Trending
- ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
കൊച്ചി : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. അറസ്റ്റിന് കോടതി കസ്റ്റംസിന് അനുമതി നൽകി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. നിലവിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് ഉടൻ കസ്റ്റംസ് രേഖപ്പെടുത്തുമെന്നാണ് വിവരം.
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചില ആലോചനകളുടെ ഭാഗമാണ്. കസ്റ്റംസിനും രമേശ് ചെന്നിത്തലയ്ക്കും ഒ രാജഗോപാലിനും ഒരേ സ്വരമാണുള്ളത്. പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് വെളിവാകുന്നതെന്നും മുഖ്യമന്ത്രി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എതിരെയുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ ആരാണ് ഉത്തരവാദികളെന്ന് ഫലപ്രദമായി അന്വേഷിച്ച് കണ്ടെത്തണമെന്ന നിലപാടാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. എന്നാല്‍ അന്വേഷണം ലൈഫ് പദ്ധതിയെ കുറിച്ചായെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം : കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ. സ്റ്റാർട്ട് അപ്പുകളിൽ സർക്കാരിന് അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഈ സർക്കാർ വന്ന ശേഷം ഏത് വൻകിട വ്യവസായം തുടങ്ങി എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ചോദ്യമുന്നയിച്ചു. സർക്കാരിനെ അസൂയയോടെ നോക്കുന്നതു കൊണ്ടാണ് പ്രതിപക്ഷം വിമർശിക്കുന്നതെന്നും പ്രതിപക്ഷം മാനസിക നിലയിൽ മാറ്റം വരുത്തണമെന്നും മന്ത്രി ഇ.പി ജയരാജൻ മറുപടി നൽകി. പ്രതിപക്ഷം നിക്ഷേപകരെ ഓടിക്കുകയാണെന്നും കേരളത്തിന്റെ പുരോഗതിയിൽ പ്രതിപക്ഷം അസംതൃപ്തരാണെന്നും മന്ത്രി വിമർശിച്ചു.
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുന്നു. യുഡിഎഫിലെ എം ഉമ്മറാണ് സ്പീക്കര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയെന്ന കേസിലെ എന്‍ഐഎ സംശയിക്കുന്നപ്രതികളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് വന്നത് നിയമസഭയുടെ അന്തസ്സിനും മാന്യതയ്ക്കും നിരക്കാത്തതുമാണെന്ന് പ്രമേയം പറയുന്നു.
ദോഹ: നാലു രാജ്യങ്ങളില്‍ നിന്നെത്തുവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ് ബാധകമല്ല. യുകെ, ദക്ഷിണാഫ്രിക്ക, നെതര്‍ലന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ് ഇല്ലാത്തത്. ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് ഈ രാജ്യങ്ങളില്‍ വ്യാപകമാണെന്നതിനാലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
മനാമ: ബഹ്‌റൈനിൽ ജനുവരി 20 ന് നടത്തിയ 10782 കോവിഡ് -19 ടെസ്റ്റുകളിൽ 313 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 119 പേർ പ്രവാസി തൊഴിലാളികളാണ്. 190 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 98,573 ആയി. കോവിഡ്-19ൽ നിന്ന് 303 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 95,240 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.62 ശതമാനമാണ്. ഇന്നലെ 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 366 ആയി. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,967 പേരാണ്. ഇവരിൽ 13 പേർ ഗുരുതരാവസ്ഥയിലാണ്. 2,954 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 3.01 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ ഇതുവരെ 25,84,657 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.
ബംഗ്ലൂരു: മകനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ഈസ്റ്റ് ബംഗ്ലൂരുവിലെ സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍ കൗശാല്‍(22) ആണ് കൊല്ലപ്പെട്ടത്. പിതാവ് കേശവ് പ്രസാദിനേയും കൗശലിന്റെ സഹോദരന്‍ തിലക്, ക്വട്ടേഷന്‍ സംഘത്തിലെ വിഷ്ണു,നവീന്‍,ഗജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ സ്ഥിരമായി മര്‍ദ്ദന മുറകള്‍ അഴിച്ചു വിടുന്ന കൗശാലിന്റെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
ന്യൂ ഡൽഹി : അമേരിക്കയുടെ നാൽപത്തിയാറാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അമേരിക്കയിൽ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോൾചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഫ്ലോറിഡ: പ്രസിഡണ്ട് പദവി ഒഴിഞ്ഞ് ഫ്ലോറിഡയിലെ സ്വകാര്യ വസതിയിലേക്ക് തൻറെ താമസം മാറ്റുമ്പോൾ 47% അമേരിക്കക്കാരും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡണ്ട് മാരിൽ ഒരാളായി ഡൊണാൾഡ് ട്രംപ് ഓർമിക്കപ്പെടും എന്ന് പറയുന്നു. പി ബി എസ് / എൻ പി ആർ ന്യൂസ് സർവ്വേ ഫലം ആണ് ഇത് വെളിപ്പെടുത്തിയത്. 2016 ഡിസംബറിൽ അന്ന് പ്രസിഡണ്ട് ആയിരുന്ന ബരാക് ഒബാമയുടെ പ്രസിഡൻറ് പദത്തെ 17% അമേരിക്കക്കാരാണ് മോശം എന്ന് സൂചിപ്പിച്ചത്. നാലു വർഷത്തിനുശേഷം 83% ഡെമോക്രാറ്റുകളും 43% നിഷ്പക്ഷരും 13% റിപ്പബ്ലികനും ട്രംപിന് ചാർത്തിക്കൊടുത്തത് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻറ് എന്ന പദവിയാണ്. അതേസമയം തന്നെ പകുതിയിലധികം ഏതാണ്ട് 57 ശതമാനം അമേരിക്കക്കാരും ട്രംപിൻറെ പ്രസിഡണ്ട് പദവിയെ അംഗീകരിക്കാൻ വിസമ്മതിച്ചു.മൂന്നിലൊന്ന് റിപ്പബ്ലികൻസ് ഉൾപ്പെടുന്ന 16% അമേരിക്കക്കാരും ചിന്തിക്കുന്നത് ഏറ്റവും മികച്ച പ്രസിഡൻറ് ട്രംപ് ആണെന്നാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 2017 ജനുവരിയിൽ ട്രംപിൻറെ ഉദ്ഘാടന വേളയിൽ കുറ്റകൃത്യങ്ങളും…
ദുബൈ: യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അബുദാബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബുദാബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും യുഎഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയിൽ മൂടൽമഞ്ഞിൽ അമർന്നിരുന്നു.
