Trending
- ബഹ്‌റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്‌റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്‌പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്‌പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
തിരുവനന്തപുരം: വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടർ വാഹന വകുപ്പ് ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ തുടങ്ങിയ പരിശോധന നിർത്തി. വാട്സാപ്പിലൂടെയാണ് ഗതാഗത കമ്മിഷണർ പരിശോധന നിർത്താൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചത്. രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങൾക്ക് പിഴയിട്ടെന്നുമാണ് കമ്മിഷണറുടെ വിശദീകരണം. 5 ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങൾക്കാണ് പിഴയിട്ടത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വാഹനങ്ങളിലെ കർട്ടൻ നീക്കേണ്ടി വന്നു. അതേസമയം സർക്കാർ തലത്തിൽനിന്നുള്ള സമ്മർദം കാരണമാണ് പരിശോധന നിർത്തിയതെന്ന് ആക്ഷേപമുണ്ട്.
മനാമ: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും ബഹ്‌റൈനിൽ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. “കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ടാസ്‌ക് ടീം വൈറസിന്റെ ഏതെങ്കിലും പുതിയ വകഭേദം കണ്ടെത്തുന്നതിനായി നിരീക്ഷണവും ട്രാക്കിംഗ് പ്രക്രിയയും നടത്തുന്നതായി ടീമിലെ അംഗവും ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറിയുമായ വാലിദ് അൽ മാനിയ പറഞ്ഞു. ഒമാൻ, കുവൈറ്റ്, ലെബനൻ എന്നിവയുൾപ്പെടെ മറ്റ് അറബ് രാജ്യങ്ങളിൽ ഇതിനകം തന്നെ വകഭേദം വന്ന കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൗരന്മാരും പ്രവാസികളുമടക്കം മൊത്തം 15 ദശലക്ഷം ആളുകൾക്ക് കുത്തിവയ്പ്പ് നൽകുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ കഴിഞ്ഞ മാസം കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിച്ചു. 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ പൗരന്മാർക്കും വിദേശ താമസക്കാർക്കും വാക്സിനേഷൻ സൗജന്യമായി ലഭ്യമാണ്.
ദുബൈ: കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനെതിരായ മുൻകരുതലായി റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും വിനോദ പ്രവർത്തനങ്ങൾ ദുബായ് നിർത്തിവച്ചു. എമിറേറ്റിലെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ബന്ധപ്പെട്ട എല്ലാവരോടും ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തിവയ്ക്കാൻ വകുപ്പ് നിർദ്ദേശിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിനോദ പരിപാടികൾക്കിടെയുള്ള ലംഘനങ്ങളുടെ വർദ്ധനവ്” ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയതായി ദുബായ് ടൂറിസം ആന്റ് കൊമേഴ്‌സ് മാർക്കറ്റിംഗ് വകുപ്പ് എമിറേറ്റിലെ ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ഉടമകൾക്കും മാനേജർമാർക്കും നൽകിയ സർക്കുലറിൽ വ്യക്തമാക്കി. ആരോഗ്യ അധികൃതരുമായി പുതിയ സാഹചര്യം വകുപ്പ് നിരന്തരം വിലയിരുത്തും.
മനാമ: ബഹ്‌റൈനിൽ ജനുവരി 21 ന് നടത്തിയ 12,310 കോവിഡ് -19 ടെസ്റ്റുകളിൽ 305 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 137 പേർ പ്രവാസി തൊഴിലാളികളാണ്. 158 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 98,573 ആയി. കോവിഡ്-19ൽ നിന്ന് 354 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 95,594 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.62 ശതമാനമാണ്. ഇന്നലെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 366 ആണ്. മരണനിരക്ക് 0.37 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 2,918 പേരാണ്. ഇവരിൽ 15 പേർ ഗുരുതരാവസ്ഥയിലാണ്. 2903 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.95 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 25,96,967 പേരാണ് പരിശോധനയ്ക്ക് വിധേയരായിട്ടുള്ളത്.
