Author: News Desk

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളെ ദിവസങ്ങളോളം പൂട്ടിയിട്ട് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. റെജി കുമാറിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് എടുത്തു. റെജി കുമാർ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് അച്ഛനായ പൊടിയൻ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണവും മരുന്നും നൽകാതെ പ്രായമായ അച്ഛനെയും അമ്മയെയും റെജി കുമാർ മുറിയിൽ ഒറ്റപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ദിവസങ്ങളോളം ഒറ്റപ്പെടൽ അനുഭവിച്ചതിന് പിന്നാലെയാണ് അവശനായ പൊടിയൻ മരിച്ചത്. മാനസിക നില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിലേറെയായി വൃദ്ധ ദമ്പതികൾ പട്ടിണിയിലായിരുന്നു. മറ്റാരും വരാതിരിക്കാൻ ദമ്പതികൾ കിടക്കുന്ന കട്ടിലിൽ റെജി കുമാർ പട്ടിയെ കെട്ടിയിട്ടതായും കണ്ടെത്തിയിരുന്നു.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6334 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂർ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂർ 299, പാലക്കാട് 241, വയനാട് 238, കാസർഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3545 ആയി. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 66 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അതേസമയം 66 പേരിൽ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. മിഡിൽ…

Read More

ന്യൂഡൽഹി : കൊവിഡ് വാക്‌സിനേഷന് എതിരായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കും. അതേസമയം വാക്‌സിന്‍ രാജ്യത്തെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി നല്കണം എന്ന നിര്‍ദേശത്തിന് സാമ്പത്തിക മന്ത്രാലയം അംഗീകാരം നല്‍കും എന്നാണ് വിവരം. വാക്‌സിനേഷനെ പരാജയപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ രാഷ്ട്രീയ നേതൃത്വം കക്ഷി രാഷ്ട്രീയ ഭേദമന്യേ വാക്‌സിനേഷന്‍ പ്രക്രിയയുടെ ഭാഗമാകും. കൊവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യ ഘട്ട വിതരണം ജനുവരി 16ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമേറിയവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. 50 വയസിന് മേല്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയാകും രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും രണ്ട് ഡോസുകളിലായി സ്വീകരിക്കുക.

Read More

മുംബൈ: കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പൂനെ പ്ലാന്‍റിൽ വൻ തീപിടുത്തമുണ്ടായി. പുനെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ടോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീകെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. തീപിടുത്തത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ്അറിവായിട്ടില്ല.

Read More

ആലപ്പുഴ:  പ്രധാനമന്ത്രിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ആലപ്പുഴ ബൈപ്പാസ് ഉദ് ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നു. സംസ്ഥാനം അയച്ച കത്തിന് കേന്ദ്രത്തിൻ്റെ മറുപടി വൈകുന്നതിനാലാണ് നടപടി. അതേ സമയം പണി പൂർത്തിയായ ബൈപ്പാസിലെ പാലത്തിൻ്റെ ഭാര പരിശോധന തുടരുകയാണ്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി താല്പര്യം അറിയിച്ചറിയുന്നു . തുടർന്ന് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച് മുഖ്യമന്ത്രി കത്തയച്ചു . പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും കത്ത് നൽകി. എന്നാൽ മാസം പിന്നിട്ടിട്ടും ഇതിന് മറുപടി ലഭിച്ചിട്ടില്ല. മറുപടി ഇനിയും വൈകിയാൽ ഗതാഗത കുരുക്കു കൊണ്ട് പൊറുതിമുട്ടിയ ആലപ്പുഴക്കാർക്ക് മുഖ്യമന്ത്രി തന്നെ ബൈപ്പാസ് തുറന്ന് നൽകും. പെരുമാറ്റം ചട്ടം നിലവിൽ വരാൻ സാധ്യത ഉള്ളതിനാൽ ഫെബ്രുവരി 5ന് മുമ്പ് ഉദ്ഘാടനം നടത്താനാണ് ആലോചന. ഇതിന് മുന്നോടിയായി പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എഞ്ചിനീയർമാർ ബൈപ്പാസിൽ ഭാരപരിശോധന നടത്തി. ഇതോടൊപ്പം ചെന്നൈ ഐ ഐ ടി യിൽ…

Read More

കൊച്ചി: കൊച്ചി കോർപ്പറേഷന് 14 കോടി 92 ലക്ഷം രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്. 15 ദിവസത്തിനകം തുക കെട്ടിവയിക്കണം എന്നാണ് നിർദേശം. മലിനീകരണ സംസ്കരണ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. പരിസ്ഥിതിക്ക് നാശം വരുത്തുന്നവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന 2016ലെ ഖരമാലിന്യ സംസ്കരണ നിയമ പ്രകാരമാണ് കൊച്ചി കോർപ്പറേഷനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണൽ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധന റിപ്പോർട്ട് പ്രകാരമാണ് നടപടി.

