Trending
- ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
മലപ്പുറം ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു; ആദ്യ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
By News Desk
മലപ്പുറം: കോവിഡ് 19 വ്യാപനത്തിന് പ്രതിരോധവുമായി മലപ്പുറം ജില്ലയും. ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ആദ്യ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കിയത്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 23880 പേരില്‍ നിന്നും 13000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്‌സിന്‍ എത്തിയിട്ടുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈല്‍ ഫോണില്‍ നല്‍കിയിരുന്നു. വാക്‌സിനെടുത്തവര്‍ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയില്‍ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. നെടുവയില്‍ ഡോക്ടര്‍ അബ്ദു സമദും പെരിന്തല്‍മണ്ണയില്‍ നഴ്‌സ് അഞ്ജനയും കോണ്ടോട്ടിയില്‍ ഡോ. സന്തോഷും വളവന്നൂരില്‍…
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായ വെയ്ന്‍ റൂണി ക്ലബ്ബ് ഫുട്ബോളില്‍ നിന്നും വിരമിച്ചു. പരിശീലകനായി റൂണി തുടരും. 35 കാരനായ റൂണി ഇംഗ്ലണ്ടിന് വേണ്ടി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. 764 മത്സരങ്ങള്‍ കളിച്ച റൂണി 314 ഗോളുകള്‍ നേടി. മാഞ്ചസ്റ്ററര്‍ യുണെയ്റ്റഡിന്റെ മുന്‍ ക്യാപ്റ്റാനായ റൂണി അവസാന മാസങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനും പ്ലെയറും ആയിരുന്നു. എന്നാല്‍ ഡാര്‍ബി റൂണിയെ സ്ഥിരം പരിശീലകനായി നിയമിക്കാന്‍ തീരുമാനിച്ചതോടെയാണ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം.
റിപ്പോർട്ട്: ടി. പി ജലാല്‍ മലപ്പുറം: കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന് മുമ്പും ശേഷവും കടുത്ത നിരീക്ഷണം നടത്തിയ ശേഷമാണ് ആളുകള്‍ക്ക് വീട്ടിലേക്ക് പോകാനുള്ള അനുമതി. കുത്തിവെയ്‌പ്പെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക സ്ഥലത്ത് വിശ്രമിക്കണം. ശേഷം വാക്‌സിനേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കുത്തിവെയ്പ്പിനെക്കുറിച്ച് വിശദീകരിക്കും. തുടര്‍ന്ന് സംശയനിവാരണം. രണ്ടാംഘട്ടത്തിലാണ് രജിസ്‌ട്രേഷന്‍. ആദ്യം ശരീരോഷ്മാവ് പരിശോധനയും കൈ ശുചീകരണവും തുടര്‍ന്ന് വ്യക്തിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. പിന്നീടാണ് കുത്തിവെയ്പ്പ് മുറിയിലേക്ക് നീങ്ങും. ശീതീകരിച്ച വാക്‌സിന്‍ സിറിഞ്ചില്‍ നിറച്ച് കുത്തിവെയ്ക്കും. നാലാം ഘട്ടത്തില്‍ കോവിന്‍ എന്ന അപ്ലിക്കേഷനില്‍ വാക്‌സിന്‍ എടുത്തയാളുടെ വിശദാംശങ്ങള്‍ ചേര്‍ക്കും. ഇതിന് ശേഷം നിരീക്ഷണ മുറിയിലേക്ക്. അവിടെ അര മണിക്കൂര്‍ നിരീക്ഷണം. വാക്‌സിന്‍ എടുത്ത ശേഷം എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് അറിയാനാണിത്. അസ്വസ്ഥതയൊന്നുമില്ലെങ്കില്‍ അര മണിക്കൂറിന് ശേഷം മടങ്ങാം. ബുദ്ധിമുട്ടുണ്ട് തോന്നിയാല്‍ ചികിത്സ സംവിധാനമുള്ള പ്രത്യേക മുറിയിലേക്ക് പോവാം. ബുദ്ധിമുട്ടുണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ശാരീരിക പരിശോധനകള്‍ നടത്തും. …
ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് കെ.ജി. ബാബുരാജിനെ സംസ്കൃതി ബഹ്റൈൻ-ശബരീശ്വരം ഭാഗ് അനുമോദിച്ചു
By News Desk
