Author: News Desk

തിരുവനന്തപുരം : മൊബൈൽ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ച് എറണാകുളം ഐ ജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ആപ്പുവഴിയുള്ള വായ്പതട്ടിപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ലോക്‌നാഥ് ബെഹ്‌റ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവരാണ്് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം.

Read More

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ അമ്മ ബുധനാഴ്ച സെക്രട്ടറിയേറ്റിൽ സത്യാഗ്രഹം അനുഷ്ഠിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലിന്റെ പ്രത്യക്ഷ സമര പരിപാടിയുടെ ഭാഗമായാണ് അമ്മ സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമരപരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രദീപിന്റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കാത്തതിനെ തുടർന്നാണ് സുഹൃത്തുക്കൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും, പ്രധാന തെളിവുകൾ പരിഗണിക്കുന്നില്ലെന്നും ആരോപിച്ച് നേരത്തെ ആക്ഷൻ കൗൺസിൽ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. സംഭവം നടന്ന് ഒരുമാസത്തിൽ കൂടുതലായി. എന്നാൽ മരണത്തിലെ ദുരൂഹത നീക്കാൻ പോലീസോ സർക്കാരോ തയ്യാറാകാത്തത് സംശയാസ്പദമാണ്. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരപരിപാടിയിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

Read More

മലപ്പുറം:  തിരുനാവായയിലെ ഇലക്ട്രിക് വർക്‌‌ഷോപ്പിൽ, നന്നാക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റാർട്ടായി നീങ്ങിയ ലോറിക്കും തെങ്ങിനും ഇടയിൽ പെട്ട് ജീവനക്കാരനായ യുവാവ് മരിച്ചു. പുറത്തൂർ എടക്കനാട് പുളിയക്കാവിൽ പ്രകാശന്റെ മകൻ ആകാശ്(18) ആണ് മരിച്ചത്. യുവാവ് ജോലിയിൽ കയറിയിട്ട് ഒരാഴ്ചയേ ആയുള്ളൂ. തിരുനാവായ കിരണം പെട്രോൾ പമ്പിന് സമീപത്തെ വർക്‌ഷോപ്പിലായിരുന്നു സംഭവം. പുറത്ത് തെങ്ങിന് സമീപം നിന്ന് ജോലി ചെയ്യുകയായിരുന്ന ആകാശിനെ മുന്നോട്ടുനീങ്ങിയ ലോറി ചെന്നിടിക്കുകയായിരുന്നു. ലോറിക്കും തെങ്ങിനും ഇടയിൽപെട്ട യുവാവിനെ ഉടനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയ്ക്കൽ മിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More

ഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഒരേയൊരു പരിഹാര മാര്‍ഗം നിയമങ്ങള്‍ പിന്‍വലിക്കലാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ ദുരവസ്ഥ വിവരിക്കുന്ന ബുക്ക്‌ലെറ്റും അദ്ദേഹം പുറത്തിറക്കി. മൂന്നു നാല് മുതലാളിമാരാണ് ഇന്ത്യയുടെ ഉടമസ്ഥര്‍. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് ഇന്ത്യ ഭരിക്കുന്നത്. താന്‍ നൂറുശതമാനവും സമരത്തെ പിന്തുണയ്ക്കുന്നു. ഓരോ ഇന്ത്യക്കാരനും കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമ്മാണം പൂർത്തിയായ പുതിയ ടെർമിനലിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ആദ്യ ‘മോക് ഡ്രിൽ’ പൂർത്തിയായി. അടിയന്തിര സാഹചര്യത്തിൽ വേഗത്തിൽ സുരക്ഷിതമായി ആളുകളെ പുറത്തെത്തിക്കുന്നതിനുള്ള പരിശീലനം ആണ് പൂർത്തിയായത്. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍ത്തി​യാ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ട്ര​യ​ലു​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗ​മാ​ണ് മോ​ക് ട്ര​യ​ല്‍ ന​ട​ത്തി​യ​ത്. ബാഗേജ് ഹാൻഡ്‌ലിംഗ് സർവീസസ് മീറ്റിംഗ് റൂമിൽ തീ പടർന്നതിനെ കേന്ദ്രീകരിച്ചായിരുന്നു മോക്ക് ട്ര​യ​ല്‍. എല്ലാ യാത്രക്കാരെയും സ്റ്റാഫുകളെയും ടെർമിനലിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ബി‌എസി, ആഭ്യന്തര മന്ത്രാലയം (എം‌ഒ‌ഐ), ദേശീയ ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയിൽ നിന്നുള്ള ടീമുകൾ ഏകോപിത നടപടികൾ സ്വീകരിച്ചു. പരിശീലനത്തിൽ 1000 പേർ, രണ്ട് ആംബുലൻസുകൾ, മൂന്ന് ഫയർ ട്രക്കുകൾ എന്നിവ പങ്കെടുത്തു.