Read More

തിരുവനന്തപുരം: ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് മേജര്‍ രവി പറഞ്ഞു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി. മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും  മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. സംസ്ഥാനത്തെ നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ലെന്നും മേജര്‍ രവി. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

വടകര: വടകര പോലീസ് അക്ഷയപാത്രം പദ്ധതിയിലേക്ക്(നിരാലംബരെ അന്നമൂട്ടുന്ന പദ്ധതി) വടകര സഹൃദയവേദി ബഹ്റൈൻ പത്തുദിവസത്തെ ഭക്ഷണം നൽകി. 2021 ജനുവരി 21 മുതൽ 30 വരെ ആയിരിക്കും വടകര പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് അക്ഷയപാത്രം പദ്ധതി വഴി ഭക്ഷണം നൽകുക എന്ന് സഹൃദയ വേദിയുടെ ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ രക്ഷാധികാരി കെ ആർ ചന്ദ്രൻ, സജീവ പ്രവർത്തകരായ ഹരിദാസ് പാക്കയിൽ, സജീവൻ പൂളക്കണ്ടി, ദിനേശ് കുറ്റിയിൽ, എം. ശ്രീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More

തിരുവനന്തപുരം: പ്രമേയം ചര്‍ച്ച ചെയ്തതില്‍ അഭിമാനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. വേണമെങ്കില്‍ ചര്‍ച്ച ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളിലെ കഥകളോട് പ്രതികരിക്കാനില്ല. കെഎസ് യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ പ്രതിപക്ഷം പ്രതികരിക്കുന്നു. സര്‍ക്കാരിനെ അടിക്കാന്‍ കഴിയാത്തതിനാല്‍ സ്പീക്കര്‍ക്ക് എതിരെ തിരിയുന്നു. സ്പീക്കറുടെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളമായി. നോട്ടിസിന് പിന്നാലെ എം ഉമ്മറിന് സീറ്റ് പോയെന്നും സ്പീക്കര്‍. നിയമസഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ കോലം കത്തിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. പൊന്നാനി സ്വദേശിയായ നാസ് അബ്ദുള്ള സ്പീക്കര്‍ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയിരുന്നു. സ്വന്തം പേരിലെടുത്ത സിം കാര്‍ഡാണ് നാസ് അബ്ദുള്ള സ്പീക്കര്‍ക്ക് കൈമാറിയത്.

Read More

മനാമ: എല്ലാവർക്കുമായി പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് വ്യക്തമാക്കി. കോവിഡ് -19 പ്രതിരോധത്തെക്കുറിച്ച് വിശദീകരണം നൽകുന്നതിനായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് സെന്റർ ഫോർ ട്രെയിനിംഗ് ആന്റ് മെഡിക്കൽ റിസർച്ചിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്റ്റർ ചെയ്ത രോഗികൾക്ക് വാക്സിനേഷൻ സ്റ്റോക്കുകൾക്ക് അനുസൃതമായി ഡോസുകൾ ലഭിക്കുമെന്ന് ഉറപ്പ് നൽകി. പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ആഗ്രഹിക്കുന്ന പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും 444 എന്ന നമ്പറിൽ വിളിച്ച് healthalert.gov.bh എന്ന വെബ്സൈറ്റ് സന്ദർശിച്ച് “BeAware” ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ജനുവരിയിൽ എത്തിച്ചേരേണ്ടിയിരുന്ന ഫൈസർ-ബയോഎൻ‌ടെക് നിർമ്മിക്കുന്ന വാക്സിനുകളുടെ കയറ്റുമതി നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള ഉൽ‌പാദന, വിതരണ പ്രക്രിയകൾ കാരണം പുനഃക്രമീകരിച്ചു. എന്നിരുന്നാലും, പുനക്രമീകരിച്ച വാക്സിൻ കയറ്റുമതി നിലവിലെ ഷെഡ്യൂൾ ചെയ്ത തീയതികൾ പ്രകാരം വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്ന പൗരന്മാരെയും താമസക്കാരെയും ബാധിക്കില്ല എന്നും ടാസ്‌ക്‌ഫോഴ്‌സ്‌ വ്യക്തമാക്കി.

Read More