Author: News Desk

കാസർകോട്:  സംശുദ്ധം സദ്ഭരണം ‘ എന്ന മുദ്രാവാക്യമുയർത്തി, പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘ഐശ്വര്യകേരളയാത്ര’ ജനുവരി 31ന് കാസർകോട് നിന്നും ആരംഭിക്കും. ഫെബ്രുവരി 1ന് യാത്ര ആരംഭിക്കാനാണ് മുൻപ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകും. പ്രതിപക്ഷ നേതാവിനോടൊപ്പം യുഡിഎഫ് നേതാക്കളായ   ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, എം എം ഹസ്സൻ, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി പി ജോൺ , ജി ദേവരാജൻ, ജോൺ ജോൺ,വി ഡി സതീശൻ (കോ- ഓർഡിനേറ്റർ) എന്നിവർ പങ്കെടുക്കും.

Read More

ന്യൂഡൽഹി:   അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്. ചൈന ഇന്ത്യയുടെ ബലഹീനത മനസിലാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വിമർശനങ്ങൾക്കും രാഹുൽഗാന്ധി മറുപടി നൽകി. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്ത് ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായി ചൈന നിർമിച്ച ഗ്രാമവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായത്. സംഭവത്തിൽ കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകിയ ജെ പി നദ്ദ ക്കെതിരെ രാഹുൽഗാന്ധി രംഗത്ത് വന്നു. നദ്ദ അക്കമിട്ട് നിരത്തിയ ചോദ്യങ്ങൾക്ക് താൻ രാജ്യത്തിന് മുന്നിൽ മറുപടി നൽകാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡോക്ലാമിലും അരുണാചൽപ്രദേശിലും ചൈന കടന്നു കയറി.ഇന്ത്യ തന്ത്രപരമായി പ്രതികരിക്കേണ്ടതുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് രാഹുൽ ഗാന്ധി ദേശീയ സുരക്ഷയെ ഉപയോഗിക്കുമെന്നതിനുള്ള തെളിവാണ് വിമർശനങ്ങളെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു. ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന…

Read More

കാഡ്മണ്ഡു: ഓക്‌സിജന്‍ ഇല്ലാതെ ലോകത്തിലെ രണ്ടാം സ്ഥാനത്തുള്ള പര്‍വ്വതത്തില്‍ കയറിയതായി നേപാള്‍ സ്വദേശിയായ മിര്‍മ്മല്‍ പൂര്‍ജ. ശനിയാഴ്ചയാണ് 10 നേപാളികളോടൊപ്പം നിര്‍മ്മല്‍ mtk2 പര്‍വതത്തിന്റെ മുകളില്‍ കയറിയത്. 28251 അടി ഉയരത്തിലാണ് ഈ പര്‍വതമുള്ളത്. ഇവിടേക്കാണ് നിര്‍മ്മല്‍ ഓക്‌സിജന്റെ സഹായമില്ലാതെ കയറിയത്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ 148,000 മീറ്റര്‍ ഉയരത്തില്‍ കയറിയ റെക്കോഡും 37 കാരനായ നിര്‍മ്മലിനുണ്ട്. നേപാളിലെ 10 കൊടുമുടികളിലൊന്നാണ് mtk2. കാഠ്മണ്ഡു ആസ്ഥാനമായുള്ള ബ്രിട്ടീഷ് എംബസിയിലെ പര്‍വതനിരകളിലെ കാലാവസ്ഥാ വ്യതിയാന അംബാസഡറായ പൂര്‍ജ മുന്‍ ഖൂര്‍ഖ കൂടിയാണ്.

Read More

ജിദ്ദ: സൗദി മന്ത്രാലയങ്ങളിലെ 71 ഉദ്യോഗസ്ഥര്‍ അഴിമതി കേസില്‍ അറസ്റ്റില്‍. കേസില്‍ ആരോഗ്യം, കാലാവസ്ഥ നിരീക്ഷണം, പരിസ്ഥിതി, മുനിസിപ്പല്‍, ഗ്രാമകാര്യവകുപ്പുകളിലെ ഉദ്യോഗസ്ഥരുമാണുള്ളത്. ലക്ഷക്കണക്കിന് റിയാല്‍, വിമാന ടിക്കറ്റ്, ഹോട്ടല്‍ ബില്ലുകള്‍, കാറുകളും ഉദ്യോഗസ്ഥര്‍ കൈപ്പറ്റുകയും ബന്ധുക്കള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുകയും ചെയ്്തുവെന്നതാണ് കുറ്റം. സൗദിയിലെ കണ്‍ട്രോള്‍ ആന്റി കറപ്ഷന്‍ കമ്മീഷനാണ് വിവരം പുറത്തു വിട്ടത്.

Read More

ജിദ്ദ: സൗദി അറേബ്യയില്‍ വനിതാ ജഡ്ജിമാരെ നിയമിക്കുന്നു. സ്ത്രീശാക്തീകരണ ഭാഗമായാണ് വനിതകള്‍ക്ക് അവസരം നല്‍കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ വനിതാ ശാക്തീകരണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഹിന്ദ് അല്‍ സാഹിദ് പറഞ്ഞു, നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ നിരവധി വനിതകളെ നേരത്തെ നിയമിച്ചിരുന്നു. യോഗ്യതയുളള വനിതകള്‍ക്ക് അഭിഭാഷകരായും നോട്ടറിയായും സേവനം അനുഷ്ടിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. നിലവില്‍ 31 ശതമാനം വനിതകളാണ് സ്വകാര്യ തൊഴില്‍ വിപണിയിലുളളത്. അതേസമയം സിവില്‍ സര്‍വീസ് രംഗത്ത് സ്വദേശി വനിതകള്‍ 39 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6186 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂർ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂർ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസർഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 7 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 63 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ.,…