Read More

തിരുവനന്തപുരം: രണ്ടാം ഘട്ടത്തിൽ കേരളത്തിന് 3,60,500 ഡോസ് കൊറോണ വാക്സിൻ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് കോവിഷീൽഡ് വാക്സിനുകൾ ലഭിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂർ 26500, കാസർഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂർ 31000, വയനാട് 14000 എന്നിങ്ങനെയാണ് ജില്ലകള്‍ക്ക് അനുവദിച്ചിട്ടുളള ഡോസുകള്‍. ബുധനാഴ്ച കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളിൽ വാക്സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെ 4,59,853 ആരോഗ്യ പ്രവർത്തകരും കൊറോണ മുന്നണി പോരാളികളുമാണ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉൾപ്പെടെ 3,75,610 ആരോഗ്യ പ്രവർത്തകരാണ്…

Read More

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷം വരെ ചെങ്കോട്ടയിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനത്തിന് വിലക്ക്. ചെങ്കോട്ടയിൽ ചത്ത നിലയിൽ കണ്ടെത്തിയ കാക്കകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പതിനഞ്ചോളം കാക്കകളാണ് ചെങ്കോട്ടയ്ക്ക് സമീപം ചത്ത് വീണത്. തുടർന്ന് ഈ സാമ്പിളുകൾ ജലന്ധറിലെ ലബോറട്ടറിയിൽ അയച്ച് പരിശോധന നടത്തി. പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച്ച ഡൽഹി മൃഗശാലയിൽ ചത്ത മൂങ്ങയ്ക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഡൽഹിയിലെ ചിക്കൻ വിൽപ്പനയ്ക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാൽ സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പിന്നീട് വ്യാഴാഴ്ച്ച ഈ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തുകയും ചെയ്തിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ നിരവധിപേർക്ക് സെൻട്രൽ ബാങ്കിൻറെ പേരിൽ വ്യാജ കോളുകൾ വ്യാപകമാകുന്നു. വാട്സാപ്പിൽ വരുന്ന കോളുകളിലൂടെ നിരവധിപേരാണ് ഇതിനോടകം ചതിയിൽ പെട്ടത്. സെൻട്രൽ ബാങ്കിൽ നിന്നുമാണ് വിളിക്കുന്നതെന്നും താങ്കളുടെ എടിഎം കാർഡ് ബ്ലോക്ക് ആകുമെന്നും പറഞ്ഞു സിപിആർ ആവശ്യപ്പെടും. തുടർന്ന് മറ്റു വിവരങ്ങൾ ശേഖരിക്കുകയും പണം തട്ടുന്ന പണം തട്ടുകയും ചെയ്യും. ഇതിന്റെ ഉറവിടം പാകിസ്ഥാൻ ആണ്. ഇത്തരം വ്യാജ കോളുകളിൽ വഞ്ചിതരാകരുത് എന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read More

മനാമ: ബ്ലൂംബെർഗ് കോവിഡ് -19 വാക്സിൻ ട്രാക്കർ പ്രകാരം ലോകത്തിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ വാക്‌സിനേഷൻ നിരക്കാണ് ബഹ്‌റൈനിലുള്ളത്. 100 വ്യക്തികൾക്ക് 8.28 വാക്‌സിനേഷൻ ഡോസ് എന്നതാണ് ബഹ്‌റൈനിലെ നിരക്ക്. ഇസ്രായേൽ ആണ് വാക്‌സിനേഷൻ നിരക്കിൽ മുൻപന്തിയിലുള്ളത്. 100 വ്യക്തികൾക്ക് 24.24 വാക്‌സിനേഷൻ ഡോസ് എന്ന നിലയിൽ ഇസ്രായേൽ ഒന്നാമതും 15.5 വാക്‌സിനേഷൻ ഡോസ് എന്ന നിലയിൽ യുഎഇ രണ്ടാം സ്‌ഥാനത്തുമാണുള്ളത്. ‘ബിഅവയർ’ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴി കോവിഡ്-19 വാക്‌സിനേഷന്‍ അപ്പോയ്‌മെന്റ് അനുവദിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ബഹ്‌റൈന്‍. എല്ലാ പൗരന്മാർക്കും താമസക്കാർക്കും അവരുടെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വഴി സൗജന്യ വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാൻ കഴിയും.

Read More

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ പേരും ചിത്രവും ഉള്‍പ്പെടുത്താതിരുന്നതിനെച്ചൊല്ലി വിവാദം. പോസ്റ്ററില്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ക്ക് അര്‍ഹിച്ച പ്രധാന്യം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ പരസ്യവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ രംഗത്തെത്തി. നാലര വര്‍ഷം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിരുന്ന എം.കെ മുനീറിനോട് ചെയ്യുന്ന അനീതിയാണിതെന്ന് ആഷിക് ചെലവൂര്‍ ഫേസ്ബുക്കിൽ കുറിച്ചു. ജനുവരി 31ന് തുടങ്ങുന്ന ചെന്നിത്തലയുടെ യാത്രയുടെ എഫ്.പി പോസ്റ്ററിലാണ് എം.കെ മുനീറിന്റെ ചിത്രമില്ലാത്തത്. ഹൈദരലി തങ്ങളുടെ ചിത്രം കുഞ്ഞാലിക്കുട്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു നേതാക്കള്‍ക്കുമൊപ്പം ഒരേ വലിപ്പത്തിലാണ് ചേർത്തിരിക്കുന്നത്. മാത്രമല്ല, കൂടാതെ മുനീറിന്റെ പേര് പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു. മുനീറിന്റെ പേരും ചിത്രവും ഒഴിവാക്കാന്‍ ലീഗിനുള്ളില്‍ നിന്ന് നീക്കമുണ്ടായെന്ന ആരോപണമാണ് ഇപ്പോഴുയരുന്നത്. ‘ ജനുവരി മുപ്പത്തി ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റന്‍,…

Read More