മനാമ : പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രവാസികളുടെ വിദേശരാജ്യങ്ങളിലെ അനന്യമായ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാരതീയ സമ്മാൻ പുരസ്ക്കാരത്തിന് അർഹനായ ബഹറിനിൽ നിന്നുള്ള പ്രമുഖ വ്യവസായി കെ.ജി. ബാബുരാരാജിനെ സംസ്കൃതി ബഹ്റൈൻ-ശബരീശ്വരം ഭാഗ് അനുമോദിച്ചു. തന്റെ വ്യവസായങ്ങൾക്കൊപ്പം സാമൂഹിക സേവനരംഗത്ത് മികവുള്ള പ്രവർത്തനങ്ങളുമായി എന്നും മുൻപന്തിയിലുള്ള ബാബുരാജ് ഈ പുരസ്ക്കാരത്തിന് തികച്ചും അർഹനാണ് എന്ന് പ്രസിഡന്റ് സിജുകുമാർ പറഞ്ഞു. തന്റെ പ്രവർത്തി മണ്ഡലങ്ങളിൽ തൻടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചിട്ടുള്ള ബാബുരാജിന്റെ അർഹതക്കുള്ള ഈ അംഗീകാരത്തിൽ സന്തോഷിക്കുന്നു എന്ന് സെക്രട്ടറി അനിൽ പിള്ള അറിയിച്ചു. അദ്ദേഹത്തിന്റെ മുന്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിച്ചു. പ്രസിഡന്റ്, സിജുകുമാർ, സെക്രട്ടറി, അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗം, രജീഷ് ടി. ഗോപാൽ എന്നിവർ അദ്ദേഹത്തെ സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു.
പ്രവാസി സമ്മാൻ പുരസ്ക്കാര ജേതാവ് കെ ജി ബാബുരാജിനെ ബിഎംബിഎഫ് എക്സിക്യൂട്ടീവ് ഭാരവാഹികൾ ആദരിച്ചു
By News Desk
നാമ : നാല് പതിറ്റാണ്ടിലേറെ മിഡിലീസ്റ്റ് രംഗത്തെ പ്രമുഖ ബിസിനസുകാരനും സാമൂഹ്യ സേവകനുമായ പ്രവാസി സമ്മാൻ കെ ജി ബാബുരാജിന് ബിഎംബിഎഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ ബിഎംബിഎഫ് ആദരിച്ചു . ചടങ്ങിൽ ബിഎംബിഎഫ് ട്രഷറർ റിയാസ് തരിപ്പയിൽ, രക്ഷാധികാരി സക്കറിയ പി പുനത്തിൽ, എക്സിക്യൂട്ടീവ് അംഗം കെ വി അനീഷ് എന്നിവർ പങ്കെടുത്തു. സത്യൻ പേരാമ്പ്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷനു തുടക്കമായി. ഇന്ത്യ അക്ഷമയോടെ കാത്തിരുന്ന ആ ദിവസം എത്തിയതായി പ്രതിരോധ കുത്തിവയ്പ്പ് ദൗത്യം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്ന് വാക്സിൻ എത്തും എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. അതിപ്പോൾ ലഭ്യമായിരിക്കുന്നു. ഈ അവസരത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായിരുന്ന ശാസ്ത്രജ്ഞരും മറ്റുള്ളവരും പ്രത്യേക പ്രശംസ അർഹിക്കുന്നു. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് ഒന്നല്ല, രണ്ടു വാക്സിനുകൾ നാം നിർമിച്ചു. ഇത് അഭിമാനകരമാണ്- പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിന്‍റെ രണ്ടു ഡോസും എടുക്കാൻ ജനങ്ങൾ തയാറാവണമെന്ന് മോദി പറഞ്ഞു. ഒരു ഡോസ് പോരാ, രണ്ടു ഡോസ് വേണമെന്ന് ഞാൻ വീണ്ടും ഓർമിപ്പിക്കുകയാണ്. രണ്ടു ഡോസിനും ഇടയിൽ ഒരു മാസത്തോളം സമയവും വേണം. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്കു ശേഷം നിങ്ങളുടെ ശരീരത്തിന് കൊവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടാകും. വാക്സിൻ എടുത്താലും കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളിൽ വിട്ടുവീഴ്ച…
മനാമ: ബഹ്‌റൈനിൽ ജനുവരി 15 ന് നടത്തിയ 10,685 കോവിഡ് -19 ടെസ്റ്റുകളിൽ 209 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 97 പേർ പ്രവാസി തൊഴിലാളികളാണ്. 104 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 97,020 ആയി. കോവിഡ്-19ൽ നിന്ന് 397 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 93,726 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.60 ശതമാനമാണ്. ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 357 ആയി. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,937 പേരാണ്. ഇവരിൽ 18 പേർ ഗുരുതരാവസ്ഥയിലാണ്. 2919 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.03 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,30,856 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.