Read More

മലപ്പുറം: രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന ഫാസിസിസ്റ്റ് നീക്കങ്ങളെ തടയിടാന്‍ വൈകാരിക പ്രതികരണമല്ല മറിച്ച് ആശയ പ്രതിരോധമാണ് സ്വീകരിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മാനവിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന സദസില്‍ ജില്ലാ പ്രസിഡന്റ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നിയാസലി ശിഹാബ് തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി ഉണ്ണികൃഷ്ണന്‍,കെ.ടി.അഷ്റഫ്,എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല,മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഇ. അഫ്സല്‍,മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക്, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.പി.എം.റിയാസ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, സെക്രട്ടറി ഇസ്മാഈല്‍ അരിമ്പ്ര സംസാരിച്ചു. ജില്ലാ…

Read More

ന്യൂഡൽഹി:  ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാത്തോലിക സഭാ അധ്യക്ഷന്മാരുടെ ആവശ്യം പരിഗണിച്ചാണ് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക്ക്ഷണിക്കാൻ നീക്കം. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് സഭാധ്യക്ഷൻമാർ വ്യക്തമാക്കി. സിബിസിഐ തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ കത്തോലിക്കാ സഭാ അധ്യക്ഷൻമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. ചർച്ച ആശയാവഹമെന്ന് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയുടെ മോചനവും, സ്‌കോളർഷിപ്പ് വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളിൽ രേഖാമൂലം തന്നെ ആവശ്യം ഉന്നയിച്ചു. ലൗ ജിഹാദ് വിഷയം ചർച്ചയില്ലെന്ന് സഭാഅധ്യക്ഷന്മാർ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്ന് അറിയിച്ചെങ്കിലും യാക്കോബായ – ഓർത്തഡോക്‌സ്…

Read More

മുംബൈ: സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സെമിയിലേക്കെത്താനുള്ള കേരളത്തിന്റെ അവസരം നാലു റൺസകലെ ഇല്ലാതായി. ഹരിയാനക്കെതിരെയാണ് അവസാന പന്തിൽ കേരളം 194 ൽ ഒതുങ്ങിയത്. മദ്ധ്യനിര തിളങ്ങിയിട്ടും വാലറ്റത്തിന്റെ അവസാന നിമിഷത്തിലെ സെമി ഫൈനൽ പ്രവേശന ശ്രമം നാല് റൺസകലെ അവസാനിച്ചു. കേരളത്തിനായി തകർപ്പൻ തുടക്കമിട്ടത് നായകൻ 51 റൺസ് നേടിയ സഞ്ജു സാംസണായിരുന്നു. നിർഭാഗ്യം കൊണ്ട് റണ്ണൗട്ടായ സച്ചിൻ ബേബിയും(68) ഓപ്പണറായി രണ്ടാം വിക്കറ്റിൽ സഞ്ജുവിന് മികച്ച പിന്തുണ നൽകിയ മുഹമ്മദ് അസറുദ്ദീനും(35) കേരളത്തിന് വിജയ പ്രതീക്ഷ നൽകി. എന്നാൽ മദ്ധ്യനിരയിൽ വിഷ്ണു വിനോദിനേയും(10) സൽമാൻ നിസാറിനേയും(5) നഷ്ടപ്പെട്ടത് അവസാന നിമിഷത്തെ വേഗത കുറച്ചു. കളി അവസാനിക്കുമ്പോൾ അക്ഷയ് ചന്ദ്രൻ 4 റൺസുമായും ജലജ് സ്‌ക്‌സേന ഒരു റൺസുമായും പുറത്താകെ നിൽക്കുകയായിരുന്നു. ഹരിയാനയ്ക്കായി അരുൺ ചാപ്രാനയും സുമിത് കുമാറും രണ്ടു വിക്കറ്റുകൾ വീഴ്്ത്തി. അന്താരാഷ്ട്ര താരം യുസ് വേന്ദ്ര ചാഹൽ ഒരു വിക്കറ്റും നേടി.

Read More

ബീജിങ്: ലോകത്തെ മുഴുവന്‍ കോവിഡ് പിടിച്ചു കുലുക്കിയിട്ടും ചൈനയില്‍ വന്‍ സാമ്പത്തിക വളര്‍ച്ച. 2020ലെ സാമ്പത്തിക കണക്കനുസരിച്ച് 2.3 ശതമാനം വളര്‍ച്ചയാണ് ചൈനയില്‍ സാക്ഷ്യം വഹിച്ചത്. ലോകത്തിലാദ്യം കോവിഡ് ബാധിച്ചത് ചൈനയിലായിട്ടും ഇതിന്റെ യാതൊരു ലക്ഷണവും പ്രകടമാവാത്ത വന്‍ കുതിച്ചു ചാട്ടമാണ് കമ്മ്യൂണിസ്റ്റ് രാജ്യം നടത്തിയത്. ആഭ്യന്തര ഉത്പാദനവും മറ്റൊരു നാഴികക്കല്ലായി. 2019ലെ ആഭ്യന്തര ഉത്പാദനം 6 ശതമാനമായിരുന്നുവെങ്കില്‍ ഇത് 2020ല്‍ 6.5 ശതമാനമാണ് ഉയര്‍ന്നത്. ഉത്പാദനത്തില്‍ പോലും യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ചൈനയിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പുറത്തു വിട്ടിരിക്കുന്നത്. ചൈനയുടെ കഴിഞ്ഞ വര്‍ഷത്തെ ജി.ഡി.പി 100 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നതും ലോക രാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

Read More