Author: News Desk

മുംബൈ : സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കരുത്തരായ ഡൽഹിയെ അനായാസം മറികടന്ന് കേരളം. ഒരോവർ ബാക്കി നിൽക്കേ ആറ് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ഓപ്പണർ റോബിൻ ഉത്തപ്പയുടെയും യുവതാരം വിഷ്ണു വിനോദിന്റെയും അർദ്ധ സെഞ്ച്വറി പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. ഉത്തപ്പയ്ക്ക് 5റൺസ് അകലെയാണ് അർഹിക്കുന്ന സെഞ്ച്വറി നഷ്ടമായത്. ഉത്തപ്പ 54 പന്തിൽ 95 റൺസെടുത്ത് പുറത്തായപ്പോൾ വിഷ്ണു വിനോദ് 38 പന്തിൽ 74 റൺസ് നേടി പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി 4 വിക്കറ്റ് നഷ്ടത്തിലാണ് 212 റൺസെടുത്തത്. ശിഖർ ധവാന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് ഡൽഹിയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ധവാൻ 48 പന്തിൽ 77 റൺസെടുത്തു.

Read More

തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് ഈ മാസം 15 മുതൽ 25 വരെ നടക്കും.25ന് പുലർച്ചെ രണ്ടുമണിയ്ക്ക് പട്ടണപ്രദക്ഷിണവും നാലുമണിയ്ക്ക് പ്രാർത്ഥനയും നടക്കും. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ആഘോഷ പരിപാടികൾ നടക്കുക. 25ന് നടക്കുന്ന പട്ടണപ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്‌. [embedyt] https://www.youtube.com/watch?v=ypSh_6i8j3U[/embedyt]

Read More

കോട്ടയം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ വാഹനം ഇടിച്ച് ഇരുചക്ര വാഹന യാത്രികർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്കാണ് പരിക്കേറ്റത്. കൊല്ലം കൊട്ടാരക്കരയിലെ പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ മന്ത്രി കെ ടി ജലീലിന്റെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read More

മനാമ: ബഹ്‌റൈനിൽ ജനുവരി 14 ന് നടത്തിയ 12’926 കോവിഡ് -19 ടെസ്റ്റുകളിൽ 341 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 178 പേർ പ്രവാസി തൊഴിലാളികളാണ്. 155 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 96,812 ആയി. കോവിഡ്-19ൽ നിന്ന് 169 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 93,329 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.40 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 356 ആണ്. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 3,127 പേരാണ്. ഇവരിൽ 19 പേർ ഗുരുതരാവസ്ഥയിലാണ്. 3108 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.23 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,20,171 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

മനാമ: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാര്‍ക്കുമായി ബഹ്‌റൈൻ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആരംഭിച്ചു. രോഗപ്രതിരോധ കുത്തിവയ്പ്പിനായി സമർപ്പിച്ചിരിക്കുന്ന നിരവധി മൊബൈൽ കോവിഡ് -19 വാക്സിനേഷൻ യൂണിറ്റുകളാണ് ബഹ്‌റൈൻ പുറത്തിറക്കിയിട്ടുള്ളത്. ഇത്തരത്തിലൊരു സംരംഭം ജിസിസിയിൽ തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കാൻ മെഡിക്കൽ ടീമുകളെ അനുവദിക്കുന്നതാണ് ഈ സംരംഭം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഇത് ആരംഭിച്ചത്. മൊബൈൽ യൂണിറ്റിന്റെ സഹായം ആവശ്യമുള്ളവർ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അതിന്റെ ബിഅവെയർ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം. ലഭിച്ച അപേക്ഷകളെ അടിസ്ഥാനമാക്കി മൊബൈൽ യൂണിറ്റുകൾ രാജ്യമെമ്പാടുമുള്ള സ്ഥലങ്ങളിലേക്ക് അയയ്ക്കും. ഗാർഹിക സന്ദർശനം ഷെഡ്യൂൾ ചെയ്യുന്നതിന് അപേക്ഷകരെയോ അവരുടെ കുടുംബത്തെയോ പരിചാരകരെയോ മൊബൈൽ യൂണിറ്റിലെ ഒരു അംഗം മുൻ‌കൂട്ടി ബന്ധപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മൊത്തം…

Read More

ധർവാഡ്: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പതിനൊന്നു മരണം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം. മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒമ്പതു പേർ സ്ത്രീകളാണ്. അഞ്ച് പേർ അപകടസ്ഥലത്തും ആറു പേർ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ കഴിയുകയാണ്. ദാവനഗരിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തിൽപ്പെട്ടത്. പൂർവ്വകാല കോളജ് സുഹൃത്തുക്കളായിരുന്ന സ്ത്രീകളുടെ സംഘമാണ് മിനി ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഗോവയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു. പതിനാറ് പേരായിരുന്നു മിനിബസിലുണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡറിന്‍റെ മരുമകളും അപകടത്തിൽ മരിച്ചവരിൽ ഉ‍ൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രജനി, പ്രീതി, പരംജ്യോതി, വീണ, രാജേശ്വരി, മഞ്ജുള എന്നിങ്ങനെ മരിച്ച അ‍ഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മിനിബസിന്‍റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. ടിപ്പറിന്‍റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.

