Author: News Desk

മനാമ: ജനുവരി 16 ശനിയാഴ്ച ആരോഗ്യ മന്ത്രാലയം രാവിലെയും വൈകുന്നേരവും ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. മൊബൈൽ യൂണിറ്റുകൾ (രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ) റാമീസിന് സമീപം, ഈസ ടൗൺ ലെബനീസ് സെന്ററിന് സമീപം, ഈസ ടൗൺ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ മാൽകിയ സ്പോർട്സ് ക്ലബ് ബഹ്‌റൈൻ മാൾ, ദൈഹ് സാർ മാൾ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

തിരുവനന്തപുരം : കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചനെന്നാണ് വിമര്‍ശനം. യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് എംഎല്‍എക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ശബരീനാഥിന്റെത് ഏകാധിപത്യ ശൈലിയെന്നും വിമര്‍ശനം. യുഡിഎഫ് ഘടകകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയെന്നും പ്രമേയത്തില്‍. വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥ് മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്നയാളാണോ എന്ന് പരിശോധിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പിന്തുടര്‍ച്ചവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രമേയത്തില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ പരിഗണിക്കാതെ പൂവച്ചല്‍ പഞ്ചായത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ശബരീനാഥിനെ അരുവിക്കരയില്‍ നിന്ന് തിരിച്ച് വിളിക്കാനും മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും ആവശ്യം പ്രമേയത്തിലുണ്ട്

Read More

തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുത്താന സ്വദേശി ആതിരയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കറിക്കത്തി കൊണ്ടാണ് കഴുത്ത് മുറിച്ചത്. കയ്യിലെ ഞരമ്പും മുറിച്ചിരുന്നു. ഒന്നരമാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ആതിരയുടെ ഭർത്താവ് ശരത് രാവിലെ അച്ഛനുമൊത്ത് കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. ഇതിനിടെ ആതിരയുടെ അമ്മ മകളെ കാണാൻ വീട്ടിൽ എത്തിയെങ്കിലും ആരേയും കണ്ടില്ല. ശരത് എത്തിയ ശേഷം വീടിനുള്ളിൽ തിരഞ്ഞപ്പോഴാണ് ആതിരയെ ബാത്ത്‌റൂമിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോഗ്‌സ്‌ക്വാഡും ഫൊറെൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സൻഹ: സൗദി അറേബ്യക്കു നേരെ ഹൂഥികൾ അയച്ച മൂന്നു ഡ്രോണുകൾ അറബ് സഖ്യസേന തകർത്തു. ബോംബുകളുമായെത്തിയ ഡ്രോണുകളാണ് തകർത്തതെന്ന് സഖ്യസേന വക്താവ് ബ്രി​ഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരേ സഖ്യസേന നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ലപ്പുറം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ടീം കേരള യുണൈറ്റഡിന് എടവണ്ണയില്‍ തുടക്കമായി. പ്രകൃതി രമണീയമായ മലപ്പുറം എടവണ്ണയിലെ സീതിഹാജി സ്റ്റേഡിയത്തില്‍ മുന്‍ അന്താരാഷ്ട്രാ താരം ഐ.എം വിജയന്‍ ഫുട്‌ബോള്‍ ഷൂട്ടിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ മറ്റൊരു ക്ലബ്ബായ കേരള യുണൈറ്റഡിന്റെ ആവേശകരമായ തുടക്കമാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധരുടെ നെഞ്ചോട് ചേര്‍ന്നത്. ഐ.എസ്എലും ഐലീഗും കണ്ടുവളര്‍ന്ന ഫുട്്‌ബോള്‍ ആരാധകരുടെ വന്‍ വരവേല്‍പോടെയാണ് ചടങ്ങിന് ഐ.എം വിജയന്‍ തുടക്കമിട്ടത്. പരിശീലനം എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് ക്ലബ്ബ് എം.ഡി സക്കരിയ്യ വയനാട്, സി.ഇ.ഒ ഷബീര്‍ മണ്ണാരില്‍ എന്നിവര്‍ ദുബൈയില്‍ നിന്നും അറിയിച്ചു. ഇരുവരും അല്‍ഹിലാല്‍ യുണൈറ്റഡ്(യു.എ.ഇ) ക്ലബ്ബുമായി പ്രവര്‍ത്തിച്ചുവരുന്നു. ചടങ്ങില്‍ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ടി. ആസിഫ് സഹീര്‍ ടീമിന്റെ പ്രാക്ടീസ് ജഴ്‌സി ടീം ക്യാപ്റ്റന്‍ അര്‍ജ്ജുന്‍ ജയരാജിന് കൈമാറി നിര്‍വഹിച്ചു. സഹോദര ക്ലബ്ബായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്…

