Author: News Desk

വാഷിങ്ടണ്‍:  അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് ജോ ബൈഡനെ പേരെടുത്ത് പരാമർശിക്കാതെ വിടവാങ്ങൽ സന്ദേശവുമായി മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ സർക്കാരിനായി പ്രാർത്ഥിക്കുന്നു എന്നും അവർക്ക് ആശംസകൾ അർപ്പിക്കുന്നു എന്നും ട്രംപ് പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് ജോ ബൈഡൻ സർക്കാരിന് ആശംസ അർപ്പിച്ചത്. “പുതിയ സർക്കാരിൻ്റെ വിജയത്തിനായും, അമേരിക്കയെ സുരക്ഷിതമായും അഭിവൃദ്ധിയിലും സൂക്ഷിക്കാൻ അവർക്ക് കഴിയുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുന്നു. അവർക്ക് ആശംസകളും ഭാഗ്യവും നേരുന്നു. ഭാഗ്യം എന്നത് വളരെ നിർണയകമായ ഒരു പദമാണ്.”- ട്രംപ് പറഞ്ഞു. അമേരിക്കയുടെ 46ആം പ്രസിഡന്റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിംഗ്ടണിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്. വാഷിംഗ്ടണിലെത്തിയ ജോ ബൈഡന്‍ ആദ്യം സന്ദര്‍ശിച്ചത് ലിങ്കണ്‍ മെമ്മോറിയലായിരുന്നു. ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച്…

Read More

കോഴിക്കോട്: എംഇഎസ് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. പണാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച 3 ക്രിമിനൽ കേസുകളിലാണ് ഡോ.ഫസൽ ഗഫൂർ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചത്. എംഇഎസിലെ 3 കോടി 80 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ആരോപിച്ച് കൊടുങ്ങല്ലൂർ സ്വദേശിയായ നവാസ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും, ‘ഫെയർഡീൽ ഹൈൽനെസ് സൊലൂഷൻസ്’ എന്ന കമ്പനിയിലൂടെ നിക്ഷേപതട്ടിപ്പ് നടത്തിയെന്നാരോപിച്ച് തിരൂർ പോലീസ് സ്റ്റേഷനിൽ ഡോ.അബ്ദുൽ നാസറും, നടക്കാവ് പോലീസ് സ്റ്റേഷനിൽ ഡോ. സി.വി സലീമും നൽകിയ പരാതികളിലുമാണ് ഫസൽ ഗഫൂറിനെതിരേ അന്വേഷണം നടക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ട് 3 മാസമായെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഡോ.ഫസൽ ഗഫൂർ മുൻകൂർ ജാമ്യത്തിനായി കോടതിയെ…

Read More

മനാമ: ബഹ്‌റൈനിൽ ജനുവരി 19 ന് നടത്തിയ 10,371 കോവിഡ് -19 ടെസ്റ്റുകളിൽ 320 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 145 പേർ പ്രവാസി തൊഴിലാളികളാണ്. 167 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 98,260 ആയി. കോവിഡ്-19ൽ നിന്ന് 291 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 94,937 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.62 ശതമാനമാണ്. ഇന്നലെ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 362 ആണ്. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,961 പേരാണ്. ഇവരിൽ 16 പേർ ഗുരുതരാവസ്ഥയിലാണ്. 2,945 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.01 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,73,875 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.

Read More

നാഗ്പ്പൂർ: വിമാനാത്രക്കിടെ ഏഴുവയസ്സുകാരി പെൺകുട്ടി മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ലക്‌നൗവിൽ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ഗോ എയർ വിമാനത്തിൽ അച്ഛനൊപ്പം യാത്രചെയ്ത പെൺകുട്ടിയാണ് മരണപ്പെട്ടത്. നാഗ്പ്പൂരിൽ അടിയന്തിരമായി ഇറക്കിയ വിമാനത്തിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്തർപ്രദേശ് സ്വദേശിനി ആയുഷി പുൻവാസി പ്രജാപതി എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്.വിമാനം ഉയരത്തിലായിരിക്കേയുണ്ടായ സമ്മർദ്ദം കുട്ടിയുടെ രോഗാവസ്ഥ വർദ്ധിപ്പിച്ചതാണെന്ന നിഗമനത്തിലാണ് വിമാന കമ്പനി അധികൃതർ. പെൺകുട്ടിക്ക് രക്തക്കുറവുണ്ടായിരുന്നു. 8 മുതൽ 10 വരെ ഹീമോഗ്ലോബിൻ അളവിന് താഴെയുള്ളവരെ വിമാനയാത്ര ചെയ്യാൻ അനുവദിക്കാറില്ല. 2.5 ജി.എം.സി ഹിമോഗ്ലോബിൻ മാത്രമാണ് ആയുഷിക്കുണ്ടായിരുന്നത്. ഇത്തരക്കാരെ വിമാന യാത്ര ചെയ്യുന്നത് അപകടമാണ്. ഇത്തരം വിവരങ്ങൾ അച്ഛൻ മറച്ചുവച്ചിരുന്നുവെന്നും വിമാന കമ്പനി അറിയിച്ചു. മൃതദേഹവുമായി നാട്ടിലേക്കുള്ള യാത്രയടക്കം എല്ലാ സംവിധാനങ്ങളും വിമാന കമ്പനി അധികൃതർ ഒരുക്കി നൽകി.

