Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5490 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂർ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂർ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസർഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായി തുടർപരിശോധനയ്ക്കായി എൻഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേർക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാൾക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷൻമാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ…
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയുടെ തള്ള് അൽപം കൂടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊരു വലിയ സംഭവമാണെന്ന് സ്വയം വിളിച്ചു പറയേണ്ടിയിരുന്നില്ല. പുറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നു. ഇത് വലിയ തള്ളായി. കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പരിഹസിച്ചു. പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ മറുപടിയെയാണ് ചെന്നിത്തല പരിഹസിച്ചത്. പ്രമേയ അവതരണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ തള്ള് അല്‍പം കൂടിപ്പോയെന്ന് പരിഹസിച്ചു. പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളിയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പ് കളിയുടെ ആശാനാണ് പിണറായിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരുടെയും നട്ടെല്ല് തകര്‍ക്കുകയും തല വെട്ടുകയും ചെയ്യുന്ന സ്വഭാവം പ്രതിപക്ഷത്തിനില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അടിയന്തിര പ്രമേയത്തിന് പിടി. തോമസ് എംഎൽഎ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോരിലേക്ക് എത്തിയത്. പ്രമേയ അവതരണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോള്‍ കേന്ദ്രഏജന്‍സികള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ലെന്ന് പിണറായി വിജയന്‍ തിരിച്ചടിച്ചു. കേരള സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട. അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു തെളിവുണ്ടാക്കണം. തോമസിന് ഈ പിണറായിയെ ശരിക്ക് മനസ്സിലായിട്ടില്ല. സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ല. മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ ആണ് മോഹം. ആ മോഹം ഇത് വരെ പൂവണിഞ്ഞിട്ടില്ല. ശിവശങ്കരന് ഐഎഎസ് കിട്ടിയത് എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. പല ചുമതലകളും വഹിക്കാന്‍ അദ്ദേഹം പ്രാപ്തന്‍ തന്നെയായിരുന്നു. നടക്കാന്‍ പാടില്ലാത്തത് നടന്നു. അതിനെതിരെ സര്‍ക്കാര്‍ നടപടിയുമെടുത്തു. ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്. കേന്ദ്ര…
പത്തനംതിട്ട: പ്രതിസന്ധി ഘട്ടങ്ങളിളെല്ലാം സാന്ത്വനവും കരുത്തുമായി ഒപ്പം നിന്ന ജില്ലാ കളക്ടർ പടിയിറങ്ങുന്നതിന്റെ ദുഃഖം മറച്ചുവെക്കാതെ പത്തനംതിട്ട നിവാസികൾ. ജില്ലാ കളക്ടർ പി.ബി. നൂഹ് പത്തനംതിട്ടയോട് നന്ദി പറഞ്ഞ് ഇട്ട പോസ്റ്റിന് താഴെ വന്ന കമന്റുകളിലെല്ലാം നിഴലിച്ചത് അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും തന്നെ. നന്ദിയും ആശംസകളും നേർന്ന് പതിനായിരത്തോളം പേരാണ് കമന്റിട്ടത്. ‘മുന്നോട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.’-എന്നാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പോസ്റ്റില്‍ കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്. സഹകരണ രജിസ്ട്രാർ ആയാണ് പി ബി നൂഹിന്റെ പുതിയ നിയമനം. 2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്. കളക്ടര്‍ മുന്നില്‍ നിന്ന് നയിച്ച് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും കാണിച്ച മാതൃകകളേയും പലരും കമന്‍റില്‍ ഒര്‍ത്തെടുക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ച നായകനെന്നും പലരും അഭിപ്രായപ്പെടുന്നു. പുതിയ പദവിയിലേക്ക് പോകുന്ന നൂഹിന് ആശംസകളും അര്‍പ്പിക്കുന്നു. മഹാപ്രളയത്തിന് മുന്നിൽ എന്തു ചെയ്യണമെന്ന് അറിയാതെ…
മലപ്പുറം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബ് കേരള യുണൈറ്റഡ് ടീം നാളെ (15-01-2021) പരിശീലനം ആരംഭിക്കും. രാവിലെ എട്ടു മണിക്ക് പ്രകൃതിയുടെ പുല്‍തകിടിയില്‍ തീര്‍ത്ത സീതിഹാജി സ്റ്റേഡിയത്തിലാണ് തുടക്കം. അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ അന്താരാഷ്ട്രാ താരവുമായ ഐ.എം വിജയന്‍ ചടങ്ങ് ഫുട്‌ബോള്‍ കിക്ക് ചെയ്ത് തുടക്കമിടും. ഇതോടൊപ്പം ടീമിന്റെ പരിശീലനം കേരള യുണൈറ്റഡ് എഫ്‌സിയുടെ ക്യാപ്റ്റനും മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവുമായ അര്‍ജുന്‍ ജയരാജിന് മുന്‍ കേരള ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ ജഴ്‌സി നല്‍കുന്നതോടെ ടീമിന്റെ പ്രയാണത്തിന് തുടക്കമാവും. ചടങ്ങില്‍ എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം സുധീര്‍കുമാര്‍, ക്ലബ്ബ ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍ പങ്കെടുക്കും. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന് കേരള യുണൈറ്റഡിന് പുറമെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്, ബെല്‍ജിയം ലീഗിലെ…