Read More

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്നും മല എലിയെ പ്രസവിച്ചതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ശമ്പളപരിഷ്‌കരണം രണ്ട് വര്‍ഷമായി വൈകിപ്പിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു കടബാധ്യത. എന്നാല്‍ മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ മൊത്തം കടബാധ്യത. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ് സര്‍ക്കാർ. തകര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റിലില്ല. റബറിന്റെ താങ്ങുവില യുഡിഎഫ് സര്‍ക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. വെറും 20 രൂപ മാത്രമാണ് ഇപ്പോള്‍ കൂട്ടിയത്. അത് കര്‍ഷകര്‍ വേണ്ടെന്ന് വെക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും 280 രൂപയായെങ്കിലും വര്‍ധിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 5000…

Read More

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരന്റെ മകൻ സൻജോഗ് സുധാകരൻ വിവാഹിതനായി. മകന്റെ വിവാഹ വാർത്ത എം പി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കണ്ണൂർ വാസവ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. കണ്ണൂർ പള്ളിക്കുന്ന് ശ്രീ നിലയത്തിലെ ഡോ. എ ടി ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകൾ ശ്രീലക്ഷ്മിയാണ് സൻജോഗിന്റെ ജീവിതപങ്കാളി. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.

Read More

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ – 207 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NS 794620 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5624 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂർ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂർ 219, പാലക്കാട് 209, കാസർഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന…

Read More

മനാമ : കഴിഞ്ഞ ഏഴുമാസക്കാലത്തോളമായി ശമ്പളമോ മാറ്റാനുകൂല്യങ്ങളൊ ഒന്നുമില്ലാത്തെ കഷ്ട്ടപ്പെട്ടിരുന്ന ടുബ്ലിയിലുള്ള ലേബർ ക്യാമ്പിൽ സംസ്കൃതി ബഹ്‌റൈൻ – ശബരീശ്വരം ഭാഗ് ഇന്ന് സഹായം എത്തിച്ചു നൽകി.  250-ന് മുകളിൽ അംഗങ്ങളുള്ള ലേബർ ക്യാമ്പിൽ പ്രസിഡന്റ്‌, സിജുകുമാറിന്റെയും, സേവാപ്രാമുഖ്, അനിൽ മടപ്പള്ളിയുടെയും നേതൃത്വത്തിലാണ് അരിയും, പച്ചക്കറികളും വിതരണം ചെയ്തത്. ക്യാമ്പിലുള്ളവരുടെ ശമ്പളക്കുടിശികയും മറ്റാനുകൂല്യങ്ങളും നൽകി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടുന്നതിനായി സംസ്കൃതി പ്രസിഡന്റ്‌ പ്രവീൺ നായർ, സഹ സംയോജക് സുരേഷ് ബാബു എന്നിവരോട് അഭ്യർത്ഥിക്കുകയുണ്ടായി.  സംസ്കൃതി ബഹ്‌റൈൻ-മനാമ, സൽമാബാദ് യുണിറ്റ് ഭാരവാഹികൾ, ജ്യോതിഷ്, സന്തോഷ്‌, സുനിൽ, മധു, ദിലീപ് എന്നിവർ സാധനങ്ങൾ എത്തിക്കുന്നതിനും, വിതരണം ചെയ്യുന്നതിനും മുൻപന്തിയിൽ പ്രവർത്തിച്ചു.

Read More