Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
വാഷിങ്ടണ്‍ : ചരിത്രം കുറിച്ച് കമല ഹാരിസ്. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കൻ സുപ്രിംകോടതി ജഡ്ജി സോനിയ സോട്ടൊമേർ ആണ് സത്യവാചകം ചൊല്ലി കൊടുത്തത്. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് മുന്നോടിയായി ലേഡി ഗാഗ ദേശീയഗാനം ആലപിച്ചു. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവരും കാപിറ്റോളിലെത്തി.
വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ അധികാരമേറ്റു . വൈസ് പ്രസിഡന്‍റായി ആഫ്രോ – ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയിലെ പ്രശസ്തയായ പോപ്പ് ഗായികയായ ലേഡി ഗാഗയുടെ ദേശീയ ഗാനാലാപനത്തോടെയാണ് സത്യാപ്രതിജ്ഞ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായിട്ടാണ് ചരിത്രം കുറിച്ചത്. കമല ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത് സോനിയ സോട്ടൊമേർ ആണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ആണ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്. 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളിൽ തൊട്ടായിരുന്നു ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ, ജോർജ്ജ് ഡബ്ല്യു. ബുഷ് ഭാര്യ ലോറ ബുഷ്, ബിൽ ക്ലിന്റൺ ഭാര്യ ഹിലാരി ക്ലിന്റൺ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന…
മനാമ: പവിഴമണ്ണിനോടുള്ള പ്രണയം ബാക്കിയാക്കി ജോബും കുടുംബവും തീരത്തേക്ക് അണയുന്നു. ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ ഉയർച്ചയിൽ എന്നും കരുത്തായി അരങ്ങിലും അണിയറയിലും ഊർജ്ജസ്വലനായി നിലകൊണ്ട ജോബും കുടുംബവും നാട്ടിലേക്ക് തിരിച്ചു. ഒരു കമ്പനിയിൽ തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ ജോലി ചെയ്യുക എന്ന അനുഭവ കരുത്തുമായാണ് അദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്. സൗമ്യതയുടെ ആൾരൂപമായിരുന്ന അദ്ദേഹത്തെ ബന്ധപ്പെട്ടവരെല്ലാം ജോബേട്ടൻഎന്നാണ് വിളിക്കാറ്. ഇന്ത്യൻ സ്കൂൾ ടീച്ചറായിരുന്ന സഹധർമ്മിണിക്ക് വലിയ ഒരു ശിഷ്യസമ്പത്തും ബഹറിൻ ഉണ്ട്. സീറോ മലബാർ സൊസൈറ്റിയുടെ ഉപഹാരം പ്രസിഡൻറ് ചാൾസ് ആലുക്ക കൈമാറി. ചടങ്ങിൽ മുൻ പ്രസിഡൻറ് ജേക്കബ് വാഴപ്പള്ളി, സെക്രട്ടറി സജു സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറി ജോജി വർക്കി എന്നിവർ സംസാരിച്ചു.
മുബൈ : മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ നയിക്കും. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. യുഎഇയിൽ നടന്ന ഐപിഎൽ 13–ാം സീസണിൽ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിർത്തുമെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും. രാജസ്ഥാൻ റോയൽസിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യൻ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.
വാഷിംഗ്‌ടൺ: ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടു. മറൈൻ വൺ ഹെലികോപ്റ്ററിൽ ഫ്‌ളോറിഡയിലേക്ക് യാത്ര തിരിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെയാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്. 46-ാമത്തെ പ്രസിഡന്റായിട്ടാണ് ജോബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. 152 വര്‍ഷത്തിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ ഒരു യുഎസ് പ്രസിഡന്റ് മടങ്ങുന്നത്. ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ട്രംപിന്റെ വിട വാങ്ങല്‍ പ്രസംഗം. തിരിച്ചുവരുമെന്നും ട്രംപ് സൂചന നല്‍കി. നാല് വര്‍ഷങ്ങള്‍ മഹത്തരം ആയിരുന്നെന്ന് ട്രംപ് വ്യക്തമാക്കി. പുതിയ ഭരണകൂടത്തിന് അദ്ദേഹം മികച്ച വിജയം നേർന്നു. വാഷിംഗ്ടണ്ണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വച്ചാണ് കുടുംബത്തെയും പ്രവര്‍ത്തകരെയും അദ്ദേഹം അഭിവാദ്യം ചെയ്തത്. താന്‍ അവര്‍ക്ക് വേണ്ടി പോരാടുമെന്നും ട്രംപ് വ്യക്തമാക്കി.
ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള എഞ്ചിനീയറിങ് പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസില്‍ 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജയിക്കുന്നവര്‍ക്ക് ഐ.ഐ.ടി അടക്കമുള്ള സ്ഥാപനങ്ങളില്‍ പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. കഴിഞ്ഞ വര്‍ഷം വരെ പന്ത്രണ്ടാം ക്ലാസില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് ലഭിക്കുകയോ ദേശീയ 20 റാങ്കിനുള്ളില്‍ വരുന്നവര്‍ക്കോ ആയിരുന്നു എന്‍.ഐ.ടികളില്‍ പ്രവേശനം നേടാന്‍ യോഗ്യതയുണ്ടായിരുന്നത്. ഇതിനാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. രാജ്യത്തെ എന്‍.ഐ.ടി, ഐ.ഐ.ടി, സി.എഫ്.ടി.ഐ എന്നീവിടങ്ങളില്‍ ബി.ഇ, ബി.ടെക്, ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് എന്നീ കോഴ്‌സുകള്‍ പഠിക്കണമെങ്കില്‍ ഈ പന്ത്രണ്ടാം ക്ലാസില്‍ 75 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണമായിരുന്നു. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്റെ (ജെ.ഇ.ഇ മെയിന്‍) അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. 31 എന്‍.ഐ.ടികള്‍, 25 ഐ.ഐ.ടികള്‍, 28 ഗവണ്‍മെന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലേക്ക് ജെ.ഇ.ഇ മെയിനില്‍ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍…
റിയാദ്: നിലവിലെ ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിന് പുറമെ സൗദി ആരോഗ്യ മന്ത്രാലയം രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അനുമതി നല്‍കി. ഇതോടെ രാജ്യത്ത് മൂന്ന് വാക്സിനുകള്‍ ഇനിമുതൽ ലഭ്യമാകും. വാക്സിന്‍ സെന്ററുകളിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ സെന്ററുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മനാമ : മലയാളക്കരയുടെ പ്രിയ താരവും മലയാള സിനിമാ വേദിയുടെ മുത്തച്ഛനുമായ ശ്രീ ഉണ്ണികൃഷണന്‍ നന്‍പൂതിരിയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഭാരവാഹികളും വനിതാ വിഭാഗം ഭാരവാഹികളും ദുഖവും അനുശോചനവും രേഖപ്പെടുത്തി. അനായാസമായ അഭിനയശൈലി കൊണ്ടും ലളിതമായ കഥാപാത്രങ്ങളുടെ സവിശേഷത കൊണ്ടും മലയാള മനസ്സുകളുടെ മുത്തച്ഛനാകാന്‍ ആദൃത്തെ ഒന്ന് രണ്ട് സിനിമകള്‍ കൊണ്ട് തന്നെ ദേശാടനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ പറഞ്ഞു. ചെയര്‍മാന്‍ ടോണി നെല്ലിക്കന്‍ ,സെക്രട്ടറി ജൃോതിഷ് പണിക്കര്‍ ,വനിതാ വിഭാഗം പ്രസിഡണ്ട് സിംല ജാസിം, സെക്രട്ടറി സന്ധൃാ രാജേഷ്, എന്നിവര്‍ സംയുക്തമായിറക്കിയ പത്രകുറിപ്പിലൂടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റേയും വനിതാ വിഭാഗത്തിന്‍റേയും കനത്ത ദുഖവും അനുശോചനവും അറിയിച്ചു.
സുൽത്താൻ ബത്തേരി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എതതു०. 28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യസാംസ്‌കാരിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂർ വഴി തിരികെ പോകും. യുഡിഎഫ് വയനാട് ജില്ലാ യോഗം ഇന്ന് ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ചർച്ചയായ കൽപറ്റ നിയമസഭാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യം ചർച്ചയായില്ലെന്ന് ജില്ല യുഡിഎഫ് കൺവീനർ എൻ ഡി അപ്പച്ചൻ പ്രതികരിച്ചു.
മനാമ : കഴിഞ്ഞ ഒരു വർഷത്തോളമായി തിരുവനന്തപുരം സ്വദേശി സാബു കബീർ സ്ഥിരം ജോലിയും വിസയും ഇല്ലാതെ സുഹൃത്തുക്കളുടെ സഹായത്തോടെ ചെറിയ ചെറിയ ജോലി ചെയ്യ്തു ജീവിച്ചു വരികയായിരുന്നു. അതിനിടയ്ക്ക് ഷുഗർ കൂടുകയും വിരലിൽ പഴുപ്പ് ഉണ്ടാവുകയും ചെയ്യ്തു. ഡ്രൈവിങ്ങ് ലൈസൻസ് വിസ ഇല്ലാത്തതിനാൽ പുതുക്കാനും കഴിയാതായി. മകളുടെ വിവാഹ ആവശ്യാർത്ഥം വീട് വിറ്റതിനാൽ താമസം കുടുംബം വാടക വീട്ടിലായിരുന്നു. വാടക കുടിശ്ശിക മൂലം കുടുംബം നാട്ടിൽ കുടിയിറക്ക് ഭീക്ഷണിയിലാണ്. പലരേയും സമീപിച്ചെങ്കിലും ആരും സഹായത്തിനില്ലാതെ നിസാഹയവസ്ഥയിലായ സാബു കബീറിന് ബഹ്‌റൈൻ സംസ്കൃതിയുടെ ജോതിഷും, സന്തോഷും സഹായത്തിനെത്തുകയും അവർ മുഖേന സംസ്കൃതിയുടെ സേവാ പ്രമുഖ് അനിൽ മടപ്പള്ളി വിഷയത്തിൽ ഇടപെടുകയും ചെയ്തു. വിവയിൽ ഫോൺ എടുത്ത വകയിൽ കുടിശ്ശിക വരുത്തിയതിനാൽ ട്രാവൽ ബാൻഡ് ഉണ്ടായത് സംസ്കൃതിയും സുഹൃത്തുക്കളും ചേർന്ന് അടച്ച് നിയമ നടപടികൾ തീർത്ത് LMRA യിൽ ഉണ്ടായിരുന്ന നടപടി ക്രമങ്ങളും ശരിയാക്കി സംസ്കൃതി നൽകിയ ടിക്കറ്റിൽ എല്ലാവരോടും നദി പറഞ്ഞു കൊണ്ടാണ്…