തിരുവനന്തപുരം: കേരളത്തിൽ കൊറോണ നിയന്ത്രണവിധേയമല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കൊറോണയെ പിടിച്ചു കെട്ടിയെന്ന് പിആർ ഏജൻസിയെ വെച്ച് പ്രചരണം നടത്തി സർക്കാർ ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. രാജ്യത്തെ 40 ശതമാനം കൊറോണ രോഗികൾ കേരളത്തിൽ ആണ് . ഭരണപക്ഷത്തിൻറെ വീഴ്ചകൾ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നില്ലെന്ന് മുരളീധരൻ വിമർശിച്ചു. ഇത് ഭരണപക്ഷത്തിൻറെയും പ്രതിപക്ഷത്തിൻറെയും ഒത്തുകളിയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നാമത് എന്ന പ്രചരണം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.രോഗികളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നില്ല. ഹോം ക്വാറന്റെയ്ൻ നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. മരണ നിരക്ക് ബോധപൂർവം കുറക്കുന്നു.പരിശോധനകളും അപര്യാപ്തമാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ഫാഷൻ മാഗസിനുകളുടെ മുഖചിത്രമാകാനാണ് ആരോഗ്യമന്ത്രിക്ക് താല്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യ മന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ വീഴ്ച്ചയുടെ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കണം. രോഗ നിയന്ത്രണത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കേരളം രോഗവ്യാപനത്തിലേക്ക് മടങ്ങി പോകുകയാണ്. വസ്തുതകൾ ജനങ്ങളോട് വിശദീകരിക്കാൻ സർക്കാർ തയ്യാറാകണം. പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.…
കോട്ടയം : പാലായില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മാണി സി. കാപ്പന്‍ വിഭാഗം. രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം. പാലാ സീറ്റ് നല്‍കാമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന നിലപാടിലായിരുന്നു നേരത്തെ മാണി സി കാപ്പന്‍. എന്നാല്‍ ഇപ്പോള്‍ ഈ നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും എന്‍സിപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലും സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചിരുന്നില്ല.
ന്യൂഡൽഹി: മലയാളി മത്സ്യത്തൊഴിലാളി ഉൾപ്പെടെ രണ്ടുപേരെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസിൽ ഒത്തുതീർപ്പ്. മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകി കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുകോടി രൂപ വീതവും ബോട്ടുടമയ്ക്ക് 2 കോടിയും നൽകാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഇക്കാര്യത്തിൽ ധാരണയായെന്ന് അധികൃതർ അറിയിച്ചു. രാജ്യാന്തര ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അന്ന് വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലിയും ഇന്ത്യയും ചർച്ചയിലൂടെ ഒരു വർഷത്തിനകം തീരുമാനിക്കണമെന്നാണ് രാജ്യാന്തര ട്രൈബ്യൂണൽ മേയ് മാസത്തിൽ നിർദേശിച്ചത്. സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികൾ, ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവർ കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ സുപ്രീം…
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. കാസര്‍കോടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി. ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒമ്പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു. അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചു. 20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്. സഹ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 23 പന്തില്‍ നാലു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 പന്തില്‍ നാലു ഫോറുകള്‍ സഹിതം…
പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിനർഹനായ കെ. ജി. ബാബുരാജിന് ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ആദരിച്ചു
By News Desk
മനാമ : പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിനർഹനായ കെ. ജി. ബാബുരാജിന് ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ആദരിച്ചു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ ജയകുമാർ ശ്രീധരൻ, വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, മെമ്പർഷിപ്പ് സെക്രട്ടറി ജീമോൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ കെ. ജി. ബാബുരാജിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചതിനോടൊപ്പം കൂടുതൽ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തട്ടെ എന്ന് ആശംസിച്ചു.