മനാമ: വാദ്യകലയിൽ ഏറെ പ്രശസ്തമായ ബഹ്‌റൈൻ ആസ്ഥാനമായുള്ള സോപാനം വാദ്യകലാസംഘത്തിന്റെ ഗുരു സന്തോഷ് കൈലാസ് ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിനപരേഡിൽ കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നു. https://youtu.be/eBnKDRFSvvk
മനാമ: ബഹ്‌റൈനിൽ 20 പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചു. ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഇ-സേവനങ്ങൾ ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഇ-സേവനങ്ങളുടെ രണ്ടാമത്തെ സീരീസ് ആണ് ഇത്. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇ-സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ), നാഷണാലിറ്റി, പാസ്‌പോർട്ട്, ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ), ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, കോസ്റ്റ് ഗാർഡ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഗാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനങ്ങൾ ആരംഭിച്ചത്. ഐഡി കാർഡ് റെസിഡൻഷ്യൽ അഡ്രസ് അപ്‌ഡേറ്റുചെയ്യൽ, റെസിഡൻഷ്യൽ അഡ്രസ് സ്റ്റേറ്റ്‌മെന്റ് അച്ചടിക്കുക, റെസിഡൻഷ്യൽ അഡ്രസ് സ്റ്റേറ്റ്മെന്റ് സ്ഥിരീകരിക്കുക എന്നീ മൂന്ന് സേവനങ്ങളാണ് ഇൻഫർമേഷൻ ആന്റ് ഇ-ഗവൺമെന്റ് അതോറിറ്റി നൽകുന്നത്. പുതിയ വിസ നൽകൽ, വിസ കൈമാറ്റം, വിസ റദ്ദാക്കൽ, വിസ അഭ്യർത്ഥനകൾ റദ്ദാക്കൽ എന്നിങ്ങനെ നാല് സേവനങ്ങൾ എൻപിആർഎ വാഗ്ദാനം ചെയ്യുന്നു. മിഡിൽ…
മനാമ: 2020 ഡിസംബർ 14 നും ഡിസംബർ 30 നും ഇടയിലുള്ള കാലയളവിനെ അപേക്ഷിച്ച് 2021 ജനുവരി 1 നും ജനുവരി 18 നും ഇടയിൽ രോഗവ്യാപനം 43% വർദ്ധിച്ചു. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത ആകെ കേസുകളിൽ 18 ശതമാനവും 17 വയസുവരെ പ്രായമുള്ള കുട്ടികളിലാണ്. ജനങ്ങൾ പ്രതിരോധ നടപടികൾ പലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് രോഗവ്യാപനനിരക്ക് ഉയരുന്നതിന് കാരണമെന്ന് ടാസ്ക് ഫോഴ്‌സ് ചൂണ്ടിക്കാട്ടി. ജനങ്ങൾ എല്ലാ ആരോഗ്യ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയങ്ങളുമായി ഏകോപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനീയ വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് റെസ്റ്റോറന്റുകൾ, കഫേകൾ, ബ്യൂട്ടി സലൂണുകൾ, ബാർബർ ഷോപ്പുകൾ, ജിമ്മുകൾ എന്നിവയിൽ പരിശോധന തുടരും. വ്യാവസായിക – വാണിജ്യ സ്ഥാപനങ്ങളിൽ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. എല്ലാ പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം…
മലപ്പുറം: എടവണ്ണ പാണ്ടിയാടില്‍ രണ്ട് പിഞ്ചു കുട്ടികള്‍ കളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചു. പത്തപ്പിരിയം കളരിക്കല്‍ കണ്ണച്ചന്‍തൊടി ജിജേഷിന്റെ മകള്‍ ആരാധ്യ(5), മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ(7) എന്നിവരാണ് മരണപ്പെട്ടത്. ആദ്യം എടവണ്ണയിലെ സ്വകാര്യ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
സാൻ ഫ്രാൻസിസ്കോ: പ്രശസ്ത ഫ്രീ ഒാൺലൈൻ ഫോട്ടാ എഡിറ്റിങ് ആപ്പായ പിക്സ്എൽആറിൽ (Pixl) നിന്നും 1.9 മില്യൺ യൂസർമാരുടെ സുപ്രധാന വിവരങ്ങൾ ചോർത്തി പുറത്തുവിട്ട് ഹാക്കർ. ഷൈനിഹണ്ടേർസ് എന്ന പേരിലുള്ള ഹാക്കറാണ് ആപ്പിെൻറ യൂസർ റെക്കോർഡുകൾ മോഷ്ടിച്ച് സൗജന്യമായി ഒരു ഹാക്കിങ് ഫോറത്തിൽ റിലീസ് ചെയ്തത്. ഇ-മെയിൽ അഡ്രസുകളും ലോഗിൻ പേരുകളും പാസ്വേർഡുകളും മറ്റ് സുപ്രധാന വിവരങ്ങളും ചോർത്തിയ ഡാറ്റയിൽ ഉൾപ്പെടും. ഫിഷിങ്ങും ക്രെഡൻഷ്യൽ സ്റ്റഫിങ് അറ്റാക്കുകളും നടത്തുന്ന സൈബർ കുറ്റവാളികൾക്ക് ഉപയോഗിക്കാവുന്ന വിവരങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. 123rf എന്ന സ്റ്റോക്ക് ഫോട്ടാ സൈറ്റ് ഹാക്ക് ചെയ്തതോടെയാണ് പിക്സ്എൽആറിൽ നിന്നുള്ള ഡാറ്റാബേസ് ഷൈനി ഹണ്ടേഴ്സ് ചോർത്തിയത്. ഇൻമാജിൻ എന്ന കമ്പനിയുടെ കീഴിലുള്ളതാണ് 123rf-ഉം പിക്സ്എൽആറും. മുമ്പും നിരവധി ആപ്പുകളും വെബ് സൈറ്റുകളും ഷൈനി ഹണ്ടേർസ് ഹാക്ക് ചെയ്തിട്ടുണ്ട്. എന്തായാലും പുതിയ യൂസർ ഡാറ്റ സൗജന്യമായി ഹാക്കിങ് ഫോറത്തിൽ പങ്കുവെച്ചതിന് സൈബർ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ ഷൈനി ഹണ്ടേഴ്സിന് നന്ദിയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന് അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശി വിക്രമന് (60) നെയാണ് പോക്സോ വകുപ്പ് പ്രകാരം മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതും ഏഴും വയസുള്ള സഹോദരിമാരാണ് ഇയാളുടെ പീഡനത്തിനിരയായത്. അമ്മ വിദേശത്തുള്ള കുട്ടികൾ അമ്മൂമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടിൽ സഹായിയായി വരുന്നയാളാണ് വിക്രമൻ. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാൾ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്. അയൽക്കാരോട് പെൺകുട്ടികൾ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈള്‍ഡ് ലൈന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികള്‍ ദുരനുഭവം വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