Read More

കോഴിക്കോട് : പോരാമ്പ്രയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. വിളയാട്ടുകണ്ടിമുക്കിലെ ലീഗ്  ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം, ബോംബേറിൽ ഓഫീസിലെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നൽകി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രഖ്യാപനം അടുത്തമാസം അവസാനം ഉണ്ടാകുമെന്നും ടിക്കാറാം മീണ പറഞ്ഞു. പരീക്ഷകളുടേയും റംസാന്റെയും തീയതികൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് അഞ്ച് ദിവസത്തിനകം തപാൽവോട്ടിന് അപേക്ഷിച്ചാൽ മതിയെന്നും മീണ പറഞ്ഞു. ഭിന്ന ശേഷിക്കാർക്കും 80 വയസ് പിന്നിട്ടവർക്കും പോസ്റ്റൽ ബാലറ്റ് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് നിർബന്ധമില്ല. പോസ്റ്റൽ ബാലറ്റ് വേണോ എന്നതിൽ അവരവർക്ക് തീരുമാനമെടുക്കാം. കൊവിഡ് അടക്കമുള്ള സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരെന്ന് നിജപ്പെടുത്തും. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണവും പോളിംഗ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും. കൊവിഡ് പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

Read More

മനാമ: ജനുവരി 20 ബുധനാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സിറ്റി സെന്റർ അൽ-സീഫ് മാൾ, ആറാദ് സലാം വാലി ഹാൾ, കരാന മൊബൈൽ യൂണിറ്റുകൾ (വൈകുന്നേരം 4 മുതൽ രാത്രി 8 വരെ) മുഹർറക് മാർക്കറ്റ് ആലി വാക്‌വേ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

കവരത്തി: ലക്ഷദ്വീപിൽ പതിനാലു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദ്വീപിൽ കഴിഞ്ഞ ദിവസം ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ആദ്യ രോഗബാധിതനുമായി സമ്പർക്കം പുലർത്തിയതിൽ 14 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജനുവരി നാലിന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെത്തിയാൾക്കാണ് കഴിഞ്ഞ ദിവസം കൊറോണ പോസിറ്റീവായത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. 31 പേരാണ് ഇയാളുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഇതിൽ 14 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ 56 പേരെയും കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയതോടെ ലക്ഷദ്വീപ് ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അണുനശീകരണ പ്രവർത്തനങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Read More

കോട്ടക്കല്‍: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈലത്തൂര്‍ സ്വദേശി അടിമപ്പറമ്പില്‍ അബ്ദു റഹ്മാന്റെ മകന്‍ ഷംസുദ്ദീനാണ് (31) മരിച്ചത്. വൈലത്തൂരില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. പരിക്കേറ്റ ഷംസുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വൈലത്തൂരില്‍ സ്റ്റാര്‍ അക്വേറിയം ഷോപ്പ് നടത്തുകയാണ് ഷംസുദ്ദീന്‍.

Read More

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വി. കെ ശശികല ജയിൽ മോചിതയാകുന്നു. ജനുവരി 27ന് ​രാ​വി​ലെയാണ് ശശികല ജയിൽ മോചിതയാകുക. ശശികലയുടെ അഭിഭാഷകൻ അറിയിച്ചതാണ് ഇക്കാര്യം. സുപ്രിംകോടതി വിധിച്ച പിഴത്തുക അടച്ചാൽ 2021 ജനുവരി 27 ന് ശശികലയ്ക്ക് ജയിൽമോചിതയാകാമെന്ന് ജയിൽ സൂപ്രണ്ട് ആർ. ലത നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് പിഴയടയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശശികല ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി നൽകിയതോടെ 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകൻ സമർപ്പിച്ചു. ഇതിന് പിന്നാലെ ശശികല ജനുവരിയിൽ തന്നെ ജയിൽമോചിതയാകുമെന്ന വാർത്തകളും പുറത്തുവന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ശ​ശി​ക​ല​യു​ടെ ജ​യി​ൽ മോ​ച​നം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Read More