അബുദാബി : പാക് മുൻ പ്രസിഡന്റ് പർവേസ് മുഷർറഫിന്റെ മാതാവ് ബീഗം സറിൻ മുഷറഫ് അന്തരിച്ചു. 100 വയസ്സായിരുന്നു. യുഎഇയിലാണ് അന്ത്യം. ദീർഘകാലമായി യുഎഇയിൽ ചികിൽസയിലായിരുന്നു. മൃതദേഹം പാകിസ്താനിലെത്തിച്ചു മറവുചെയ്യും.
കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും അഗ്‌നിരക്ഷാ സേന രക്ഷപെടുത്തി
By News Desk
മലപ്പുറം : കുടുംബ വഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഗര്‍ഭിണിയേയും കൂടെ ചാടിയ ഭര്‍ത്താവിനേയും മഞ്ചേരി അഗ്നി ശമന സേന രക്ഷപ്പെടുത്തി. മലപ്പുറം മഞ്ചേരി നഗരസഭയിലെ 13-ാം വാര്‍ഡ് പലകുളത്ത് ഇന്ന് പുലര്‍ച്ചെ 2.30നാണ് സംഭവം. വീട്ടുമുറ്റത്തെ 30അടിയോളം താഴ്ചയും 4അടി വെള്ളവുമുള്ള കിണറ്റിലേക്ക് ഗര്‍ഭിണി എടുത്ത് ചാടുകയായിരുന്നു. ഇത് കണ്ട ഭര്‍ത്താവും കൂടെ ചാടി. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തേക്ക് കുതിച്ചു. ആദ്യം ഗര്‍ഭിണിയേയും പിന്നീട് ഭര്‍ത്താവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല. ഭര്‍ത്താവ് മദ്യപിച്ചതിനെതുടര്‍ന്നാണ് ഇരുവരും വഴക്കുണ്ടായത്. തുടര്‍ന്നാണ് യുവതി ആത്മഹത്യക്ക് ശ്രിച്ചത്. മഞ്ചേരി അഗ്‌നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അബ്ദുല്‍ കരീം, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ് )ജോയ് എബ്രഹാം, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീപ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് കുട്ടി,…
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ ഇന്നലെ എട്ടു പേര്‍ കൂടി മരിച്ചതോടെ മരണം 50 ആയി. സുലവേസി ദ്വീപിലെ ആശുപത്രി തകര്‍ന്നാണ് മരണം സംഭവിച്ചത്. മേമുജിയിലെ അഞ്ചുനിലകളുള്ള മിത്ര ആശുപത്രിയാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തില്‍നിന്ന് 60 ഓളം പേരെ രക്ഷപ്പെടുത്തി. ഏകദേശം 10 സെക്കന്‍ഡിനകം തന്നെ കെട്ടിടം തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 42 പേരാണ് മരിച്ചത്. 650 ഓളം ആളുകള്‍ക്ക് പരിക്കറ്റിട്ടുണ്ട്. 15,000 പേരെ താത്കാലിക ക്യാംപുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുന്നൂറോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരവെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2018 ലെ സുലവേസി ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ മരണപ്പെട്ടിരുന്നു.
