Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
ന്യൂ ഡൽഹി : കൊറോണ വൈറസിനെതിരെയുള്ള കൊവിഡ് വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍. ഇന്ത്യയില്‍ നിര്‍മിച്ച കൊവിഡ് വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തതിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങള്‍ വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബായി ഇന്ത്യ മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്. വാക്‌സിനെടുത്തവരില്‍ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാരണത്താലാണ് കൂടുതല്‍ രാജ്യങ്ങള്‍ വാക്‌സിനായി ഇന്ത്യയെ സമീപിക്കുന്നത്. ഇതിനോടകം ഇന്ത്യ വാക്‌സിനുകള്‍ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് അയക്കുന്നുണ്ട്. കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ പ്രധാനമന്ത്രി റൂസ് വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. 2021 ല്‍ കൊവിഡിനെതിരായ പ്രതിരോധത്തിലേക്ക് കടക്കുമ്പോള്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ജനങ്ങള്‍ക്കായി കൊവിഡ് വാക്‌സിന്‍ ആവശ്യമാണെന്നും അതിനാല്‍ വാക്‌സിനുകള്‍ അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
മലപ്പുറം: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ആകെ 2.67 കോടി വോട്ടര്‍മാര്‍. 5,79033 വോട്ടര്‍മാരെ പുതുതായി ചേര്‍ത്തു. 1.37 ലക്ഷം സ്ത്രീ വോട്ടര്‍മാരുണ്ട്. 1.29 ലക്ഷം പുരുഷ വോട്ടര്‍മാരും ഉണ്ട്. 221 ട്രാന്‍സ് ജെന്റര്‍മാരുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലും . ഡിസംബര്‍ 31 വരെയുള്ള അപേക്ഷകളാണ് പരിശോധിച്ചത്. അതേസമയം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന് 10 ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം.
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഗുരുതരമായി പരിക്കേറ്റ് ഇന്ത്യന്‍ ആര്‍മി ജവാന്‍ വ്യാഴാഴ്ച മരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍ 10-ാം റൈഫിള്‍സിലെ ഹാവ് നിര്‍മ്മല്‍ സിംഗ് ആണ് മരിച്ചത്. ജനുവരി 21 ന് പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാത്ത വെടിനിര്‍ത്തല്‍ നിയമലംഘനം നടത്തിയതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ശത്രുക്കളുടെ വെടിവെപ്പില്‍ ഇന്ത്യന്‍ കരസേന സൈന്യം ശക്തമായി പ്രതികരിച്ചിരുന്നു.
കല്‍പ്പറ്റ: പന്തീരാങ്കാവ് മാവോവാദി കേസില്‍ വയനാട് കല്‍പറ്റ വിജിത് വിജയനെ (27) എന്‍ഐഎ അറസ്റ്റ് ചെയ്തു. കേസില്‍ നാലാംപ്രതിയാണ് വിജിത്. കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് എന്‍ഐഎ വിജിതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജിത്തിനെ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കല്‍പറ്റയിലെ എന്‍ഐഎ ക്യാംപ് ഓഫിസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അറസ്റ്റിലായ വിജിത് കോഴിക്കോട് ചെറുകുളത്തൂരില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയാണ്.
ന്യൂ ഡൽഹി : ഐഐഎം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ദൃഷ്ടി രാജ്കനാനിയുടെ മൃതദേഹമാണ് ഹോസ്റ്റല്‍ റൂമില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 25 വയസുകാരിയായ ദൃഷ്ടി ബീഹാര്‍ സ്വദേശിനിയാണ്. വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു. അതേസമയം ആത്മഹത്യാക്കുറിപ്പൊ മറ്റ് വിവരങ്ങളോ പൊലീസിന് കിട്ടിയിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ കാരണമെന്തെന്നും വ്യക്തമല്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന്റെ ഹൃദയഭാഗത്തുള്ള മാര്‍ക്കറ്റില്‍ ഇരട്ട ചാവേറാക്രമണം. 28 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. തയാറന്‍ ചത്വരത്തിലെ ബാബ് അല്‍ ശര്‍ജി ഏരിയയില്‍ ഉള്ള ജന നിബിഡമായ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നതെന്ന് ബഗ്ദാദ് ഓപറേഷന്‍സ് കമാന്‍ഡ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹാസിം അല്‍ അസ്സാവി പറഞ്ഞു. മരണ സംഖ്യ ഉയരുമെന്നാണ് കരുതുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. 2019 ജൂണിലാണ് അവസാന ആക്രമണം നടന്നത്.
കാസർഗോഡ് : കാസർഗോഡ് വൻ സ്വർണ്ണവേട്ട രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോഗ്രാം സ്വർണ്ണവുമായി രണ്ട് കർണാടക സ്വദേശികൾ പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് നിന്ന് വരികയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറിൽ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കട്ടകളാക്കി കടത്താനായിരുന്നു ശ്രമം. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് നിന്നാണ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ വികാസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം പിടികൂടിയത്. പിടികൂടിയ നാല് കിലോഗ്രാം സ്വർണ്ണത്തിന് രണ്ട് കോടിയോളം രൂപ വില വരും. കർണാടക ബൽഗാം സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായത്.
പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തീപിടുത്തത്തിൽ ജീവഹാനി ഉണ്ടായതായി സിഇഒ അദാർ പൂനാവാല അറിയിച്ചു. വൈകുന്നേരത്തോടെ കമ്പനിയുടെ ടെർമിനൽ 1 ഗേറ്റിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായം ഉണ്ടായില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീടാണ് മരണ വിവരം പുറത്തുവന്നത്. വാക്‌സിൻ നിർമ്മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തം രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, വാക്‌സിൻ നിർമ്മാണ കേന്ദ്രം സുരക്ഷിതമാണെന്നും ഇവിടേയ്ക്ക് തീ പടർന്നില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 10ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്. ഏതാനും പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം അറിവായിട്ടില്ലെന്നും എന്നാൽ ഇവിടെ നടന്ന വെൽഡിംഗ് ജോലികൾക്കിടെയാണ് തീ പടർന്നതെന്നും പൂനെ മേയർ മുരളീധർ മൊഹോൾ പറഞ്ഞു.
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഈ മാസം 28 ന് ജനങ്ങൾക്കായി തുറന്ന് നൽകും. മുഖ്യമന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാകും ബൈപ്പാസിൻ്റെ ഉദ്ഘാടനം നിർവഹിക്കുക. പ്രധാനമന്ത്രിക്ക് ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തു. എന്നാൽ ഈ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിർമാണം പൂർത്തിയായ ആലപ്പുഴ ബൈപ്പാസിൻ്റെ ഉദ്ഘാടനം നീണ്ടത്. കഴിഞ്ഞ ദിവസം ബൈപ്പാസിലെ പാലത്തിൻ്റെ ഭാര പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയായിരുന്നു. ആലപ്പുഴ ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലെ വലിയൊരു ശതമാനം കുരുക്കിന് പരിഹാരമാകും.
മനാമ: ജനുവരി 21 വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഹമദ് ടൗൺ യൂത്ത് സെന്റർ കൺട്രി മാൾ ഡ്രാഗൺ മാൾ മൊബൈൽ യൂണിറ്റുകൾ (വൈകുന്നേരം 4 മുതൽ രാത്രി 8 വരെ) ദോഹ ആറാദ് ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
