളുകളും നിയമങ്ങള്‍ പാലിക്കുമ്പോള്‍ ഒരു കുറച്ചു പേര്‍ നിയന്ത്രണം പാലിക്കുന്നില്ല. ഇത് അംഗീകരിക്കാനാവില്ല. മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ ക്രസിദ ഡിക്ക് പറഞ്ഞു. അല്ലാത്ത പക്ഷം കൂടുതല്‍ ബലം പ്രയോഗിക്കേണ്ടി വരും. അധികൃതര്‍ ബിബിസിയോട് പറഞ്ഞതായി ഡച്ച് പ്രസ് ഏജന്‍സി (ഡിപിഎ) റിപ്പോര്‍ട്ട് ചെയ്തു. ഇതിനര്‍ത്ഥം ഞങ്ങള്‍ ജനങ്ങളുമായി ഇടപഴകില്ലെന്നല്ല എന്നാല്‍ ഞങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങും. ബലപ്രയോഗവും പിഴ ചുമത്തലിലേക്കും വേഗത്തില്‍ നീങ്ങും, ”ഡിക്ക് പറഞ്ഞു. കോവിഡ് -19 നിയന്ത്രണങ്ങള്‍ ഒരു തവണ ലംഘിച്ചാല്‍ ആളുകള്‍ക്ക് ഇംഗ്ലണ്ടില്‍ 200 പൗണ്ട് (271 ഡോളര്‍), സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ 60 പൗണ്ട് വരെയും പിഴ ഈടാക്കും. ഇത് രണ്ടാം തവണ ലംഘിച്ചാല്‍ ഇത് ഇംഗ്ലണ്ടില്‍ 6,400(6.41ലക്ഷം രൂപ) പൗണ്ടും സ്‌കോട്ട്‌ലന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും 960 പൗണ്ടും വെയില്‍സില്‍ 120 പൗണ്ടും ആയി…

Read More