Author: News Desk

മനാമ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ചീഫ് കമാന്‍ഡര്‍ പദവിയായ ലെജിയണ്‍ ഓഫ് മെറിറ്റ് സ്വീകരിച്ച രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയെ ഡിപ്ലോമാറ്റിക് അഫയേഴ്സിലെ രാജാവിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ അഭിനന്ദിച്ചു. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ബന്ധം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിന് രാജാവിന്റെ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്. ഹമദ് രാജാവിന്റെ നയം,സമീപനം, ജനങ്ങള്‍ക്കിടയിലെ ധാരണ, സംഭാഷണം, അനുരഞ്ജനം എന്നിവ വളര്‍ത്തുന്നതിന് മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. സഹോദര-സഖ്യരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതും സമാധാനം കാത്തു സൂക്ഷിച്ചതും അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.

Read More

തിരുവനന്തപുരം : ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്‍പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്‌കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

മനാമ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ചീഫ് കമാന്‍ഡര്‍ പദവിയായ ലെജിയണ്‍ ഓഫ് മെറിറ്റ് സ്വീകരിച്ച രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫയ്ക്ക് അഭിനന്ദന പ്രവാഹം. ക്രൗൺ പ്രിൻസ് കോർട്ട് ചീഫ് ഷെയ്ഖ് ഖലീഫ ബിൻ ഡൈജ് അൽ ഖലീഫ രാജാവിനെ അഭിനന്ദിച്ചു കൊണ്ട് സന്ദേശമയച്ചു. ബഹ്‌റൈനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള സൗഹൃദത്തിന്റെയും പങ്കാളിത്തത്തിന്റെയും ബന്ധം കൂടുതൽ ഏകീകരിക്കാനുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങളെ മാനിച്ചാണ് ബഹുമതി. സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും മേഖലയിലെ മുൻ‌തൂക്കം പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്‌റൈനിന്റെ നില ഉയർത്തുന്നതിനുമുള്ള പരിശ്രമങ്ങളെയും സംഭാവനകളെയും അംഗീകരിച്ചുകൊണ്ട് രാജാവിന് ലഭിച്ച ബഹുമതിയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

Read More

മലയാള സിനിമയിലെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണൻ നമ്പൂതിരി(97) അന്തരിച്ചു . കോവിഡ് ചികിത്സയിൽ ആയിരുന്നു എങ്കിലും ഭേ തപ്പെട്ടിരുന്നു കണ്ണൂരിലെ പയ്യന്നൂർ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ യായിരുന്നു മരണം. മലയാളം, തമിഴ് ഭാഷകളിലായി 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവു കൂടിയാണ്.

Read More

മ​നാ​മ: രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക് യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പിൽ നിന്നും ചീ​ഫ് ക​മാ​ൻ​ഡ​ർ പ​ദ​വി​യു​ള്ള പ്ര​ത്യേ​ക ബ​ഹു​മ​തി​യാ​യ ലെജിയണ്‍ ഓഫ് മെറിറ്റ് ല​ഭി​ച്ചു. ബഹ്‌റൈനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള സൗഹൃദത്തിന്റെയും പങ്കാളിത്തത്തിന്റെയും ബന്ധം കൂടുതൽ ഏകീകരിക്കാനുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങളെ മാനിച്ചാണ് ബഹുമതി. അ​മേ​രി​ക്ക​യു​മാ​യി പ്ര​ത്യേ​ക ബ​ന്ധ​വും സ​ഹ​ക​ര​ണ​വും പു​ല​ർ​ത്താ​ൻ ബ​ഹ്റൈ​ന് സാ​ധ്യ​മാ​യ​തി​ൽ ഹ​മ​ദ് രാ​ജാ​വി​‍െൻറ പ​ങ്ക് ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ അ​ഞ്ചാം ക​പ്പ​ൽ​പ​ട​ക്ക് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ​യും സ​ഹാ​യ​വും ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ലെ വ​ള​ർ​ച്ച​യും ക​രു​ത്ത് പ​ക​രു​ന്ന​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക, വ്യാ​പാ​ര, സു​ര​ക്ഷ മേ​ഖ​ല​ക​ളി​ൽ പ​ര​സ്‌​പ​ര സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​താ​യും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന് ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഹ​മ​ദ് രാ​ജാ​വി​ന് സാ​ധി​ച്ച​താ​യി ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. യു.​എ​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന രാ​ഷ്​​ട്ര​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ​ക്കാ​ണ് പ്ര​സ്‌​തു​ത പു​ര​സ്‌​കാ​രം ന​ൽ​കാ​റു​ള്ള​ത്.

Read More

തിരുവനന്തപുരം : മാദ്ധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ കുടുംബം സത്യഗ്രഹം ആരംഭിച്ചു. പ്രദീപിന്റെ മാതാവ് വസന്തകുമാരിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം. പി.ടി തോമസ് എംഎൽഎ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. [embedyt] https://www.youtube.com/watch?v=xAC8MqlPNNA[/embedyt] പ്രദീപിന്റെ മരണത്തിൽ ദുരൂഹത ബാക്കി നിൽക്കേ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ആരംഭമെന്നോണമാണ് കുടുംബം സത്യഗ്രഹം അനുഷ്ഠിക്കുന്നത്. വൈകീട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം. പ്രദീപിന്റെ മരണം കൊലപാതകമാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു. ബി ജെ പി മുൻ ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, കെ എം ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു. സമാപനം ഒ രാജഗോപാൽ എം എൽ എ ഉദ്ഘാടനം ചെയ്യും. പ്രദീപ് മരിച്ച് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല നിർണ്ണായക തെളിവുകളെയും സാക്ഷിമൊഴികളെയും…