Read More

മനാമ: ജനുവരി 15 വെള്ളിഴാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഉമ്മു അൽ ഹസം സ്പോർട്സ് ക്ലബ് റാംലി മാൾ / ആലി ലുലു ഹൈപ്പർമാർക്കറ്റ്/ ഹിദ്ദ് മൊബൈൽ യൂണിറ്റുകൾ (വൈകുന്നേരം 6 മുതൽ രാത്രി 8 വരെ) കർബാബാദ് കടൽ തീരം ബഹ്‌റൈൻ ബേ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

തിരുവനന്തപുരം:  പ്രവാസികൾക്ക് 3000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിദേശത്തെ ജോലി മതിയാക്കി മടങ്ങിവരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയുമാണ് പെൻഷൻ അനുവദിക്കുക. ബജറ്റ് അവതരണ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി നടപ്പാക്കും. പദ്ധതിക്കുവേണ്ടി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തും. മടങ്ങിവരുന്നവരുടെ പട്ടിക തയ്യാരാക്കി ഇവർക്ക് നൈപുണ്യ പരിശീലനം നൽകി. തുടർന്ന് വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. കൊവിഡിനു ശേഷം പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: താഴ്ന്ന വരുമാനക്കാരിൽ പെട്ടതും സ്വന്തമായി രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവർക്കുമായി 4 ലക്ഷം രൂപ ചെലവിൽ വീട് നിർമിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് ഭവന നിർമാണ ബോർഡ് അപേക്ഷ ക്ഷണിച്ചു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണു പദ്ധതി. രണ്ടു ലക്ഷം രൂപ സർക്കാർ സബ്സിഡിയും ഒരു ലക്ഷം രൂപ സ്പോൺസർ വിഹിതവും ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമടങ്ങുന്ന 4 ലക്ഷം രൂപയാണ് ലഭിക്കുക. നിശ്ചിത ഫോമിലെ അപേക്ഷ 15 നു മുൻപു ലഭ്യമാക്കണം. ലൈഫ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവർക്കുമാണ് അർഹത. ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നു വാങ്ങി മറ്റു രേഖകളോടൊപ്പം സമർപ്പിക്കണം. പദ്ധതി സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവരും 15 നു മുൻപ് ബോർഡിന്റെ ആസ്ഥാന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. മുൻപ് സന്നദ്ധത അറിയിച്ചവർ ഒരിക്കൽ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം. ജില്ലാ ഓഫിസുമായും ബന്ധപ്പെടണം. വിവരങ്ങൾക്ക്…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ ധനകാര്യ സ്‌ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ ബ​ഹ്റൈ​നിലെ പതിനാലാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു. ആലി മേഖലയിലെ റാംലി മാളിൽ പ്രവർത്തനമാരംഭിച്ച പുതിയ ശാഖയുടെ ഉത്‌ഘാടനം ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച് ബി.​എ​സ്​​സി ചെ​യ​ർ​മാ​ൻ  ഷെയ്ക്ക് അ​ഹ്​​മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ അൽ ഖ​ലീ​ഫ നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദും കമ്പനിയുടെ മറ്റ് സീനിയർ മാനേജ്‌മെന്റുകളും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനി ഒരു ശാഖയിൽ നിന്ന് 14 ശാഖകളായി വളർന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റു​ന്ന ക​മ്പ​നി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നുകൊണ്ട് ഷെയ്ഖ് അഹ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ചടങ്ങിൽ സംസാരിച്ചു. വിപണിയിലെ ചലനാത്മകതയ്‌ക്ക് അനുസൃതമായി സേവനങ്ങളുടെ ഉയർന്ന നിലവാരം ഉറപ്പാക്കിയതിന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ടീമിനെ അഭിനന്ദിച്ചു. ഓപ്പണിംഗ് രാജ്യത്തുടനീളമുള്ള ലുലു എക്സ്ചേഞ്ചിന്റെ ശാഖകളുടെ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ലു​ലു എ​ക്സ്​​ചേ​ഞ്ച്…

Read More