Read More

വാഷിങ്ടണ്‍:   അമേരിക്കന്‍ പ്രസിഡന്റായുള്ള സ്ഥാനാരോഹണത്തിന് മുന്‍പ് തന്നെ ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്. വിശദാംശങ്ങള്‍ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫായ റോണ്‍ ക്ലെയിന്‍ സീനിയര്‍ സ്റ്റാഫുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. അണ്‍ ട്രംപ് അമേരിക്കയെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പത്ത് ദിന പദ്ധതികള്‍ക്ക് അമേരിക്കക്കാര്‍ നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടുകൂടിയ ഭരണകൂടമായിരിക്കും തന്റേതെന്ന സന്ദേശമാണ് ജോ ബൈഡന്‍ ലോകത്തിന് നല്‍കിയത്. മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിന്‍വലിക്കുകയെന്നതാണ് ബൈഡന്‍ അജണ്ടയിലെ ഒന്നാമത്തെ ഇനം. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും സഹകരിക്കുക എന്നതിനാണ് അടുത്ത പരിഗണന. വിദ്യാര്‍ത്ഥികളുടെ വായ്പയ്ക്കുള്ള വിലക്ക് നീക്കുകയെന്നതും പത്ത് ദിന പദ്ധതികളില്‍പ്പെടുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്ക് ഘടകവിരുദ്ധമായി മാസ്‌ക്ക് ധാരണം നിര്‍ബന്ധമാക്കുന്നതും ബൈഡന്‍ അജണ്ടയിലുണ്ട്. ഇതിനൊക്കെ പുറമേ 1.9 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് സമാശ്വാസ പാക്കേജും ബൈഡന്‍ വിഭാവനം ചെയ്യുന്നു. ആദ്യ 100 ദിവസത്തിനുള്ളില്‍ 100 മില്ല്യണ്‍…

Read More

കല്‍പ്പറ്റ: എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് സല്‍മാന്‍ ഫാരിസ് (22) മരണപ്പെട്ടു. മൈസൂരിനടുത്ത് നെഞ്ചങ്കോട് വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. സല്‍മാന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു.

Read More

കനാഗപട്ടണം: അമേരിക്കയിൽ വൈസ്പ്രസിഡന്റ് ആയി ഇന്ന് ചുമതലയേൽക്കുന്ന കമലാഹാരിസിന് പൂർവ്വിക ഗ്രാമത്തിന്റെ ആദരം. വിവിധ പലഹാരങ്ങൾ കമലയുടെ പേരിലുണ്ടാക്കിയും കോലം വരച്ചുമാണ് തമിഴ്‌നാട്ടിലെ തുലാസെന്തിരാപുരം ഗ്രാമം ആഘോഷം നടത്തുന്നത്. കമല ഹാരിസ് ജനിച്ച ഗ്രാമമാണ് നാഗപട്ടണം ജില്ലയിലെ തുലാസെന്തിരാപുരം. വിവിധ തരത്തിലാണ് ഓരോ കുടുംബവും കമലയുടെ സ്ഥാനലബ്ധിയെ ആഘോഷമാക്കുന്നത്. കമല ഹാരിസിന്റെ പേരെഴുതി ഒരു വിഭാഗം മുറുക്ക് പലഹാരങ്ങൾ ഉണ്ടാക്കിയപ്പോൾ സ്വന്തം വീട്ടുമുറ്റത്ത് കോലം വരച്ച് കമലയുടെ പേരെഴുതിയും ചിത്രം വരച്ചും ആദരം അർപ്പിക്കുകയാണ്. എല്ലാ ക്ഷേത്രത്തിലും പൂജകളും ആരംഭിച്ചു കഴിഞ്ഞു. നാടു നീളെ പോസ്റ്ററുകളാണ് നിറച്ചിരിക്കുന്നത്. കമലയുടെ നിലവിലെ ചിത്രവും പഴയ കുടുംബ ചിത്രവും ചേർത്താണ് പോസ്റ്ററുകൾ.

Read More

റിയാദ്: ആറ് മാസം മുൻപ് തുടർ ചികിത്സക്കായി നാട്ടിൽ പോയി കഴിഞ്ഞ മാസം മരണപ്പെട്ട കൊല്ലം കരിക്കോട് ചെപ്പള്ളി സാരഥി നഗർ സ്വദേശിയും റിയാദ് സ്മാർട്ട് വേ യൂണിയൻ അംഗവുമായ സലീമിന്റെ കുടുംബത്തിനാണ് ഈ മഹാമാരി സമയത്തും റിയാദ് സ്മാർട്ട് വേ ഡ്രൈവേഴ്സ് യൂണിയൻന്റെ സഹായകരങ്ങൾ എത്തിയത് ,രണ്ട് ലക്ഷം രൂപ സ്മാർട്ട് വേ അംഗങ്ങൾ പരേതനായ സലീമിന്റെ വീട്ടിൽ എത്തിച്ചതിനെ തുടർന്ന് കുടുബാഅംഗങ്ങൾ സ്മാർട്ട് വേ സംഘടനയുടെ ഭാരവാഹികൾക്ക് നന്ദി രേഖപെടുത്തി.

Read More